0 M
Readers Last 30 Days

ലാലും കമലും കൂടി ഉണ്ണികളുമായി വന്ന് കഥ പറഞ്ഞിട്ട് 34 വർഷങ്ങൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
37 SHARES
443 VIEWS

സഫീർ അഹമ്മദ്

”ലാലും കമലും കൂടി ഉണ്ണികളുമായി വന്ന് കഥ പറഞ്ഞിട്ട് 34 വർഷങ്ങൾ”

എബിയുടെയും കുട്ടികളുടെയും അനാഥത്വവും വേദനയും സ്നേഹവും പ്രതീക്ഷയും ഒപ്പം എബിയുടെയും ആനിയുടെയും പ്രണയവും ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയിലൂടെ കമൽ-ജോൺപോൾ-മോഹൻലാൽ കൂട്ടുക്കെട്ട് തിരശ്ശീലയിൽ അവതരിപ്പിച്ചിട്ട്,പ്രേക്ഷകർ അത് നെഞ്ചിലേറ്റിയിട്ട് ജൂലൈ മൂന്നിന്,ഇന്നേയ്ക്ക് മുപ്പത്തിനാല് വർഷങ്ങളായി..

May be an image of 11 people, people standing, outdoors and text

കുതിര കുളമ്പടി ശബ്ദത്തിൻ്റെ അകമ്പടിയോടെ ഓടകുഴൽ നാദത്തിൽ തുടങ്ങുന്ന സിനിമ,ആ ഓടകുഴൽ നാദത്തിൻ്റെ മനോഹാരിത സിനിമയുടെ അവസാനം വരെ നിലനിർത്താൻ കമൽ എന്ന താരതമ്യേന പുതുമുഖ സംവിധായകന് സാധിച്ചു..ഉണ്ണികളെ ഒരു കഥ പറയാം,പേരിൽ ഉണ്ണികളോട് കഥ പറയാമെന്നാണെങ്കിലും കമൽ നമ്മളോട് പറഞ്ഞത് എബി എന്ന അനാഥൻ്റെയും തെരുവിലേക്ക് എടുത്തെറിയപ്പെട്ട ഒരു കൂട്ടം അനാഥ കുട്ടികളുടെയും കഥയാണ്..

ഒരു ചെറുകഥയുടെ ലാളിത്യവും ഭംഗിയും ഒക്കെ ഒത്തിണങ്ങിയ മനോഹരമായ ഒരു സിനിമ, അതാണ് കമലിൻ്റെ ഉണ്ണികളെ ഒരു കഥ പറയാം..

ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വേദനാജനകമായ അവസ്ഥ ആയിരിക്കും അച്ഛനും അമ്മയും ആരാണെന്ന് അറിയാതെ,ബന്ധുക്കൾ ആരുമില്ലാതെ, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരോരും ഇല്ലാതെ അനാഥൻ ആയിരിക്കുക എന്നത്,അനാഥത്വം അനുഭവിക്കുക എന്നത്..കഠിനമായ വേദനയും പേറി ആയിരിക്കും ഓരോ അനാഥനും ഈ ലോകത്ത് ജീവിച്ചിരിക്കുന്നത്..അനാഥനായ നായകൻ/നായിക,അവരുടെ കഥ എന്നും സിനിമാക്കാരുടെ ഇഷ്ട വിഷയങ്ങളിലൊന്നാണ്,ഒട്ടനവധി സിനിമകൾ അനാഥരുടെ കഥകൾ പറഞ്ഞ് പ്രേക്ഷക പ്രീതി നേടിയിട്ടുമുണ്ട്..എന്നാൽ പതിവിന് വിപരീതമായി ഒരു കൂട്ടം അനാഥരുടെ കഥ പറഞ്ഞതാണ് ഉണ്ണികളുടെ ഒരു കഥ പറയാം എന്ന സിനിമയുടെ പുതുമയും പ്രത്യേകതയും..
Punchiriyude | Unnikale Oru Kadha Parayam | Malayalam Film Song - video  Dailymotionഎബി,ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയിലെ നായക കഥാപാത്രം, അനാഥനായി തെരുവോരങ്ങൾ കൊടും യാതനകൾ അനുഭവിച്ച്,പിന്നീട് സ്നേഹ സമ്പന്നതയുടെ ഊഷ്മളതയിൽ ജീവിച്ച്, വീണ്ടും ഒരു സുപ്രഭാതത്തിൽ തെരുവിലേയ്ക്ക് തിരിച്ചെറിയപ്പെട്ട്,ഒരു കൂട്ടം അനാഥ കുട്ടികൾക്ക് ആശ്രയവും അഭയവും ആകുന്ന കഥാപാത്രം,ആ കഥാപാത്രത്തെ മോഹൻലാൽ ഗംഭീരമായി തന്നെ അവതരിപ്പിച്ചു..പക്ഷെ നിർഭാഗ്യവശാൽ ഇതിലെ മോഹൻലാലിൻ്റെ മികച്ച പ്രകടനത്തെ എവിടെയും അധികം പരാമർശിക്കപ്പെട്ടതായി കണ്ടിട്ടില്ല..ഒരു പക്ഷെ നാടകീയതയും അതിഭാവുകത്വവും ആവശ്യപ്പെടുന്ന കഥാപാത്രമായിട്ട് കൂടി അത് കൊടുക്കാതെ വളരെ സ്വഭാവികമായി മോഹൻലാൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചത് കൊണ്ടായിരിക്കാം എബി എന്ന കഥാപാത്രത്തെ,മോഹൻലാലിൻ്റെ പ്രകടനത്തെ അക്കാലത്ത് ആരും വാഴ്ത്തിപ്പാടാതിരുന്നത്..മികച്ച നടൻ അല്ലെങ്കിൽ മികച്ച പ്രകടനം എന്നാൽ സെൻ്റിമെൻ്റൽ സീനിലെ അതിനാടകീയ അഭിനയം എന്നാണല്ലൊ പൊതുവെ ഉണ്ടായിരുന്ന സങ്കൽപ്പം,ഭൂരിപക്ഷം പ്രേക്ഷകരുടെയും അവാർഡ് ജൂറിയുടെയും.. 1986ൽ മലയാള സിനിമയിലെ പുതിയ താരമായി ഉദിച്ചുയർന്ന മോഹൻലാലിനെ, അദ്ദേഹത്തിൻ്റെ താരപരിവേഷം ഒട്ടും തന്നെ എബി എന്ന കഥാപാത്രത്തിലേക്ക് അടിച്ചേല്പ്പിക്കാതെ,ചൂഷണം ചെയ്യാതെ അവതരിപ്പിച്ചു എന്നതിന് കമൽ എന്ന സംവിധായകനെ അഭിനന്ദിച്ചേ മതിയാകൂ.. അതും കമലിൻ്റെ ആദ്യ സിനിമ, മോഹൻലാൽ നായകനായ ‘മിഴിനീർപ്പുവുകൾ’,ബോക്സ് ഓഫീസിൽ പരാജയം രുചിച്ചിട്ട് പോലും കമൽ മോഹൻലാലിൻ്റെ താര പരിവേഷം ഉപയോഗപ്പെടുത്താൻ ശ്രമിച്ചില്ല എന്നത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്..
‘തെരുവിൽ നിന്ന് കിട്ടിയതാണ് ഇവരെ, അച്ഛനും അമ്മയും ആരാണെന്നറിയാതെ, സ്നേഹം എന്താണെന്ന് അറിയാതെ,തെരുവിലെ അഴുക്ക് ചാലുകളിൽ ആർക്കും വേണ്ടാതെ വളരാൻ വിധിക്കപ്പെട്ടവർ, അനാഥർ, ഓർഫൻസ്,’

എബി തൻ്റെയും കുട്ടികളുടെയും കഥ ഫാദറിനോട് പറഞ്ഞ് തുടങ്ങുന്നത് ഇങ്ങനെയാണ്..
സ്വർഗദൂതനെ പോലെ എബിയുടെ ജീവിതത്തിലേക്ക് കടന്ന് വന്ന്,എബിയുടെ രക്ഷകനായി,ഡാഡിയായി മാറുന്ന തോമസ് എബ്രഹാം എന്ന സോമൻ്റെ കഥാപാത്രം,ആ കഥാപാത്രത്തിന് എബിയോടുള്ള സ്നേഹവും വാൽസല്യവും ഒക്കെ ഏതാനും സീനുകളിലൂടെ,ഒരു ഒറ്റ ഡയലോഗിൻ്റെ അകമ്പടി പോലും ഇല്ലാതെ പ്രേക്ഷക മനസിലേക്ക് എത്തിക്കാൻ കമലിന് സാധിച്ചു..സകല സൗഭാഗ്യങ്ങളും നിറഞ്ഞ എബിയുടെ കോളേജ് ലൈഫ്,അവിടത്തെ ക്രിക്കറ്റ് കളി-നാടകം,ഡാഡി മരിക്കുന്നതോട് വെറും കൈയ്യോടെ വീണ്ടും തെരുവിലേക്ക് എറിയപ്പെട്ട എബി,എബിയോടൊപ്പം കൂടുന്ന അനാഥകുട്ടികൾ,ഈ ഫ്ളാഷ്ബാക്ക് രംഗങ്ങൾ ഒക്കെ വളരെ ഹൃദയസ്പർശിയായിട്ടാണ് കമൽ അവതരിപ്പിച്ചിരിക്കുന്നത്…

‘എനിക്ക് ആരുമില്ല, ഞാൻ ചേട്ടൻ്റെ കൂടെ പോന്നോട്ടെ’ എന്ന് ഒരു കുട്ടി ചോദിക്കുമ്പോൾ അവനെ കെട്ടിപ്പിടിച്ച് ചിരിച്ച് കൊണ്ട് എബി പറയുന്ന ഡയലോഗ് ‘നിന്നെക്കാളും വലിയ തെണ്ടിയാടാ ഞാൻ, വലിയൊരു തെണ്ടി’,പ്രേക്ഷകരെ ഒരുപാട് നൊമ്പരപ്പെടുത്തിയ ഡയലോഗും രംഗവുമാണത്..
ആനിയുടെയും എബിയുടെയും പ്രണയം, ഉണ്ണികളെ ഒരു കഥ പറയാം പ്രേക്ഷകർക്ക് ഹൃദ്യമാകുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഘടകങ്ങളിലൊന്ന്,വളരെ ഭംഗിയോടെ അവതരിപ്പിക്കപ്പെട്ട പ്രണയം..തൻ്റെ പിറന്നാളിന് കുഞ്ഞാടുകളെ മേയ്ക്കുന്ന ആട്ടിടയന് പുല്ലാങ്കുഴൽ സമ്മാനിക്കുന്ന ആനി,പിറന്നാളിന് ഞാൻ അല്ലെ അങ്ങോട്ട് സമ്മാനം തരേണ്ടത് എന്ന് ചോദിക്കുന്ന എബി,തന്നോളൂ വാങ്ങിക്കാൻ റെഡി എന്ന് പറയുന്ന ആനി,എന്താ വേണ്ടത് എന്ന് ചോദിക്കുന്ന എബി,എന്തും ചോദിക്കാമൊ എന്ന് ആനി,ചോദിച്ചോളൂ എന്ന് എബി..ഈ രംഗത്തിലെ ഡയലോഗുകൾക്കിടയിൽ കണ്ണുകളിൽ പ്രണയം പറയാൻ വെമ്പൽ കൊള്ളുന്ന ആനിയുടെയും എബിയുടെയും ക്ലോസ് ഷോട്സ്,തുടർന്ന് ‘ഈ കുഞ്ഞാടുകളിൽ ഒരാളായി എന്നെയും കൂടി ചേർക്കാമൊ’ എന്ന ആനിയുടെ ഡയലോഗും..ആനി തൻ്റെ മനസിൽ കൊണ്ട് നടക്കുന്ന പ്രണയം എബിയോട് പറഞ്ഞ രംഗം..ഒരു ചെറു പുഞ്ചിരിയാണ് എബി അതിന് മറുപടിയായി ആനിക്ക് നല്കിയത്, താൻ ആനിയിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ച കാര്യം എന്ന് വ്യക്തം..എന്നാൽ എബിക്ക് ഒരു കാരണവശാലും തൻ്റെ പ്രണയം ആനിയോട് പറയാൻ സാധിക്കുമായിരുന്നില്ല,അയാളിലെ അനാഥൻ എന്ന അപകർഷതാബോധം അതിന് അനുവദിക്കുമായിരുന്നില്ല..

എത്ര ലളിതമായിട്ടാണ്,എത്ര മനോഹരമായിട്ടാണ് ജോൺപോൾ ആ രംഗം എഴുതിയിരിക്കുന്നത്…ഈ രംഗത്തിന് മോഹൻലാലും കാർത്തിയും കൊടുത്ത പ്രണയഭാവങ്ങൾ ആകർഷകമാണ്, പ്രേക്ഷകരുടെ മനസിൽ തൊടുന്നതാണ്..
മലയാള സിനിമയിലെ മികച്ച പ്രൊപ്പോസൽ രംഗങ്ങളിൽ ഒന്നാണിത് എന്നാണ് എൻ്റെ അഭിപ്രായം..ഈ പ്രൊപ്പോസൽ രംഗത്തിൻ്റെ തുടർന്നുള്ള രംഗങ്ങൾക്ക് കമൽ എന്ന സംവിധായകൻ കൊടുത്ത ദൃശാവിഷ്കാരം അതി ഗംഭീരമാണ്..കുന്നിൻ ചെരിവിലൂടെ,തടാക കരയിലൂടെ ഓടി വരുന്ന,കുന്നിൻ ചെരുവിൽ കുഞ്ഞാടുകളുടെ ഇടയിൽ ‘കാനനച്ഛായയിൽ ആട് മേയ്ക്കാൻ’ പാട്ടിൻ്റെ പശ്ചാത്തലത്തിൽ പരസ്പരം നോക്കി ഇരിക്കുന്ന ആനിയും എബിയും..കമൽ എന്ന സംവിധായകൻ്റെ കൈയ്യൊപ്പ് പതിഞ്ഞ,പ്രതിഭ എത്രത്തോളം ഉണ്ടെന്ന് വിളിച്ചോതിയ മനോഹരമായ ഫ്രെയിമുകൾ..

ഒട്ടനവധി ഹൃദയസ്പർശിയായ രംഗങ്ങളാൽ കോർത്തിണക്കിയതാണ് ഉണ്ണികളെ ഒരു കഥ പറയാം..ആനിയെയും അനിയന്മാരെയും മുട്ടകൾ കൊണ്ട് എറിഞ്ഞതിന് കുട്ടികളെ എബി തല്ലുന്നത്,തുടർന്ന് രാത്രി അത്താഴം കഴിക്കാൻ വിളിക്കുമ്പോൾ കുട്ടികൾ പിണങ്ങി നില്ക്കുന്നതും എബി ഏത്തമിടുന്നതും,കുട്ടികളോട് സോറി പറഞ്ഞ് കൊണ്ട് ആനിയും കൂട്ടരും വരുന്നത്,ആനി കുട്ടികളുമായി കുതിര വണ്ടിയിൽ പോകുമ്പോൾ അപകടം ഉണ്ടായി ഒരു കുട്ടി മരിക്കുന്നത്,ആനിയുടെയും എബിയുടെയും പ്രണയം,ആനി തൻ്റെ ‘heaven of dreams’, സ്വപ്നങ്ങളുടെ സ്വർഗ്ഗത്തെ പറ്റി എബിയോട് പറയുന്നത്,എബി തൻ്റെ രോഗവിവരം ഫാദറിനോട് പറയുന്നത്,രോഗവിവരം അറിഞ്ഞ് ആനി എബി കാണാൻ വരുന്നത്,കുട്ടികളെ അനാഥാലയത്തിൽ ചേർക്കുന്ന കാര്യം ഫാദറിനോട് എബി പറയുന്നത്,എബി കുട്ടികളുമായി അവസാന അത്താഴം കഴിക്കുന്നത്,അവരെ ഫാദറിൻ്റെ കൂടെ അനാഥാലയത്തിലേക്ക് അയക്കുന്നത്, അവസാനം ശാന്തമായി എബി ഈ ലോകത്തോട് വിട പറഞ്ഞ് ഊഞ്ഞാലിൽ കിടക്കുന്നത്,അങ്ങനെ പ്രേക്ഷകരുടെ മനസിനെ ഒരുപാട് സ്പർശിച്ച, വേദനിപ്പിച്ച രംഗങ്ങൾ..

ജോൺപോളിൻ്റെ രചന നൈപുണ്യത്തിനോടൊപ്പം ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിയെ മനോഹരമായ ഒരു അനുഭവം ആക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച മറ്റ് ഘടകങ്ങൾ ബിച്ചു തിരുമല-ഔസേപ്പച്ചൻ ടീമിൻ്റെ അതിമനോഹരമായ പാട്ടുകളും ഔസേപ്പച്ചൻ്റെ പശ്ചാത്തല സംഗീതവും കണ്ണിന് കുളിർമ നല്കുന്ന എസ്.കുമാറിൻ്റെ ഛായാഗ്രഹണവും ആണ്..എബിയും കുട്ടികളും കൂടി തടാകക്കരയിൽ അവരുടെ കുഞ്ഞ് വീട് കെട്ടുമ്പോൾ ഉള്ള പാട്ടിലെ വരികൾ ശ്രദ്ധയമാണ്,
‘വാഴപൂങ്കിളികൾ ഒരുപിടി നാര് കൊണ്ട് ചെറുകൂടുകൾ മെടയും’,ബിച്ചു തിരുമലയുടെ അർത്ഥവത്തായ വരികൾ..

കഥയോട്,കഥാസന്ദർഭങ്ങളോട് ഇഴുകി ചേർന്ന് നില്ക്കുന്ന വരികൾ,ആ വരികളുടെ ഭംഗി കൂട്ടുന്ന മികച്ച ഈണങ്ങൾ,അതാണ് ബിച്ചുതിരുമലയും ഔസേപ്പച്ചനും കൂടെ ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയിലൂടെ സമ്മാനിച്ചത്,മലയാള സിനിമ ഗാനശാഖയിലെ മികച്ച ഗാനങ്ങൾ..1987 ലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് യേശുദാസിന് ഉണ്ണികളെ ഒരു കഥ പറയാം എന്ന പാട്ടിലൂടെ ലഭിച്ചു..പല സിനിമകളിലും ആ സിനിമയിലെ പ്രധാന പാട്ട് അഥവാ തീം സോങ് രണ്ട് പ്രാവശ്യം കഥാസന്ദർഭങ്ങളിൽ വരുന്നതായി ഒക്കെ കണ്ടിട്ടുണ്ട്,പക്ഷെ ഈ സിനിമയിൽ ഉണ്ണികളെ ഒരു കഥ പറയാം എന്ന പാട്ട് മൂന്ന് പ്രാവശ്യമാണ് കമൽ അവതരിപ്പിച്ചിരിക്കുന്നത്..’പുഞ്ചിരിയുടെ പൂവിളികളിൽ’ എന്ന പാട്ടിൻ്റെ അനുപല്ലവിയിലെ ‘മാതളത്തേൻ കൂട്ടിൽ താമസിക്കും കാറ്റേ’ ഭാഗത്തെ വരികളും ദൃശ്യങ്ങളും സുന്ദരമാണ്..
മോഹൻലാൽ-കമൽ കൂട്ടുക്കെട്ടിൽ പിറന്ന ഏഴ് സിനിമകളിൽ രണ്ടാമത്തെ സിനിമയാണ് 1987ൽ റിലീസ് ആയ ഉണ്ണികളെ ഒരു കഥ പറയാം..സഹസംവിധായകൻ ആയിരിക്കുമ്പോൾ തന്നെ കമലിൻ്റെ പ്രതിഭ മോഹൻലാൽ തിരിച്ചറിഞ്ഞിരിക്കണം, അതായിരിക്കാം മലയാള സിനിമയിലെ ഏറ്റവും വലിയ താരം ആയ വർഷം തന്നെ കമലിന് മോഹൻലാൽ ഡേറ്റ് കൊടുത്തതും അങ്ങനെ മിഴിനീർപ്പൂവുകൾ എന്ന സിനിമ ഉണ്ടായതും,ആ സിനിമ പരാജയപ്പെട്ടിട്ട് കൂടി വീണ്ടും കമലിന് ഡേറ്റ് കൊടുത്തതും,അതും മോഹൻലാൽ തന്നെ സിനിമ നിർമ്മിച്ച് കൊണ്ട്..മോഹൻലാലിൻ്റെ സ്വന്തം പ്രൊഡക്ഷൻ കമ്പിനിയായ ചിയേഴ്സ് ആണ് ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയുടെ നിർമ്മാതാക്കൾ..ചിയേഴ്സിൻ്റെ ബാനറിൽ മോഹൻലാൽ നിർമാണ പങ്കാളിയായ നാല് സിനിമകളിൽ രണ്ട് സിനിമകൾ സംവിധാനം ചെയ്തിരിക്കുന്നത് കമൽ ആണ്,ഉണ്ണികളെ ഒരു കഥ പറയാം കൂടാതെ 1988 വിഷുവിന് റിലീസായ ഓർക്കാപ്പുറത്ത് എന്ന സിനിമയും..കമൽ എന്ന സംവിധായകൻ മലയാള സിനിമയിൽ സ്വന്തമായി ഒരു ഐഡൻൻ്റിറ്റി ഉണ്ടാക്കിയത്, മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണെന്ന് വിളിച്ചോതിയത് ഉണ്ണികളെ ഒരു കഥ പറയാമിലൂടെയാണ്..അതിന് ശേഷം കമലിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല,മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായി അദ്ദേഹം മാറി…

എബി എന്ന കഥാപാത്രത്തെ കുഞ്ഞായിരിക്കുമ്പോൾ തെരുവോര സർക്കസുക്കാരൻ കട്ട് കൊണ്ട് വന്നതാണെന്ന് പറയുന്നുണ്ട് സിനിമയിൽ..
ആ ഒരു ത്രെഡ് ഒന്ന് വികസിപ്പിച്ചതാകാം കമലിൻ്റെ തന്നെ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന സിനിമ..
മോഹൻലാലിനെ കൂടാതെ തിലകൻ, സോമൻ,കാർത്തിക,ബാലതാരങ്ങൾ ഒക്കെ അവരവരുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു..സിനിമ കാണുന്ന പ്രേക്ഷകന് താമസിക്കാൻ കൊതിക്കുന്ന രീതിയിൽ തടാകക്കരയിൽ എബിയുടെയും കുട്ടികളുടെയും കൊച്ച് കൂട് ഒരുക്കിയ കലാസംവിധായകൻ രാധാകൃഷ്ണൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു..

1987 ജൂലൈ നാലിനാണ് ഞാൻ ഉണ്ണികളെ ഒരു കഥ പറയാം കാണുന്നത്,കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ നിന്നും മോണിങ് ഷോ, എൻ്റെ ഇക്കയുടെ കൂടെ..അന്നത്തെ ഏഴാം ക്ലാസ്ക്കാരനായ എന്നെ ഒരുപാട് സ്വാധീനിച്ച സിനിമയാണിത്,ഒപ്പം നൊമ്പരപ്പെടുത്തിയതും..ഇനി പറയാൻ പോകുന്നത് കൗതുകകരമായ ഒരു കാര്യമാണ്..ടിക്കറ്റ് ചാർജ് വർദ്ധിപ്പിച്ചതിന് പ്രേക്ഷകർ തിയേറ്ററിന് മുന്നിൽ സമരം നടത്തിയായി കേട്ടിട്ടുണ്ടൊ?കണ്ടിട്ടുണ്ടൊ?എന്നാൽ അത്തരം രസകരമായ ഒരു സമരം മുഗൾ തിയേറ്റർ പരിസരത്ത് അന്ന് നടന്നിരുന്നു..ഉണ്ണികളെ ഒരു കഥ പറയാം റിലീസ് ആയ ദിവസം മുതൽ മുഗൾ തിയേറ്ററിലെ ടിക്കറ്റ് ചാർജ് ഒരു രൂപയോളം വർദ്ധിപ്പിച്ചു..അതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ പ്രേക്ഷകർ തിയേറ്ററിൻ്റെ മുന്നിൽ പന്തൽ കെട്ടി സമരം തുടങ്ങി..ടിക്കറ്റ് വർദ്ധനവിൻ്റെ കാര്യം ഒക്കെ സൂചിപ്പിച്ച് തിയേറ്ററിൽ നേരത്തെ തന്നെ പോസ്റ്റർ വന്നത് കൊണ്ടായിരിക്കാം ആദ്യ ദിവസം തന്നെ സമരക്കാരുടെ പന്തൽ ഉയർന്നത്..സിനിമ കാണാൻ തിയേറ്റർ കോമ്പൗണ്ടിലേക്ക് കയറുന്നവരെയും സിനിമ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെയും സമരക്കാർ സ്നേഹപൂർവ്വം ഉറക്കെ വിളിച്ചിരുന്നത് ‘കരിങ്കാലികളെ’ എന്നായിരുന്നു..ഞാനും ഇക്കയും ഒക്കെ ആ കരിങ്കാലി വിളി കേട്ടാണ് സിനിമ കാണാൻ കയറിയതും സിനിമ കഴിഞ്ഞ് ഇറങ്ങിയതും.. അവസാനം സമരക്കാരുടെ പ്രതിഷേധം വിജയം കണ്ടു,വർദ്ധിപ്പിച്ച ടിക്കറ്റ് ചാർജിൽ തിയേറ്റർ മാനേജ്മെൻ്റ് ഇളവ് വരുത്തി..

കമൽ,ജീവിതത്തിൽ ആദ്യമായി ദൂരെ നിന്ന് നോക്കി കണ്ട സംവിധായകൻ..എൻ്റെ നാട്ടുകാരനാണ്,കൊടുങ്ങല്ലൂർക്കാരൻ.. പൂക്കാലം വരവായി റിലീസ് ആകുന്നത് വരെ കമൽ താമസിച്ചിരുന്നത് കൊടുങ്ങല്ലൂരിലെ എറിയാട് ഗ്രാമത്തിൽ എൻ്റെ വീടിന് അടുത്തുള്ള അദ്ദേഹത്തിൻ്റെ തറവാട് വീട്ടിൽ ആയിരുന്നു..ഞങ്ങളുടെ എറിയാട് ചന്തയിലൂടെ കമൽ വിജയ് സൂപ്പർ സ്കൂട്ടർ ഓടിച്ച് പോകുന്നത് കൗതുകത്തോടെ നോക്കി നിന്നിരുന്നു ഞാൻ അക്കാലത്ത്..ചെറുപ്പം മുതൽ തന്നെ സിനിമാപ്രേമി ആയ ഞാൻ കമലിനെ ഒന്ന് പരിചയപ്പെടാൻ,കൂടെ നിന്ന് ഒരു ഫോട്ടൊ എടുക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.. കമലിൻ്റെ കസിൻസിൽ ചിലർ എൻ്റെ അടുത്ത കൂട്ടുകാരായി ഉണ്ടായിരുന്നിട്ടും,കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കമലിൻ്റെ ഭാര്യ സബൂറ ടീച്ചർ എൻ്റെ ഇംഗ്ലീഷ് ടീച്ചർ ആയി ഉണ്ടായിരുന്നിട്ടും,അങ്ങനെ പരിചയപ്പെടാൻ ഒരുപാട് അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും എനിക്കിത് വരെ കമലിനെ നേരിൽ കണ്ട് പരിചയപ്പെടാൻ സാധിച്ചിട്ടില്ല..ആ ഒരു വലിയ മോഹം ഇന്നുമൊരു മോഹമായി തന്നെ നിലനില്ക്കുന്നു..

1998 ക്രിസ്തുമസിന് റിലീസ് ആയ ‘അയാൾ കഥയെഴുതുകയാണ്’ എന്ന സിനിമയ്ക്ക് ശേഷം ഈ നീണ്ട ഇരുപ്പത്തിമൂന്ന് വർഷങ്ങളിൽ കമൽ-മോഹൻലാൽ ടീം വീണ്ടുമൊരു സിനിമയ്ക്കായി ഒന്നിച്ചിട്ടില്ല എന്നത് മലയാള സിനിമയ്ക്ക്,പ്രേക്ഷകർക്ക് വലിയൊരു നഷ്ടം തന്നെയാണ്..അവർ വീണ്ടും ഒന്നിച്ച് ഉണ്ണികളെക്കാൾ,
ഉള്ളടക്കത്തെക്കാൾ,അയാൾ കഥയെഴുതുകയാണിനെക്കാൾ മികച്ച ഒരു സിനിമ നമുക്ക് സമ്മാനിക്കുമെന്ന് പ്രത്യാശിക്കാം..

LATEST

സ്ത്രീ ലൈംഗികത എന്ന വികാരസാമ്രാജ്യത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് പുരുഷന്‍ മനസിലാക്കി തുടങ്ങി

പുരുഷന് ആവശ്യമുള്ളപ്പോള്‍ മാത്രം സ്വന്തം വികാരങ്ങളെ ജ്വലിപ്പിക്കാനുള്ള അഗ്നി മാത്രമാണു താനെന്നാണോ ഇന്നും

സ്ത്രീ ലൈംഗികത എന്ന വികാരസാമ്രാജ്യത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് പുരുഷന്‍ മനസിലാക്കി തുടങ്ങി

പുരുഷന് ആവശ്യമുള്ളപ്പോള്‍ മാത്രം സ്വന്തം വികാരങ്ങളെ ജ്വലിപ്പിക്കാനുള്ള അഗ്നി മാത്രമാണു താനെന്നാണോ ഇന്നും

‘ബ്ളാക് റോബ്’ ഹിസ്റ്റോറിക്കൽ, അഡ്വെഞ്ചർ, ഡ്രാമ വിഭാഗത്തിൽപ്പെടുന്ന നല്ലൊരു ചിത്രം, 1991-ലെ ഏറ്റവും ഗ്രോസ് കളക്ഷൻ നേടിയ ചിത്രം

Raghu Balan നിങ്ങൾക്ക് Native American പശ്ചാത്തലം വരുന്ന സിനിമകൾ കാണാൻ വളരെധികം

തെമുജിൻ എങ്ങനെ ശത്രുക്കൾ പോലും കേൾക്കാൻ ഭയപ്പെട്ടിരുന്ന ചെങ്കിസ് ഖാന്‍ ആകുന്നു എന്ന കഥ പറയുന്ന, 2007ൽ റിലീസ് ചെയ്ത ‘മംഗോൾ’

ArJun AcHu ചെങ്കിസ് ഖാൻ – ശത്രുക്കൾ പോലും കേൾക്കാൻ ഭയപ്പെട്ടിരുന്ന പേര്.

“പണ്ട് ദാവൂദ് ഇബ്രാഹിം അണ്ടർ വേൾഡ് കണക്ഷൻ വെച്ച് ഐശ്വര്യറായിയെ ഒരുപാട് ഭീഷണി പ്പെടുത്തിയിട്ടുണ്ട് ഇയാൾ” – കുറിപ്പ്

Muhammed Shafi അഭിനയിക്കാൻ അറിഞ്ഞു കൂടാ എന്നത് പോട്ടെ പക്ഷേ ഇത്രയും ക്രിമിനൽ

കൊരിത്തരിപ്പിച്ച് പൊന്നിയിൻ സെൽവൻ 2 ട്രെയിലർ, തീയേറ്റർ സ്‌ക്രീനിൽ മണിരത്നം മാജിക്ക് വീണ്ടും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ

കൊരിത്തരിപ്പിച്ച് പൊന്നിയിൻ സെൽവൻ 2 ട്രെയിലർ; ഏപ്രിൽ 28ന് റിലീസ്; ഗോകുലം മൂവീസ്

നടനെന്ന നിലയിൽ മമ്മൂട്ടിക്കിതിൽ കാര്യമായിട്ടൊന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ലെങ്കിലും മമ്മൂട്ടിയുടെ എണ്ണപ്പെട്ട പ്രണയ ചിത്രങ്ങളിലൊന്ന്

Bineesh K Achuthan ഇന്ന് (മാർച്ച് 31) കമൽ – ശ്രീനിവാസൻ –

“നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്”, നസീർ ഹുസ്സൈൻ കിഴക്കേടത്തിന്റെ പോസ്റ്റ്

നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ

“വിജയമില്ലെങ്കില്‍ ആളുകള്‍ അപ്പോള്‍ സ്ഥലം വിട്ടു കളയും, ഒരാള്‍ പോലും വിളിക്കില്ല, നമ്മള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല” : ജയറാം

മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി.

ഗാംബിയ പെണ്ണുങ്ങളുടെ പട്ടായ, ഇവിടെ ആണുങ്ങളെ തേടി പാശ്ചാത്യവനിതകൾ എത്തുന്നു, ഗാംബിയയിലെ സെക്സ് ലൈഫ് ഇങ്ങനെ

ഒരു സെക്‌സ് ടൂറിസ്റ്റിനെക്കുറിച്ച് ചിന്തിക്കുക, നിങ്ങൾ എന്താകും ചിന്തിക്കുക ? തായ്‌ലൻഡ്, ഫിലിപ്പീൻസ്,

യോനിയിൽ പാമ്പ്, ലിംഗത്തിൽ പൂവൻകോഴി രക്തം, ആഫ്രിക്കയിലെ ഞെട്ടിക്കുന്ന ലൈംഗികശീലങ്ങൾ..!

ആഫ്രിക്കയിൽ ചില വിചിത്രമായ ലൈംഗിക ആചാരങ്ങൾ അനുഷ്ഠിക്കുന്നുണ്ട്. നിങ്ങൾക്ക് അവ വായിക്കാം ആഫ്രിക്ക

ഞാൻ രജനികാന്തിനൊപ്പം ആ സിനിമയിൽ അഭിനയിച്ചു അതോടെ എന്റെ കരിയർ അവസാനിച്ചു, മനീഷ കൊയ്‌രാളയുടെ തുറന്നുപറച്ചിൽ

രജനികാന്തിന്റെ ബാബ ചിത്രം പരാജയമല്ല, ദുരന്തമായിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ മനീഷ കൊയ്‌രാള

ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ ജീവനക്കാർ തടഞ്ഞുവച്ച സംഭവം കോളിളക്കം സൃഷ്ടിച്ചു

ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ

‘ചില രാത്രികളിൽ, എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു’, നിമിഷ സജയന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വിവാദമാകുമോ ?

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയൻ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ

’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ രാംകി

Roy VT ’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ.

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ 22 ന്

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ

‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന “ഉസ്കൂൾ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി

‘ഉസ്കൂൾ വീഡിയോ ഗാനം. ‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ്

രാത്രിയിൽ കാപ്പികുടിക്കാൻ ക്ഷണിച്ച ആ നടിയുടെ ആഗ്രഹത്തിന് വഴങ്ങാത്തതിനാൽ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയെന്ന് നടൻ രവി കിഷൻ

സിനിമയിൽ നടിമാർ നിരന്തരം പീഡന ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. ഈയിടെയായി സീരിയൽ നടിമാരും ഇതേക്കുറിച്ച്

നർമവും ഹിംസയും ലൈംഗികതയും ഇമാമുറ ചിത്രങ്ങളുടെ പ്രത്യേകത ആയതിനാൽ ഈ ചിത്രത്തിലും അതെല്ലാം പ്രകടമാണ്

മികച്ച അന്താരാഷ്ട്ര സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ.. ദയവായി ഈ ചിത്രമൊന്ന്

നിങ്ങളൊരു പഴയകാല സിനിമ കാണാൻ തീരുമാനിച്ചാൽ പത്തിൽ എട്ടുപേരും നിങ്ങൾക്കായി നിർദ്ദേശിക്കുന്ന സിനിമ – ’12 ആൻഗ്രി മെൻ’

Jaseem Jazi പതിവിന് വിപരീതമായി നിങ്ങളിന്നൊരു പഴയ കാല സിനിമ കാണാൻ തീരുമാനിക്കുന്നു

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക് ദുൽഖർ

ലൈംഗികതയുടെ നീലാകാശം

ഡോ. ജെയിന്‍ ജോസഫ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ്

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ

ആ കാമ്പസ് ചിത്രത്തിൽ ഇന്നസെന്റിനു വേഷമില്ലെന്നു പറഞ്ഞപ്പോൾ, ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ മറുപടി

അമ്പിളി (ഫിലിം ഡയറക്ടർ) 1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിർമ്മാതാവ്

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ