വെളിച്ചം കാണാതെ പോയ സിനിമകൾ – ‘ചക്രം’

Ananthan Vijayan

2003ൽ ലോഹിതദാസിൻ്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്ത ചിത്രമാണ് ചക്രം.മോഹൻലാലും ദിലീപുമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.നായികയായി എത്തിയത് ബോളിവുഡിലെ ഇപ്പോഴത്തെ സൂപ്പർ താരം വിദ്യാബാലൻ ആയിരുന്നു.വിദ്യാബാലൻ ആദ്യമായി അഭിനയിച്ച മലയാള ചിത്രവും ചക്രമായിരുന്നു.ലക്ഷ്മി ഗോപാല സ്വാമിയായിരുന്നു മറ്റൊരു നായിക.ലോറി ഡ്രൈവർമാരുടെ കഥപറഞ്ഞ ചിത്രത്തിൽ ചന്ദ്രൻ എന്ന ഡ്രൈവറുടെ വേഷമായിരുന്നു മോഹൻലാലിന്, സഹായിയായ ക്ലീനറുടെ വേഷത്തിൽ ദിലീപും. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് രവീന്ദ്രൻ ഈണം നൽകിയ അഞ്ച് പാട്ടുകളാണ് ചക്രത്തിലുണ്ടായിരുന്നത്, ഈ പാട്ടുകളെല്ലാം തന്നെ അന്ന് ജോണി സാഗരിക വിപണിയിൽ ഇറക്കിയിരുന്നു.സംവിധായകനും തിരക്കഥകൃത്തും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തിലാണ് ചിത്രം പിന്നീട് ഉപേക്ഷിച്ചത്.എന്നാൽ പിന്നീട് ലോഹിതദാസ് തന്നെ ചിത്രം സംവിധാനം ചെയ്തു.പൃഥ്വിരാജ് നായകനായി എത്തിയ ചിത്രത്തിൽ വിജേഷ്, മീരാ ജാസ്മിൻ തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങൾ.ചിത്രത്തിൽ പഴയ ചക്രത്തിലെ പാട്ടുകളിലെ ട്രൂണുകൾ വീണ്ടും ഉപയോഗിച്ചു പക്ഷേ വരികൾ വ്യത്യസ്തമായിരുന്നു.ബോക്സ് ഓഫീസിൽ ദയനീയ പരാജയമായിരുന്നു ലോഹി സംവിധാനം ചെയ്ത ചക്രം.

Leave a Reply
You May Also Like

ഭർത്താവിന്റെ ‘അവിഹിത’ സത്യമറിയാൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ പോകേണ്ടി വരുന്ന ഒരു ഭാര്യയുടെ കഥ

CHLOE 2009 Genre: thriller Lang: english Praveen Kurupp ഡേവിഡിന്റേയും കാതറീന്റെയും ഫാമിലി ലൈഫ്…

ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി, ഭാര്യാഭര്‍ത്താക്കന്മാരായി പൂർണിമയും ഇന്ദ്രജിത്തും (ഇന്നത്തെ ഏറ്റവും പുതിയ സിനിമാ അപ്‌ഡേറ്റുകൾ )

ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി;പുഴു സിനിമയുടെ ഡിഎന്‍എഫ്ടി പുറത്തിറങ്ങി കൊച്ചി: സാങ്കേതികവിദ്യയുടെയും, ഉപകരണങ്ങളുടെയും, വാഹനങ്ങളുടെയും…

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2022, എൻട്രികൾ ക്ഷണിക്കുന്നു

ബൂലോകം ടീവി ഒടിടി പ്ലാറ്റ്ഫോം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2022 ആരംഭിച്ചു കഴിഞ്ഞു . 2021…

രൺബീർ ആദ്യമായി ആക്ഷൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അനിമൽ’ ടീസർ പുറത്തിറങ്ങി

സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ അർജുൻ റെഡ്ഡി എന്ന തന്റെ ആദ്യ സംവിധാനത്തിൽ ഒരു ബ്ലോക്ക്ബസ്റ്റർ…