സ്വന്തം പൗരത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ പക്കലുണ്ടോ എന്ന് മോഡിയോട് സ്വാമി അഗ്നിവേശിന്റെ ചോദ്യം

0
1481

Joli Joli

സ്വന്തം പൗരത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ പക്കലുണ്ടോ എന്നാണ് മോഡിയോട് ചോദ്യം. കൂടാതെ തന്റെ പിതാവിന്റെ മകന്‍ തന്നെ ആണ് താന്‍ എന്ന് തെളിയിക്കുന്ന ഡിഎന്‍എ പരിശോധനാ ഫലവും മോദി രാജ്യത്തെ ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു സ്വാമി അഗ്നിവേശ്.വല്ലാത്തൊരു ചോദ്യമായിപ്പോയി എന്ന് തോന്നുന്നുണ്ടോ..? എന്നാൽ അങ്ങനെ തോന്നണ്ട.
ആരാണ് താങ്കൾ എന്ന ഒരു പൗരന്റെ സംശയം നിറഞ്ഞ ചോദ്യത്തെ രാജ്യത്തെ പ്രധാനമന്ത്രിയും നേരിട്ടെ മതിയാകൂ.പ്രത്യേകിച്ച് നരേന്ദ്ര മോദി. വിശ്വാസ യോഗ്യമായ കൃത്യമായ മേൽവിലാസം.ഇല്ല, കൃത്യമായ രേഖകളോട് കൂടിയ വിദ്യാഭ്യാസ യോഗ്യത.ഇല്ല.ഒട്ടുമിക്ക പ്രവർത്തികളിലും ദുരൂഹത മാത്രം.ഏറെക്കുറെ നന്നായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ഒരു രാജ്യത്തെ കഴിഞ്ഞ ആറ് വർഷം കൊണ്ട് തകർത്ത് തരിപ്പണമാക്കി എന്ന് മാത്രമല്ല രാജ്യത്തെ ഒട്ടുമിക്ക പൊതുമേഖലാ സ്ഥാപനങ്ങളും നിസാര വിലയ്ക്ക് കോർപ്പറേറ്റുകൾക്ക് വിറ്റു.! രാജ്യം മാത്രമല്ല.സാമ്പത്തികമായി ജനങ്ങളും തകർന്നു.തൊഴിലുകൾ നഷ്ടപ്പെട്ട് ജനങ്ങൾ കൂടുതൽ ദരിദ്രരായി.രാജ്യത്തെ പത്തോ മുപ്പതോ പേർ ഈ രാജ്യം തന്നെ വിലക്ക് മേടിക്കാൻ പാകത്തിൽ സമ്പന്നരായി.വർഗീയതയും അരാജകത്വവും സുരക്ഷിതത്വമില്ലായ്മയും വർധിച്ചു.സ്വഭാവികമായും താങ്കൾ ആര് എന്ന് പൗരന്മാർ ചോദിച്ച് പോകും.കാരണം ഇന്ത്യക്കാരനായി ജനിച്ച ഒരു മനുഷ്യനും സ്വന്തം രാജ്യത്തെ ഇവ്വിധം തകർക്കാൻ മനസുവരില്ല.അതുകൊണ്ടാണ് രാജ്യത്തെ പൗരന്മാർ സംശയത്തോട് കൂടിയും പേടിയോടുകൂടിയും താങ്കൾ ആരാണ് എന്ന് ചോദിച്ചുപോകുന്നത്.