Bineesh K Achuthan

രാജാവിന്റെ മകന് ഇന്ന് 35 – വയസ്സ് !

മോഹൻലാലിനെ സൂപ്പർതാര പദവിയിൽ അവരോധിച്ച ” രാജാവിന്റെ മകൻ ” 35 വർഷം പിന്നിടുന്നു.1986 ജൂലൈ 17- ന് റിലീസായ ഈ ചിത്രം സിഡ്നി ഷെൽഡന്റെ ” റേജ് ഓഫ് എൻജൽസ് ” എന്ന കൃതിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഡെന്നീസ് ജോസഫ് രചന നിർവ്വഹിച്ചത്. കേരള രാഷ്ട്രീയത്തിലെ ഭരണാധികാരികളും അബ്കാരി ലോബിയും തമ്മിലുള്ള കിടമത്സരവും കുടിപ്പകയുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.ശരപഞ്ചരത്തിന് ശേഷം പ്രതിനായക സ്വഭാവമുള്ള കഥാപാത്രത്തിലൂടെ നായകന് സൂപ്പർ താരപദവി ലഭിക്കുന്ന ചിത്രം കൂടിയാണ് രാജാവിന്റെ മകൻ.

Mohanlal Fans Club on Twitter: "The Underworld Prince ???????? #42YearsForMogulMOHANLAL #Drishyam2 #Mohanlal… "ജോഷിയുടെ പ്രത്യേക നിർദേശ്ശ പ്രകാരമാണ് തമ്പി കണ്ണന്താനത്തിന് വേണ്ടി ഡെന്നീസ് ജോസഫ് ആദ്യമായി തൂലിക ചലിപ്പിക്കുന്നത്. ശക്തമായ ഒരു തിരക്കഥയുടെ അഭാവത്താലാകണം തമ്പിയുടെ മുൻ കാല ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞത്. ആ കുറവ് പരിഹരിക്കാനാണ് ജോഷി തമ്പിക്ക് ഡെന്നീസിന്റെ പേര് നിർദ്ദേശിച്ചത്.ഡെന്നീസ് ജോസഫ് ഒരു മമ്മൂട്ടി – രതീഷ് ചിത്രമായി പ്ലാൻ ചെയ്ത ചിത്രത്തിൽ നിന്നും മമ്മൂട്ടി അപ്രതീക്ഷിതമായി പിൻമാറുകയുണ്ടായി.അതിനെ തുടർന്നാണ് മോഹൻലാൽ വിൻസന്റ് ഗോമസ് എന്ന കഥാപാത്രമാകുന്നത്. രാശിയില്ലാത്ത സംവിധായകൻ എന്നു മുദ്രകുത്തപ്പെട്ട തമ്പി കണ്ണന്താനത്തിന്റെ ആദ്യ സൂപ്പർ ഹിറ്റിനാണ് പിന്നീട് മലയാള സിനിമ സാക്ഷ്യം വഹിച്ചത്.മലയാള സിനിമയുടെ വാണിജ്യ ചരിത്രത്തിൽ ഇടം നേടിയ ഒരു പിടി ചിത്രങ്ങൾ തമ്പി കണ്ണന്താനം – ഡെന്നീസ് ജോസഫ് – മോഹൻലാൽ കൂട്ട്കെട്ടിൽ നിന്നും രാജാവിന്റെ മകന്റെ വിജയത്തെത്തുടർന്ന് പിറവിയെടുക്കുകയുണ്ടായി.

എന്നെ വിറ്റിട്ടാണെങ്കിലും ഞാൻ ആ പൈസ തിരിച്ചു തരും | Rajavinte Makan Movie Scene | Mohanlal | Ambika - YouTubeമലയാള സിനിമയിലൂടെയാണ് അരങ്ങേറിയതെങ്കിലും 80 – കളുടെ മധ്യത്തോടെ രജനീകാന്തിന്റെയും കമലാഹാസന്റെയും വിഷ്ണുവർദ്ധന്റെയും അംബരീഷിന്റെയുമൊക്കെ നായികയായി തമിഴിലെയും കന്നടയിലെയും താരറാണിയായി വിലസുകയായിരുന്ന അംബികയുടെ പ്രതിഫലം അക്കാലത്ത് രണ്ടര ലക്ഷം രൂപയായിരുന്നു.തമ്പിയുടെ അഭ്യർത്ഥന പ്രകാരം പ്രതിഫലം ഒന്നര ലക്ഷം രൂപയായി കുറച്ചാണ് അംബിക ഈ ചിത്രത്തിനായി കരാറൊപ്പിടുന്നത്.ചിത്രം പുരോഗമിക്കവെ നിർമ്മാതാവ് കൂടിയായ തമ്പിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം അംബികയുടെ പ്രതിഫലം വീണ്ടും ഒരു ലക്ഷമാക്കി കുറക്കേണ്ടി വന്നു.മോഹൻലാലിന്റെ പ്രതിഫലമാകട്ടെ 75,000 രൂപയായിരുന്നു. പിന്നീട് ലാൽ അഭ്യർത്ഥിച്ചതിനെ തുടർന്ന് ഇരുവർക്കും ഒരു ലക്ഷം രൂപാ പ്രതിഫലമായി നിശ്ചയിച്ചു എന്ന് തമ്പി കണ്ണന്താനം പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.

Mohanlal - 35 years of a Superstar who is still not ready to bow outസുരേഷ് ഗോപിയുടെ ആദ്യത്തെ കൊമ്മേഴ്സ്യൽ ഹിറ്റ് ചിത്രവും ഇതായിരുന്നു. മോഹൻലാൽ അവതരിപ്പിക്കുന്ന വിൻസന്റ് ഗോമസ് എന്ന അധോലോക നായകന്റെ വലംകയ്യായ കുമാർ എന്ന കഥാപാത്രം സുരേഷ് ഗോപിയിൽ ഭദ്രമായിരുന്നു.
ഏതാനും മിനിറ്റ് മാത്രം ഉള്ള ഒരു രംഗത്തിൽ പോലീസ് വേഷത്തിൽ വരുന്ന സുരേഷ് ഗോപിയോട് ആ വേഷം ശരിക്കിണങ്ങുന്നതായി ചിത്രീകരണ വേളയിൽ അംബിക പറയുകയുണ്ടായി. വർഷങ്ങൾക്ക് ശേഷം ധ്രുവം,കമ്മീഷണർ തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തെത്തുടർന്ന് പോലിസ് വേഷം സുരേഷ് ഗോപിയുടെ ട്രേഡ് മാർക്കായി മാറിയതും ചരിത്രം.

Download Plain Meme of Mohanlal In Rajavinte Makan Movie With Tags underworld, vincent gomas, nottam, intenseജയന്റെ അപ്രതീക്ഷിത മരണത്തെത്തുടർന്ന് അവിചാരിതമായി താരപദവി ലഭ്യമായ നടനായിരുന്നു രതീഷ് .കൈവന്ന സൗഭാഗ്യത്തെ വിവേകത്തോടെ കൈകാര്യം ചെയ്യാൻ രതീഷിനായില്ല.
കെ.എസ്.ഗോപാലകൃഷ്ണന്റെയും ക്രോസ് ബെൽറ്റ് മണിയുടെയും അടി -ഇടി മസാല ചിത്രങ്ങളിലഭിനയിച്ച് താരമൂല്യം കളഞ്ഞ് കുളിച്ച രതീഷിന്റെ തിരിച്ച് വരവ് ചിത്രം കൂടിയായിരുന്നു രാജാവിന്റെ മകൻ. പിന്നീട് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായെങ്കിലും നഷ്ടപ്പെട്ടു പോയ താരപദവി രതീഷിനൊരിക്കലും ലഭ്യമായില്ല.

Rajavinte Makan 35 Years special | Arun PG - YouTubeമഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ അരങ്ങേറിയ മോഹൻലാൽ വളരെ പെട്ടെന്ന് തന്നെ വില്ലൻ വേഷങ്ങളിൽ നിന്നും ഉപനായക വേഷങ്ങളിലേക്കും ക്രമാനുഗതമായി നായക വേഷങ്ങളിലേക്കും വളരുകയായിരുന്നു.പ്രിയദർശന്റെ തമാശ ചിത്രങ്ങളും ശശികുമാറിന്റെ ആക്ഷൻ ചിത്രങ്ങളും സത്യൻ അന്തിക്കാടിന്റെ കുടുംബ ചിത്രങ്ങളും മോഹൻലാലിന്റെ റേഞ്ചും താരമൂല്യവുമുയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു .എങ്കിൽ തന്നെയും 80 – കളിലെ ഏറ്റവും സൂപ്പർ ഹിറ്റ് സംവിധായകനായ ഐ.വി.ശശി ചിത്രങ്ങളിലെ ഉപനായക വേഷങ്ങളാണ് ജന മനസുകളിൽ ലബ്ധപ്രതിഷ്ഠ നേടാൻ മോഹൻലാലിന് ഏറ്റവുമധികം സഹായകരമായത്.രാജാവിന്റെ മകൻ ഇല്ലെങ്കിൽ പോലും ലാൽ സൂപ്പർ താരമാകുമായിരുന്നു എന്നതാണ് വാസ്തവം.കാരണം 84 – മുതൽ 86 വരെയുള്ള ലാൽ കഥാപാത്രങ്ങൾ അത്രയധികം ജനകീയമായിരുന്നു.

Anandu Kuttuzz on Twitter: "@mammukka refused to do a movie named Rajavinte Makan and the rest is history. Evolution of a super hero???? @Mohanlal #34YearsOfRajavinteMakan #Mohanlal… https://t.co/cwTjh5fXsD"വിൻസന്റ് ഗോമസിലേക്കെത്തുമ്പോൾ തന്റെ കരിയറിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു.കേവലം 25 – 26 വയസ്സിലാണ് 35 – കാരനായ വിൻസന്റ് ഗോമസിനെ ലാൽ അവതരിപ്പിക്കുന്നത്.പ്രായക്കൂടുതൽ തോന്നിക്കാനായാണ് മീശ പിരിച്ച് വക്കുന്നതും ബോംബെയിൽ നിന്നും പ്രത്യേകം വരുത്തിയ വിഗ്ഗും വസ്ത്രങ്ങളും ഉപയോഗിച്ചതും എന്ന് തമ്പി ഒരഭിമുഖത്തിൽ പറയുകയുണ്ടായി .ആ ഹെയർ സ്റ്റൈലിൽ പിന്നീട് ഒരു ചിത്രത്തിലും നാം മോഹൻലാലിനെ കണ്ടിട്ടില്ല എന്നതാണ് വാസ്തവം.

പൊതുവേ അന്ധവിശ്വാസികളായ സിനിമാ പ്രവർത്തകരുടെ വിശ്വാസ പ്രമാണങ്ങളെ വെല്ലുവിളിച്ച് കൊണ്ട് തന്നെയായിരുന്നു കർക്കടകം 1 – ന് തന്നെ ചിത്രം റിലീസാകുന്നത്.കോരിച്ചൊരിയുന്ന മഴയത്തു വിൻസന്റ് ഗോമസിന്റെ ഡയലോഗുകൾ കേൾക്കാനും ആക്ഷൻ രംഗങ്ങൾ കാണാനും ജനം തിക്കിത്തിരക്കി.” മൈ ഫോൺ നമ്പർ ഈസ് 2255 “എന്ന ഡയലോഗ് ഇന്നും പ്രേക്ഷക പ്രീതി ഉള്ളതാണ്.പിന്നീട് മോഹൻലാൽ സ്വന്തമാക്കിയ ഒട്ടുമിക്ക വാഹനങ്ങളുടെയും നമ്പറും ഇത് തന്നെയായത് വിൻസന്റ് ഗോമസ് എന്ന കഥാപാത്രത്തിന്റെ സ്വാധീനത്തെ വെളിപ്പെടുത്തുന്നു.

വിൻസന്റ് ഗോമസ് ആൻസിയെ പ്രൊപ്പോസ് ചെയ്യുന്ന രംഗത്തെ ഡയലോഗുകൾ ഇന്നും പ്രേഷകർക്ക് മനപാഠമാണ്. അമിതാഭിനയത്തിലേക്ക് വഴുതി വീഴാതെ ആ രംഗം മനോഹരമാക്കുന്നതിൽ ലാലിന്റെ അഭിനയ മികവ് എടുത്ത് പറയേണ്ടതാണ്.ചിത്രത്തിന്റ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്ന സമയമായപ്പോഴേക്കും അത്യധ്വാനം മൂലം തമ്പി അവശനായി പനി പിടിച്ചു കിടപ്പിലായി. തമ്പിയുടെ അഭ്യർത്ഥന പ്രകാരം ക്ലൈമാക്സ് രംഗങ്ങൾ ജോഷിയാണ് ചിത്രീകരിച്ചത് അവസാന രംഗങ്ങളിലെ ചടുലത ജോഷിയുടെ ക്രാഫ്റ്റിന്റെ അടയാളമാണ്.

Download Plain Meme of Mohanlal In Rajavinte Makan Movie With Tags underworld, vincent gomas, nottamഎസ്.പി.വെങ്കടേഷിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രവും ഇതായിരുന്നു. ഗാനങ്ങളോടൊപ്പം തന്നെ പശ്ചാത്തല സംഗീതവും ശ്രദ്ധ നേടിയിരുന്നു. പ്രത്യേകിച്ചും വിൻസന്റ് ഗോമസിന്റെ ഇൻട്രൊ സീനിലൊക്കെയുളള BGM പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതായിരുന്നു.
ചിത്രത്തിന്റ അഭൂതപൂർവ്വമായ വിജയത്തെത്തുടർന്ന് തമിഴ്, കന്നട, തെലുങ്ക് ,ഹിന്ദി ഭാഷകളിൽ റീമേക്ക് ചെയ്യപ്പെടുകയുണ്ടായി.ഹിന്ദിയിലൊഴികെ എല്ലായിടത്തും ചിത്രം വിജയമായിരുന്നു എന്നു മാത്രമല്ല നായക കഥാപാത്രത്തെ അവതരിപ്പിച്ച നടന് കരിയർ ബ്രേക്ക് സമ്മാനിക്കുകയു ചെയ്തു.

തമിഴിൽ ” മക്കൾ എൻ പക്കം ” എന്ന പേരിൽ സത്യരാജ് നായകനായപ്പോൾ കന്നടയിൽ ” അതിരഥ മഹാരഥ “യിൽ ടൈഗർ പ്രഭാകർ ആയിരുന്നു കേന്ദ്ര കഥാപാത്രം. ഇരു ഭാഷകളിലും അംബികയായിരുന്നു നായിക. തെലുങ്കിൽ ‘ ആഹുതി ‘ ആയപ്പോൾ ഡോ. രാജശേഖറായിരുന്നു മുഖ്യ വേഷത്തിൽ. കൃഷ്ണദാസിന്റെ വേഷം ചെയ്ത പ്രസാദ് എന്ന നടൻ പിന്നീട് ” ആഹുതി പ്രസാദ് ” എന്നാണറിയപ്പെട്ടത് എന്നത് ചിത്രത്തിന്റെ വിജയം അവരുടെ കരിയറിൽ വരുത്തിയ മാറ്റത്തെയാണ് ദ്യോതിപ്പിക്കുന്നത്. ബോളിവുഡിൽ കൻവർ ലാലിൽ ജിതേന്ദ്രയായിരുന്നു. ചിത്രം പരാജയമായിരുന്നു. മറ്റു നാല് ഭാഷകളിലെയും നായകൻമാരുടെ പ്രകടനത്തേക്കാൾ മോഹൻലാലിന്റെ അഭിനയ മികവ് പ്രകടമായിരുന്നു.

മോഹൻലാലിന്റെ കരിയറിന്റെ ഒരു ഘട്ടം തുടങ്ങുകയായിരുന്നു രാജാവിന്റെ മകനിലൂടെ . അതിമാനുഷ കഥാപാത്രങ്ങളിലേക്കുള്ള ലാലിന്റെ ചുവടുവയ്പ്പായിരുന്നു ഇത്.ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്കെല്ലാം ഈ വിജയം നിർണ്ണായകരായിരുന്നു. മോഹൻലാലിനോടൊപ്പം തന്നെ രതീഷും സുരേഷ് ഗോപിയും കൂടുതൽ തിരക്കുള്ള നടൻമാരായി മാറി. ഒപ്പം തമ്പിയും ഡെന്നീസും ഡിമാന്റുള്ള സംവിധായകനും തിരകഥാകൃത്തുമായി മാറി. കൂടാതെ സംഗീതം നിർവ്വഹിച്ച എസ് പി. വെങ്കിടേഷ് മലയാളത്തിൽ കൂടുതൽ സജീവമാവുകയും ധാരാളം സൂപ്പർ ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കുകയും ചെയ്തു.

You May Also Like

നിങ്ങളുടെ ഫോണില്‍ വെള്ളം കയറിയാല്‍ എന്ത് ചെയ്യും?

എന്നിട്ടും ശരിയായില്ല എങ്കില്‍ ഉടനടി വിദഗ്തരുമായി ബന്ധപ്പെടുക.

മാനുഷരെല്ലാരും ഒന്ന് പോലെ

അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തിലെ കോട്ടയം ജില്ലയില്‍ പെട്ട ഒരു ഉള്‍നാടന്‍ ഗ്രാമം.ഇന്നത്തെ സാഹചര്യങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ അപരിഷ്കൃതം എന്ന് ഒറ്റവാക്കില്‍ അക്കാലത്തെ വിശേഷിപ്പിക്കാം.ആളുകളുടെ പേരില്‍ പോലുമുണ്ട് പഴമയുടെ വിക്രിയകള്‍.

എത്ര ഗ്ലാസ്‌ ബിയര്‍ നിങ്ങള്‍ക്ക് ഒരുമിച്ച് എടുക്കാനാവും..? ജര്‍മന്‍കാരന്‍റെ റിക്കോര്‍ഡ്‌ വീഡിയോ കാണാം …

ഒരു ലിറ്റര്‍ വീതമുള്ള ബിയര്‍ നിറച്ച 27 ഗ്ലാസ്സുകള്‍ ഒരുമിച്ചെടുത്ത് ജര്‍മന്‍ കാരനായ വെയ്റ്റര്‍ ലോക റിക്കോഡിട്ടു. ഒലിവര്‍ എന്ന ജര്‍മന്‍ കാരനാണു 40 മീറ്റര്‍ ബിയര്‍ ഗ്ലാസുകളുമായി നടന്നു റിക്കോഡിട്ടത്.

ഐലന്റ് എക്‌സ്പ്രസ്സ് – എന്റെ ബാംഗ്ലൂര്‍ യാത്ര. ഭാഗം – 2

ട്രെയിനിന്റെ ഡോറില്‍ നില്‍ക്കുന്ന ഞാന്‍ പുറത്തോട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ എന്തൊക്കെയോ വിളിച്ചു പറയണമെന്ന് തോന്നി.