എന്താണ് മൊബൈൽ ജേണലിസം ?

അറിവ് തേടുന്ന പാവം പ്രവാസി

വിനോദവും,വിജ്ഞാനവും എല്ലാം ഞൊടിയിടയിൽ വിരൽ തുമ്പിലെത്തുമ്പോൾ , അതു പോലെ തൊഴിൽ രംഗത്തും മൊബൈൽ ഫോണുകൾ വിപ്ലവം തീർക്കുകയാണ്.പുത്തന്‍ സാങ്കേതിക വിദ്യകള്‍ കോര്‍ത്തിണക്കിയ സ്മാര്‍ട് ഫോണുകള്‍ വായനാ രീതിയെ മാത്രമല്ല സ്വാധീനിച്ചത്.മാധ്യമ രംഗത്തും ഇതിന്റെ പ്രാധാന്യം വർധിച്ചു വരുന്നു.പണ്ട് പേനയും, ചെറിയ ഒരു തുണ്ട് പേപ്പറും കൊണ്ട് ആണ് ഒരു മാധ്യമ പ്രവർത്തകൻ വാർത്തകൾ കുറിച്ചെടുത്തിരു ന്നത്. ഇപ്പോൾ പേനയേന്തിയ കൈകളില്‍ ടെലിവിഷന്‍ ചാനലുകളുടെ മൈക്കുകളാ ണുള്ളത്. എല്ലാം തത്സമയ റെക്കോർഡിങ്ങും ,കാഴ്ചകളും ആയി മാറുന്നു. നവമാധ്യമ രംഗത്തെ പുത്തന്‍ സാധ്യതയായാണ് മോജോ അഥവാ മൊബൈല്‍ ജേര്‍ണലിസം വിലയിരുത്തപ്പെടുന്നത്.

ഒരു സ്മാര്‍ട്‌ ഫോണിന്റെ സഹായത്താല്‍ വീഡിയോ പ്രൊഡക്ഷന്‍ സാധ്യമാക്കുകയും, വേണമെങ്കില്‍ അതേ ഉപകരണത്തില്‍ നിന്നുതന്നെ സംപ്രേക്ഷണം ചെയ്യുകയും ചെയ്യുന്നതിനെയാണ് മൊബൈൽ ജേർണലിസം അഥവാ മോജോ എന്ന് പറയുന്നത്. ഇതില്‍ ഡിഎസ്എല്‍ആർ ക്യാമറക്ക് പകരം മൊബൈല്‍ ക്യാമറ ഉപയോഗിക്കുന്നു .ഫോട്ടോ, ഓഡിയോ, വീഡിയോ,ടെക്സ്റ്റ്, ഗ്രാഫിക്‌സ് തുടങ്ങിയ വയെല്ലാം മൊബൈല്‍ സംവിധാനത്തില്‍ സമ്മേളിപ്പിച്ച് ആഖ്യാനം സാധ്യമാകുന്നതിനാല്‍ അനേകം ഉപകരണങ്ങളുടെ സമ്മേളനവും,ക്രമീകരണവും ഇതിലൂടെ ഒഴിവാക്കാം.മോജോയില്‍ മൊബൈലിനെ നന്നായി പണിയെടുക്കാന്‍ സഹായിക്കുന്ന ലെന്‍സുകള്‍, മൈക്രോഫോണുകള്‍,ലെന്‍സ് അഡാപ്റ്റ റുകള്‍, മാജിക് ആം, മിനി ഗൊറില്ല പോഡ് തുടങ്ങീ നിരവധി നൂതന സാങ്കേതിക വിദ്യകൾ രംഗത്തെത്തിയിട്ടുണ്ട്.

കാമറാബാഗില്‍ അല്ലെങ്കില്‍ ഒരു ബാക്ക്പാക്കില്‍ ഒതുങ്ങുന്ന സംവിധാനങ്ങളാണിവ.ലൈവ്‌സ്ട്രീമിങ് സംവിധാനം ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്. ഒബി വാനുകള്‍ പോലുള്ള വമ്പന്‍ സന്നാഹങ്ങളൊന്നുമില്ലാതെ തന്നെ വാര്‍ത്താ ദൃശ്യങ്ങള്‍ ലൈവ് ആയി പകര്‍ത്തി സംപ്രേക്ഷണം ചെയ്യാനും സാധിക്കും.
ഒരു റിപ്പോര്‍ട്ടര്‍ക്ക് ഒരേ സമയം ക്യാമറ പേഴ്‌സണും, സൗണ്ട് എഞ്ചിനീയറും, ഡി. എസ്. എന്‍. ജി കണ്ട്രോളറും,ബ്രോഡ്കാസ്റ്ററും ആവാന്‍ കഴിയുമെന്നുള്ളതാണ് ഇതിലെ ഒരു പ്രത്യേകത. ഏറ്റവും കൂടുതല്‍ റെസലൂഷ്യനുള്ള വീഡിയോ എടുക്കുവാനും അതു പോലെ വീഡിയോ എഡിറ്റ് ചെയ്യുവാനും, ഗ്രാഫിക്‌സ്, ടെക്സ്റ്റ്, ഇമേജ്, ഓഡിയോ എന്നിവ കൂടുതലായി ചേര്‍ക്കാന്‍ കഴിയുന്നതുമായ പുതിയ തരം അപ്ലിക്കേഷനുകളും ലഭ്യമാണ്. ഇന്ന് മോജോ പാക്കേജ്/ കിറ്റുകള്‍ വലിയ വിലക്കുറവോടെ ഓണ്‍ലൈനില്‍ ലഭ്യമാണ്. ഒരു ക്യാമറയ്ക്കും, ട്രൈപ്പോഡിനും ചിലവഴിക്കുന്ന പണത്തിന്റെ നാലിലൊരംശം മതി.
നമ്മുടെ രാജ്യത്തും മൊബൈൽ ജേർണലിസം വളര്‍ന്നാല്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് സാമ്പത്തികമായി ചിലവ് കുറയ്ക്കാനും, കുറഞ്ഞ തൊഴിലാളികളെ മാത്രം ഉപയോഗിച്ച് ചാനലുകള്‍ മുന്നോട്ടു കൊണ്ടു പോകാനും, കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാനും സാധിക്കും. ഇത് വഴി നമ്മുടെ രാജ്യത്തെ ചാനലുകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ഓരോ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താവും ഒരു മൊബൈൽ ജേർണലിസ്റ്റ് പോലെയാണ് നവ മാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകളിലൂടെ നമുക്ക് കാട്ടി തരുന്നത്. മൊബൈൽ ജേർണലിസം നേരിടുന്ന പ്രധാന പ്രശ്‌നം കണക്ടിവിറ്റി തന്നെയാണ്. 5ജി നെറ്റ്‌വർക്ക് ഉണ്ടെങ്കിലും അത് എല്ലാ പ്രദേശങ്ങളിലും ഒരു പോലെ അല്ല.

മൊബൈലില്‍ നിന്ന് ലൈവ് സംപ്രേക്ഷണം നടത്തുമ്പോള്‍ കണക്ടിവിറ്റി ശരിയല്ലെങ്കില്‍ പരിപാടി തടസ്സപ്പെടും. ഈ അവസരങ്ങളില്‍ വൈഫൈ ഡോങ്കിള്‍ ഉള്‍പ്പടെയുള്ളസൗകര്യങ്ങൾ നാം മുൻകരുതൽ ആയി കരുതേണ്ടതാണ്.കണക്ഷനുകളില്‍ നിന്നും ഉയര്‍ന്ന സ്പീഡ് കണ്ടെത്തി കണക്ടിവിറ്റി നല്‍കുന്ന ഉപകരണങ്ങളും ഇപ്പോൾ വിപണിയില്‍ ലഭ്യമാണ്. മൊബൈൽ ജേർണലിസത്തിന്റെ കാലമാണ് ഇനി വരാൻ പോകുന്നത്.മൊബൈലിലൂടെ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന നിക്ക് ഗാര്‍നെറ്റിനെ പോലുള്ള മോജോസിന്‍റെ അഥവാ മൊബൈല്‍ ജേര്‍ണലിസ്റ്റുകളുടെ കാലം കടന്ന് വന്നിരി ക്കുന്നു.

You May Also Like

എന്താണ് സോളാര്‍ കൊടുങ്കാറ്റ് ? അതുകാരണം ഭൂമിയിൽ എന്തൊക്കെ സംഭവിക്കും ?

എന്താണ് സൗര കൊടുങ്കാറ്റ് (Solar storm) ? അറിവ് തേടുന്ന പാവം പ്രവാസി സൂര്യന്റെ അന്തരീക്ഷത്തില്‍…

പർവതാരോഹകർ മലകയറി ഏതാണ്ട് മുക്കാല്‍ ഭാഗം പിന്നിടുമ്പോൾ മൂടല്‍ മഞ്ഞില്‍ പ്രത്യക്ഷപ്പെടുന്ന ‘പ്രേത’ രൂപം എന്താണ് ?

ബ്രോക്കണ്‍ സ്പെക്ട്രെ അഥവാ ബ്രോക്കണ്‍ ബോ എന്നാൽ എന്ത് ? അറിവ് തേടുന്ന പാവം പ്രവാസി…

എന്താണ് Harshad( Niven ) Number/ ഹാർഷാദ് ( നിവെൻ ) സംഖ്യ ?

എന്താണ് Harshad( Niven ) Number/ ഹാർഷാദ് ( നിവെൻ ) സംഖ്യ ? അറിവ്…

കേരള ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും ഉത്തരങ്ങളും

കേരള ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും , ഉത്തരങ്ങളും അറിവ് തേടുന്ന പാവം പ്രവാസി 1. ഡ്രൈവര്‍…