‘ബ്രോ ഡാഡി’ കഥ കേട്ട് പൃഥ്വി തുടക്കംമുതൽ ഒടുക്കംവരെ ചിരിച്ച് മറിഞ്ഞത് വെറുതെയായില്ല

0
310

“ബ്രോ ഡാഡി കഥ കേട്ട് പൃഥ്വി തുടക്കം മുതൽ തീരും വരെ ചിരിച്ച് മറിയുകയായിരുന്നു” വേറെ ആരോടും ഈ കഥ പറയേണ്ട..! ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് ശ്രീജിത്ത്

Prithiviraj Sukumaran to direct Mohanlal in 'Bro Daddy' - The Hinduമലയാള സിനിമയിലെ പ്രമുഖ പോസ്റ്റർ ഡിസൈനേഴ്സ് ആയ ‘ഓൾഡ് മങ്ക്’ലെ ശ്രീജിത്തും ബിബിനും ചേർന്നാണ് ഈ ഫൺ ഫാമിലി ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്തുക്കളിൽ ഒരാളായ ശ്രീജിത്ത് വനിതക്ക് നൽകിയ അഭിമുഖത്തിലെ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. ‘ബ്രോ ഡാഡി’ക്കൊപ്പം തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ പണിപ്പുരയിലാണ് ശ്രീജിത്ത്. ജി.ആർ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയാണ് ബിജു മേനോനെ നായകനാക്കി അതേ പേരിൽ ശ്രീജിത്ത് സിനിമയാക്കുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കും.

Bro Daddy Movie (2022): Cast | Teaser | Poster | Trailer | Songs –  FASTNEWSXPRESSപൃഥ്വിയുമായി വർഷങ്ങള്‍ നീണ്ട വ്യക്തി ബന്ധമുണ്ട്. ഓൾഡ് മങ്ക് പോസ്റ്റർ ഒരുക്കിയ ആദ്യ സിനിമ പൃഥ്വി നായകനായ ‘അൻവർ’ ആണ്. അതിന്റെ വർക്കുമായി ബന്ധപ്പെട്ട് പൃഥ്വിയുടെ ഫോട്ടോഷൂട്ട് ഒക്കെ ചെയ്തിട്ടുണ്ട്. പിന്നീട് അദ്ദേഹവുമായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. അതിൽ അദ്ദേഹം നിർമിച്ച സിനിമകളുമുണ്ട്. എന്നാൽ ഈ ചിത്രം സംഭവിക്കുന്നത് എന്റെ അടുത്ത സുഹൃത്ത് വിവേക് രാമദേവൻ വഴിയാണ്. വിവേകിന് ഞങ്ങൾ ആലോചിക്കുന്ന കഥകളും സിനിമകളുമൊക്കെ അറിയാം. ഇപ്പോൾ ത്രില്ലർ സിനിമകളുടെ ഒരു കാലമാണല്ലോ. അപ്പോൾ ഞാൻ വിവേകിനോട് പറയുമായിരുന്നു, ഇപ്പോള്‍ ഒരു ഫൺ ഫാമിലി മൂവിക്ക് സ്പെയിസ് ഉണ്ടെന്ന്. അതുമായി ബന്ധപ്പെട്ട് ഒരു കഥയും പറഞ്ഞു.

വിവേകാണ് പൃഥ്വിയുമായി കണക്ട് ചെയ്യുന്നത്. ‘എമ്പുരാൻ’ ഒക്കെ പ്ലാൻ ചെയ്തിരിക്കുന്ന പൃഥ്വി ഈ കഥ എടുക്കുമോ എന്ന സംശയം എനിക്കുണ്ടായിരുന്നു. അപ്പോൾ വിവേക് പറഞ്ഞത് – ‘പൃഥ്വി സംവിധാനം ചെയ്യുമോ എന്ന് നോക്കണ്ട, അവർ പുതിയ ചില സബ്ജക്ടുകൾ നിർമിക്കാൻ പ്ലാന്‍ ചെയ്യുന്നുണ്ട്. അതിനു ശ്രമിക്കാം’ എന്നാണ്’’.

Actor Prithviraj announces his second directorial Bro Daddy with Mohanlal |  Galattaപൃഥ്വിയെ കണ്ട് കഥ പറഞ്ഞു. തുടക്കം മുതൽ തീരും വരെ പൃഥ്വി ചിരിച്ച് മറിയുകയായിരുന്നു. കഥയിൽ പൃഥ്വി എക്സൈറ്റഡായി. അതിനു ശേഷമുള്ള എല്ലാ തീരുമാനങ്ങളും പൃഥ്വിയുടെതായിരുന്നു. കഥ ഇഷ്ടമായ ഉടൻ പൃഥ്വി പറഞ്ഞത് –

‘‘ഞാൻ പെട്ടെന്ന് ഡിസിഷൻ എടുക്കുന്ന ആളാണ്. ഇനി ആരോടും ഈ കഥ പറയണ്ട. എങ്ങനെ എന്ത് എന്നൊക്കെയുള്ളത് ഒരു ആഴ്ചയ്ക്കുള്ളിൽ പറയാം. എനിക്കിത് സംവിധാനം ചെയ്താൽ കൊള്ളാമെന്നുണ്ട്’’ എന്നാണ്. ഒരു ആഴ്ച കഴിഞ്ഞ് പൃഥ്വി വിളിച്ചിട്ട് പറഞ്ഞു – ‘‘ഈ ക്യാരക്ടര്‍ ചെയ്യുന്നത് ലാലേട്ടനാണ്. മറ്റൊരു ക്യാരക്ടർ ഞാനും’’ എന്ന്. ഞങ്ങൾ വളരെ എക്സൈറ്റഡാണ്. ഇപ്പോൾ ‘ബ്രോ ഡാഡി’ വലിയ പ്രൊജക്ടാണ്. ഞാനും വിബിനും ചേർന്നാണ് എഴുത്ത്. ഇപ്പോൾ കഥയെക്കുറിച്ചോ ടൈറ്റിലിനെക്കുറിച്ചോ കൂടുതൽ പറയാറായിട്ടില്ല.😍