ഈ സിനിമ കാണാത്തവർ ഭാഗ്യവാൻമാർ ആണ്, കാരണം നിങ്ങൾ ആദ്യമായി കാണാൻ പോകുന്നത് ഇനിയാണല്ലോ

0
390

Jamshad Kp

ഈ സിനിമ കാണാത്തവർ ഭാഗ്യവാൻമാർ ആണ് കാരണം നിങ്ങൾ കാണാൻ പോകുന്നത് ലോക സിനിമയിലെ ഏറ്റവും മികച്ച കൊടൂര ദൃശ്യവിസ്മയങളിൽ ഒന്നാണ്. ചിലപ്പോൾ തോന്നും ദൃശ്യവിസ്മയം Oscars: 'Mad Max Fury Road' Director George Miller On His Best Pic  Frontrunner – Deadline

‘Mad Max Fury Road’ Director George Miller

എന്ന വാക്ക് വന്നത് പോലും ഈ സിനിമക്ക് ശേഷമാണോ എന്ന്. പത്ത് ഓസ്കാർ നോമിനേഷൻ കിട്ടിയ ഈ സിനിമ വാരിക്കൂട്ടിയത് ആറ് ഓസ്കാർ അവാർഡുകൾ ആണ്.ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചിത്രം എന്ന് നിരൂപകർ പ്രശംസിച്ച ചിത്രം. തുടക്കം മുതൽ ഒടുക്കം വരെ ഓരോ നിമിഷവും പുളകം കൊള്ളിക്കുന്ന ഒരു കിടിലൻ ദ്രശ്യവിരുന്ന്.150 ൽ കൂടുതൽ കാറുകൾ ആൾട്ടർ ചെയ്യുകയും വലിയ വാർ ട്രക്കുകളും മറ്റും മാറ്റം വരുത്തി ഇത് വരെ ലോകം കാണാത്ത വിത്യസ്തമായ മോഡലുകളാക്കി മാറ്റുകയും ചെയ്തു ഈ സിനിമയിൽ. അതിൽ കൂടുതൽ വാഹനങളും ഈ സിനിമയുടെ ഒർജിനാലിറ്റിക്ക് വേണ്ടി ചിത്രീകരണത്തിനിടയിൽ തകർക്കുകയും ചെയ്തിട്ടുണ്ട്.ഓരോ സീനിന്റെ പിറകിലും 1500ൽ കൂടുതൽ ക്രൂ മെമ്പേർസ് പ്രവർത്തിച്ച ലോക സിനിമയിലെ അപൂർവം സിനിമകളിൽ ഒന്ന്. ജോർജ് മില്ലർ എന്ന സംവിധാകന്റെ മാസ്റ്റർപീസ് ഐറ്റം. സിനിമാ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ലോക മാസ്റ്റർ പീസ്.

Mad Max: Fury Road (2015) directed by George Miller • Reviews, film + cast  • Letterboxd(2015 ൽ പുറത്തിറങ്ങിയ ഒരു ഹോളിവൂഡ്‌ ആക്ഷൻ ത്രില്ലർ ചേസ് സിനിമയാണ് മാഡ് മാക്സ് : ഫ്യൂരി റോഡ്‌. പ്രശസ്തമായ മാഡ് മാക്സ് പരമ്പരയുടെ നാലാം ഭാഗമാണിത്. ജോർജ് മില്ലർ ആണ് സംവിധാനം ചെയ്തത്. ടോം ഹാർഡി മാക്സ് റോക്കാറ്റാൻസ്കിയായും ഇംപീറേറ്റർ ഫ്യൂരിയോസയായി ചാർലിസ് തെറോണും അഭിനയിക്കുന്നു.

ഒരു ആണവ കൂട്ടക്കൊല ലോകത്തെ ഒരു മരുഭൂമി ആക്കി മാറ്റി. സംസ്കാരങ്ങൾ തകർന്നടിഞ്ഞു. മാക്സ് റോകറ്റാൻസ്കി എന്ന ദുരന്തം അതിജീവിച്ചയാളെ മരണമില്ലാത്ത ജോ എന്ന ഏകാതിപതിയുടെ സൈന്യം പിടികൂടി അയാളുടെ കൊട്ടായിലേക് കൊണ്ടുപോയി. സാർവത്രിക രക്ത ദാതാവായ മാക്സിനെ നക്‌സ് എന്ന പരിക്കേറ്റ ഭടന്റെ രക്ത സഞ്ചി ആയി മാറ്റി അയാളെ തടവിലാക്കി. ജോയുടെ ഒരു സൈനിക മേധാവിയായ ഫ്യൂരിയോസ ഇന്ധനം ശേഖരിക്കാനായി തന്റെ കവചിത വാഹനത്തിൽ പുറപ്പെട്ടു. വൈകിയാണ് ജോ അറിഞ്ഞത് തന്റെ അഞ്ചു ഭാര്യമാരും അപ്രത്യക്ഷരായി എന്ന്. തന്റെ മുഴുവൻ സേനയുമായി ജോ ഫ്യൂരിയോസയെ തേടി പുറപ്പെട്ടു.

Mad Max: Fury Road's Final Chase Sequence Was Designed Around One Crucial  Element - CINEMABLENDനക്സിനു രക്തം നൽകാനായി മാക്സിനെയൊരു വാഹനത്തിൽ ബന്ധിച്ചു. ഫ്യൂരിയോസയും ജോയുടെ സേനയും തമ്മിൽ യുദ്ധം തുടങ്ങി. ഫ്യൂരിയോസ തന്റെ വാർ റിഗ് എന്ന വാഹനം ഒരു മണൽമാരിയിലേക്കു ഓടിച്ചു കയറ്റി. വാർ റിഗ് നശിപ്പിക്കാൻ നക്‌സ് നടത്തിയ ശ്രമം വിഫലമായി. അതിനിടയിൽ മാക്സ് രക്ഷപെട്ടു. പിനീട് മാക്സ് കാണുന്നത് വണ്ടി നന്നാക്കാൻ ശ്രമിക്കുന്ന ഫ്യൂരിയോസയെ ആണ്. ഒപ്പം ജോയുടെ 5 ഭാര്യമാരെയും. അതിൽ അംഗർഡ് എന്ന സ്ത്രീ പൂർണ ഗർഭിണിയായിരുന്നു. മാക്സ് റിഗ് അപഹരിച്ചു. പക്ഷെ കിൽ സ്വിച് ഉണ്ടായിരുന്നതിനാൽ അത് കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഒടുവിൽ ഫ്യൂരിയോസയും മറ്റുള്ളവരും തന്നെ അനുഗമിച്ചുകൊള്ളാൻ നിവൃത്തിയില്ലാതെ മാക്സിനു പറയേണ്ടി വന്നു. പോരാട്ടം കൊടുമ്പിരി കൊണ്ടു. അതിനിടെ റോഡിലേക്ക് വീണ അംഗർഡ് ജോയുടെ കാർ കയറി തൽക്ഷണം മരിച്ചു. താൻ പോകുന്നത് പച്ച നിലം എന്ന തൻറെ ജന്മസ്ഥലത്തേക്കാണെന്നു ഫ്യൂരിയോസ വെളിപ്പെടുത്തി. ഇതിനിടയിൽ നിരാശനായ നക്‌സ് മാക്സിനൊപ്പം ചേർന്നു. അന്നു രാത്രി റിഗ് ചെളിയിൽ പൂണ്ടുപോയി. പാഞ്ഞു വന്ന ബുള്ളറ്റ് ഫാർമ്മർ എന്ന ജോയുടെ അനുയായി ഫ്യൂരിയോസയുടെ വെടിയേറ്റ് അന്ധനായി. അയാളുടെ ആളുകളെ മാക്സ് തുരത്തി അവരുടെ ആയുധങ്ങൾ പിടിച്ചെടുത്തു.

Mad Max: Fury Road' Editor Battled Studio for Final Cut | IndieWireയാത്രയ്ക്കൊടുവിൽ ഫ്യൂരിയോസ തന്റെ സ്വന്തം നാട്ടിലെത്തി. അവളുടെ ബന്ധുക്കൾ അവളെ തിരിച്ചറിഞ്ഞു. കുട്ടിയായിരുന്നപ്പോൾ അവളെ തട്ടിക്കൊണ്ട് പോയതായിരുന്നു. തന്റെ ഒപ്പം ഉണ്ടായിരുന്ന അമ്മ മരിച്ചുപോയെന്നു ഫ്യൂരിയോസ അറിയിച്ചു. അവിടെ വച്ച് ഫ്യൂരിയോസക്കു ഒറ്റ കൈ മാത്രമേ ഉള്ളൂ എന്നു മാക്സ് കാണുന്നു. ആ സ്ഥലം ജീവിക്കാൻ പറ്റിയതല്ല എന്ന് ഫ്യൂരിയോസ മനസ്സിലാക്കി. ദൂരെ ഉപ്പുകാടുകൾക്കപ്പുറം നല്ല സ്ഥലം കാണുമെന്ന് അവർ കരുതി ബൈക്കുകളിൽ യാത്ര പുറപ്പെട്ടു. ഇടയ്ക്കു മാക്സിന്റെ മനസ് മാറി. ജോയുടെ സേനയെ തോല്പിച്ചാൽ സമൃദ്ധമായ അയാളുടെ സ്ഥലം പിടിച്ചെടുക്കാമെന്ന് മാക്സ് ഉപദേശിച്ചു. മടക്കയാത്രയിൽ വച്ച് ജോയുടെ സേന അവരെ ആക്രമിച്ചു. ഫ്യൂരിയോസക്ക് മാരകമായി പരിക്കേറ്റു. നക്സിന്റെ ചാവേർ ആക്രമണത്തിൽ ജോയുടെ മകൻ റിക്ടസ് മരിച്ചു. ജോയുടെ സേന പോരാട്ടത്തിൽ പരാജയപ്പെട്ടു. ഒടുവിൽ ജോയും കഥാവശേഷനായി. ഫ്യൂരിയോസക്ക് മാക്സ് തന്റെ രക്തം കൊടുത്തു. ജോയുടെ ജഡവുമായി എത്തിയ മാക്സിനെയും സംഘത്തെയും ജനം സ്വാഗതം ചെയ്തു. പക്ഷേ എല്ലാ അധികാരവും ഫ്യൂരിയോസക്ക് നൽകി മാക്സ് ജനക്കൂട്ടത്തിനിടയിൽ അപ്രത്യക്ഷനായി.)

Slang Dictionary [Mad Max: Fury Road] – did you blank it?

What George Miller Thinks Happened After The Ending Of Mad Max: Fury Road -  CINEMABLEND

The Colorful World of 'Mad Max: Fury Road' | Animation World Network

Mad Max: Fury Road – review – The Mongoose

 

**