അറിവ് തേടുന്ന പാവം പ്രവാസി

‘മിസു ഷിൻഗെൻ മോച്ചി’ അഥവാ ‘വാട്ടര്‍ കേക്ക്’ എന്നത് ജപ്പാനിൽ ഉള്ള ഒരു ഭക്ഷണപദാര്‍ത്ഥമാണ്. കാണാൻ വെള്ളം പോലെ ആയതിനാലാണ് ഈ പേര് വന്നത്. ജെലാറ്റിൻ ഉപയോഗിച്ച് ഉണ്ടാക്കുന്നതിനാല്‍ ഇത് സുതാര്യമായിരിക്കുകയും കാണാൻ വെള്ളത്തുള്ളി പോലെ തോന്നിക്കുകയും ചെയ്യുന്നത്.

മുറിയിലെ താപനിലയില്‍ മുപ്പത് മിനുറ്റോളം വച്ചുകഴിഞ്ഞാല്‍ ഇതിന്‍റെ പ്രാകൃതം ആകെ മാറും. ഇത് പൊട്ടുകയും കാണാനുള്ള ഘടനയില്‍ മാറ്റം വരികയും ചെയ്യും. ‘അഗാര്‍’ അഥവാ ജെലാറ്റിൻ (വീഗൻ) ആണിതിലെ പ്രധാന ചേരുവ. ഇതാണ് കേക്കിന് സുതാര്യമായ അല്ലെങ്കില്‍ ചില്ല് പോലത്തെ ‘ലുക്ക്’ നല്‍കുന്നത്. പിന്നെ വെള്ളം, റോസ്റ്റഡ് സോയാബീൻ പൊടി, വിശേഷമായി ചെയ്യുന്നൊരു ഷുഗര്‍ സിറപ്പ് എന്നിവയെ ല്ലാമാണ് ചേരുവകള്‍.

ഇതില്‍ കാര്യമായി മറ്റൊന്നും ചേര്‍ക്കാ ത്തതിനാല്‍ തന്നെ ഇതിനൊപ്പം അല്‍പം നട്ട്സും മറ്റ് ചില വിഭങ്ങളും കൂടി ചേര്‍ത്ത് ‘കോമ്പിനേഷൻ’ ആക്കിയാണ് കഴിക്കുന്നത്. പരമ്പരാഗതമായ വിഭവമല്ലാത്ത ഇത് 2014ലോ മറ്റോ ആണ് ആദ്യമായി തയ്യാറാക്കപ്പെട്ടത് . രുചിയെക്കാളുപരി കാണാനുള്ള കൗതുകം തന്നെയാണ് ഏവരെയും പെട്ടെന്ന് തന്നെ ഈ കേക്കിലേക്ക് ആകര്‍ഷിക്കുന്നത്.

You May Also Like

കിലോ​ഗ്രാമിന് ഒമ്പത് ലക്ഷം, ലോകത്തിലെ ഏറ്റവും വില കൂടി തേനിന്റെ വിസ്മയിപ്പിക്കുന്ന പ്രത്യേകതകൾ

ലോകത്തിലെ ഏറ്റവും വില കൂടി തേൻ അറിവ് തേടുന്ന പാവം പ്രവാസി വളരെ അധികം ​ഗുണങ്ങളുള്ള…

വലിയ പാഴ്‌ച്ചെലവ് വരുത്തുന്ന വസ്തുകകളെയോ, സംരംഭങ്ങളെയോ, സ്ഥാപനങ്ങളെയോ ഒക്കെ ”വെള്ളാന” എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

വലിയ പാഴ്‌ച്ചെലവ് വരുത്തുന്ന വസ്തുകകളെയോ, സംരംഭങ്ങളെയോ, സ്ഥാപനങ്ങളെയോ ഒക്കെ ”വെള്ളാന ” എന്ന് വിളിക്കുന്നത് എന്തുകൊണ്ട്…

ലോകത്തിലെ ഏറ്റവും അപകടകാരിയായ സസ്യം, ഇത് ദേഹത്തു തൊട്ടാൽ എന്ത് സംഭവിക്കുമെന്നറിയാമോ ?

ലോകത്തിലെ ഏറ്റവും അപകടകാരിയായ സസ്യം –Suicide Plant Sreekala Prasad നോർത്ത് – ഈസ്‌റ്റേൺ ഓസ്ട്രേലിയയിലെ…

പല തുടക്കക്കാരും സാഹിത്യത്തിൽ തെറ്റായ അർത്ഥത്തിലും ഉപയോഗിക്കുന്ന പദമാണ് കിനാവള്ളി ? എന്താണ് കിനാവള്ളി ?

എന്താണ് കിനാവള്ളി ? അറിവ് തേടുന്ന പാവം പ്രവാസി കടലിൽ കാണപ്പെടുന്ന ഒരു ജീവിയായ നീരാളിക്ക്…