ഇന്ത്യൻ ചെസ്സിൻ്റെ സുൽത്താൻ

അറിവ് തേടുന്ന പാവം പ്രവാസി

മേജർ ജനറൽ സർ മുഹമ്മദ് ഉമ്മർ ഹയാത് ഖാൻ ബ്രിട്ടീഷ് സാമ്രാജ്യത്തെ സേവിച്ച യോദ്ധാവും ഭരണാധികാരിയുമായിരുന്നു. അവിഭക്ത പഞ്ചാബിലെ ഏറ്റവും വലിയ ഭൂവുടമകളിൽ ഒരാളായിരുന്ന അദ്ദേഹത്തിന് മറ്റ് പല വിനോദങ്ങളോടൊപ്പം ചെസ്സിലും താൽപ്പര്യമുണ്ടായിരുന്നു. അക്കാലത്ത് പഞ്ചാബിൽ പ്രചാരത്തിലുണ്ടായി രുന്നത് ചതുരംഗമായിരുന്നു. മുസ്ലിം മതപണ്ഠി തനും , ചതുരംഗവിദഗ്ദനുമായ തന്റെ പിതാവിൽ നിന്നും ആദ്യ കരുനീക്കങ്ങൾ പഠിച്ച ഒരു യുവാവ് പഞ്ചാബിലെ ഏറ്റവും കരുത്തനായ ചതുരംഗ ക്കളിക്കാരനായി മാറി. മാലിക്ക് മീർ സുൽത്താൻ ഖാൻ എന്നായിരുന്നു ആ യുവാവിന്റെ പേര്. 21കാരനായ സുൽത്താൻ ഖാനെ യൂറോപ്യൻ വിനോദമായ ചെസ്സ് പഠിപ്പിക്കുവാൻ തീരുമാനിച്ച സർ ഉമ്മർ അയാളെ തന്റെ സേവകനാക്കി. ചെസ്സ് പൊടുന്നനെ പഠിച്ച സുൽത്താൻ ഖാന്റെ മികവ് കണ്ട് സർ ഉമ്മർ അയാൾക്കായി മാത്രം ഒരു ഓൾ ഇന്ത്യാ ചെസ്സ് മൽസരം സംഘടിപ്പിച്ചു.

1928ൽ നടന്ന ആ മൽസരത്തിൽ 8 കളികൾ വിജയിച്ച് ഒരു കളിയിൽ മാത്രം സമനില വഴങ്ങി സുൽത്താൻ ഖാൻ ജേതാവായി.ഇംഗ്ലണ്ടിലും സ്വന്തമായൊരു വസതിയുണ്ടായിരുന്ന സർ ഉമ്മർ അടുത്ത വർഷം സുൽത്താൻ ഖാനു വേണ്ടി ലണ്ടനിൽ ഒരു പരിശീലനമൽസരം സംഘടിപ്പിച്ചു. പരിചയസമ്പന്നരായ പാശ്ചാത്യ ചെസ്സ്താരങ്ങളോടേറ്റുമുട്ടിയ സുൽത്താൻ ഖാൻ ദയനീയമായി പരാജയപ്പെട്ട് അവസാന സ്ഥാനക്കാരനായി. എന്നിട്ടും തന്റെ സേവകന്റെ പ്രതിഭയിൽ വിശ്വാസം കൈവിടാതെ സർ ഉമ്മർ സുൽത്താൻ ഖാന് കൂടുതൽ ചെസ്സ് പരിശീലനം ലഭിക്കുവാനുള്ള അവസരങ്ങൾ ഒരുക്കി ക്കൊടുത്തു.
ചെസ്സ് ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് അതേ വർഷം നടന്ന അതിശക്തമായ ബ്രിട്ടീഷ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ അജ്ഞാതനും ഏതാണ്ട് നിരക്ഷരനുമായ സുൽത്താൻ ഖാൻ കിരീടം ചൂടി. അധികം താമസിയാതെ അയാൾ തന്റെ യജമാനനോടൊപ്പം ഭാരതത്തിലേക്ക് മടങ്ങി.

1930ൽ വീണ്ടും യജമാനനോടൊപ്പം യൂറോ പ്പിൽ തിരിച്ചെത്തിയ സുൽത്താൻ ഖാൻ ഇതിഹാസതുല്യമായൊരു ജൈത്രയാത്രയാണ് നടത്തിയത്. ലോകത്തെ ഏറ്റവും മികച്ച നിരവധി ചെസ്സ് ചാമ്പ്യന്മാരെ അടിയറവ് പറയിക്കുകയും സമനിലയിൽ തളക്കുകയും ചെയ്ത ഈ മൗലികപ്രതിഭാശാലി അന്തർ ദേശീയ ചെസ്സ് ടൂർണ്ണമെന്റുകളിൽ അഭിമാന കരങ്ങളായ സ്ഥാനങ്ങൾ കരസ്ഥമാക്കി. അതിഗംഭീരമായൊരു ഗെയിമിൽ മുൻ ലോകചാമ്പ്യൻ കാപ്പബ്ലാങ്കയെ പരാജയപ്പെടു ത്തിയ സുൽത്താൻ ഖാൻ ലോകചാമ്പ്യൻ ആലഖൈൻ, ഭാവിലോകചാമ്പ്യൻ മാക്സ് ഈവ് എന്നിവരോട് സമനില പാലിച്ചു.

വീണ്ടും രണ്ട് തവണ ബ്രിട്ടീഷ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ ഈ യുവാവ് 3 ലോക ചെസ്സ് ഒളിമ്പ്യാഡുകളിൽ ബ്രിട്ടനുവേണ്ടി ഒന്നാം ബോർഡിൽ കളിച്ചുകൊണ്ട് മികവുറ്റ പ്രദർശനം കാഴ്ചവെച്ചു. സമകാലിക ലോകചെസ്സിലെ മഹാരഥന്മാരായ ടാർട്ടക്കോവർ, ഫ്രാങ്ക് മാർഷൽ, സാലോ ഫ്ലോർ, യേറ്റ്സ് തുടങ്ങിയ പല മാസ്റ്റർമാരും ഖാന്റെ കരുനീക്കങ്ങൾക്ക് മുന്നിൽ മുട്ടുകുത്തി. 1933 ഡിസംബർ മാസ ത്തിൽ യജമാനനോടൊപ്പം ജന്മനാട്ടി ലേക്ക് മടങ്ങിയ ഈ അസാമാന്യപ്രതിഭ പിന്നീടൊരി ക്കലും അന്തർദേശീയ ചെസ്സിലേക്ക് തിരിച്ചു വന്നില്ല.

വളരെ വൈകി മാത്രം ചെസ്സ് പഠിച്ച സുൽത്താൻ ഖാന് ചെസ്സ് തീയറി പഠിക്കാൻ വേണ്ടത്ര ഇംഗ്ലിഷ് ഭാഷാപരിജ്ഞാനം സ്വന്തമായുണ്ടായിരുന്നില്ല. അന്യമായൊരു സംസ്ക്കാര പരിസരത്ത് തന്നോട് കനിവു കാണിക്കാത്തൊരു കാലാവസ്ഥയോടും കൂടി പോരാടിയാണ് ഈ നാട്ടുമ്പുറത്തുകാരൻ 64 കളങ്ങളിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നത്. തണുപ്പ് മൂലം ജലദോഷവും , പനിയും , മലമ്പനിയും മറ്റ് അസുഖങ്ങളും പിടിപെട്ട സുൽത്താൻ ഖാൻ തണുപ്പിൽ നിന്നും ആശ്വാസം നേടുന്നതിനായി വിരലുകൾക്കും കഴുത്തിനും ചുറ്റും തുണി ചുറ്റിയും തലയിൽ പരമ്പരാഗത തലപ്പാവ് ധരിച്ചുമാണ് ടൂർണ്ണ മെന്റുകളിൽ പങ്കെടുത്തത്.സർ ഉമ്മർ സമ്മാനിച്ച ഭൂമിയിൽ കൃഷിക്കാ രനായി അദ്ദേഹം ശിഷ്ടകാലം കഴിച്ചുകൂട്ടി. തന്റെ മക്കളെ ചെസ്സ് പഠിപ്പിക്കുവാൻ അദ്ദേഹം താൽപ്പര്യപ്പെട്ടില്ല. ക്ഷയരോഗം ബാധിച്ച് 1966 ഏപ്രിൽ 25ന് തന്റെ അറുപത്തൊന്നാം വയസ്സിൽ പാക്കിസ്ഥാനിലെ സർഗോധയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ഈ അപൂർവ്വ പ്രതിഭാശാലി ജീവിതത്തോട് യാത്രപറഞ്ഞു.

“മിഡിൽഗെയിമിൽഇദ്ദേഹത്തെവെല്ലുന്നകളിക്കാർഅപൂർവ്വം, എൻഡ്ഗെയിമിൽ ലോകത്തെ ഏറ്റവും മികച്ച രണ്ടോ മൂന്നോ കളിക്കാരിൽ ഒരാൾ,ലോകത്തെഏറ്റവുംമികച്ചപത്ത്ചെസ്സ് കളിക്കാരിൽഒരാൾ”.  ഇങ്ങനെയാണ് പ്രശസ്ത ചെസ്സ് ലേഖകരായ ഹൂപ്പറും , വൈൽഡും സുൽത്താൻ ഖാന്റെ പ്രതിഭയെ വിലയിരുത്തിയത്. ചെസ്സിലെ അനശ്വര ഇതിഹാസപുരുഷനായ കാപ്പബ്ലാങ്ക അപൂർവ്വം ചിലരെ മാത്രമേ ‘ജീനിയസ്’ എന്ന് വിശേഷിപ്പിച്ചിട്ടുള്ളു അതിലൊന്ന് സുൽത്താൻ ഖാനായിരുന്നു. ലോക ചെസ്സ് ഫേഡറേഷൻ പല പഴയകാല ചെസ്സ് പ്രതിഭകളേയും മരണശേഷം ഗ്രാൻഡ് മാസ്റ്റർ, ഇന്റർ നാഷണൽ മാസ്റ്റർ എന്നീ പട്ടങ്ങൾ നൽകി ആദരിക്കുകയും അംഗീകരി ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ സുൽത്താൻ ഖാൻ എന്ന അസാമാന്യപ്രതിഭശാലിക്ക് അർഹിക്കുന്ന അംഗീകാരം നൽകുവാനോ നേടിക്കൊടുക്കുവാനോ നമ്മുടെ രാഷ്ട്രം ഇന്നേവരെ ശ്രമിച്ചിട്ടില്ല എന്നതാണ് ദുഖസത്യം.

 

Leave a Reply
You May Also Like

പാകിസ്താനെ സിക്സറടിച്ചു തോൽപിച്ച ഹാർദ്ദിക്‌ പാണ്ഡ്യയ്ക്കു അഫ്ഗാൻ പൗരന്റെ ചുംബനം

ഇന്നലെ നടന്ന ഇന്ത്യ – പാകിസ്താൻ മത്സരത്തിൽ ഇന്ത്യ നേടിയ വിജയം അഭിമാനാർഹം ആണ്. എന്നാൽ…

ഒരു ജനതയുടെ ആത്മാവറിഞ്ഞ മാന്ത്രികന്‍

ഡോണ്‍ ബ്രാഡ്മാന്‍ കളിക്കുന്നത് അവര്‍ കണ്ടിട്ടില്ലായിരുന്നു.സുനില്‍ ഗവാസ്‌കര്‍ വിരമിക്കുമ്പോള്‍ അവരുടെ സിരകളില്‍ ക്രിക്കറ്റ് ഒരു ലഹരിയായി…

ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.. ബ്ലാസ്റ്റെഴ്സ് കപ്പ് നേടും..

ഫൈനലിലെത്താന്‍ വേണ്ടിയുള്ള ഇന്നലത്തെ മത്സരത്തില്‍, ഒട്ടും പ്രതീക്ഷിക്കാതെയുള്ള നീക്കങ്ങളായിരുന്നു കേരളം നടത്തിയത്.

ഫെഡററോ നഡാലോ ? (ടെന്നീസ് ലേഖനം) – സുനില്‍ എം എസ്സ്

റോജര്‍ ഫെഡറര്‍ 302 ആഴ്ച ലോക ഒന്നാംനമ്പര്‍ താരമായിരുന്നു. ഇത് ലോകറെക്കോര്‍ഡാണ്. റഫേല്‍ നഡാലിന് ആകെ 141 ആഴ്ച മാത്രമാണ് ലോക ഒന്നാം നമ്പര്‍ സ്ഥാനമുണ്ടായിട്ടുള്ളത്. അപ്പപ്പോഴത്തെ ലോക ഒന്നാം നമ്പര്‍ പദവി അപ്പപ്പോഴത്തെ (ടെന്നീസ്) ചക്രവര്‍ത്തി പദമാണെങ്കില്‍ ഫെഡറര്‍ 302 ആഴ്ച (ആറു വര്‍ഷത്തിനടുത്ത്) ചക്രവര്‍ത്തിയായിരുന്നിട്ടുണ്ട്. നഡാലാകട്ടെ 141 ആഴ്ച (മൂന്നു വര്‍ഷത്തിനടുത്ത്) മാത്രവും.