ഭയം പോരാട്ടം അതിജീവനം – മലയാളം കണ്ട ഏറ്റവും മികച്ച മെഡിക്കൽ സർവൈവൽ ത്രില്ലർ

0
90

**രാഗീത് ആർ ബാലൻ **

വൈറസ് 📌-സിനിമയല്ല അനുഭവമാണ്.

കേരളത്തെ ഭീതിയുടെ മുൾമുനയിൽ നിറുത്തിയ മഹാമാരിയായ നിപ്പയെ ആസ്‌പദമാക്കി ആഷിക്ക് അബു ഒരുക്കിയ വൈറസ് എന്ന സിനിമക്കു 2വയസ്സ് തികയുന്നു .ഇതൊരു സിനിമയല്ല ഇതൊരു അനുഭവമാണ്. മസാലക്കൂട്ടുകളില്ലാത്ത പച്ചയായ ജീവിതത്തിന്റെ നേർക്കാഴ്ച. സിനിമയുടെ കഥയെ തന്നെ കേവലം മൂന്ന് വാക്കുകളിലാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ഭയം പോരാട്ടം അതിജീവനം. ഈ മുന്ന് ഘട്ടങ്ങളിലായി തന്നെയാണ് സിനിമയെ അവതരിപ്പിക്കുന്നതും. കേവലമൊരു ഡോക്യുമെന്ററിയായി ചെയ്യാവുന്ന വിഷയത്തെ എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാനാവുന്ന തരത്തിൽ ആഷിക് അബു ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന് അതിലെ അഭിനേതാക്കളാണ്.ഓരോ കഥാപാത്രത്തിനും യോജിക്കുന്നവരെ കണ്ടെത്താനായതാണ് സിനിമയെ പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടതാക്കുന്നത്. എല്ലാ കഥാപാത്രങ്ങൾക്കും അർഹമായ പ്രാധാന്യം നൽകിയിട്ടുണ്ട്.ഒരു നായകനോ നായികയോ വൈറസിനില്ല. സിനിമയി​ലെ എല്ലാ താരങ്ങൾക്കും തുല്യ പ്രാധാന്യമാണ്​ നൽകിയിട്ടുള്ളത്​.

May be an image of 10 people, beard and wrist watchകുഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, ആസിഫ് അലി, ഇന്ദ്രജിത്, സൗബിൻ ഷാഹിർ, ജോജു, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, രേവതി, റിമ കല്ലിങ്കൽ, പാർവതി, രമ്യ നമ്പീശൻ, മഡോണ സെബാസ്റ്റ്യൻ, പൂർണിമ ഇന്ദ്രജിത് തുടങ്ങി വലിയൊരു താരനിര സിനിമയിൽ അണിനിരക്കുന്നു. ഒപിഎമ്മിന്റെ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്ന് നിർമിച്ച സിനിമയുടെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്നു. എഡിറ്റര്‍ സൈജു ശ്രീധരൻ. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.

പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഫ്രെയിമുകളുമായി രാജീവ് രവിയുടെ ഛായാഗ്രഹണവും സുഷിന്റെ പശ്ചാത്തലസംഗീതവും സിനിമയിൽ ഏറെ വിസ്മയിപ്പിക്കുന്ന ഒരു ഘടകം തന്നെയാണ് .മലയാളം കണ്ട ഏറ്റവും മികച്ച മെഡിക്കൽ സർവൈവൽ ത്രില്ലർ ആണ് വൈറസ്.

2021ൽ ലോകമെമ്പാടും ഉള്ള ജനങ്ങൾ കോവിഡ് എന്ന മഹാമാരിക്കു എതിരെ പോരാടുമ്പോൾ വൈറസ് എന്ന സിനിമ ഈ കാലഘട്ടത്തിനു പ്രസക്തമായ ആവശ്യമായ ഒരു സിനിമ ആണ്.അതിജീവനത്തിന്റെ കഥയാണ് വൈറസ് എന്ന സിനിമ..ഭീതിക്കു പകരം നമുക്ക് അതിജീവിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം പകർന്നു തരുന്ന സിനിമ.