യോഗി ബാബു മുഖ്യ കഥാപാത്രമായി അഭിനയിച്ച മണ്ടേല ഏവരും കണ്ടിരിക്കേണ്ടതാണ്

103
Prasanth Prabha Sarangadharan യുടെ കുറിപ്പ്
ദലിത് വിരുദ്ധ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്നതും ബോഡി ഷെയ്മിങ് തമാശകൾ കുത്തി നിറച്ചതുമായ ധാരാളം സിനിമകൾ ഇറങ്ങുന്ന ഇന്ത്യയിൽ ഇതാ തമിഴ്നാട്ടിൽ നിന്ന് ‘മണ്ടേല’ (Mandela) എന്ന പേരിൽ മനോഹരമായ മൂവി ഇറങ്ങിയിരിക്കുന്നു.
യോഗി ബാബുവിന്റെ (Yogi Babu)നിറത്തെയും,ശരീരത്തെയും കളിയാക്കാതെ അദ്ദേഹത്തെ കേന്ദ്ര കഥാപത്രമാക്കി ജാതി വെറിയുടെയും ജാതി വിവേചനത്തിന്റെയും രാഷ്ട്രീയം ചർച്ച ചെയ്യുന്ന,മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ പൊള്ളത്തരങ്ങളും ചാക്കിട്ട് പിടുത്തവും കുതിരക്കച്ചവടവും മൂലം ജീർണാവസ്ഥയിലായ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ആക്ഷേപഹാസ്യത്തിന്റെ മെമ്പൊടിയോടെ രസകരവും പക്വതയോടെയും കൈകാര്യം ചെയ്തിരിക്കുന്ന സിനിമ അഭിനേതാക്കളുടെ മികവ് കൊണ്ടും,മികച്ച മേക്കിങ് , സ്ക്രീൻപ്ലേ എന്നിങ്ങനെ എല്ലാ മേഖലകളിലും നീതി പുലർത്തി മുന്നോട്ട് കുതിക്കുകയാണ്..♥️
Balaji Mohan, Yogi Babu's next titled Mandela! First Look Out Now! Tamil  Movie, Music Reviews and Newsജനങ്ങളുടെ ആട്ടും തുപ്പും അവഗണയും ഒക്കെ സഹിച്ചു പിൻവാതിലിലൂടെ മാത്രം വീടുകളിൽ പ്രവേശനം ഉള്ള സ്വന്തം പേരുപോലും അറിയാത്ത ഒരു ബാർബർ വോട്ടവകാശം നേടിയതോടെ രാഷ്ട്രീയക്കാരുടെ വേണ്ടപ്പെട്ടവനാകുന്നതും പിന്നീടങ്ങോട്ട് എല്ലാം മനുഷ്യരെപോലെയും ഈ ഭൂമിയിൽ അന്തസ്സും അഭിമാനത്തോടെ ജീവിക്കാനുള്ള തന്റെ അവകാശം (സ്വതം )തിരിച്ചുപിടിക്കാനുള്ള പോരാട്ടവുമാണ് സിനിമയുടെ പ്രമേയം..
Mandela review: Yogi babu shines in this political satireഅയിത്തം മൂലം വീടിന്റെ പിൻവാതിലിലൂടെ മാത്രം പ്രവേശനം അനുവദിക്കപ്പെട്ടിരിക്കുന്നവൻ കടയിൽ പോയി വാങ്ങിച്ച് കൊണ്ട് കൊടുക്കുന്ന ഭക്ഷണ സാധനങ്ങൾ പാകം ചെയ്ത് കഴിക്കുന്നതിൽ പ്രശ്നം ഇല്ലാതിരിക്കുന്ന ഉയർന്ന ജാതിക്കാരെ പരിഹാസരൂപേണേ തുറന്നുകാട്ടിയും,
ജാതി വെത്യാസം കൊണ്ടു ബസ്സിൽ ഒരേ സീറ്റിൽ ഇരിക്കാൻ സാധിക്കാത്തവർ ബിവറേജിൽ ഷെയർ ഇട്ട് ‘ചരക്ക്’ വാങ്ങി അടിക്കുന്ന രംഗങ്ങൾ കാട്ടിയും, ചെയ്യുന്ന ജോലിക്ക് കൂലി കൊടുക്കാതെ അധിക്ഷേപിക്കുന്നതും തുടങ്ങീ കീഴ് ജാതിക്കാരോട് സമൂഹം കാണിക്കുന്ന അവഗണനയും നീതി നിഷേധവുമൊക്കെ വ്യക്തമായി തന്നെ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്..
Babu Tamil Actors Latest News, Photos, Videos & Interviews | Galattaപാർലിമെന്റ് ജനാധിപത്യവും അതിൽ വോട്ടിന്റെ മഹത്വവും പ്രാധാന്യം അർഹിക്കുന്നത് ആ രാജ്യം സാമൂഹികപരമായി കൂടി ജനാധിപത്യവത്കരിക്കപ്പെടുമ്പോഴാണ്..ഇന്ത്യയെ പോലെ ഒരു ഹിന്ദുത്വഫാസിസ്റ്റ് രാജ്യത്ത് തിരഞ്ഞെടുപ്പുകൾ വെറും പ്രഹസനം മാത്രം ആവുമ്പോൾ,വോട്ട് കൊണ്ട് മാത്രം തന്റെ സ്വതം തിരിച്ചു പിടിക്കാമെന്ന ഉപരിവിപ്ലവമായ നിലപാട് ഉയത്തിപിടിക്കുന്നു എന്ന വിയോജിപ്പുകൾ മാറ്റി നിർത്തിയാൽ ഒരു പൊളിറ്റിക്കൽ സറ്റയർ എന്ന രീതിയിൽ യോഗി ബാബു മുഖ്യ കഥാപാത്രമായി അഭിനയിച്ച മണ്ടേല (Mandela) എന്ന തമിഴ് സിനിമ കണ്ടിരിക്കേണ്ടതാണ്..
Madonne Ashwin ന്റെ സംവിധാനത്തിൽ 2021 ഏപ്രിൽ 4 ന് ഇറങ്ങിയ ഈ കോമഡി-ഡ്രാമയിൽ ‘To let’ എന്ന മികച്ച തമിഴ് സിനിമയിലൂടെയും കുമ്പളങ്ങി നൈറ്റ്സിലൂടെയും കണ്ട് പരിചിതമായ ഷീല രാജ്‌കുമാർ(Sheela Rajkumar ) മികച്ച ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.