Bollywood
കിടിലം മേക്കിങ്, ത്രില്ലിംഗ് ആയ രണ്ടാം പകുതി, വ്യത്യസ്തമായ സോമ്പികൾ, ബ്രൂട്ടൽ കില്ലിംഗ്‌സ്
ഈ മൂന്ന് ഘടകങ്ങൾ കാരണമാണ് ചിത്രം ഇന്ന് തന്നെ കാണാൻ തീരുമാനിച്ചത്.അമേരിക്കയിലെ ലാസ് വേഗസിൽ ഒരു Zombie outbreak ഉണ്ടാകുന്നു
197 total views, 1 views today

ARMY OF THE DEAD
ഇന്ന് Netflixലൂടെ റിലീസ് ആയ Zack Snyder ചിത്രമാണ് Army of The Dead ആദ്യമായി തന്നെ ചിത്രം കാണാനായി പ്രേരിപ്പിച്ച മൂന്ന് ഘടകങ്ങൾ എന്താണെന്ന് പറഞ്ഞു കൊള്ളട്ടെ.
1. Zombie പടം🧟♂️
2. Snyder പടം❣️
3. Dave Bautista ❤
ഈ മൂന്ന് ഘടകങ്ങൾ കാരണമാണ് ചിത്രം ഇന്ന് തന്നെ കാണാൻ തീരുമാനിച്ചത്.അമേരിക്കയിലെ ലാസ് വേഗസിൽ ഒരു Zombie outbreak ഉണ്ടാകുന്നു.ഇതിനെ തുടർന്ന് ആ പ്രദേശം ഒരു containment സോൺ ആക്കി മാറ്റുന്നു.. ഇതിനകത്തുള്ള ഒരു കസിനോയിൽ 200 മില്യൺ ഡോളർ ഉണ്ട്. അതെടുക്കാനായിട്ട് ബാറ്റീസ്റ്റയുടെ ടീം പുറപ്പെടുന്നു! തുടർന്ന് നടക്കുന്ന കാര്യങ്ങളിലൂടെ ആണ് ഈ സിനിമയുടെ പ്രധാന കഥ. സംവിധാനം നിർമ്മാണം DOP എല്ലാത്തിലും ഒരു Snyder ടച്ച് ഉണ്ട്… എന്നിരുന്നാലും കുറച്ചു ലാഗിങ് സ്ക്രിപ്റ്റ് ആണ് ✌🏻 ചിത്രത്തിന്റെ പോസിറ്റീവ്സിലേക്ക് വന്നാൽ മറ്റുള്ള zombie ചിത്രങ്ങൾ പോലെ അല്ല… ഇത് ഒരു slow paced ആയിട്ടുള്ള വ്യത്യസ്തമായ Zombie ത്രില്ലെർ തന്നെ ആണ് ❤
ചിത്രത്തിന്റെ Opening Sequence ഒക്കെ നല്ലതായിരുന്നു… ആദ്യപകുതിയിൽ കഥയിലേക്ക് കടക്കുന്നതുകൊണ്ട് കുറച്ച് ലാഗ് ഒക്കെ ഫിൽ ചെയ്തേക്കാം… പക്ഷെ രണ്ടാം പകുതി എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടത് രണ്ടാം പകുതി ആണ്. Zombie കൾ ഒക്കെ നല്ല വ്യത്യസ്തത പുലർത്തുന്നവയായിരുന്നു .Alpha സോമ്പികൾ Hibernating സോമ്പികൾ സോമ്പി ടൈഗർ സോമ്പി കുതിര തൊട്ട് സാധാ സോമ്പികൾ വരെ ഉണ്ടായിരുന്നു.സോമ്പികൾക്ക് ഒരു സാമ്രാജ്യം ഉണ്ട് ആ containment സോണിൽ… അവിടെ സോമ്പികൾക്ക് ഒരു രാജാവും രാജ്ഞിയുമുണ്ട്.. ബുദ്ദിശാലിയായ ഒരു സോമ്പി രാജാവ് തന്റെ സോമ്പി ഭാര്യയെ സ്നേഹിക്കുന്ന ഒരു രാജാവ് ഒരു രണ്ടുമണിക്കൂർ ആയിരുന്നെങ്കിൽ ഒരു ഫാസ്റ്റ് റണ്ണിങ് ആക്ഷൻ സോമ്പി ചിത്രമായി മാറിയേനെ ❣️
ചിത്രത്തിന്റെ അവസാനം ഒരു രണ്ടാം ഭാഗത്തിന് സാധ്യത കാണുന്നുണ്ട്… ഉറപ്പില്ല… അങ്ങനെ ഒരു അവസാനം ആണ് ചിത്രത്തിന്റെത് 😄വളരെ പതുക്കെ നീങ്ങി ഇടയ്ക്ക് നീട്ടി വലിച്ചു മെല്ലെ കേറി ത്രില്ലിംഗ് മൂഡിലേക്ക് പോകുന്ന ഒരു Slow Paced ത്രില്ലെർ ❤️ഒരു തവണ ഒക്കെ കണ്ടിരിക്കാൻ പറ്റിയ ചിത്രം… ഒരു Fully Packed ത്രില്ലെർ അല്ലാത്തതിനാൽ വീണ്ടും കാണാൻ പറ്റിയ ഒന്നാണെന്നു തോന്നുന്നില്ല..പറയുമ്പോൾ എല്ലാം പറയണമല്ലോ 😅കിടിലം മേക്കിങ് ❤😍ത്രില്ലിംഗ് ആയ രണ്ടാം പകുതി ❤വ്യത്യസ്തമായ സോമ്പികൾ 🧟♂️Brutal Killings ഇവയൊക്കെ ആണ് എടുത്തു പറയണ്ട കാര്യങ്ങൾ One TIME Watchable
NB – തുടക്കത്തിലേ കുറച്ചു രംഗങ്ങളും 🔞 പിന്നെ Brutal കൊലകളും ചിത്രം 🔞+ ആക്കി മാറ്റുന്നു
198 total views, 2 views today