രാട്സസൻ എന്ന രാംകുമാർ ചിത്രം സാങ്കേതികമായി മികച്ചു നില്ക്കുമ്പോഴും അതൊരു തികഞ്ഞ സ്ത്രീവിരുദ്ധ ചിത്രമാണെന്നു പറയാതെ വയ്യ

96

നമ്മുടെ ത്രില്ലർ സിനിമകളുടെ പട്ടികയിൽ ഇന്ന് ഏറ്റവും ഉയരത്തിലാണ് 2018-ൽ പ്രദർശനത്തിനെത്തി വൻ വിജയമായിത്തീർന്ന രാട്സസൻറെ (Ratsasan – tamil ) സ്ഥാനം .!സാങ്കേതികത്തികവുകൊണ്ടും , അവതരണരീതികൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ 100% ഉം വിജയിച്ച സിനിമയാണ് രാട്സസൻ (രാക്ഷസൻ ).എന്നാൽ.. ഒരു തികഞ്ഞ സ്ത്രീ വിരുദ്ധ സിനിമ കൂടിയാണിത് എന്നാണ് എൻറെ വിനീതമായ അഭിപ്രായം .!

Raatchasan (2018) | Raatchasan Tamil Movie | Movie Reviews ...*ACP ലക്ഷ്മി എന്ന കഥാപാത്രത്തിൽ നിന്ന് തന്നെ തുടങ്ങാം .നായകനായ SI അരുണിൻറെ മേലധികാരിയായ ACP ലക്ഷ്മിയാണ് ചലച്ചിത്രത്തിലെ ഒരേയൊരു വനിത പോലീസ് കഥാപാത്രം . തികഞ്ഞ സുപ്പീരിയോറിറ്റി കോംപ്ളക്സും , പ്രഫഷണൽ ജലസ്സിയും ബാധിച്ച ‘ACP ലക്ഷ്മി ‘ മാത്രമാണ് കഥയിലുടനീളം അരുണിനെ നിരുത്സാഹപ്പെടുത്തുന്നതും നിസ്സാരനാക്കാൻ ശ്രമിക്കുന്നതും അതേ സമയം അയാളുടെ സാഹസങ്ങളുടെ ക്രഡിറ്റ് തട്ടിയെടുക്കുന്നതും .!ACP ലക്ഷ്മിയുടെ മേലധികാരികൾ പോലും അരുണിൻറെ വാദങ്ങൾ അംഗീകരിക്കുമ്പോഴും അവർ അരുണിനെ സിഗററ്റ് വാങ്ങാൻ പറഞ്ഞു വിടുകയാണ് .കേസന്വേഷണത്തിൻറെ സുപ്രധാന മുഹൂർത്തങ്ങളിൽ പോലും തൻറെ മകളോട് ഫോണിൽ സല്ലപിച്ചും , നഴ്സറി റൈംസ് പാടിയും സമയം കളയുന്ന ACP ലക്ഷ്മി സ്ത്രീകൾ ഇത്തരം അധികാരജോലികൾ കൈയ്യാളുന്നതിന് പ്രാപ്തരല്ല എന്ന് അടിവരയിടുകയാണ് ചെയ്യുന്നത് .!
* ഇൻപരാജ് എന്ന നരാധമനായ ഗണിത അദ്ധ്യാപകൻ , തൻറെ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുമ്പോൾ അയാൾ പറയുന്ന ന്യായം ശ്രദ്ധേയമാണ്.

Sense of a scene: Makings of a monster, discussing the pre ...” വാഴ്കയിലെ എപ്പോതാവത് നീങ്ക തനിമയിലെ ഇരുന്തിരുക്കീങ്കളാ..?? ” , എന്ന ചോദ്യമാണ് അയാൾ ഉന്നയിക്കുന്നത്.!
ഒരാൾ തനിച്ചാണെന്നത് ഇത്തരം നീചകൃത്യങ്ങൾ ചെയ്യുന്നതിനുള്ള ന്യായീകരണമല്ലെന്ന് ഏതു മനുഷ്യനും അറിവുള്ളതായിട്ടും.., ഇൻപരാജിൻറെ ചോദ്യവും അയളുടെ ന്യായവും തിരുത്താതെ തന്നെ ചിത്രം അവശേഷിപ്പിക്കുകയാണ് .!
തൻറെ വിദ്യാർത്ഥിനിയെ കാണാനില്ലെന്നറിഞ്ഞിട്ടും അന്വേഷിച്ചിറങ്ങിയ പോലീസിനോട് സഹകരിക്കാതെ സ്വന്തം തിരക്കിലേക്കും ജീവിതത്തിലേക്കും മാത്രം തിരിയുന്ന വിജി എന്ന ടീച്ചറുടെ മുന്നിൽ രക്ഷാപുരുഷനായെത്തി മധുരപ്രതികാരം ചെയ്യുമ്പോൾ നായകൻ നായികയ്ക്കും പെൺസമൂഹത്തിനും പറയാതെ പറഞ്ഞു നല്കുന്ന പാഠങ്ങൾ നിരവധിയാണ് .!
*Werner syndrome എന്ന ഹോർമ്മോൺ വ്യതിയാനം മൂലം സ്കൂളിൽ ഒറ്റപ്പെടുന്ന ക്രിസ്റ്റഫിൻറെ പ്രണയം നിഷേധിച്ചതുകൊണ്ടും അവൻറെ കുറവുകളെക്കുറിച്ച് പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചതുകൊണ്ടും സഹപാഠിയായ പെൺകുട്ടി ഭീകരമായി കൊല്ലപ്പെടുകയാണ് .

ഇക്കാലത്ത് പ്രണയ നിഷേധം എന്ന കുറ്റത്തിന് മരണശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന അനേകം പെൺകുട്ടികളെ ഓർമ്മിപ്പിക്കുന്നതാണിതെങ്കിലും കൂടുതൽ ഭയവും ,ഭീഷണിയും വിതയ്ക്കുകയാണ് ചിത്രം ചെയ്യുന്നത് .!
മറ്റൊന്ന് ക്രിസ്റ്റഫറിൻറെ ന്യൂനതകളെക്കുറിച്ച് ലൈബ്രറിയിൽ നിന്നുമെടുത്ത പുസ്തകത്തിൻറെ സഹായത്തോടെ വിശദീകരിക്കുന്ന പെൺകുട്ടിയും വന്ധ്യതയെ കളിയാക്കുന്ന ഹൈസ്ക്കൂൾ കുട്ടികളും കഥാകാലം വച്ചും ഇക്കാലം വച്ചും അസംഭവ്യമാണ് , യുക്തിരഹിതമാണ്.!

Ratsasan wins double honours at LATCA Film Festival 2019 | Box ...*മറ്റൊരു സുപ്രധാനകാര്യം മുഖ്യധാരയ്ക്ക് അപരിചിതമായ ആംഗ്ളോ ഇന്ത്യൻ വംശീയത ഇതിൽ പ്രതിസ്ഥാനത്തു വന്നു എന്നത് ഒരു നല്ല കാര്യമായി തോന്നുന്നില്ല..!
അത് അവരെ കൂടുതൻ അപരവത്കരിക്കാനാണ് ഉതകുക..!!

  • ഒരു പെണ്ണിൽ നിന്നും തനിക്കു നേരിട്ട അപമാനത്തിന് പരിഹാരമായി അതേപ്രായത്തിലുള്ള പെൺകുഞ്ഞുങ്ങളെ തേടിപ്പിടിച്ച് കൊല്ലുന്ന ക്രിസ്റ്റഫർ ന്യായീകരിക്കപ്പെടുമ്പോഴും ..,

*ഒരു അദ്ധ്യാപനോ , മനുഷ്യനോ ചേരാത്ത അധമത്വം പ്രവർത്തിക്കുന്ന ഇൻപരാജ് ന്യായീകരിക്കപ്പെടുമ്പോഴും….

  • ACP ലക്ഷ്മി ഒരു എലിമീശവണ്ണത്തിൽ പോലും ന്യായീകരിക്കപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ് .

*” തിമിരുപുടിച്ചവങ്കളെയെല്ലാം സൊല്ലിത്തിരുത്ത മുടിയാത് ” എന്നോ മറ്റോ പറഞ്ഞുകൊണ്ട് ലക്ഷ്മിയെ വിലങ്ങിട്ടു ബന്ധിക്കുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് ലഭിക്കുന്ന കൈയ്യടി പെൺഗർവ്വിനെ അടക്കിയ പുരുഷന് ലഭിക്കുന്ന കൈയ്യടിയാണെന്ന് ഭൂരിപക്ഷത്തിനും മനസ്സിലായിട്ടില്ല.!

  • മേല്പറഞ്ഞ ആ ഹെഡ്കോൺസ്റ്റബിൾ കഥാപാത്രത്തെ ഒരു വനിതയിലൂടെ അവതരിപ്പിച്ച് ACP ലക്ഷ്മിയെ കോമ്പൻസേറ്റ് ചെയ്യാമായിരുന്നിട്ടും സംവിധായകൻ അതിനു മുതിർന്നില്ല എന്നത് ദു:ഖകരമാണ് .!
    സാത്താൻ കുളത്ത് ക്രൂരമായ പോലീസ് കസ്റ്റഡി മർദ്ദനത്തിനിരയായി രണ്ട് നിരപരാധികൾ കൊല്ലപ്പെട്ടപ്പോഴും മുഴുവൻ പോലീസ് സംവിധാനവും പ്രതികളായ പോലീസുകാരെ രക്ഷിക്കാൻ കൂട്ടുനിന്നപ്പോഴും..നീതിക്കുവേണ്ടി നിലയുറപ്പിച്ചത് സ്റ്റേഷനിലെ ലേഡി HC ആയ രേവതി മാത്രമാണെന്നത് നാം പ്രത്യേകം ഓർക്കണം.!

രാട്സസൻ എന്ന രാംകുമാർ ചിത്രം സാങ്കേതികമായി മികച്ചു നില്ക്കുമ്പോഴും അതൊരു തികഞ്ഞ സ്ത്രീവിരുദ്ധ ചിത്രമാണെന്നും , പെൺകുട്ടികൾ നാളിതുവരെ ആർജ്ജിച്ച ധൈര്യത്തെക്കൂടി ഇല്ലാതാക്കാനും അവരെ കൂടുതൽ ഭയപ്പെടുത്താനുമല്ലാതെ മറ്റൊന്നിനും ഉപകരിക്കില്ലെന്നും പ്രത്യേകം പറയട്ടെ..!കഴിവും ബുദ്ധിയും പുരോഗമനപരമായ കാര്യങ്ങൾക്കു വിനിയോഗിക്കുമ്പോഴാണ് അവ മഹത്തരമാകുന്നത്.കഴിവുറ്റ സംവിധായകനായ രാംകുമാർ അദ്ദേഹത്തിൻറെ കാഴ്ച്ചപ്പാടുകൾ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു .! അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു..!