ഒട്ടുമിക്ക സിനിമാ താരങ്ങളുടെയും മക്കൾ തങ്ങളുടെ പിതാവിന്റെ അല്ലെങ്കിൽ മാതാവിന്റെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് എത്തുന്നത് ഇന്ന് സർവ്വ സാധാരണമാണ്. ബോളിവുഡിലും മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഇങ്ങനെ താരങ്ങളായി മാറിയ താരപുത്രന്മാരും പുത്രിമാരും നിരവധിയാണ്.

അതുകൊണ്ട് തന്നെ മാധ്യമങ്ങളും ആരാധകരും താരങ്ങളുടെ പിന്നാലെ എന്ന പോലെ തന്നെ വളരെ ചെറുപ്പം മുതൽക്കു തന്നെ താരങ്ങളുടെ മക്കളുടെ പിന്നാലെയും കൂടാറുണ്ട്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് ഷാരൂഖിന്റെ പുത്രി സുഹാന ഖാനും സെയഫ് കരീന ദമ്പതികളുടെ പുത്രൻ തൈമുർ അലി ഖാനും.

Photos: Meet Mithun Chakraborty's beautiful daughter Dishani Chakraborty  who wishes to become a movie starഇന്നല്ലെങ്കിൽ നാളെ അരങ്ങേറുമെന്ന് ആരാധകർ കാത്തിരിക്കുന്ന താരപുത്രിയാണ് സുഹാന ഖാൻ. ഷാരൂഖ് ഖാന്റെ മകളായ സുഹാനയുടെ അഭിനയ മോഹം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. താരപുത്രി വിദേശത്ത് പോയി അഭിനയം പഠിക്കുകയും ചെയ്തിരുന്നു. ഇതുപോലെ തന്നെ ആരാധകർ കാത്തിരിക്കുന്നൊരു താരപുത്രിയാണ് മിഥുൻ ചക്രവർത്തിയുടെ മകൾ ദിഷാനി ചക്രവർത്തി.

Dishani Chakraborty (Mithun Chakraborty's Daughter) Age, Boyfriend, Family,  Biography & More » StarsUnfoldedപക്ഷെ ദിഷാനിയുടെ അരങ്ങേറ്റത്തിനും ജീവിതത്തിനുമെല്ലാം വേറൊരു കഥ കൂടി പറയാനുണ്ട്. മിഥുൻ ചക്രവർത്തിയുടെ യഥാർത്ഥ മകളല്ല ദിഷാനി. അദ്ദേഹം തെരുവിൽ നിന്നും കണ്ടെത്തി രക്ഷപ്പെടുത്തിയ കുട്ടിയാണ് ദിഷാനി. മാലിന്യകൂമ്പാരത്തിൽ നിന്നുമാണ് ദിഷാനിയെ മിഥുൻ ചക്രവർത്തി രക്ഷപ്പെടുത്തുന്നതും മകളായി ദത്തെടുക്കുന്നതും. അതുകൊണ്ട് തന്നെ ദിഷാനിയുടെ ജീവിതം പലർക്കും ഒരു പ്രചോദനമാണ്.

Dishani Chakraborty Wiki, Age, Boyfriend, Family, Biography - MuchFeedമൂന്ന് ആൺമക്കളായിരുന്നു മിഥുൻ ചക്രവർത്തിക്കുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും ദിഷാനിയെ ജീവന് തുല്യം സ്നേഹിക്കുകയും വാൽസല്യം നൽകുകയും ചെയ്തു. ചെറുപ്പം മുതൽ തന്നെ സിനിമയും സിനിമാക്കാരും തന്നെയായിരുന്നു ദിഷാനിയുടെ ചുറ്റും. സ്വാഭാവികമായും ദിഷാനിയുടെ ഉള്ളിലും അഭിനയ മോഹം വളരുകയായിരുന്നു. സൂപ്പർ താരം സൽമാൻ ഖാന്റെ കടുത്ത ആരാധികയാണ് ദിഷാനി.

ഇപ്പോൾ ന്യൂയോർക്കിലെ ഫിലിം അക്കാദമിയിൽ അഭിനയം പഠിക്കുകയാണ് ദിഷാനി. അധികം വൈകാതെ തന്നെ ദിഷാനിയുടെ അരങ്ങേറ്റം കാണാം എന്നാണ് ആരാധകർ കരുതുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ദിഷാനിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അന്ന് മിഥുൻ ചക്രവർത്തിയുടെ കൈയിലുണ്ടായിരുന്ന കൊച്ചുകുട്ടി ഇന്ന് വളർന്നൊരു സുന്ദരിയായി മാറിയിരിക്കുകയാണ്.

ഈയ്യടുത്ത് ദിഷാനി പങ്കുവെച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ബോളിവുഡിന്റെ ഡിസ്‌കോ ഡാൻസർ ആയ മിഥുൻ ചക്രവർത്തി ഹിന്ദിയ്ക്ക് പുറമെ ബംഗാളിയിലും കന്നഡയിലും തെലുങ്കിലും തമിഴിലും ഒഡിയയിലും ബോജ്പൂരിയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട് മിഥുൻ ചക്രവർത്തി.

You May Also Like

ശ്രീ മമ്മൂട്ടിയുടെ സപ്തതി ആഘോഷിക്കുന്ന മമ്മൂട്ടി ഫാൻസിനോടുള്ള ചില അഭ്യർത്ഥനകൾ

എയ്‌ജ് ഇൻ റിവേഴ്‌സ് ഗിയർ, ഹോ കണ്ടാൽ മുപ്പതേ തോന്നിക്കുള്ളൂ, കൊച്ചു പയ്യൻ എന്നീ പുകഴ്ത്തലുകൾ വല്ലാതെ കാലം ചെന്നതായി ദയവായി മനസിലാക്കുക. മമ്മൂട്ടിയിലെ താരത്തിനും

ചെക്കന്‍റെ ഒരു നേരംപോക്ക് !!! എന്നാല്‍ ഇതാണ് സാഹസികത..

ഈ റഷ്യക്കാരന്‍ പയ്യന്റെ ഓരോ വിനോദങ്ങളെ !!! പക്ഷെ കാണുന്നവര്‍ക്ക് ശ്വാസം അടക്കിപ്പിടിച്ചല്ലാതെ കാണാന്‍ പറ്റില്ല തീര്‍ച്ച . കാണാന്‍ വിട്ടുപോകരുത് ഈ സാഹസികത …

ഒരു നോമ്പ് തുറയും കുറെ തറകളും..

ഹോസ്റ്റല്‍ ജീവിതം ആരുടേയും ജീവിതത്തിലെ മറക്കാനാകാത്ത ഓര്‍മയായിരിക്കും. അത്തരമൊരു സുന്ദര കാലത്തിലെ ഒരു അനുഭവമാണ് പറയുന്നത്. കോളേജ് ഹോസ്‌റ്റെല്‍ ഒക്കെ ഉപേക്ഷിച്ച് കോളേജില്‍ നിന്നും ദൂരെ ഫാറൂക്ക് കോളേജിനു അടുത്തായി ഒരു വീടൊക്കെ എടുത്താണ് താമസം.

സയനോര പറഞ്ഞുവെയ്ക്കുന്നതും അത് തന്നെയല്ലേ… അതിനെന്ത്‌ മനോഹാരിതയാണല്ലേ !

വിലക്കുകൾ കല്പിക്കുന്നതിൽ സമൂഹമെന്നതിന് പ്രത്യേക ത്വര തന്നെയുണ്ട്… പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിലാകുമ്പോൾ “നിങ്ങളിങ്ങനെയാകണം, നിങ്ങളിങ്ങനെമാത്രമേയാകാൻ