എനിക്ക് അതിനു മുകളിൽ പ്രിയപ്പെട്ട ഒരു മോഹൻലാൽ ചിത്രം അന്നുമില്ല ഇന്നുമില്ല

0
161

മലയാള സിനിമയിൽ ഒരു കാലത്ത് ഏറ്റവും അധികം സൂപ്പർഹിറ്റുകൾ സമ്മാനിച്ച് കുട്ടുകെട്ടാണ് മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ട്. കുടുംബ ബന്ധങ്ങളുടെ കഥ സരസമായി പറഞ്ഞിട്ടുള്ള സത്യൻ അന്തിക്കാട് എന്ന സംവിധായകൻ മോഹൻലാലിനെ നായകനാക്കി പറഞ്ഞിട്ടുള്ള നിരവധി സിനിമകൾ ഇന്നും കാലത്തെ അതിജീവിച്ച് തലയെടുപ്പോടെ നിൽക്കുന്നവയാണ്.

T.P. Balagopalan M.A. (1986) | T.P. Balagopalan M.A. Malayalam ...ടിപി ബാലഗോപാലൻ എംഎ, സൻമനസ്സുള്ളവർക്ക് സമാധാനവും, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റും, നാടോടിക്കാറ്റും, പട്ടണ പ്രവേശവും, പിൻഗാമിയുമൊക്കെ മലയാളി പ്രേക്ഷക മനസ്സിൽ ഇന്നും ഗൃഹാതുരത്വം നിറയ്ക്കുമ്പോൾ താൻ ചെയ്ത മോഹൻലാൽ സിനിമകളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ ഏതെന്ന് തുറന്നു പറയുകയാണ് സത്യൻ അന്തിക്കാട്.

‘ഞാൻ ചെയ്ത മോഹൻലാൽ സിനിമകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഞാൻ മോഹൻലാലിനെ നായകനാക്കി ആദ്യമായി ചെയ്ത ടിപി ബാലഗോപാലൻ എന്ന ചിത്രമാണ്. ആ സിനിമയുടെ റിലീസിന്റെ തലേദിവസം ശരിക്കും ഞാൻ സങ്കടപ്പെട്ടിരുന്നു.

Those Magical 'Mohanlal' Momentsഅതിന്റെ കാരണം എന്തെന്നാൽ നാളെ മുതൽ ബാലഗോപാലൻ മറ്റുള്ളവരുടെത് കൂടി ആകുക ആണല്ലോ എന്നുള്ള ചിന്തയായിരുന്നു. ശരിക്കും ആ സിനിമ ചെയ്തു കൊണ്ടിരിക്കുമ്പോൾ ബാലഗോപാലൻ എന്ന കഥാപാത്രത്തോട് ഒരു പൊസസീവ് ഫീൽ എനിക്ക് തോന്നിയിരുന്നു.എനിക്ക് അതിനു മുകളിൽ പ്രിയപ്പെട്ട ഒരു മോഹൻലാൽ ചിത്രം അന്നുമില്ല ഇന്നുമില്ലെന്നും സത്യൻ അന്തിക്കാട് പറയുന്നു.

SAINA Video Vision - വിലയോ തുച്ഛം, ഗുണമോ ...അതേ സമയം സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ അവസാനം പുറത്തിറങ്ങിയത് എന്നും എപ്പോഴും എന്ന ചിത്രമാണ്. മഞ്ജു വാര്യർ ആയിരുന്നു ഈ സിനിമയിലെ നായിക. ഇതിനിടെ ഹിറ്റ് കൂട്ടുകെട്ടായിരുന്ന മോഹൻലാൽ സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഉടൻ തന്നെ ഒരു സിനിമ ഇറങ്ങുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.