15 വയസ്സുള്ള മൈക്കിന്റെയും 36 വയസ്സുള്ള ഹന്നയുടേയും അതി തീവ്രവായ പ്രണയവും രതിയും

0
873

Sajid AM

വായനയെന്നത് വളര്‍ച്ചയിലേക്കുള്ള ഒരു വാതായനമാണ്. അത് നമ്മുടെ മനസ്സിന് വെളിച്ചവും മാനസിക വളര്‍ച്ചയും നൽകും. വായന ലഹരി ലഭിച്ചവര്‍ക്ക് അത് ഒഴിച്ചുകൂടാനെ പറ്റില്ലെന്ന് പല ചിന്തകരും ദാര്‍ശനികരും പറഞ്ഞിട്ടുണ്ട്. കാരണം പുസ്തകം വായിക്കുബോള്‍ നാം ജീവിതത്തെയാണ് വായിക്കുന്നത്. വായിനയെന്നത് അറിവ് നേടുന്നതിനുള്ള ഒരു വഴി മാത്രമല്ല, സ്വയം സംസ്‌കരിക്കപ്പെടുന്ന ഒരു പ്രക്രിയ കൂടിയാണ്. ഒരുപക്ഷേ, അതിനും അപ്പുറത്തേക്ക് ജീവിതം മാറ്റി മറിച്ചേക്കാവുന്ന ഒന്ന്.

Second Love Scene || The Reader Movie on Vimeoഅത്തരത്തില്‍ വായനയെ കേന്ദ്രകഥാപാത്രമാക്കി സ്റ്റീഫൻ ഡാൽഡ്രി സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രമാണ് The Reader.യുദ്ധാനന്തര ജർമ്മനിയിൽ അസാധാരണമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സ്ത്രീ പുരുഷ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ്‌ ചിത്രം മുന്നോട്ട് പോവുന്നത്. ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതു പോലെ സാഹിത്യവുമായും വായനയുമായുമൊക്കെ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ചിത്രമാണിത്. ഒരുപക്ഷേ പേരില്ലാത്ത ഒരു കഥാപാത്രമായി ഇതിൽ വായന എല്ലായിടത്തും മറഞ്ഞ് നില്‍ക്കുന്നുണ്ട്. എങ്കിലും ഈ ചിത്രം പ്രാഥമികമായി മനുഷ്യത്വത്തെപറ്റിയും, അനിവാര്യമായ സന്ദർഭങ്ങളിൽ ശിഥിലമാകുന്ന മൊറാലിറ്റിയെക്കുറിച്ചും, പരീക്ഷിക്കപ്പെടുന്നവരുടെ നിസ്സഹായതയെക്കുറിച്ചുമാണ്‌ പറയുന്നത്.

familyhistorymusingsbymarian - The Reader Movie Dual Audio Hindi Showing  1-1 of 1പതിനഞ്ചു വയസ്സുള്ള കൗമാരക്കാരനായ മൈക്കിള്‍ ബര്‍ഗിന്റെയും മുപ്പത്തിയാറ് വയസ്സുള്ള ഹന്ന ഷ്മിറ്റ്‌സ് എന്ന സ്ത്രീയുടേയും അതി തീവ്രവായ പ്രണയവും രതിയും ജീവിതവുമെല്ലാം ഇതില്‍ കടന്നുവരുന്നുണ്ട്. സ്കൂളിൽ നിന്ന് വീട്ടിലേക്കുള്ള യാത്രമദ്ധ്യേ സുഖമില്ലാതെ തെരുവില്‍ അവശനായി ഛര്‍ദ്ദിച്ചു ഇരിക്കുന്ന മൈക്കിളിനെ ട്രാം കണ്ടക്ടര്‍ ആയ ഹന്ന തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ശുശ്രൂഷക്കുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്.

The Reader movie review & film summary (2008) | Roger Ebertഅസുഖമെല്ലാം മാറി മൂന്ന് മാസത്തിന് ശേഷം മൈക്കിള്‍ ഹന്നയോട് നന്ദി പറയാൻ വീണ്ടും അവളുടെ വീട്ടിലേക്ക് പോവുന്നതോടെ പതിനഞ്ചുകാരന്‍ മൈക്കിളിനും മുപ്പത്താറുകാരി ഹന്നക്കും ഇടയിൽ പുതിയൊരു ബന്ധത്തിന് തുടക്കമിടുന്നു. പിന്നീട് അങ്ങോട്ട് എല്ലാ ദിവസവും ശരീരംപങ്കുവച്ച് ജീവിതവും പ്രണയവും അവർ ആസ്വദിക്കുന്നുണ്ട്. ഓരോ തവണ സെക്‌സിന് ശേഷവും ഹന്ന മൈക്കിളിനെ കൊണ്ട് അവന് പഠിക്കാനുള്ള സാഹിത്യ പുസ്തകങ്ങള്‍ വായിപ്പിക്കുകയും അതിന് കാതോര്‍ത്ത് കിടക്കുകയും ചെയുന്നത് കാണാം. അതിമനോഹരമായിട്ടാണ് അവയെല്ലാം ചിത്രീകരിച്ചിട്ടുള്ളത്.

The Reader - Official Trailerപക്ഷെ, ഒരു ദിവസം പെട്ടെന്ന് ഹന്ന മൈക്കിളിനെ വിട്ടു പോവുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം നിയമ വിദ്യാര്‍ത്ഥിയായി ഹെയ്ഡല്‍ബര്‍ഗ് നിയമ സര്‍വ്വകലാശാലയില്‍ എത്തിയ മൈക്കിൾ താൻ പരിചയപ്പെട്ടതും അടുത്തിടപഴകിയതും പ്രേമം തോന്നിയതും ഒരു ഫാസിസ്റ്റ്‌ കൂട്ടക്കൊലയുടെ ഒന്നാം പ്രതിയായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിയുന്നു. അവിടെ വെച്ചുതന്നെയാണ് ഹന്നയ്ക്ക് എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു എന്നും അതുകൊണ്ടാണ് തങ്ങളുടെ പ്രണയകേളികള്‍ക്ക് ശേഷം അവൾ പുസ്തകങ്ങള്‍ ഉറക്കെ വായിപ്പിച്ചിരുന്നത് എന്നും അവന് മനസ്സിലാക്കുന്നത്. എഴുത്തും വായനയും അറിയില്ല എന്നുള്ളത് മറ്റുള്ളവര്‍ അറിയുന്നതിനേക്കാള്‍ തന്റെ ജീവിതം നഷ്ട്ടപെടുത്തുവാനാണ് ഹന്ന ഈ ചിത്രത്തിൽ ആഗ്രഹിക്കുന്നത്. എഴുത്തും വായനയും അറിയാത്തവര്ക്ക് അത് എത്രമാത്രം പ്രിയപെട്ടതാണെന്ന് ഭാവാഭിനയം കൊണ്ട് ഹന്ന ‪നമ്മുക്ക് കാണിച്ചുതരും.

The Reader Film. Kate Winslet & David Kross | Movie scenes, Film movie,  Good moviesജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ ജയിലേക്ക് മൈക്കിൾ റെക്കോർഡ് ചെയ്ത് അയച്ച കേസറ്റിലൂടെ ഹന്ന എഴുത്തും വായനയും പഠിക്കുമ്പോൾ നമ്മുടെ ചങ്കിടുപ്പ് കൂട്ടുകയോ കണ്ണ് നിറക്കുകയോ ചെയ്യാം. ജീവിതത്തില്‍ ആദ്യമായി അക്ഷരം പഠിക്കുന്നതിന്റെയും അത് മനസിലാകുന്നതിന്റെ സന്തോഷം എന്തെന്ന് കണ്ടു തന്നെ അറിയണം. ശിക്ഷ കഴിഞ്ഞു ഇറങ്ങുന്ന ഹന്നയോട് ഇരുപത്തിരണ്ട് വര്‍ഷത്തെ ജയില്‍ ജീവിതത്തില്‍ എന്താണ് പഠിച്ചത് എന്ന് മൈക്കിള്‍ ചോദിക്കുമ്പോൾ “എഴുതാനും വായിക്കാനും പഠിച്ചു” എന്നാണ് അവള്‍ പറയുന്നത്. അതെ എഴുത്തിലൂടെ, വായനയിലൂടെ, മൈക്കിളിന്റെ ശബ്ദത്തിലൂടെ കേട്ട പുസ്തകങ്ങളിലൂടെ അവൾ വായനയുടെ ലോകത്തിലേക്ക് കാലെടുത്തുവെച്ചിരുന്നു.

The Reader Review | Movie - Empireഹന്നയെ ജീവപര്യന്തം തടവുശിക്ഷക്ക് വിധിക്കുന്നുന്നതിന് മുൻപുള്ള വിചാരണയിൽ ജൂതന്മാരെ കൂട്ട കൊലക്ക് വിട്ടുകൊടുക്കാതെ തനിക്ക് രക്ഷപെടുത്താമായിരുന്നില്ലേ എന്ന് കോടതി ചോദിക്കുന്ന ഒരു രംഗമുണ്ട്, അപ്പോഴാണ് നാസി കാലത്തേ കോൺസെന്ട്രഷന്‍ ക്യാമ്പുകളിലെ പീഡനങ്ങളും ജോലിക്കാരുടെ വേതനകളും പ്രതിപധ്യമാക്കുന്നത്. അന്ന് ഇത്തരം മനുഷ്യത്വ വിരുദ്ധ കാര്യങ്ങൾ കൈകാര്യം ചെയ്ത പലരും സാധാരണ മനുഷ്യരായിരുന്നു എന്നും സമൂഹത്തിന്റെ ഒഴുക്കിനൊപ്പം ഞങ്ങളും നീന്തി സമാനമായ ഒരു സാഹചര്യത്തിൽ നിങ്ങളെന്തു ചെയ്യുമായിരുന്നു എന്ന പ്രസ്കതമായ ചോദ്യവും ഹന്ന കോടതിയോട് തിരിച്ചും ചോദിക്കുന്നുണ്ട്. ലോകത്തെവിടെയായാലും ഭൂരിഭാഗം എല്ലാ മനുഷ്യർക്കും തങ്ങളുൾപ്പെടുന്ന സമൂഹത്തിന്റെ ഒഴുക്കിനൊപ്പം നീങ്ങാനുള്ള ശക്തമായ പ്രേരണയുണ്ട്‌ ഇവിടെ അത് ഭീകരമെങ്കിലും യാഥാർത്ഥ്യത്തോടു ചേർന്നു നിൽക്കുന്നത്‌ തന്നെയാണ്.

The Ace Black Movie Blog: Movie Review: The Reader (2008)ഇത് നിങ്ങൾ കണ്ടിരിക്കേണ്ട ചിത്രമാണ്. ടൈറ്റാനികിലെ റോസിനെക്കാൾ നിങ്ങൾക്ക് ഇതിലെ ഹന്നയെ ഇഷ്ടപെടും. കാരണം കേറ്റ് വിൻസ്ലെറ്റിന്റെ തകർപ്പൻ റൊമാന്റിക് അഭിനമായാണ് ഇതിൽ. എഴുത്തും വായനയും പ്രണയവും രതിയും ഹിറ്റ്‌ലറുടെ ഫാസിസ്റ്റ്‌ ഭരണത്തെ നടപ്പിൽ വരുത്തുവാൻ ശ്രമിച്ച കുടില തന്ത്രങ്ങളും എല്ലാം ഇഴ ചേര്ന്നിരിക്കുന്ന മനോഹര ചിത്രം.
Don’t just stick to nudity it’s more than that !!