മോഹൻലാലിന് ഇതെന്താണ് പറ്റിയത് എന്നാണു കൊടുംഫാൻസ്‌ ഒഴികെയുള്ളവരുടെ ചോദ്യം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
2 SHARES
29 VIEWS

മോഹൻലാലിന് ഇതെന്താണ് പറ്റിയത് എന്നാണു കൊടുംഫാൻസ്‌ ഒഴികെയുള്ളവരുടെ ചോദ്യം . അദ്ദേഹത്തിന്റെ സിനിമാചരിത്രം പരിശോധിച്ചു നോക്കിയാൽ നമുക്ക് മനസിലാകുന്ന കാര്യമാണ്, മോഹൻലാൽ എന്ന നടൻ തന്റെ വിപണി മൂല്യത്തിൽ വളർന്നപ്പോൾ മറ്റു പലതിലും താഴേയ്ക്ക് പോകുന്ന കാഴ്ചയാണ്. വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അപാകതയും പ്രതിഭാധനന്മാർ ആയ സംവിധായകരെ തന്നിലേക്ക് അടുപ്പിക്കുന്നതിൽ പറ്റിയ പാകപ്പിഴയുമാണ് കാരണം. ഈ വിഷയത്തെ കുറിച്ച് പ്രസക്തയായ രണ്ടു കുറിപ്പുകൾ ആണ് പങ്കുവയ്ക്കുന്നത്.

Nazil Muhammed എഴുതിയ കുറിപ്പ്

പൊതുവെ പറയാറുള്ളത്, ‘ലൈഫ് സ്റ്റാർട്ട് അറ്റ് 40’ എന്നാണ്. 40 വയസ്സ് എത്തുമ്പോഴാണ് വ്യക്തികൾ ഏറ്റവും പക്വത ആക്കുന്നത് എന്നത് കൊണ്ടായിരിക്കും. എന്നാൽ മോഹൻലാൽ എന്ന പ്രതിഭയുടെ കരിയർ നോക്കിയാൽ നമുക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ ഉള്ളിലെ കലാകാരന്റെ മരണമായിരുന്നു 40 ആം വയസ്സ്. രണ്ടായിരമാണ്ടിൽ ആദ്യം ഇറങ്ങിയ ബ്ളോക് ബസ്റ്റർ ചിത്രം നരസിംഹത്തിന്‌ മുൻപും ശേഷവും എന്നു ആ കരിയർ വിഭജിച്ചു നോക്കിയാൽ നമ്മൾ ഞെട്ടി പോകും. തന്റെ ഇരുപതു കളിലും മുപ്പതുകളിലും ചെയ്ത് വെച്ച റോളുകൾ അത്ഭുതാവഹമായിരുന്നു.

കിരീടം, ഭരതം, ചെങ്കോൽ, കമലദളം, അഹം, വാനപ്രസ്ഥം, കന്മദം, സദയം, ഇരുവർ, ദശരഥം അങ്ങനെ അതിശയിപ്പിക്കുന്ന ഒരു ലിസ്റ്റ് തന്നെ കാണാം. ആ കാലത്ത് ചെയ്ത മാസ്സ് സിനിമകൾക്കും ഒരു ക്ലാസ് ലെവൽ ഉണ്ടായിരുന്നു. ദേവാസുരം, സ്ഫടികം, രാജാവിന്റെ മകൻ, അഭിമന്യു, മൂന്നാം മുറ അങ്ങനെ ആ ലിസ്റ്റും നീണ്ടു പോകും. ഏതൊരു നടനും അസൂയയോടെ മാത്രം നോക്കാൻ കഴിയുന്ന ഫിലിമോഗ്രഫി.

പക്ഷെ, നരസിംഹത്തിന്റെ വമ്പൻ വിജയത്തോട് കൂടെ അദ്ദേഹത്തിൽ നിന്ന് അത്തരത്തിലുള്ള അഭിനയ പ്രാധാന്യമുള്ള സിനിമകൾ വരാതായി. ബ്ലെസ്സി സംവിധാനം ചെയ്ത 3 പടങ്ങളും പരദേശി, വടക്കുംനാഥൻ ഇവ ഒഴികെ ഒരു പടത്തിലും അദ്ദേഹത്തിന്റെ പ്രതിഭയെ വെല്ലുവിളിക്കുന്ന കഥാപാത്രങ്ങൾ ഇല്ലാതായി. അതേ സമയം മോഹൻലാലിന്റെ സ്റ്റാർ വാല്യു വർധിച്ചു കൊണ്ടേയിരുന്നു.

ദൃശ്യം, പുലിമുരുകൻ തുടങ്ങിയ പടങ്ങൾ വന്നതോട് കൂടെ മമ്മൂട്ടി അടക്കമുള്ള താരങ്ങളെ ബഹുദൂരം പിന്നിലാക്കി ബോക്സ് ഓഫീസിൽ മോഹൻലാലിന്റെ ജൈത്ര യാത്ര ആയിരുന്നു. ഒരു ആവറേജ് പടത്തിനു പോലും ആളുകൾ തള്ളി കയറുന്ന അവസ്‌ഥ. പിന്നീട് ഈ ബ്രാൻഡ് വാല്യു ക്യാഷ് ചെയ്യാനുള്ള തിരക്കിൽ കാട്ടി കൂട്ടിയ മ്യൂസിക് ബാൻഡ്, ലാൽ സലാം, സ്റ്റേജ് പ്രോഗ്രാമുകൾ എന്നിവയൊക്കെ അദ്ദേഹത്തെ ഒരു കോമാളി വേഷം കെട്ടിക്കുന്നത് പോലെ ആയി.

പഴയ മോഹൻലാലിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളും ആ നൊസ്റ്റാൾജിയ വിറ്റ് കാശാക്കാനുള്ള ശ്രമങ്ങളും പല സിനിമകളിലും പ്രകടമായിരുന്നു. പക്ഷെ, അവർ ആരും തന്നെ മോഹൻലാൽ എന്ന നടനെ ഉപയോഗിക്കുന്ന ഒരു വേഷവും കൊടുത്തില്ല. അദ്ദേഹം അങ്ങനെ ഒരു ശ്രമവും നടത്തിയില്ല. ഇങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോൾ ശവപ്പെട്ടിയിലെ അവസാനത്തെ ആണി എന്ന നിലക്ക് ഒടിയനും ബോട്ടോക്സും സംഭവിച്ചു. അതോടെ പല സിനിമകളിലും അഭിനയിക്കുമ്പോൾ പണ്ടുണ്ടായിരുന്ന ആ ഒഴുക്കും നഷ്ടപ്പെട്ടു.
ഇനിയെങ്കിലും ഒരു മാറ്റം സംഭവിക്കട്ടെ.

**

ഡോക്ടർ ഷാനവാസ് എ ആർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പും വളരെയധികം ശ്രദ്ധിക്കപ്പെടുന്നുണ്ട്. ലാൽ എന്ന നടന്റെ അപചയം അദ്ദേഹം വസ്തുതകൾ സഹിതം അക്കമിട്ടു നിരത്തുകയാണ് വായിക്കാം

Shanavas AR

എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ..ഈ ലാലേട്ടന് എന്ത് പറ്റി?ഊക്ക് ചോദിച്ചു വാങ്ങുകയാണല്ലോ. കിട്ടാവുന്ന എല്ലാ ഊക്കുകളും ഒന്നും മിസ്സാവാതെ ഏണി വെച്ച് അങ്ങേര് വാങ്ങുകയാണല്ലോ .

👉 ആറാട്ട്, മോൺസ്റ്റർ പോലുള്ള ഗുണ്ട് പ്രൊജക്റ്റ്‌കൾക്ക് കൊണ്ട് തല വെക്കുക.

👉 മുഖത്ത് ബോട്ടോക്സ് കുത്തി കുത്തി മുഖമേതാ കുണ്ടിയേതാ എന്ന് അറിയാൻ പറ്റാത്ത രീതിയിൽ ആക്കുക.

👉 നിലപാടിന് പോലും നാണം തോന്നുന്ന രീതിയിൽ ഒരു നിലപാടില്ലാതെ വിഷയങ്ങളിൽ സംസാരിക്കുക.

👉 സ്വന്തം വില പോലും നോക്കാതെ കോമാളിത്തരം കാണിച്ച് കിവി , My G, പോലുള്ള പടു ഊള പരസ്യങ്ങളിൽ അഭിനയിക്കുക.

👉 താടി വളർത്തിയും മീശ വടിച്ചും വിന്റെജ് ലാൽ ആകാൻ ശ്രമിച്ചു ദയനീയമായി പരാജയപ്പെടൽ.

👉 സിനിമകൾ നനഞ്ഞ ഗുണ്ട്കൾ പോലായിട്ടും യഥാർത്ഥ കാരണം മനസ്സിലാക്കാതെ സംവിധാനത്തിൽ
പോയി തലയിട്ട് കുളമാക്കൽ.

✴️ ജിത്തു ജോസഫിന്റെ ദൃശ്യം സിരീസ് ഒഴിച്ച് നിർത്തിയാൽ ഒരു നല്ല സിനിമ പോലും A10 ന്റെതായി കഴിഞ്ഞ കുറേ വർഷങ്ങളായി ഇറങ്ങിയിട്ടില്ല എന്നോർക്കണം.( പുലിമുരുഗൻ, ലൂസിഫർ ഒക്കെ ബോക്സ്ഓഫിസ് വിജയം ആണെങ്കിൽ പോലും നല്ല സിനിമ ആണെന്ന് എനിക്ക് അഭിപ്രായമില്ല ).

NB : പോസ്റ്റ്‌മാൻ മമ്മൂട്ടി ഫാൻ അല്ല. അത് കൊണ്ട് ആ ചാപ്പയുമായും മമ്മൂട്ടിയെ താരതമ്യം ചെയ്തു കൊണ്ടും ആരും വരണമെന്നില്ല എന്ന് ബഹുമാനപുരസരം പറഞ്ഞു കൊള്ളുന്നു.

LATEST

ബ്ലോക്ബസ്റ്റർ ചിത്രം ‘പുഷ്പ’ റഷ്യയിൽ റിലീസിനൊരുങ്ങുന്നു, റഷ്യൻ ട്രെയ്‌ലർ റിലീസ് ചെയ്തു, അല്ലു അർജുൻ റഷ്യയിലേക്ക്

സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്‌മിക മന്ദാന എന്നിവർ

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ