മോഹൻലാൽ ബറോസിൽ കൈ വച്ചില്ലായിരുന്നെങ്കിൽ ഇത്ര രാജകീയമായി നവോദയ തിരിച്ചുവരില്ലായിരുന്നു

0
172

Naseer Abdulla

1978 ൽ ഇന്ത്യയിലെ ആദ്യത്തെ സിനിമസ്കോപ്പ് ചിത്രം തച്ചോളി അമ്പു വുംമായിയായിരുന്നു നവോദയയുടെ തുടക്കം, തുടർന്ന് ഇന്ത്യയിലെ ആദ്യത്തെ 70mm ചിത്രം പടയോട്ടവും നവോദയിലൂടെ മലയാള സിനിമയ്ക്ക് നാഴിക കല്ലായി, 1975 ഷോലയ് എന്ന ചിത്രം 70mm എന്ന പ്രേത്യേകഥയോടെ ഇറങ്ങിയെങ്കിലും ഇന്ത്യയിൽ അതിനുള്ള ഫെസിലിറ്റി ഇല്ലായിരുന്നത് മൂലം ലണ്ടനിൽ നിന്ന് വർക്ക് ചെയ്യേണ്ടി വന്നു, എന്നാൽ പടയോട്ടം 70mm വർക്കുകൾ പൂർത്തിയാക്കിയത് കേരളത്തിലെ പ്രസാദ് സ്റ്റുഡിയോയിൽ ആയിരുന്നു..

May be an image of 2 people, beard and people standingഇന്ത്യയിലെ ആദ്യത്തെ 3d ചിത്രവും നവോദയയുടെ സംഭാവന ആയി, tk രാജീവ് കുമാറിന്റെ അരങ്ങേറ്റ ചിത്രം ചാണക്യൻ കമലിനെ വച്ചു മലയാളത്തിൽ ഒരുക്കിയ ശേഷം നവോദയ സിനിമയിൽ നിന്ന് വിട്ടു നിന്നു, അതിന് കാരണമായി നവോദയ അപ്പച്ചൻ ചൂണ്ടി കാട്ടിയത്, താരങ്ങൾക്ക് നിർമാതാക്കളുടെ മേലുള്ള ആധിപത്യം മലയാള സിനിമയിൽ ഉയർന്നു വന്നപ്പോൾ അവർക്ക് മുന്നിൽ തലകുനിക്കാൻ തയാറാക്കാൻ മനസ് ഇല്ലാഞ്ഞ കൊണ്ടാണ് എന്നാണ്, ചാണക്യൻ സിനിമയിൽ മമ്മൂട്ടിയുമായുള്ള ചില പ്രേശ്നങ്ങൾ ആയിരുന്നു കമലിനെ കൊണ്ടു വന്നു ചാണക്യൻ ചെയ്യിക്കാൻ നവോദയ തയാറായതും..

വർഷങ്ങൾക്ക് ശേഷം ബൈബിൾ കഥയുമായി ടെലിവിഷൻ രംഗത്ത് വീണ്ടും നവോദയ കുടുംബം എത്തിയെങ്കിലും സിനിമയിൽ എത്താനുള്ള കോൺഫിഡൻസ് പുതിയ തലമുറയിൽ ആർക്കും ഉണ്ടായതായി തോന്നിയില്ല… രാജീവ് കുമാർ ഒരു ആഭിമുഖത്തിൽ പറയുകയുണ്ടായിരുന്ന, സിനിമയിൽ തിരിച്ചു വരാൻ ജിജോ ആഗ്രഹിക്കുന്നുണ്ടെന്നും, പക്ഷെ അതിനുള്ള കോൺഫിഡൻസ് അദ്ദേഹത്തിന് ഇന്ന് ഇല്ലന്നും, ഫഹദ് ഫാസിലുമായി ആലപ്പുഴ ലോകേഷൻ അടിസ്ഥാനത്തിൽ ചുണ്ടൻ എന്ന ചെറിയൊരു ചിത്രം ആയിരുന്നു ജിജോയുടെ പ്ലാൻ..

ബറോസ് അയാളുടെ സ്വപ്നം ആയിരുന്നു, പക്ഷെ ആ സ്വപ്നം നിറവേറ്റാൻ നല്ലൊരു കോൺഫിഡൻസ് ഉള്ള ആൾ ഒപ്പം വേണമായിരുന്നു, ബറോസിൽ മോഹൻലാൽ കൈ വച്ചത് ജിജോയുടെ കോൺഫിഡൻസ് ഉയർത്തുക തന്നെ ചെയ്തു, 100 യുദ്ധത്തിൽ പടയാളി ആയി നിന്ന് യുദ്ധം ജയിച്ച ഒരു പോരാളിക്ക് ഒരു യുദ്ധം മുന്നിൽ നിന്ന് നയിച്ചു ജയിപ്പിക്കാൻ പാടുണ്ടോ, നാല്പത് വർഷം മോഹൻലാൽ സിനിമയിൽ ക്യാമറയ്ക്ക് മുന്നിൽ പ്രേവർത്തിച്ചു.. ആ മനുഷ്യന് ഒരു സിനിമ പിന്നിൽ നിന്ന് പ്രേവർത്തിപ്പിക്കാൻ പാടുണ്ടോ. ആ കോൺഫിഡൻസിൽ നിന്നാണ് രാജാകീയമായി ജിജോയും നവോദയയും വീണ്ടും തിരിച്ചുവരവ് നടത്തുന്നതും..

ഒരുപക്ഷെ മോഹൻലാൽ ബറോസിൽ കൈ വച്ചിരുന്നില്ലയെങ്കിൽ ഇത്രയും രാജാകീയമായി നവോദയ വീണ്ടും തിരിച്ചെത്താൻ ഒരുപാട് സമയമെടുക്കുക തന്നെ ചെയ്തെനെ. Tk രാജീവ് കുമാർ, പ്രതാപ് പോത്തൻ തുടങ്ങിയവർ ആയിരുന്നു ആദ്യം ബറോസ് ചെയ്യാൻ നിയോഗിക്കപെട്ടവർ….!