മോദി പറഞ്ഞ നട്ടാൽ കുരുക്കാത്ത നുണകൾ

326

മോദി പറഞ്ഞ നട്ടാൽ കുരുക്കാത്ത നുണകൾ

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന വിവാദമായതോടെ സാമൂഹ്യമാദ്ധ്യമത്തിൽ മോദിയുടെ നുണകൾ എന്ന ഹാഷ് ടാഗ് സജീവമാവുകയാണ് എന്തൊക്കെയാണ് മോഡിയുടെ ഭരണത്തിൽ ഈ രാജ്യത്തു നടന്ന അങ്ങേർ തന്നെ പറഞ്ഞതും പ്രചരിപ്പിച്ചതുമായ നുണകൾ എന്തൊക്കെയാണ് എന്നുള്ളത് നോക്കാം. നിങ്ങൾക്ക് അറിയാവുന്ന ഇയാളുടെ നുണകൾ ഇവിടെ കമന്റുകൾ ആയി എഴുതുകയും ചെയ്യുക.
1 – പൗരത്വ പരിശോധനയുടെ ഭാഗമായി മുസ്ലിങ്ങൾക്കുവേണ്ടി രാജ്യത്തൊരിടത്തും തടങ്കൽപാളയങ്ങൾ ഇല്ലെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ട്വീറ്ററിൽ മോദിനടത്തിയ നുണകൾ പ്രചരിക്കുന്നത്. അസമിലും ബംഗളുരുവിലുമടക്കമുള്ള തടങ്കൽപാളയങ്ങളുടെ ചിത്രങ്ങൾ കാണിച്ചു കൊണ്ടാണ് ജനം അതിനെ കൈകാര്യം ചെയ്യുന്നത്
2 – പ്രധാനമന്ത്രി നരേന്ദ്ര മോദി കര്ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തില് പറഞ്ഞ അഞ്ച് നുണകൾ ഉണ്ടായിരുന്നു
ജവഹര് ലാല് നെഹ്‌റു അടക്കമുള്ള ഒരു കോണ്ഗ്രസ് നേതാവും രക്തസാക്ഷിയായ ഭഗത് സിങ്ങിനെ ജയിലില് സന്ദര്ശിച്ചിരുന്നില്ല എന്നായിരുന്നു മോദി കര്ണാടകയില് പറഞ്ഞത്. എന്നാൽ നെഹ്‌റു അവിടെ പോയതും ഭഗത് സിംഗിനെ കണ്ടതും ചരിത്ര രേഖകളിൽ ഉള്ളത് നമ്മുടെ പ്രധാന നുണ ആശാന് അറിയില്ലായിരുന്നു കാരണം മൂപ്പരുടെ ചരിത്രപഠനം നാഗ്പുർ ആയതുകൊണ്ടാണ് അറിയാതെ പോയത്
3 -ചരിത്ര പ്രസിദ്ധമായ പ്രാചീന സര്വകലാശാലയായ തക്ഷശില സര്വകലാശാല ബീഹാറിലാണെന്ന് രണ്ടു തവണ (2013&2017) മോദി പറഞ്ഞിരുന്നു. എന്നാല് തക്ഷശില നിലവില് പാക്കിസ്ഥാനിലാണ്.
4 -ചരിത്രത്തെ തെറ്റായി അവതരിപ്പിക്കുന്നതും വളച്ചൊടിക്കുന്നതും നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളിൽ പതിവാണ്. ചരിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞിട്ടുള്ള ചില നുണകളും അവയുടെ വാസ്തവവും
1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിലെ ഹീറോ ആയിരുന്ന ജനറല് കരിയപ്പയെ നെഹ്‌റു അപമാനിച്ചു എന്നായിരുന്നു മോദി കര്ണാടകയില് പ്രസംഗിച്ചത്. എന്നാല് ഇന്ത്യ-ചൈന യുദ്ധത്തിന്റെ ആറ് വര്ഷങ്ങള്ക്ക് മുമ്പ് 1953ല് തന്നെ കരിയപ്പ വിരമിച്ചിരുന്നു. മാത്രവുമല്ല കോണ്ഗ്രസുകാരനായ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് 1986ല് കരിയപ്പക്ക് ഫീല്ഡ് മാര്ഷല് പദവി നല്കി ആദരിച്ചത്
5 – ദേശീയ പൗരത്വ റജിസ്റ്റർ – എന്ആര്സി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നാണ് മോദി കഴിഞ്ഞ ദിവസം രാംലീല മൈതാനത്ത് പറഞ്ഞത്. എന്നാൽ ദേശിയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കുമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും മുമ്പ് പറഞ്ഞത്. മോദി നടത്തിയ ഈ പ്രസ്താവന പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് ഇരുവരുടേയും പ്രതികരണങ്ങൾ.
6 -മുപ്പതുവർഷത്തിനുള്ളിൽ ആദ്യമായി ഇന്ത്യയിലെ 600 കോടി വോട്ടർമാർ ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് ഒറ്റയ്ക്ക് ഇത്രയും ഭൂരിപക്ഷം നൽകുന്നത്. എന്നുള്ള ഒരു വലിയ നുണ ലോക ജനതയ്ക്ക് മുന്നിൽ മോഡി പറഞ്ഞു.ഇന്ത്യയിലെ ജനസംഖ്യ 2014-ൽ ഏകദേശം 130 കോടിയാണ്. 81.45 കോടി പേരായിരുന്നു രജിസ്റ്റർ ചെയ്ത വോട്ടർമാർ. ലോകജനസംഖ്യ പോലും 2014-ൽ 730 കോടിയോളമേ വരുമായിരുന്നുള്ളൂ.
7 – ആർട്ടിക്കിൾ 370 കശ്മിർ വികസനത്തിന് തടസം- ജമ്മു കശ്മിരിന്റെ വികസനത്തിന് ആർട്ടിക്കിൾ 370 തടസ്സമാമെന്നാണ് മോദി പറഞ്ഞത്. എന്നാൽ മൂന്ന് തവണ മോദി ഭരിച്ച ഗുജറാത്തിനെ അപേക്ഷിച്ച് സാമൂഹിക വികസന സൂചകങ്ങളിൽ കശ്മിർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് എന്നാണ് രേഖകൾ പറയുന്നത്.
9 – കരസേനാ മേധാവിയായിരുന്ന ജനറല് തിമ്മയ്യയെ 1948ല് അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന വി.കെ കൃഷ്ണമേനോന് അപമാനിച്ചു എന്നായിരുന്നു മോദിയുടെ മറ്റൊരു നുണ. എന്നാല് 1957-1961 വരെയായിരുന്നു തിമ്മയ്യ കരസേന മേധാവിയായിരുന്നത്. 1948ല് ബല്ദേവ് സിങ് ആയിരുന്നു പ്രതിരോധമന്ത്രിയെന്നും ഇയാൾക്ക് അറിയാതെ പോയി.
10 -1987-1988 കാലഘട്ടത്തിൽ താൻ ഇമെയിലും ഡിജിറ്റൽ ഫോട്ടോഗ്രാഫും ഉപയോഗിച്ചിരുന്നു എന്നതാണ് മോദി നടത്തിയ മണ്ടൻ പ്രസ്താവന. 1990ലാണ് ഡിജിറ്റൽ ഫോട്ടോഗ്രഫി നിലവില് വന്നത്. 1987-88 കാലത്ത് ആർമി വിദഗ്ധരും വളരെ ചുരുങ്ങിയ ചില ഗവേഷകരും പ്രധാനപ്പെട്ട സർവ്വകലാശാലകളുമാണ് ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നത്.
11 – സർദാർ വല്ലഭായി പട്ടേലായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെങ്കിൽ കശ്മീരിന്റെ മുഴുവൻ ഭാഗങ്ങളും ഇന്ത്യയുടെ കൈവശമിരുന്നേനേ.
ജുനഗഢും ഹൈദരാബാദും ഇന്ത്യയുടെ ഭാഗമാക്കുന്നതിനു പകരമായി കശ്മീർ പാകിസ്താനു വിട്ടുകൊടുക്കാൻ പോലും സർദാർ പട്ടേൽ തയ്യാറായിരുന്നു. കശ്മീർ പാകിസ്താനൊപ്പം പോകുകയാണെങ്കിലും ഇന്ത്യയ്ക്ക് പ്രശ്നമില്ലെന്ന് മൌണ്ട് ബാറ്റൺ കശ്മീരിലെ മഹാരാജാ ഹരിസിംഗിനോട് പറഞ്ഞത് പട്ടേലിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു.
12 – കള്ളപ്പണ നിരോധനം- രാജ്യത്ത് കള്ളപ്പണം ഇല്ലാതാക്കുമെന്ന് ആഹ്വാനം ചെയ്ത് മോദി നടപ്പാക്കിയ നോട്ടു നിരോധനവും അതുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയും എണ്ണിപറഞ്ഞാണ് ചിലർ രംഗത്തുവന്നത്. കള്ളനോട്ടുകളുടെ നിരോധനം കൂടി ലക്ഷ്യമിട്ട് നടപ്പാക്കിയതെന്ന് ബിജെപി പറയുന്ന നോട്ടു നിരോധനം മൂന്നു വർഷം പിന്നിടുമ്പോഴും വിപണിയിൽ വ്യാജനോട്ടുകളും കള്ളപ്പണവും സുലഭമെന്ന് കണക്കുകൾ പറയുന്നു. ഇപ്പോൾ രണ്ടായിരം നോട്ടുകൾ പിൻവലിക്കാനുള്ള തത്രപ്പാടിലാണ് എന്നും കേൾക്കുന്നു അതിന്റെ പ്രിന്റിങ് നിറുത്തുകയും ചെയിതു
13 -കോൺഗ്രസ് അംബേദ്കറെ അപമാനിച്ചു: അദ്ദേഹത്തിന് ഭാരതരത്നം പോലും നൽകിയില്ല എന്ന് പറഞ്ഞതും ഇന്ത്യൻ പ്രധാന നുണയാൻ തന്നെ
ഡോ അംബേദ്കറിനെ ഭരണഘടനയുടെ ഡ്രാഫ്റ്റ് തയ്യാറാക്കാനായി ഏൽപ്പിച്ചതും ഇന്ത്യൻ ഭരണഘടനയുടെ പിതാവാകാൻ അദ്ദേഹത്തിന് അവസരം നൽകിയതും കോൺഗ്രസാണ്. നെഹ്രുവിന്റെ കീഴിലുള്ള ആദ്യത്തെ മന്ത്രിസഭയിൽ നിയമമന്ത്രിയായിരുന്നു അംബേദ്കർ. 1990-ൽ രാജ്യം അദ്ദേഹത്തിനു ഭാരതരത്നം നൽകി ആദരിച്ചു.
14 -2 കോടി തൊഴിൽ- രണ്ടു കോടി തൊഴില് നല്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ വേളയില് മോദിയുടെ വാഗ്ദാനം. എന്നാല് രാജ്യത്ത് 45 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രണ്ടു കോടി ജനങ്ങൾക്ക് ജോലി പോയിട്ട് ഇവർക്ക് ആയിരം പേർക്കുള്ള ജോലി വരെ കൊടുക്കാൻ സാധിക്കാത്ത ഇവരാണ് ഇതൊക്കെ പറയുന്നത് .
15 – മോഡി പറഞ്ഞത് ഇതാദ്യമായാണ് ഗുജറാത്തിൽ നിന്നൊരാൾ ഡൽഹിയിൽ പ്രധാനമന്ത്രിയായി ഇരിക്കുന്നത്. എന്ന് ഇന്ത്യയുടെ നാലാമത്തെ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായി ഗുജറാത്തിൽ നിന്നുള്ളയാളായിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ഗുജറാത്തിയല്ല.
16 -കർഷക വരുമാനം ഇരട്ടിയാക്കൽ
ഗ്രാമീണ മേഖലയുടെ പ്രധാന ജീവിതമാർഗമായ കാർഷിക രംഗം തകർന്നടിഞ്ഞ അവസ്ഥയിലാണ് ഇപ്പോളുള്ളത് ഗ്രാമീണ മേഖലയിലെ ദാരിദ്ര്യവും സാമ്പത്തിക പ്രതിസന്ധിയും കാർഷക പ്രതിസന്ധി വെളിപ്പെടുത്തുന്നു. ഗ്രാമീണ ഇന്ത്യയിൽ ഭക്ഷണത്തിനായി ഒരാൾ ശരാശരി ചെലവഴിക്കുന്ന തുകയിലുണ്ടായ ഇടിവ് അടുത്തിടെ ദേശിയ സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ടിരുന്നു എന്നുള്ളത് കാണുക
17 – ഇന്ത്യയിലെ ആദ്യത്തെ മെട്രോ ട്രെയിൻ സർവ്വീസ് ആരംഭിക്കുമ്പോൾ വാജ്പേയി അതിലെ ഒരു യാത്രക്കാരൻ ആയിരുന്നു വാജ്‌പേയി ആയിരുന്നു അത് കൊണ്ട് വന്നത് എന്നായിരുന്നു പ്രഭാഷണം . ഇന്ത്യയിലെ ആദ്യത്തെ മെട്രോ ട്രെയിൻ സർവ്വീസ് ആരംഭിക്കുന്നത് കൊൽക്കത്തയിലായിരുന്നു. 1972-ൽ അതിന്റെ ശിലാസ്ഥാപനം നടത്തിയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയായിരുന്നു. 1984-ൽ അത് സർവ്വീസ് ആരംഭിച്ചപ്പോൾ അത് ഉദ്ഘാടനം ചെയ്തതും ഇന്ദിരാഗാന്ധി തന്നെ.
18 – പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ആക്രമണത്തില് മുന്നൂറിലേറെപ്പേര് കൊല്ലപ്പെട്ടന്നായിരുന്നു വലിയ വായയിൽ വിളിച്ചു പറഞ്ഞു നടന്നത് എന്നാൽ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു അങ്ങേരുടെ ഒരു മന്ത്രിയുടെ പ്രസ്‌താവന എന്തായിരുന്നു ബാലാകോട്ട് വ്യോമാക്രമണം ആള്നാശമുണ്ടാക്കാന് വേണ്ടിയായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ് എസ് അലുവാലിയ
19 – മോദിയുടെ പെരുംനുണ, കോടിയുടെ വായ്പകള് തിരിച്ചുപിടിച്ചു എന്നായിരുന്നു പറഞ്ഞത് എന്നാൽ രാജ്യം കണ്ടത് കോടികൾ വായ്പ്പകൾ എടുത്തവർ രാജ്യം വിടുന്ന കാഴ്ച്ചയാണ് നമുക്ക് മുന്നിൽ ഉണ്ടായത്
20 – മോദിയുടെ നോട്ട് നിരോധനവും തുടർന്നുള്ള സാമ്പത്തീക നയങ്ങളും. ദേശീയ സുരക്ഷാ എന്നത് ഒരു പെരും നുണയാണ് . വളരെ ദയനീയമാണ് ദേശീയ സുരക്ഷാ വിശയങ്ങളിലുള്ള മോദി സർക്കാരിൻ്റെ നയം. ഒരു നുണ നൂറു തവണ പറഞ്ഞു അത് സത്യക്കാണ് നോക്കുകയാണ് നരേന്ദ്ര മോദി ചെയ്തത്.