ഇത് ദശരഥ് മാഞ്ചി ദാസ്‌ അഥവാ മൗണ്ട് മാൻ

ബിഹാറിലെ ആർടി ബ്ലോക്ഗയയിലുളള അതിപ്രാകൃതമായ പ്രദേശത്താണ്‌ ദശരഥ്‌ മാഞ്ചിയുടെ ജനനം.
മുസാഹരസ്‌ എന്ന തൊഴിലാളി വിഭാഗങ്ങൾ മാത്രം അതിവസിക്കുന്ന താഴ്‌വര. 1960 കളിൽ ഇവർക്ക്‌ ജലസൗകര്യം/വൈദ്യുതി/സ്കൂൾ/ ആശുപത്രി തുടങ്ങിയ യാതൊരു സേവനങ്ങളും ലഭിച്ചിരുന്നില്ല.
360 അടി ഉയരമുളള ഒരു കൂറ്റൻ മലനിര ഇവരെ പൊതുസമൂഹത്തിൽനിന്ന്‌ ഒറ്റപ്പെടുത്തി. എല്ലാ ആവശ്യങ്ങൾക്കും മലയുടെ എതിർവശത്തെ ആശ്രയിക്കുകയെന്ന ഇവരുടെ അവസ്ഥ ഏറെ ദുസഹമായിരുന്നു.
എല്ലാ മുസാഹർ തൊഴിലാളികളെയുംപോലെ മാഞ്ചിയും തൊഴിലിനായി കൂറ്റൻ മലയുടെ മറുവശത്തെ ആശ്രയിച്ചിരുന്നു. ഇവിടെയുളള ക്വാറികളിലും കൂലിപ്പണികളിലുമാണ്‌ പ്രദേശവാസികൾ നിത്യചിലവ്‌ നടത്തിയിരുന്നത്‌.
മാഞ്ചി അതിരാവിലെ ജോലിക്കായി പുറപ്പെടും. അദ്ദേഹത്തിന്റെ ഭാര്യ ഫഗുനി ഉച്ചനേരത്ത്‌ ഭക്ഷണവുമായി ജോലിസ്ഥലത്ത്‌ എത്തിച്ചേരും. കടുത്ത ജോലിയും വിശ്രമമില്ലായ്മയും ഉച്ചയാകുമ്പോൾ മാഞ്ചിയെ തളർത്തും.
പിന്നെ ഭാര്യയുടെ വരവിനായി വിശന്ന്‌ കാത്തിരിക്കും. പാറക്കെട്ടുകളും മരങ്ങളും ഇഴജന്തുക്കളും നിറഞ്ഞ മലമുകളിലൂടെയാണ്‌ ഫഗുനി ഉച്ചഭക്ഷണവുമായി എത്തുക.
1959 ലാണ് ദശരഥിന്റെ ഭാര്യ ഫാൽഗുനി മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഫാൽഗുനി രക്തം വാർന്ന് മരിക്കുകയായിരുന്നു. ദശരഥിന്റെ ഗ്രാമത്തിൽനിന്ന് അടുത്തുള്ള ആശുപത്രിയിലെത്തണമെങ്കിൽ 55 കിലോമീറ്റർ സഞ്ചരിക്കേണ്ടിയിരുന്നു.
അതാകട്ടെ ഈ മലകടന്നുവേണം പോകുവാനും. ആശുപത്രിയിലെത്തിക്കാൻ കഴിയാതെ ഭാര്യയുടെ മരണം കണ്ടുനിൽക്കേണ്ടിവന്ന ദശരഥ് അന്നൊരു തീരുമാനമെടുത്തു. ഇനിയാർക്കും ഇങ്ങനെയൊരു ദുർഗതി വരരുത്.
ഭാര്യയുടെ മരണത്തില്‍ വിലപിച്ചിരിക്കാതെ ദശരഥ് കൈക്കോട്ടും പിക്കാസുമെടുത്ത് ഇറങ്ങി. മല തുരന്ന് നേരിട്ടൊരു വഴിയുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. കണ്ടുനിന്നവര്‍ ദശരഥിന് ഭ്രാന്താണെന്നുവരെ പറഞ്ഞു.
Image result for dashrath manjhiഎന്നാല്‍ 22 വര്‍ഷത്തെ കഠിനാധ്വാത്തിലൂടെ ആ ലക്ഷ്യം അദ്ദേഹം സാധിച്ചു. മലയെ രണ്ടായി പിളര്‍ത്തിയ ദശരഥ് മാഞ്ചി അവിടെയൊരു വഴിയുണ്ടാക്കി.
110 മീറ്റര്‍ നീളമുള്ള വഴിക്ക് പലയിടത്തും ഒമ്പത് മീറ്ററോളം വീതിയുണ്ടായിരുന്നു. ദശരഥ് തീര്‍ത്ത വഴികണ്ട് ബിഹാര്‍ സര്‍ക്കാര്‍ പോലും അമ്പരന്നു.
ഇപ്പോൾ അറുപതോളം ഗ്രാമങ്ങളിലായി താമസിക്കുന്നവർ ഈ വഴിയുടെ പ്രയോജനം അനുഭവിക്കുന്നുണ്ട്‌. കുട്ടികൾക്ക്‌ സ്കൂളിലേയ്ക്കുളള ദൂരം ദുർഘടം പിടിച്ച 75 കിലോമീറ്ററിൽനിന്ന്‌ സുഗമമായി മൂന്ന്‌ കിലോമീറ്ററായി മാറി.
ദശരഥ്‌ മാഞ്ചി ദാസ്‌ എന്ന മഹാമനുഷ്യനെ ‘ബാബ’യെന്ന്‌ ആദരപൂർവം സമൂഹം വിളിച്ചുതുടങ്ങി. മലയെ കീഴ്പ്പെടുത്തിയ മഹാമനുഷ്യൻ തന്റെ പോരാട്ടങ്ങൾ അവിടെ അവസാനിപ്പിച്ചില്ല. തന്റെ ഗ്രാമവാസികൾക്കായി നിർമിച്ച റോഡ്‌ ടാർ ചെയ്യുന്നതിനും പ്രധാന റോഡുമായി ബന്ധിപ്പിക്കുന്നതിനും അദ്ദേഹം മുട്ടാത്ത വാതിലുകളില്ല.
അതിനായി രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലേയ്ക്കുളള റെയിൽപാതയിലൂടെ അദ്ദേഹം കാൽനടയായി സഞ്ചരിച്ചു. ആ യാത്ര ചെന്നവസാനിച്ചത് അന്നത്തെ ബീഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറിന്റെ അടുത്തായിരുന്നു.
മാഞ്ചിയെ കണ്ടയുടനെ ആശ്ലേഷിച്ച നിതീഷ്കുമാർ അദ്ദേഹത്തെ തന്റെ മന്ത്രിക്കസേരയിൽ പിടിച്ചിരുത്തി. നിറകണ്ണുകളുമായി കസേരയിലിരുന്ന ബാബയ്ക്ക്‌ ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്‌.
Related imageഅവസാനം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ദശരഥ് തീര്‍ത്ത കല്ലുവെട്ടുവഴി ഒരു ടാര്‍ റോഡാക്കി മാറ്റി.
2007 ൽ ദശരഥ്‌ മാഞ്ചി എന്ന ആ മനുഷ്യസ്നേഹി ഈ ലോകത്തോട് വിടപറഞ്ഞു.
ഇദ്ദേഹത്തിന്റെ കഥയാണ് ബോളിവുഡ് സംവിധായകനായ കേതൻ മേത്ത സംവിധാനം ചെയ്ത് നവാസുദീൻ സിദിഖി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ‘മാഞ്ചി ദ മൗണ്ടന്‍ മാന്‍’ എന്ന സിനിമയ്ക്ക് ആധാരം.

കടപ്പാട് Muhammed Sageer Pandarathil

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.