മോദീ ഭരണത്തിലെ ഇന്ത്യൻ ഗ്രാമങ്ങളുടെ നേർ ചിത്രമാണ്

75

ഇന്ത്യൻ സ്റ്റേറ്റുകൾ വികസനത്തിൻ്റെ പേരിൽ ആയിരങ്ങളെയാണ് അനാഥമാക്കി തെരുവിൽ തള്ളുന്നത്. മദ്ധ്യപ്രദേശിലെ ദലിത് കർഷക കടുബത്തിൻ്റെ വിളവെടുക്കാനുള്ള സവകാശം നൽകാനാവാതെ.വിള നിറഞ്ഞ വയലിലേക്ക് ബുൾഡോസർ ഇറക്കി കൃഷി നശിപ്പിക്കുകയും മനംനൊന്ത് കർഷക കുടുബം വിഷം കഴിച്ച് ഗുരുതാവസ്ഥയിൽ… ഭരണകൂട ഭീകരതയുടെ മുഖങ്ങൾ.
ഇന്ത്യയിൽ സംഘ് പരിവാർ അധികാരം ഉറപ്പിച്ചതോടെ രാജ്യമൊട്ടാകെ കോർപറേറ്റ് ബന്ധിത വികസനത്തിലേക്ക് കുത്തി ഒഴുകുകയാണ്.

സാധാരണക്കാരുടെ ഭൂമികൾ, അവരുടെ കൃഷിയിടങ്ങൾ, പുരയിടങ്ങൾ,ചെറുകിട കച്ചവടകേന്ദ്രങ്ങൾ എല്ലാം കോടതികളെ വരുതിയിലാക്കി വിധിന്യായങ്ങൾ ചമച്ച് പോലീസിൻ്റെ അകമ്പടിയോടെ കോർപറേറ്റ് ദാസ്യക്കാരായ ഉദ്യോഗസ്ഥ ഭരണവർഗ്ഗങ്ങൾ കൈയ്യേറുകയാണ്.വികസനത്തിൻ്റെ പേരിൽ ആയിരങ്ങളെയാണ് ദിനംപ്രതി എല്ലാം നഷ്ടപ്പെട്ടവരാക്കി ഭരണകൂടങ്ങൾ തെരുവിൽ തള്ളുന്നത്.

തങ്ങളുടെ മാതാപിതാക്കൾ കീടനാശിനി കഴിച്ച് കൈകാലിട്ടടിക്കുന്ന ഭീതിത ദൃശ്യം കണ്ട് ഭയന്ന് വിറച്ച് വിലപിക്കുന്ന കുഞ്ഞുങ്ങളുടെ ദയനീയ ചിത്രം.മോദീ ഭരണത്തിലെ ഇന്ത്യൻ ഗ്രാമങ്ങളുടെ നേർ ചിത്രമാണ്.മോദി കോർപറേറ്റ് രാജ് തുലയട്ടെ.

**