Vishnu Vijayan

ഇന്ന് ചില കെഎസ്ആർടിസി പേജുകളിൽ വന്നൊരു ഫോട്ടോ ആണ്, മെഡിക്കൽ കോളേജിൽ നിന്നും കയറിയ എം.ബി.ബി.എസ് വിദ്യാർത്ഥികൾ ആയ സേട്ടനും ചാച്ചിക്കും കൊടുത്ത കുറിപ്പ് എന്ന തലക്കെട്ടിൽ എന്തോ മഹത്തായ സന്ദേശം പോലെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കേരളത്തിൽ സിസിടിവി ക്യാമറയെക്കാൾ മികച്ച രീതിയിൽ വർക്ക് ചെയ്യുന്ന സദാചാര കണ്ണുകൾ സദാ ഉണർന്നിരിക്കുന്ന നാട്ടിൽ പട്ടാപ്പകൽ ഒരു കെഎസ്ആർടിസി ബസിൽ രണ്ടു പേർ ഏതായാലും ഏത് പരിധിവരെ ചേർന്ന് ഇരുന്ന് എന്താണ് ചെയ്യുക എന്ന് നമുക്ക് നല്ല ബോധ്യമുണ്ട്. ( കണ്ടക്ടർ ചേട്ടൻ ക്ഷമിക്കണം ഞങ്ങൾ ചോറാണ് കഴിക്കുന്നത്)

കമൻ്റ് ബോക്സിൽ ഒരാൾ (ആശാ റാണി) പറഞ്ഞത് പോലെ,

പബ്ളിക്കായി ആണുങ്ങൾ പെണ്ണുങ്ങളെ തല്ലിയാൽ കുഴപ്പമില്ല, അസഭ്യം പറഞ്ഞാൽ കുഴപ്പമില്ല, വീട്ടിൽ അടിയുണ്ടാക്കുന്നതിന് കുഴപ്പമില്ല ഇതൊക്കെ ഫാമിലി കണ്ടാൽ ഒരു ഫീലും ഇല്ല. പക്ഷെ ഒരു ആൺകുട്ടിയും പെൺകുട്ടിയും കെട്ടിപ്പിടിക്കുന്നതോ പ്രേമിക്കുന്നതോ കണ്ടാൽ ഫാമിലിക്ക് ഫീലായി പേക്കൂത്തായി, എംബിബിഎസ് വിദ്യാർത്ഥികൾ ബസ്സിൽ വിവസ്ത്രായിരുന്ന് ബാക്കി പാസഞ്ചേഴ്സിന് ബുദ്ധിമുട്ടിക്കുന്ന വിധം ഒന്നും ചെയ്തില്ലല്ലോ.

ടിക്കറ്റ് പ്രിന്റ് ചെയ്യുന്ന പേപ്പറിൽ അശ്ളീലം എഴുതി പാസഞ്ചേഴ്സിന് കൊടുത്തത്തിന് പ്രത്യേകിച്ച് പെൺകുട്ടി കൂടെ ഉളള സ്ഥിതിക്ക് അവർ പരാതിപ്പെടുകയായിരുന്നു വേണ്ടത്. ഒാരോ സദാചാര ചൊറികൾ. എന്റെ ഫാമിലി രണ്ട് പേര് പ്രേമിക്കുന്ന കണ്ടാൽ അവരെന്ത് കാണിക്കുന്നു എന്നറിയാൻ പോയി ഒളിഞ്ഞ് നോക്കാതെ ഇരിക്കും എന്ന് മാത്രം പറയുന്നു….

ഒപ്പം ഒന്ന് കൂടി, രണ്ടു പേർ ചുമ്പിക്കുമ്പോൾ ലോകം തന്നെ മാറുന്നുവെന്ന് പറഞ്ഞത് ഒക്ടാവിയ പാസ് ആണ്. ഏതായാലും എൻ്റെ കൺമുന്നിൽ രണ്ടു പെർ തമ്മിൽ ചുമ്പിച്ചാൽ അവരുടെ ലോകം മാത്രമേ മാറുന്നുള്ളു എൻ്റെ അല്ല..

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.