അച്ഛന്റെ വാത്സല്യം പോസ്റ്റ് ചെയ്ത പ്രണവിന് ലാലേട്ടന്റെ സ്നേഹ കമന്റ്
മലയാളത്തിലെ ഏറ്റവും വലിയ സെലബ്രിറ്റിയാണ് മോഹൻലാൽ. ഒരു മലയാളിയുടെ എല്ലാ ഭാവങ്ങളും ആവിഷ്കരിച്ച കമ്പ്ലീറ്റ് ആക്റ്റർ. മലയാളിക്ക് അദ്ദേഹത്തോടുള്ള സ്നേഹം അതേപടി തന്നെ അദ്ദേഹത്തിന്റെ കുടുംബത്തോടും ഉണ്ട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ മകൻ സിനിമയിൽ സാന്നിധ്യമറിയിച്ചപ്പോഴും ഇപ്പോൾ വലിയ താരമായപ്പോഴും നമ്മൾ അകമഴിഞ്ഞ പിന്തുണ നൽകുന്നത്. ‘ഒന്നാമനി’ൽ ബാലതാരമായി തുടങ്ങിയ അദ്ദേഹത്തിന്റെ അഭിനയ ജീവിതം ‘ആദി’യിൽ എത്തിയപ്പോൾ ഒരു നായകനായും ഹൃദയത്തിൽ എത്തിയപ്പോൾ അമ്പതുകോടി ക്ലബിൽ എത്തിയ താരമായും വളർച്ച പിന്നിടുകയാണ്.
ഇപ്പോൾ പ്രണവ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോസ് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ശൈശവത്തിലെ രണ്ടു ഫോട്ടോകൾ ആണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. അച്ഛന്റെ കയ്യിലിരുന്ന് സ്നേഹചുംബനം കൈപ്പറ്റി ആ ലാളന അനുഭവിക്കുന്ന ഫോട്ടോയും പിന്നെ ഒരു ആനയുടെ തടി ശില്പത്തിൽ ഇരിക്കുന്ന ഫോട്ടോയുമാണ് പ്രണവ് പോസ്റ്റ് ചെയ്തത്. ഫോട്ടോയ്ക്കടിയിൽ ലാലേട്ടന്റെ സ്നേഹവും കമന്റിലൂടെയുണ്ട്. ഒരു ലവ് സ്മൈലിയും സ്നേഹ ചുംബന സ്‌മൈലിയുമാണ് അച്ഛൻ മകന് നൽകുന്നത്. എന്തായാലും ഇരുവരുടെയും ആരാധകർക്ക് ഹൃദയത്തിൽ ആണ് ഈ ചിത്രങ്ങൾ വിരുന്നൊരുക്കുന്നത്.