മിയാവാക്കി എന്നു പറയുന്നത് ജാപ്പനീസ് മാതൃകയിലുള്ള ഒരു പ്ലാന്റിങ് രീതിയാണ്. മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള ബ്ലൂ പ്ലാനെറ്റ് പുരസ്കാരം നേടിയ യോകോഹാമ സർവകലാശാലയിലെ പ്രൊഫസറായിരുന്ന ലോക പ്രശസ്ത ജപ്പാനിസ്റ്റ് സസ്യ ശാസ്ത്രജ്ഞൻ അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത ഒരു വനവൽക്കരണരീതിയാണ് മിയാവാക്കി വനം. കേരളത്തിലെ കാവുകളുടെ ജപ്പാനീസ് പതിപ്പെന്ന് വിശേഷിപ്പിക്കാവുന്ന മിയാവാക്കി വനങ്ങൾ നഗരങ്ങൾ വനവൽക്കരിക്കുന്നതിനും അതുവഴി അവിടത്തെ താപ നില കുറയ്ക്കുന്നതിനും സഹായകരമാണെന്ന് ചൂണ്ടി കാണിക്കുന്നു. 100 വര്‍ഷം പഴക്കമുള്ള കാടുകള്‍ പോലും വെറും പത്തുവര്‍ഷം കൊണ്ട് സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തില്‍ വിപ്ലവകരമാണ് മിയാവാക്കി രീതി.

പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന വലുതും ചെറുതുമായ മരങ്ങളുടെ വൈവിധ്യമേറിയ ശേഖരമാണത്. തൊണ്ണൂറ് വയസ്സ് പിന്നിട്ട മിയാവാക്കി ഇതിനായി 1700 ഇടങ്ങളിലായി നാല് കോടി സസ്യങ്ങൾ വെച്ചുപിടിപ്പിച്ചെന്നാണ് കണക്ക്. സ്വാഭാവിക വനങ്ങളോട് കിട പിടിയ്ക്കുന്ന കാടുകൾ വളരെ കുറഞ്ഞ കാലം കൊണ്ട് നഗര മേഖലയിൽ സൃഷ്ടിക്കാൻ മിയാവാക്കി ശൈലി സഹായിക്കുന്നു.തനിയെ രൂപപ്പെടുന്ന കാടുകളെക്കാൾ വളരെ ഉയർന്ന വളർച്ച നിരക്കാണ് മിയാവാക്കി വനങ്ങളുടെ സവിശേഷത.ശരാശരി 10 – 15 വർഷം കൊണ്ട് 150 വർഷം പ്രായമുള്ള സ്വാഭാവിക വനങ്ങൾക്ക് തുല്ല്യമായ ഒരു കാട് രൂപപ്പെടുത്താൻ ഇതു വഴി സാധിക്കുന്നു. ചെടികൾ നടുന്നതിലെ പ്രത്യേകതകളാണ് ഇതിന് കാരണം.

ഒരു ചതുരശ്ര മീറ്ററിൽ 3 – 4 ചെടികളാണ് വേണ്ടത്. വള്ളി ചെടികൾ, കുറ്റി ചെടികൾ, ചെറു മരങ്ങൾ, വൻ മരങ്ങൾ എന്നിവ ഇട കലർത്തി നടുന്നത് വഴി വനത്തിനുള്ള പല തട്ടിലുള്ള ഇലച്ചാർത്ത് ഉറപ്പാക്കുന്നു. അടുപ്പിച്ച് നടുമ്പോൾ ചെടികൾ സൂര്യ പ്രകാശത്തിന് വേണ്ടിയുള്ള മത്സരത്തിൽ കൂടുതൽ ഉയരത്തിൽ വളരുവാൻ ചെടികൾ ശ്രമിക്കുന്നു.ഓരോ സ്ഥലത്തും സ്വാഭാവികമായി വളരുന്ന ചെടികളും മറ്റും കണ്ടെത്തിയാണ് മിയാവാക്കി വനം സൃഷ്ടിക്കൽ.

തിരഞ്ഞെടുത്ത ചെടികൾ ചട്ടികളിലാക്കി പ്രത്യേക നടിൽ മിശ്രിതത്തിൽ നിറക്കുന്നു.ചട്ടികളിൽ നിശ്ചിത വളർച്ചയെത്തിയ ചെടികൾ അവ നടാനുദ്ദേശിക്കുന്ന സ്ഥലത്ത് കുറച്ച് ദിവസം സൂക്ഷിക്കുന്നു. അവിടത്തെ സൂഷ്മ കാലാവസ്ഥയുമായി പൊരുത്തപ്പെടുവാൻ വേണ്ടി.തുടർന്ന് ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്ത് അതിനുള്ളിൽ നടിൽ മിശ്രിതം നിറച്ച് തൈകൾ നടുന്നു. ചാണകപ്പൊടി, ചകിരിപ്പിത്ത്, ഉമി എന്നിവ തുല്ല്യ അളവിൽ കൂട്ടിചേർത്ത് നടിൽ മിശ്രിതം ഒരുക്കുന്നു. കേരളത്തിൽ വളരുന്ന തദ്ദേശ ഇനം സസ്യങ്ങൾ, ഔഷധ സസ്യങ്ങൾ, വംശനാശത്തിലേക്ക് നീങ്ങുന്ന മരങ്ങൾ മുതലായവയും നടുന്നു.

തൈകൾ നടുന്നതിനൊപ്പം ചുറ്റും ജൈവ പുതനൽകുന്നു. അത്തി, ഇത്തി, പേരാൽ, മുള്ളുമുരുക്ക്, കാഞ്ഞിരം, ചേര്, താന്നി, മഞ്ചാടി, കുന്നിമണി,നെല്ലി, നീർമാതളം, അരയാൽ, പൂവരശ്, മാവ്, പ്ലാവ്, കണിക്കൊന്ന, രാമച്ചം, പതിമുഖം, ചാമ്പ, കരിങ്ങാലി, കൊക്കോ, ഏഴിലംപാല, ഇലഞ്ഞി, ഇലവ്, പ്ലാശ് , ഔഷധങ്ങൾ, പൂച്ചെടികൾ ഫലവൃക്ഷങ്ങൾ തുടങ്ങിയവ. കൂടാതെ നീർമാതളം, ദന്തപ്പാല, പുളി, പലകപ്പയ്യാനി, വയ്യങ്കത, ഓരില, ഇടംപിരി വലംപിരി, കാപ്പി, അശോകം, കരിങ്ങോട്ട, ഞാവൽ, പൂവരശ്, മന്ദാരം, സീതപ്പഴം, മഹാഗണി, വീട്ടി, വേങ്ങ, മകിഴം, നിലപ്പന, കിരിയാത്ത്, കൃഷ്ണക്രാന്തി, കയ്യോന്നി, കരിയിലാഞ്ചി, സർപ്പഗന്ധി, കൂനംപ്പാല, മഞ്ചാടി, ആടലോടകം, ഗണപതി നാരകം, ഒടിച്ചുകുത്തി നാരകം…..

അങ്ങേയറ്റം തരിശായി കിടക്കുന്ന മണ്ണ് വനമാക്കാൻ ഏതാണ്ട് ഒന്നേക്കാൽ ലക്ഷം രൂപ ചെലവ് കണക്കാക്കുന്നു.ജപ്പാനിൽ അടിക്കടിയുണ്ടാകുന്ന സുനാമിയുടെ ആക്രമണത്താൽ അവിടെ ധാരാളം മരങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. അതിനാൽ വളരെ പെട്ടെന്ന് മരങ്ങൾ വളർത്തുന്നതിനായി കണ്ടെത്തിയ ഒരു മാർഗ്ഗമാണ് മിയാവാക്കി. സാധാരണ നമ്മൾ ഒരു ചെടി എങ്ങനെയാണ് നടുന്നത്? സിംപിളായി ഒരു കുഴി കുത്തി നടുകയാണ് ചെയ്യുന്നത്. എന്നാൽ മിയാവാക്കി രീതി പ്രകാരം ചെടികൾ നേടേണ്ട സ്ഥലത്ത് കൃത്യമായി മാർക്ക് ചെയ്തിട്ട് ജെസിബി ഉപയോഗിച്ച് ഏകദേശം അഞ്ചടിയോളം താഴ്ചയിൽ കുഴി കുത്തുകയാണ് ആദ്യം ചെയ്യുന്നത്. എന്നിട്ടു ഒരു ടാങ്ക് പോലെ കിടക്കുന്ന ആ കുഴിയിൽ ആദ്യം ലെയർ ആയി ചാണകവും ബാക്കി കമ്പോസ്റ്റു വളവുമൊക്കെ ഇടുന്നു. എന്നിട്ട് മുകളിൽ അവസാനത്തെ ഒരടി മാത്രം മണ്ണ് ഇടുന്നു. യന്ത്രസഹായത്തോടെ ഒരു മീറ്റര്‍ ആഴത്തില്‍ വരെ മണ്ണിളക്കിയ ശേഷം തൈകള്‍ നടുന്നു. SR ജംഗിൾ റിസോർട്ടിൽ മിയാവാക്കി രീതി ഉപയോഗിച്ചിരിക്കുന്ന അളവുകളാണ് ഈ പറഞ്ഞത്. ഭൂമിയുടെയും മണ്ണിന്റെയും സ്വഭാവമനുസരിച്ച് പല സ്ഥലങ്ങളിലും പല അളവുകളിലായിരിക്കും കുഴി കുത്തുന്നതും വളം ചേർക്കുന്നതുമൊക്കെ. ഒരു ചതുരശ്ര മീറ്ററില്‍ മൂന്ന് മുതല്‍ അഞ്ചുവരെ തൈകള്‍ വരുന്ന രീതിയില്‍ ഇടതിങ്ങിയാണ് ഇതിൽ മരങ്ങൾ നടുന്നത്. ഏകദേശം ആറുമാസംകൊണ്ട് ഇവിടെ മനുഷ്യനേക്കാൾ പൊക്കത്തിൽ മരങ്ങൾ വളരുന്നു.

Leave a Reply
You May Also Like

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ക്ലബ് ഹൗസ് പഴമയിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് കൂടിയാണ് !

എന്താണ് ക്ലബ്ബ് ഹൗസ്?⭐ അറിവ് തേടുന്ന പാവം പ്രവാസി യഥാര്‍ത്ഥ ശബ്ദം ഉപയോഗിച്ച് സംസാരിക്കാന്‍ മാത്രം…

ഹെൽമറ്റഡ് ഹോൺബിൽ എന്നയിനം വേഴാമ്പലുകളുടെ ജീവിതത്തെപ്പറ്റി ഞെട്ടലോടെയേ നമുക്ക് ഓർക്കാൻ പറ്റൂ

കഥയല്ലിത്, ഈ നിലവിളികൾ തെക്കുകിഴക്കനേഷ്യൻ കാടുകളിലിപ്പോള്‍ നിർത്താതെ മുഴങ്ങുന്നുണ്ട്. ഹെൽമറ്റഡ് വേഴാമ്പലുകളെയെന്നല്ല, സകല വേഴാമ്പലുകളെയും കാണുന്ന നിമിഷം അമ്പെയ്തും വെ‍ടിവച്ചും വീഴ്ത്തുകയാണ്

ഒരു വിസയും ഗ്രീൻ കാർഡും തമ്മിലുള്ള വ്യത്യാസം എന്താണ് ? അമേരിക്കയിൽ പോകാൻ ആഗ്രഹിക്കുന്ന നിങ്ങൾ തീർച്ചയായും വായിച്ചിരിക്കണം

ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ കണക്കനുസരിച്ച്, 2018-ൽ മാത്രം 666,582 പേർ യുഎസിൽ വിസ കാലാവധി…

ചെറിയ മഴത്തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നത് എന്തുകൊണ്ട് ?

ചെറിയ മഴത്തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നത് എന്തുകൊണ്ട് ? അറിവ് തേടുന്ന പാവം പ്രവാസി ജല കണികകളുടെ…