വിജയ് മല്യ എന്ന മനുഷ്യന്റെ കഥ മലയാള സിനിമ ആക്കുകയാണെങ്കിൽ

90

Sanalkumar Padmanabhan

28 ആം വയസിൽ 40 കോടി വാല്യൂ ഉള്ള കമ്പനിയുടെ ചെയർമാൻ സ്ഥാനത്തേക്ക് എത്തപെടുക ! അവിടെ നിന്നും 6000 കോടി ആസ്തിയിലേക്കു ഒരു സ്വപ്നത്തിൽ എന്നോണം കമ്പനിയെ വളർത്തുക !
“മദ്യത്തിന് പരസ്യം ചെയ്യാൻ പറ്റത്തില്ല അതാണ് റൂൾ ” എന്ന ഉത്തരത്തിനു മറുപടി ആയി ” വേണ്ട മദ്യത്തിന് വേണ്ട എന്‍റെ കിങ്ഫിഷർ എന്‍റെ ബ്രാൻഡ് നെ പരസ്യം ചെയ്യലോ ” എന്ന മറുപടിയും ആയി ലോകം മുഴുവൻ ആ ബ്രാൻഡ് എത്തിച്ച ഒരാൾ !
“5 വര്ഷം ഡൊമസ്റ്റിക് സർവീസ് നടത്തിയാൽ മാത്രമേ ഇന്റർനാഷ്ണൽ സർവീസ് നടത്താൻ ലൈസൻസ് കിട്ടു അതാണ് റൂൾ,

നിങ്ങളുടെ കിങ്ഫിഷർ എയർലൈൻസ് ഇറങ്ങിയിട്ട് വെറും ഒരു വര്ഷം അല്ലെ ആയുള്ളൂ ” എന്ന വാചകത്തിനു മറുപടി ആയി ” മനസ്സിൽ പൂവിട്ട ഒരു ആഗ്രഹം സാധിക്കാൻ ആയി 4 വര്ഷം ഒന്നും കാത്തിരിക്കാൻ വയ്യെടാ ഉവ്വേ ഞാൻ 4 വര്ഷം സർവീസ് റെക്കോർഡ് ഉള്ള എയർ ഡെക്കാൻ എന്ന കമ്പനി ഇങ്ങോട്ടു വാങ്ങിയേക്കാം അപ്പോൾ ശരി ആയില്ലേ 1+4 മൊത്തം 5 ? എന്ന്‌ ചിരിച്ചു കൊണ്ട്‌ പറഞ്ഞ ഒരാൾ.

ലണ്ടനിൽ ഗാന്ധിജിയുടെ കണ്ണടയും സ്റ്റീൽ ബൗളും ലേലത്തിന് വെച്ചിരിക്കുന്ന ഹാളിൽ ചെന്ന് ലേലം വിളിക്കാൻ വന്നിരിക്കുന്ന വിദേശീയരായ ചേട്ടൻമാരെ നിരാശർ ആക്കി 1.8 മില്യൺ മുടക്കി അവ ലേലത്തിൽ പിടിച്ചു ” ഇതെന്റെ രാജ്യത്തിൽ ഇരിക്കുന്നത് ആണ് ഭംഗി ” എന്ന്‌ പറഞ്ഞ ഒരാൾ.പിന്നെ ആ വിഖ്യാതമായ 15 ഡോളറിന്റെ കാർ പാർക്കിംഗ് ഫീ കഥ ! കിംഗ് ഫിഷർ കലണ്ടർ !
ഐ പി എൽ ടീം.രണ്ടു വട്ടം രാജ്യസഭാ എം പി.6000 കോടി ലോണിന്‍റെ ഇന്റെരെസ്റ്റും കൂടി 9000 കോടി കടബാധ്യതയുമായി ഇംഗ്ലണ്ടിലേക്കു പറന്ന അയാൾ. ഇന്ത്യ കണ്ട ഏറ്റവും മികച്ച എന്റെർപ്പണറും എന്റർറ്റെയ്നറും ആയ വിജയ് മല്യ എന്ന” കിംഗ് ഓഫ് ഗുഡ് ടൈംസ് “മനുഷ്യന്റെ കഥ മലയാള സിനിമ ആക്കുക ആണെങ്കിൽ നായകൻ ആയി മോഹന്ലാലിനേക്കാൾ മികച്ച ഒരാൾ ഇല്ല.