എന്താണ് മിയാവാക്കി വനം? എങ്ങനെയാണ് ഇത്തരത്തിൽ വനം നിർമ്മിക്കുന്നത് ?⭐

അറിവ് തേടുന്ന പാവം പ്രവാസി

????മിയാവാക്കി – ഈ പേര് ആദ്യമായി കേൾക്കുന്നത് കേരള – തമിഴ്‌നാട് അതിർത്തിയായ ആനക്കട്ടിയിലുള്ള SR ജംഗിൾ റിസോർട്ടിൽ നിന്നാണ് കേരളം കേൾക്കുന്നത്. അവിടെ റിസോർട്ടുകാർ കൃത്രിമമായി ഒരു വനം ഉണ്ടാക്കിയിട്ടുണ്ട്. വെറും ആറുമാസം കൊണ്ടാണ് ആ വനം ഇത്രയും വളർന്നത് എന്ന് കേൾക്കുമ്പോൾ ശരിക്കും അദ്ഭുതം തോന്നും. മിയാവാക്കി എന്നു പറയുന്നത് ജാപ്പനീസ് മാതൃകയിലുള്ള ഒരു പ്ലാന്റിങ് രീതിയാണ്. ജപ്പാനിൽ അടിക്കടിയുണ്ടാകുന്ന സുനാമിയുടെ ആക്രമണത്താൽ അവിടെ ധാരാളം മരങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി.

അതിനാൽ വളരെ പെട്ടെന്ന് മരങ്ങൾ വളർത്തുന്നതിനായി കണ്ടെത്തിയ ഒരു മാർഗ്ഗമാണ് മിയാവാക്കി. സാധാരണ നമ്മൾ ഒരു ചെടി എങ്ങനെയാണ് നടുന്നത്? സിംപിളായി ഒരു കുഴി കുത്തി നടുകയാണ് ചെയ്യുന്നത്. എന്നാൽ മിയാവാക്കി രീതി പ്രകാരം ചെടികൾ നേടേണ്ട സ്ഥലത്ത് കൃത്യമായി മാർക്ക് ചെയ്തിട്ട് ജെസിബി ഉപയോഗിച്ച് ഏകദേശം അഞ്ചടിയോളം താഴ്ചയിൽ കുഴി കുത്തുകയാണ് ആദ്യം ചെയ്യുന്നത്. എന്നിട്ടു ഒരു ടാങ്ക് പോലെ കിടക്കുന്ന ആ കുഴിയിൽ ആദ്യം ലെയർ ആയി ചാണകവും ബാക്കി കമ്പോസ്റ്റു വളവുമൊക്കെ ഇടുന്നു. എന്നിട്ട് മുകളിൽ അവസാനത്തെ ഒരടി മാത്രം മണ്ണ് ഇടുന്നു.യന്ത്രസഹായത്തോടെ ഒരു മീറ്റര്‍ ആഴത്തില്‍ വരെ മണ്ണിളക്കിയ ശേഷം തൈകള്‍ നടുന്നു.

ഭൂമിയുടെയും മണ്ണിന്റെയും സ്വഭാവ മനുസരിച്ച് പല സ്ഥലങ്ങളിലും പലഅളവു കളിലായിരിക്കും കുഴി കുത്തുന്നതും വളം ചേർക്കുന്നതുമൊക്കെ. ഒരു ചതുരശ്ര മീറ്ററില്‍ മൂന്ന് മുതല്‍ അഞ്ചുവരെ തൈകള്‍ വരുന്ന രീതിയില്‍ ഇടതിങ്ങിയാണ് ഇതിൽ മരങ്ങൾ നടുന്നത്. ഏകദേശം ആറുമാസംകൊണ്ട് ഇവിടെ മനുഷ്യനേക്കാൾ പൊക്കത്തിൽ മരങ്ങൾ വളരുന്നു.എല്ലാത്തരം മരങ്ങളും ഈ രീതിയിൽ നടാവുന്നതാണ്. പലതരം മരങ്ങൾ ഇടകലർത്തിയും നടാവുന്നതാണ്. അപ്പോൾ കാടിന്റെ ഒരു സ്വാഭാവിക രൂപം ലഭിക്കുകയും ചെയ്യും. സൂര്യപ്രകാശം ലഭിക്കുവാനായി മരങ്ങൾ തമ്മിൽ വളരാൻ മത്സരമായിരിക്കും ഈ രീതിയിൽ നടുമ്പോൾ. ഇതൊക്കെ നമ്മുടെ നാട്ടിലും ധാരാളമായി പരീക്ഷിക്കാവുന്നതാണ്. ചെറിയ ചെറിയ സ്ഥലങ്ങളിൽപ്പോലും ഈ രീതി ഉപയോഗിച്ച് മരങ്ങൾ നടുവാൻ സാധിക്കും. നമ്മുടെ നാട്ടിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന കാവുകൾ ഇത്തരത്തിൽ വീണ്ടെടുക്കാ വുന്നതാണ്.

ചിലവ് കുറഞ്ഞ ഈ മാതൃക ഉപയോഗിച്ച് നഷ്ടപ്പെട്ട വനങ്ങള്‍ തിരിച്ചു പിടിക്കുവാൻ വളരെ എളുപ്പമാണ്. 100 വര്‍ഷം പഴക്കമുള്ള കാടുകള്‍ പോലും വെറും പത്തുവര്‍ഷം കൊണ്ട് സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തില്‍ വിപ്ലവകരമാണ് മിയാവാക്കി രീതി.പ്രശസ്തനായ ജപ്പാന്‍കാരനായ പരിസ്ഥിതി സംരക്ഷൻ അക്കിര മിയാവാക്കിയാണ് ഈ രീതി ലോകത്തിനു മുന്നിലേക്ക് വികസിപ്പിച്ചു കൊണ്ടുവന്നത്. കാടുണ്ടാക്കുക എന്ന ആശയം ലോകത്തിനുമുമ്പിൽ പ്രാവർത്തികമാക്കിയ വ്യക്തിയാണ് അക്കിര. നഗരങ്ങളിലെ ഫ്‌ളാറ്റുകളുടെ പരിസരത്തു വരെ കാടു ണ്ടാക്കാ ൻ പലരും ഈ രീതി ഉപയോഗിക്കുന്നുണ്ടത്രേ. കാടില്ലാതാവുകയും ചൂടേറുകയും ചെളിയും കുളവും നല്ല പച്ചവെള്ളവും നഷ്ടപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് നമ്മുടെ ആവാസ വ്യവസ്ഥയെ നിലനിർത്തുവാനായി ഇത്തരം രീതികൾ എല്ലാവരും പിൻതുടരേണ്ടത് വളരെ അത്യാവശ്യമാണ്. പുതു തലമുറ ഇതിനായി രംഗത്തിറങ്ങണം.

 

Leave a Reply
You May Also Like

ദക്ഷിണാഫ്രിക്കയ്ക്ക് ജന്മം നൽകിയ കപ്പൽ ദുരന്തം

ദക്ഷിണാഫ്രിക്കയ്ക്ക് ജന്മം നൽകിയ കപ്പൽ ദുരന്തം Sreekala Prasad 1647 ജനുവരി 16-ന്, മൂന്ന് ഡച്ച്…

എന്താണ് കത്തീറ്റർ ?

വൈദ്യശാസ്ത്രത്തിൽ രോഗങ്ങളെ ചികിത്സി ക്കുന്നതിനോ , ശസ്ത്രക്രിയ നടത്തുന്നതിനോ ശരീരത്തിൽ ചേർക്കാവുന്ന മെഡിക്കൽ ഗ്രേഡ് മെറ്റീരിയലുകളിൽ നിന്ന് നിർമ്മിച്ച ഒരു നേർത്ത ട്യൂബാണ് കത്തീറ്ററുകൾ.

ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും മോഷ്ടിച്ച് കടത്തിയ തലയോട്ടി

The Two-Headed Boy of Bengal ✍️ Sreekala Prasad ആദ്യ ചിത്രത്തിൽ കാണുന്നത് ലണ്ടനിലെ…

ഒരു ആണവ നിലയത്തിലുണ്ടാകാൻ സാദ്ധ്യതയുള്ള ഏറ്റവും വലിയ അപകടമാണ്‌ കോർ മെൽറ്റ് ഡൗൺ, എന്താണത് ?

സുജിത് കുമാർ സോഷ്യൽ മീഡിയയിൽ എഴുതിയത് ഒരു ആണവ നിലയത്തിലുണ്ടാകാൻ സാദ്ധ്യതയുള്ള ഏറ്റവും വലിയ അപകടമാണ്‌…