Shafeeq Vadakkethil

സച്ചിയുടെ വിലായത്ത് ബുദ്ധയെ സ്ക്രീനിലെത്തിക്കാൻ ഒരു ജയൻ നമ്പ്യാരുണ്ടായിരുന്നു . മോട്ടോർ സൈക്കിൾ ഡയറീസിനെക്കുറിച്ച് ആദ്യമൊക്കെ പലതും കേട്ടെങ്കിലും പിന്നെ പതിയെ മാഞ്ഞു പോയ് രാജേഷ് പിള്ള.  ഇന്നീ പേരുകളിലുള്ള കുറിപ്പുകൾ അധികം കാണാറില്ല ഒരു പക്ഷേ അദ്ദേഹം തുറന്നിട്ട പുതുവഴിയിലൂടെ മോളിവുഡ് സഞ്ചരിച്ച് മുന്നോട്ട് പോയതിനാലായിരിക്കണം, അദ്ദേഹം വിട പറഞ്ഞിട്ട് ഏഴ് വർഷവുമായിരിക്കുന്നു

തിരിച്ചുവരവുകളിലെ വിജയങ്ങൾ എന്നും ആഘോഷിക്കപ്പെട്ടിട്ടുണ്ട് ആ തിരിച്ചുവരവുകളിൽ മികവോടെ അടയാളപ്പെടുത്താൻ കഴിയുന്ന ഫിലിമോഗ്രാഫിയുള്ളൊരു സംവിധായകരിൽ രാജേഷ് മുന്നിൽ തന്നെയുണ്ടാകും. 2005 ലൊരു പരാജയചിത്രം ചെയ്ത അയാൾ ആറു വർഷങ്ങൾക്കപ്പുറം ചെയ്ത ചിത്രം.. വിക്കിപീഡിയയിൽ അയാൾക്കൊരു വിശേഷണം കൊടുക്കാൻ പാകത്തിലുള്ളതായിരുന്നു. മോളിവുഡിൽ മാറ്റത്തിൻ്റെ വഴി തെളിച്ചവൻ.
He Is credited with setting a new trend in Malayalam cinema with his thriller

ഇൻഡസ്ട്രിയിലും ബോക്സ് ഓഫീസിലും പ്രേക്ഷകരിലും സമൂഹത്തിലും ഒരുപോലെ സ്വാധീനം ചെലുത്തിയ ഇന്നും ഒരു തരത്തിലും ഒരാളും പേരിനൊരു കുറ്റം പോലും പറയാത്തൊരു ചിത്രം ‘ട്രാഫിക്’
അദ്ദേത്തിൻ്റെ മൂന്നം ചിത്രമായിരുന്നു മോട്ടോർ സൈക്കിൾ ഡയറീസ് അന്ന് വലിയ തോതിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പക്ഷേ വലിയ ക്യാൻവാസിൽ നല്ല ബഡ്ജറ്റിൽ ഒരുങ്ങേണ്ട ചിത്രമായതിനാൽ നടന്നില്ല, ആ ഗ്യാപിൽ വന്ന ചിത്രമായിരുന്നു ‘മിലി’,നിരൂപക പ്രശംസ നേടിയ നല്ലൊരു കൊച്ചു ചിത്രം.

നാലാം ചിത്രമായി ‘വേട്ട’ വന്നു .ചാക്കോച്ചൻ്റെ മികച്ച കഥാപാത്രങ്ങളിലൊന്ന് പിറന്നു. അർഹിച്ച വിജയം നേടിയില്ലെങ്കിലും മലയാളത്തിലെ മികച്ചൊരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായി പിന്നീട് പ്രേക്ഷകർ ഉൾക്കൊണ്ടു .ഡയറീസ് അദ്ധേഹത്തിൻ്റെ സ്വപ്നമായിരുന്നെന്ന് കേട്ടിട്ടുണ്ട്. ഒരു നീലാകാശത്തിനപ്പുറം (neelakasham pachakadal chuvanna bhoomi) ഇന്നും മികവ് പറയാൻ മലയാളത്തിന് കഴിയാത്ത ജോണറായത് കൊണ്ടും പ്രഖ്യാപാനത്തിനു ശേഷം പെട്ടിയിലാകുന്ന ഏതൊരു ചിത്രത്തിനോടും ഒരു താൽപര്യം തോന്നുന്നത് കൊണ്ടും അതൊരു രാജേഷ് പിള്ള പടമായതിനാലും വെറുതെ സംഭവിക്കണമെന്ന് കരുതുന്നു.

You May Also Like

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

തൻറെ സോഷ്യൽ മീഡിയ പേജിലൂടെ പ്രിയ സുഹൃത്തായ ആൻറണി പെരുമ്പാവൂരിന് പിറന്നാൾ ആശംസകൾ വിവാഹ വാർഷികാശംസകളും നേർന്ന് മോഹൻലാൽ

മുകുന്ദനുണ്ണി എന്ന ഒരു കേസില്ലാ വക്കീലിൻ്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം

മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ്… Faisal K Abu ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നതിനെ തൻ്റെ ലക്ഷ്യം…

ആക്ഷൻ മൂവി പ്രേമികളെ ഇതിലേ…ഇതിലേ

Raj Bk ആക്ഷൻ മൂവി പ്രേമികളെ ഇതിലേ…ഇതിലേ. ചെറുപ്പം മുതൽ തന്നെ ഇഷ്ടമുള്ള ഒരു ജെണർ…

ആദ്യമൊന്നും സ്വീകരിക്കപ്പെടാതിരുന്ന ‘ഡ്രാക്കുള’യ്ക്ക് പിന്നെന്തു സംഭവിച്ചു ? ദാരിദ്ര്യത്തിൽ കഴിഞ്ഞ ബ്രോംസ്റ്റോക്കറുടെ കുടുംബം എങ്ങനെ കോടീശ്വരന്മാരായി ?

ഇന്ന് ലോക ഡ്രാക്കുള ദിവസമാണ്, ഡ്രാക്കുളയുടെ നൂറ്റി ഇരുപത്തി നാലാം ജന്മദിനം. Bency Mohan.G ലോകത്തെവിടെയുമുള്ള…