അരമണിക്കൂർ ഉപദേശ ഗീർവാണം വിട്ട മോദിയും വെറും മൂന്നു മിനിറ്റ് ജനക്ഷേമം സംസാരിച്ച ജസ്റ്റിൻ ട്രൂഡോയും

114
കാനഡ ഇന്ത്യയേക്കാൾ വലിയ രാജ്യമാണ്. അവിടത്തെ പ്രധാനമന്ത്രി ആണ് ജസ്റ്റിൻ ട്രൂഡോ.
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത്, 29 മിനിറ്റും, 58 സെക്കൻഡും നീണ്ട പ്രസംഗം നടത്തി, ഞായറാഴ്ച ജനതാ കർഫ്യുവിനും പാത്രം കൊട്ടാനും ആഹ്വാനം ചെയ്ത ദിവസം തന്നെ, കാനഡയുടെ പ്രധാനമന്ത്രിയും രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് അവിടത്തെ ജനങ്ങളോട് ചില കാര്യങ്ങൾ പറഞ്ഞു.
വെറും 2 മിനിറ്റ് 54 സെക്കൻഡ് മാത്രമേ ജസ്റ്റിൻ ട്രൂഡോ സംസാരിച്ചുള്ളൂ . ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹം പറഞ്ഞത് ഇതൊക്കെയാണ്..
“കൊറോണ വൈറസ്ബാധ മൂലം തൊഴിലും, വരുമാനവും, ആരോഗ്യവും, ജീവിതം തന്നെയും നഷ്ടമാകും എന്ന് നിങ്ങൾ ഭയക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. ഈ രാജ്യത്തിൻറെ പ്രതിനിധിയായി, നിങ്ങൾക്ക് ഒന്നും സംഭവിയ്ക്കാതെ ഞങ്ങൾ കാക്കുമെന്നു, ഞാൻ ഉറപ്പ് തരികയാണ്. നിങ്ങൾ ആരും പേടിയ്‌ക്കേണ്ട കാര്യമില്ല. നിങ്ങളുടെ ജീവനും തൊഴിലും സംരക്ഷണം നൽകാനായി 82 ബില്യൺ ഡോളറിന്റെ പാക്കേജ് ഈ സർക്കാർ പ്രഖ്യാപിയ്ക്കുന്നു. “
തുടർന്ന് അദ്ദേഹം സർക്കാർ ജനങ്ങൾക്കായി നടപ്പാക്കാൻ പോകുന്ന കാര്യങ്ങൾ പറയുന്നു, കൊറോണ സൃഷ്ടിയ്ക്കുന്ന ആരോഗ്യ, സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ സർക്കാർ സ്വീകരിച്ച, നടപ്പാക്കികൊണ്ടിരിയ്ക്കുന്ന, ഇനിയും നടപ്പാക്കാൻ ഉദ്ദേശിയ്ക്കുന്ന കാര്യങ്ങളെക്കുറിച്ചു ചുരുക്കി പറയുന്നു. പൗരന്മാർക്ക് ഒപ്പം സർക്കാർ ഉണ്ടെന്ന ഉറപ്പ് വീണ്ടും ആവർത്തിയ്ക്കുന്നു.”
ആത്മവിശ്വാസം തുളുമ്പുന്ന പ്രസന്നമായ അദ്ദേഹത്തിന്റെ വാക്കുകളിൽ ആ ആത്മാർത്ഥത നമുക്ക് കാണാം.
ഓരോ സമൂഹത്തിനും അവർ അർഹിയ്ക്കുന്ന ഭരണാധികാരികളെ കിട്ടുമെന്നാണ് പറയാറുള്ളത്. തുറന്ന മനസ്സുള്ള, മതത്തിനും വർഗ്ഗത്തിനുമൊന്നും വലിയ പ്രാധാന്യം നൽകാത്ത, മനുഷ്യത്വത്തിന് വില കൽപിയ്ക്കുന്ന, ശാസ്ത്രത്തിന് വലിയ പ്രാധാന്യം നൽകുന്ന കനേഡിയൻ ജനതയ്ക്ക്, ജസ്റ്റിൻ ട്രൂഡോയെപ്പോലുള്ള നല്ല ഭരണാധികാരിയെ കിട്ടിയതിൽ അത്ഭുതം ഇല്ല. കടപ്പാട്: വാട്ട്സ്ആപ്പ്