ഈ പ്രകടനം നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടൊ ?

276

എഴുതിയത് : Sandra Rose

ഈ പ്രകടനം നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടൊ ?
ഇതിനെ നാടകം എന്നൊ കപടത എന്നോ പേരിട്ട് വിളിച്ചാലും,ഇനി അങ്ങനെ തന്നെ ആണെങ്കിലും ആ അഭിപ്രായങ്ങൾക്കൊന്നും പ്രസക്തി ഇല്ല.

ചന്ദ്രയാൻ-2 എന്ന വിഷയം ഒഴിവാക്കി കൊണ്ട് ഈ പ്രകടനത്തെ മാത്രമെടുത്ത് രാഷ്ട്രീയം ചർച്ച ചെയ്യാം.വ്യക്തിപ്രഭാവം കൊണ്ട് ശത്രുപക്ഷത്ത് നിന്ന് വരെ കൈയ്യടി നേടുന്ന വ്യക്തിയാണിന്ന് മോദി.രാജ്യത്തെ തൊഴിൽ – സാമ്പത്തിക മേഖലകൾ പ്രതിസന്ധിയിലായിരിക്കുന്ന ഈ കാലത്തും തങ്ങളെ പിന്തുണയ്ക്കാത്ത വിഭാഗത്തിന്റെ കൈയ്യടി നേടാൻ പുള്ളിക്ക് കഴിയുന്നുണ്ട്.ഇതൊന്നും യാഥൃഛികമല്ല,2014 മുതൽ ശക്തമായ Marketing ഈ വ്യക്തിപ്രഭാവം പടച്ചെടുക്കുന്നതിൽ ഉണ്ട്. Market കണ്ട് തന്നെ ആണ് ഈ Marketing. ഇന്ത്യയിൽ വ്യക്തിപ്രഭാവത്തിന് നല്ല Market തന്നെയാണ് ഉള്ളത്.നെഹറുവിൽ നിന്ന് മോദിയിലേക്കുള്ള ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രയാണം എന്നൊക്കെ നാം പറയുബോളും,നെഹറു ഇന്ത്യൻ പ്രധാന മന്ത്രി എങ്ങനെ ആയി എന്നുള്ള വസ്തുത നാം പരിശോധിച്ച് നോക്കേണ്ടതാണ്.ഗാന്ധി എന്ന വ്യക്തിപ്രഭാവമുള്ള നേതാവിന്റെ നോമിനി ആയിരുന്നു നെഹറു,ശേഷം വ്യക്തിപ്രഭാവം നെഹറുവിനും,ഇന്ദിരയ്ക്കും എല്ലാം രാഷ്ട്രീയ നേട്ടങ്ങൾ കൊണ്ടുവന്നു. ജനാധിപത്യം എന്ന സംവിധാനം ഇന്ത്യയിൽ ഭരണഘടനയിലും സംവിധാനത്തിലും മാത്രമെ ഉള്ളു,ഇന്ത്യൻ ജനതയുടെ മനസ്സിലില്ല,അവർ ഇന്നും രാജവാഴ്ച്ചയുടേയും മറ്റും അടിമത്വ ബോധം പേറുന്നു,അവരെ നയിക്കാൻ ഒരു വ്യക്തി വേണമെന്ന് അവർ പ്രത്യാശിക്കുന്നു.

Image result for modiനിലവിൽ ചന്ദ്രയാൻ വിഷയം തന്നെ എടുക്കാം മോദിയെ പിന്തുണയ്ക്കുന്നവരും നഖശിഖാന്തം എതിർക്കുന്നവരും ചർച്ച ചെയ്യുന്നത് ഈ പ്രകടനം തന്നെ ആണ്.പ്രതിപക്ഷത്തുള്ള ഏതെങ്കിലും നേതാവ് പ്രതികരിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് ഈ പ്രകടനത്തിൽ പ്രസക്തമല്ലാതാവുന്നു.പറഞ്ഞ് വരുന്നത് സംഘപരിവാറിനേയും ബിജേപിയേയും നേരിടാൻ പ്രതിപക്ഷത്ത് നിന്ന് വ്യക്തിപ്രഭാവമുള്ള നേതാക്കൾ ഉയർന്ന് വരേണ്ടതുണ്ട്.പ്രതിപക്ഷമായാലും മുഖ്യ പ്രതിപക്ഷമായാലും ഇന്നത്തെ അവസ്ഥ ഞണ്ടുകളെ പോലെ ആണ്,ഉയർന്ന് വരുന്നതിനെ പിടിച്ച് താഴെ ഇടുക.ഇനി കോൺഗ്രസ്സിലാണെങ്കിൽ വ്യക്തിപ്രഭാവം ഒരു കുടുംബത്തിൽ ഒതുങ്ങുന്നു,കഴിവ് കെട്ട ഒരു നേതാവിൽ ആ പ്രഭാവം അവസാനിക്കുന്നു.
മോദിയെ Counter ചെയ്യാൻ ഒരു വ്യക്തിപ്രഭാവമുള്ള നേതൃനിര പ്രതിപക്ഷത്ത് നിന്ന് ഉയർന്ന് വരേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്,അവിടെ Ideal democracy യുടെ പാഠങ്ങളല്ല ചിലവാകില്ല പകരം Practical politics ആണ് പ്രായോഗികം.അത്തരത്തിൽ സ്വാഭാവിക വ്യക്തിപ്രഭാവം ഉള്ള നേതൃനിര പ്രതിപക്ഷത്ത് ഇല്ലെങ്കിൽ കൃതൃമമായി സൃഷ്ടിക്കണം,അത് വരെ പരസ്പരം കാല് വാരിയും Ideal democratic politics പറഞ്ഞും ഇരിക്കാം എന്നല്ലാതെ ഫലമില്ല. ഇന്ത്യൻ ജനാധിപത്യത്തിൽ ജനങ്ങളുടേയും ജനാധിപത്യ ബോധത്തിന്റെയും പ്രസക്തി മനസ്സിലാക്കുന്ന ഒരു സമൂഹം ഉരുത്തിരിഞ്ഞ് വരുന്ന വരെ Practical ആയി ചിന്തിച്ചേ മതിയാകു.