വൈശാഖ് മോഹൻലാലിനെ നായകനാക്കി ചെയുന്ന സിനിമയാണ് മോൺസ്റ്റർ. പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. ഒരുപാട് വലിയ പ്രൊമോഷൻസ് ഒന്നും ഇല്ലാതെ പെട്ടന്ന് പൂർത്തിയാക്കിയ ചിത്രമാണിത്. എന്നാൽ ചിത്രത്തെ കുറിച്ച് ഈയിടെ ഒരു അഭിമുഖത്തിൽ വൈശാഖ് പറഞ്ഞത് വളരെ വ്യത്യസ്തമായ ഒരു സിനിമയാണ് ഇതെന്നാണ്. മലയാളത്തിൽ ഇതുവരെ പരീക്ഷിക്കാത്ത ഒരു ആശയമാണ് സിനിമയിൽ . തിരക്കഥാകൃത്ത് ഉദയകൃഷ്ണയുടെ മാസ്റ്റർപീസ് ആയിരിക്കും മോൺസ്റ്റർ എന്നും വൈശാഖ് പറയുന്നു. ട്രെയിൻ റ്റു ബുസാൻ , മിരുതൻ ഒക്കെ പോലെ ഒരു സോംബി മൂവിയാണ് മോൺസ്റ്റർ എന്നും ചില അഭ്യൂഹങ്ങളുണ്ട് .
**