സിനിമയെന്ന പാരലോകം

101

മോഹൻലാലും വിനയനും

സംവിധായകൻ വിനയനും മോഹൻലാലും തമ്മിലൊരു പിണക്കമുണ്ടായിരുന്നു എന്നത് പലപ്പോഴും പലരും പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണ്.. 1990ൽ ചിൽഡ്രൺ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് ക്ഷണം കിട്ടിയ “അമ്മയുടെ സ്വന്തം കുഞ്ഞുമേരി” എന്ന വിനയൻ ചിത്രത്തിൽ മോഹൻലാലിന്റെ രൂപസാദൃശ്യമുള്ള ഒരു നടൻ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചതിന് പല വ്യാഖ്യാനങ്ങളും നൽകി പ്രമുഖ സിനിമാവാരികകൾ അവരുടെ ഗോസിപ്പ് കോളങ്ങളിൽ വാർത്തയാക്കിയിരുന്നു. പിന്നീട് കേട്ടത് ആ നടനെ നായകനാക്കി “സൂപ്പർസ്റ്റാർ” എന്നൊരു ചിത്രം വിനയൻ സംവിധാനം ചെയ്യുന്നതിന്റെ വാർത്തകളായിരുന്നു. അതും പല ഗോസിപ്പുകൾക്കും വഴിതെളിച്ചു.

ആയിടെയാണ് റ്റോംസ് പ്രസിദ്ധീകരണം ” കുഞ്ചുക്കുറുപ്പ് ” എന്ന ഒരു പുതിയ രാഷ്ട്രീയ-സിനിമ ആക്ഷേപഹാസ്യ മാസിക തുടങ്ങിയത് (1989 Dec ൽ ).. അതിന്റെ മൂന്നാം ലക്കത്തിൽ (1990 Feb) താരയുദ്ധം എന്ന കോളത്തിൽ “വിനയൻ – മോഹൻലാൽ” വിഷയത്തിലെ ചില “കണ്ടെത്തലുകൾ” കൊടുക്കുകയുണ്ടായി. മലയാള സിനിമയിലെ പ്രബലരായ രണ്ടു നടന്മാർ തമ്മിലുള്ള ശീതസമരത്തിന്റെ പുതിയ അദ്ധ്യായം എന്ന നിലയ്ക്കായിരുന്നു “കുഞ്ചുക്കുറുപ്പ്” ഈ സംഭവത്തെ വ്യാഖ്യാനിച്ചത്.. അതായത് മോഹൻലാലിന് ഒരു പണി കൊടുക്കാൻ മമ്മൂട്ടിയുടെ നിർദ്ദേശത്തിൽ ( സാമ്പത്തിക പിന്തുണയും ) വിനയന്റെ സംരംഭമായിരുന്നു “സൂപ്പർസ്റ്റാർ”. ഇതിൽ പറയുന്ന സംഭവങ്ങൾ കുഞ്ചുക്കുറുപ്പിനോട് പങ്കുവെച്ചത് നടൻ ജഗദീഷാണെന്നും ലേഖകൻ ജോസഫ് ഈപ്പൻ സൂചിപ്പിച്ചിട്ടുണ്ട്..

“കുഞ്ചുക്കുറുപ്പ്” പറയുന്ന കാര്യങ്ങൾ സത്യങ്ങളോ, പരദൂഷണങ്ങളോ, അർദ്ധസത്യങ്ങളോ, കേൾക്കാൻ രസമുള്ള നുണകളോ ആയിരിയ്ക്കാമെന്ന് ആദ്യ ലക്കത്തിൽ തന്നെ ഒരു മുൻകൂർ ജാമ്യം അവർ വായനക്കാർക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. അതായത് ഈ വാർത്തയെ വായനക്കാരന് അവന്റെ ഇഷ്ടം പോലെ വ്യാഖ്യാനിയ്ക്കാമെന്നർത്ഥം.. ഈ വാർത്ത അച്ചടിച്ച് വന്നിട്ട് മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറം വിനയനും മോഹൻലാലും ഒരു പുതിയ ചിത്രത്തിന് വേണ്ടി ആദ്യമായി ഒന്നിയ്ക്കുകയാണ് എന്ന ഔദ്യോഗികമായി വാർത്തകൾ വന്നല്ലോ.. ആ നിലയ്ക്ക് കുഞ്ചുക്കുറുപ്പിന്റെ ഈ പഴയ വിശേഷങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കുന്നതിൽ പ്രസക്തിയുണ്ടെന്ന് കരുതുന്നു..

May be an illustration of 2 people and text

**