Shimji PC
സോഫ്ട്‍വെയറുകൾ ഇല്ലാത്ത പഴയകാലത്തു സിനിമ എഡിറ്റ് ചെയ്തത് എങ്ങനെ ആയിരുന്നു ?
ഫിലിമിൽ എഡിറ്റ് ചെയ്യാൻ ഉപയോഗിച്ചിരുന്നതാണ് മൂവിയോളാ. ഒരു ഫിലിം പ്രൊജക്ടർ പോലെ ആണ് ഇതിന്റെയും ടെക്‌നോളജി. സ്‌ക്രീനിൽ പ്രൊജക്ട് ചെയ്യുന്നതിനു പകരം അതിൽ ഉള്ള ലെൻസ് വഴി നോക്കുമ്പോൾ നമുക്ക് സിനിമ കാണാം.
ആ ലെൻസ് ഇപ്പോൾ മൊബൈൽ സ്‌ക്രീൻ വലുതായി കാണിക്കുന്ന മാഗ്നിഫയിങ് ഗ്ലാസ് പോലെ ആണ് ഉണ്ടാവുക… ഫിലിമിന് പിന്നിൽ ഒരു ചെറിയ ബൾബ് ഉപയോഗിക്കുന്നു. വെളിച്ചത്തിന്.. റഷ് ആദ്യം ഓടിക്കും അതിൽ Cut ചെയ്യേണ്ട ഭാഗം വൈറ്റ് പെൻസിൽ മാർക്കാർ കൊണ്ട് മാർക്ക് ചെയ്യും.. പിന്നെ വേണ്ട ഭാഗങ്ങൾ തമ്മിൽ ഒട്ടിച്ചു വീണ്ടും മൂവിയോളായിൽ ഓടിക്കും. പിന്നെയും അനാവശ്യ ഫ്രയ്മുകൾ മാർക്ക് ചെയ്ത് വീണ്ടും കട്ട് ചെയ്യും. അങ്ങിനെ സീൻ ആക്കി.. പിന്നെ റീല് ആക്കി മറ്റും. അങ്ങിനെ ഉള്ള റീലുകൾ ചേർന്നത് ആണ് സിനിമ.
സമയം മാത്രം അല്ല.. നല്ല അദ്ധ്വാനവും വേണമായിരുന്നു.. എല്ലാം മാനുവൽ ഓപ്പറേഷൻ.. അതിന്റെ ശ്രമം വളരെ വലുത് ആയിരുന്നു. എന്നിട്ടും എത്ര ഭംഗിയായി അവർ പണ്ട് അതൊക്കെ ചെയ്തിരിക്കുന്നു. ഈ അനുഭവം കൊണ്ടാണ് പഴയ സിനിമക്കാർ അന്നത്തെ സിനിമ ആണ് മികച്ചത് എന്ന് പറയുന്നത്. ഇന്ന് ഒരുപാട് കാര്യം വളരെ സിംപിൾ ആയി C G വഴി ഉണ്ടാക്കി എടുക്കാം അന്ന് എല്ലാം യഥാർത്ഥം ആയി തന്നെ എടുക്കണം.
ഉദാഹരണത്തിന് ഒരു കാർ ബ്ലാസ്റ്റ് ആകുന്നത് അന്ന് എടുക്കണം എങ്കിൽ ഒരു കാറിന്റെ ബോഡി കൊണ്ട് വച്ചു പൊട്ടിക്കണം.. ഇന്ന് അത് CG ചെയ്യാം. നിസ്സാരം. ലോറി എന്ന സിനിമയിൽ ലോറി കൊക്കയിൽ പോകുന്ന സീൻ എടുക്കുന്നത് യഥാർത്ഥ ലോറി ഉപയോഗിച്ചാണ്. ഒരേ സമയം ഒന്നിൽ ഏറെ ക്യാമറ ഉപയോഗിക്കുന്നു. ടെൻഷൻ ആണ് എന്തെങ്കിലും ഒന്ന് പിഴച്ചാൽ എല്ലാം നഷ്ടം. ലോറി, ഫിലിം, സമയം എല്ലാം.
വെള്ളം എന്ന സിനിമയിൽ വെള്ളപ്പൊക്കം ഒരുക്കാൻ ഒരു നാലു കെട്ടിന് ചുറ്റും മതിൽ കെട്ടി വെള്ളം നിറയ്ക്കേണ്ടി വന്നു എന്ന് കേട്ടിട്ടുണ്ട്. അന്ന് കൃത്യമായ പ്രതിഭ വേണ്ടിയിരുന്നു സംവിധായകനും ക്യാമറമാനും കല സംവിധായകനും. ഇന്ന് എല്ലാം ഗ്രാഫിക്സിനു വിട്ടു കൊടുക്കുന്നു.