56 ഇഞ്ച് രക്ഷകൻ കാക്കുമോ..?

0
55

56 ഇഞ്ച് രക്ഷകൻ കാക്കുമോ..?

56 ഇഞ്ച് നെഞ്ചളവ് ഞാൻ ആദ്യമായി കേൾക്കുന്നത് 2014 ഇലക്ഷൻ കാലഘട്ടത്തിലാണ്. അന്ന് മോഡിയുടെ പ്രസംഗങ്ങൾ ഒന്നിടവിടാതെ കേട്ടിരുന്ന കാലത്ത് ഈ രാജ്യം വലിയൊരു മാറ്റത്തിലേക്ക് നടന്നടുക്കുകായാണെന്ന് എനിക്ക് തോന്നിയിരുന്നു. മാറ്റമുണ്ടായി എന്നതിൽ സംശയമോന്നുമില്ല.. പക്ഷേ വല്ലാത്ത മാറ്റമായി പോയി എന്ന സങ്കടമെയുള്ളു..അതവിടെ നിൽക്കട്ടെ.. പറഞ്ഞു വന്നത് 56 ഇഞ്ചിനെ കുറിച്ചാണ്.

വടക്കേ ഇന്ത്യയിൽ ഒക്കെ 56 ഇഞ്ച് എന്ന പ്രയോഗം സൂചിപ്പിക്കുന്നത് വളരെ ധൈര്യ ശാലിയായ ചങ്കൂറ്റമുള്ള എന്നൊക്കെ സൂചിപ്പിക്കാനാണ്. എന്നാല് ഇപ്പൊൾ ഭരിച്ചു തുടങ്ങി 7 വർഷം കഴിയുമ്പോൾ അങ്ങനെ മോഡിജിയെക്കുറിച്ച് പറയാൻ കഴിയുമോ എന്നതാണ് ചോദ്യം.മോഡിജി പ്രധാനമന്ത്രി ആയപ്പോൾ പാകിസ്താൻകാർ നിക്കറിൽ മുള്ളി എന്ന് ചിലർ പാടി നടക്കുന്നുണ്ടായിരുന്നു.. എന്നാല് ഇന്നും ഓരോ ദിവസവും മിനിമം ഒരു പട്ടാളക്കാരൻ എങ്കിലും അതിർത്തിയിൽ മരിച്ചു വീഴുന്നുണ്ട് എന്ന് കണക്കുകൾ പറയുന്നു. താരതമ്യപ്പെടുത്തിയാൽ കഴിഞ്ഞ മൻമോഹൻ സറ്കാറിൻ്റെ കാലത്ത് ഉള്ളതിൻ്റെ ഇരട്ടിചൈന നമ്മുടെ ഭൂമി കയ്യേറി ഒരു ഗ്രാമം തന്നെ ഉണ്ടാക്കിയെടുത്തു. നമ്മൾ ഇപ്പോഴും അവരുടെ ആപ്പുകൾ നിരോധിച്ചും ഡ്രാഗൺ ഫ്രൂട്ട് ൻ്റെ പെരു മാറ്റിയും നടക്കുന്നു…

എന്തിന് ഇന്ത്യയുടെ നൂറിൽ ഒന്ന് വലുപ്പമില്ലാത്ത നേപ്പാൾ അവരുടെ ഭൂപടത്തിൽ ഇന്ത്യയുടെ ചില ഭാഗങ്ങൾ ചേർക്കുന്നു. 56 ഇഞ്ച് സിംഹം ഇപ്പോഴും ഉറക്കത്തിലാണ്.പോട്ടെ.. ഈ രാജ്യം എത്രയോ വലിയ പ്രതിസന്ധികളിൽ പെട്ടു ഉഴരിപ്പോയി.. 2016ഇലെ നോട്ട് നിരോധനം, ജി എസ് ടീ, തുടരെയുണ്ടയ ഭീകരാക്രമണങ്ങൾ, ദളിതർക്കും മുസ്ലിങ്ങൾക്കും എതിരെ രാജ്യത്തിനകത്ത് നടന്ന അക്രമങ്ങൾ, വർഗ്ഗീയ ലഹളകൾ .ഒരിക്കൽ പോലും ഒരു പത്രസമ്മേളനം നടത്താനോ ജനങ്ങളോട് സംവദിക്കാനോ കഴിവില്ലാത്ത അതിനു മാത്രം നട്ടെല്ലുറപ്പുള്ള ഒരു പ്രധാനമന്ത്രി നമുക്കില്ലതെ പോയി…

ഇന്നും നമ്മുടെ പ്രധാനമന്ത്രി മാളത്തിൽ ഒളിച്ചു കഴിയുന്നു.. കർഷകർ നൂറു കണക്കിന് മരിച്ചിരിക്കുന്നു.. സ്വന്തം ജനതയെ ശത്രുക്കളെ നേരിടുന്നതിനേക്കാൾ മൃഗീയമായി നേരിടുന്നു.അവരുടെ ഭക്ഷണവും വെള്ളവും വരെ തടയപ്പെടുന്നു.. ഈ രാജ്യം കണ്ട ഏറ്റവും ധൈര്യശാലിയായ പ്രധാനമന്ത്രിക്ക് നൂറു കണക്കിന് കർഷകർ മരിച്ചപ്പോൾ ഉണ്ടാകാത്ത വേദന പതാകയെ അപമാനിചപ്പോൾ ഉണ്ടയത്രെ.ജനഗണ മന ചൊല്ലുമ്പോൾ കാമറയിൽ പോസ് ചെയ്യാൻ വേണ്ടി നടന്നു പോയ പ്രധാനമന്ത്രി.പതാക കൊണ്ട് വിയർപ്പ് ഒപ്പിയ പ്രധാനമന്ത്രി.ഇപ്പൊ ദേശസ്നേഹത്തെ കുറിച്ച് കർഷകരെ ഓർമ്മിപ്പിക്കുന്നു.അല്ലെങ്കിലും കാരണവർക്ക് അടുപ്പിലും ആകാം എന്നാണല്ലോ.ഒടുവിൽ അവശേഷിക്കുന്ന ചോദ്യം ഒന്നേയുള്ളൂ.ഈ രാജ്യം ആരുടേതാണ്.