ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ചരിത്രം പരിശോധിക്കുമ്പോൾ മൂന്നുശലഭങ്ങളെ കാണാം. സ്ത്രീകളാണ്. Mirabal Sisters എന്നറിയപ്പെട്ട Patria, Minerva, Maria Teresa. മുപ്പത് വർഷങ്ങളോളം രാജ്യത്തെയും അതിർത്തിക്കപ്പുറത്തുള്ള രാജ്യങ്ങളെയും ഒരേപോലെ ക്രൂശിച്ച Rafael Trujillo എന്ന ഏകാധിപതിക്കെതിരെ ഒരു ജനതയെ മുഴുവൻ ഉയർത്തിയത് ഈ സഹോദരിമാരായിരുന്നു.
“സ്ത്രീകൾ പുരുഷന്മാരെ സന്തോഷിപ്പിക്കാൻ മാത്രമുള്ള ഉപകരണങ്ങൾ ആണ്, അവർക്ക് അഭിപ്രായങ്ങൾ പാടില്ല” എന്നൊക്കെ ഇന്നും പലരും വിശ്വസിക്കുന്നത് പോലെ വിശ്വസിച്ച Rafael Trujilloയ്ക്ക് Mirabal സഹോദരിമാരോട് സ്വാഭാവികമായും വെറുപ്പ് മാത്രമായിരുന്നു. പല രീതിയിൽ അയാളത് പ്രകടിപ്പിച്ചു. അയാളുടെ ലൈംഗികതാല്പര്യങ്ങൾക്ക് Minervaയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ അത്തരം താല്പര്യങ്ങൾക്ക് തന്നെ കിട്ടില്ലെന്ന് വ്യക്തമായി അറിയിച്ചതോടെ Mirabal സഹോദരിമാരോടുള്ള അയാളുടെ ശത്രുത കൂടുകയും ചെയ്തു. ഒടുവിൽ 1960 നവംബർ 25ന് ഇവരെ അടിച്ചും ശ്വാസം മുട്ടിച്ചുമൊക്കെ കൊലപ്പെടുത്തി (36, 34, 25 വയസ്സുകളിൽ കൊല്ലപ്പെട്ടു).
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള ദിനമായി ലാറ്റിനമേരിക്കൻ കരീബിയൻ ഫെമിനിസ്റ്റ് കൂട്ടായ്മ തെരഞ്ഞെടുത്ത ഈ ദിനം വൈകാതെ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയും സ്വീകരിച്ചു. In the Time of Butterflies എന്ന സിനിമ ഇവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ്. കാണണം.