സണ്ണി വെയ്നെ നായകനാക്കി ജിജോ ആന്റണി സംവിധാനം ചെയുന്ന ‘അടിത്തട്ട് ‘എന്ന സിനിമ റിലീസിങ്ങിന് ഒരുങ്ങുകയാണ്. ഭൂരിഭാഗവും ഉൾക്കടലിൽ ചിത്രീകരിച്ച സിനിമയാണ് ‘അടിത്തട്ട്.’. ചിത്രം മെയ് മാസത്തിൽ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ചിത്രത്തിന്റെ മൂന്നു സീനുകൾ ഒഴികെ ബാക്കിയെല്ലാം ഉൾക്കടലിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിനു വേണ്ടി അത്യാധുനിക സംവിധാനങ്ങൾ ആണ് ഉപയോഗിക്കുന്നത് .
കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമായ നീണ്ടകരയിൽ നിന്നും മീൻപിടിത്തത്തിനു പോകുന്ന ഇന്ത്യ എന്ന് പേരുള്ള ബോട്ടും അതിലെ ഏഴ് ജീവനക്കാരും കടലും ആണ് കഥ. പ്രതികൂല സാഹചര്യങ്ങളിൽ തളരാതെ മുന്നേറുന്ന മത്സ്യബന്ധന തൊഴിലാളികളുടെ ധൈര്യവും അതിജീവനവുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. സണ്ണി വെയ്‌നിനെ കൂടാതെ ഷൈൻ ടോം ചാക്കോയും ഒരു പ്രധാന വേഷത്തിൽ വരുന്നുണ്ട്. കൊന്തയും പൂണൂലും, ഡാർവിന്റെ പരിണാമം, പോക്കിരി സൈമൺ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിജോ ആന്റണി സംവിധാനം ചെയുന്ന സിനിമയാണ് അടിത്തട്ട്.
**