Connect with us

Gossips

പല സ്ത്രീകളും മുകേഷിന് അനാവശ്യ സന്ദേശങ്ങള്‍ അയക്കാറുണ്ട്, അവരെ ബ്ളോക് ചെയ്യാറുമുണ്ടായിരുന്നു

മാധ്യമങ്ങളില്‍ നിറയുന്ന തന്റെ വിവാഹമോചനവാര്‍ത്ത സ്ഥിരീകരിച്ച് നര്‍ത്തകിയായ മേതില്‍ ദേവിക. ഭര്‍ത്താവും നടനും കൊല്ലം എം.എല്‍.എയുമായ മുകേഷില്‍ നിന്നും വിവാഹമോചനം

 20 total views,  1 views today

Published

on

മാധ്യമങ്ങളില്‍ നിറയുന്ന തന്റെ വിവാഹമോചനവാര്‍ത്ത സ്ഥിരീകരിച്ച് നര്‍ത്തകിയായ മേതില്‍ ദേവിക. ഭര്‍ത്താവും നടനും കൊല്ലം എം.എല്‍.എയുമായ മുകേഷില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു കഴിഞ്ഞു. എറണാകുളത്തെ അഭിഭാഷകന്‍ മുഖേനയാണ് മേതില്‍ ദേവിക മുകേഷിന് നോട്ടീസ് അയച്ചത്. അതേസമയം, ദാമ്പത്യബന്ധം വേര്‍പിരിഞ്ഞാലും ഞങ്ങള്‍ സുഹൃത്തുക്കളായി തുടരുമെന്നും അവര്‍ പറഞ്ഞു. ഇന്ന് പുലർച്ചെ മുതൽക്കെ സോഷ്യൽ മീഡിയയിൽ നിറയെ മുകേഷും മേത്ഷ ദേവികയും തമ്മിൽ പിരിയുന്നതുമായി ബന്ധപ്പെട്ട വാർത്തകളുടെ പ്രളയമായിരുന്നു.

ഇപ്പോഴിതാ ഈ റിപ്പോർട്ടുകളിൽ സത്യമുണ്ടെന്ന് വ്യക്തമാക്കി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മേതിൽ ദേവിക. മനോരമ ന്യൂസിനോടാണ് മേതിൽ ദേവിക ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. എംഎല്‍എയും നടനുമായ എം.മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താൻ നര്‍ത്തകി മേതില്‍ ദേവിക വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നതിന് കാരണമായി മേതിൽ ദേവിക പറയുന്നത് രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതൊന്നും വാങ്ങിയെടുക്കാനല്ലെന്നും അങ്ങനെ ഒരു ഉദ്ദേശവും തനിക്കില്ല എന്നും ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരുമെന്നും മേതിൽ േവിക വ്യക്തമാക്കിയിട്ടുണ്ട്.

മേതില്‍ ദേവിക മുകേഷിന് നോട്ടീസ് അയച്ചത് എറണാകുളത്തെ അഭിഭാഷകന്‍ മുഖാന്തരമാണ്. മുകേഷും മേതില്‍ ദേവികയും വിവാഹിതരായത് 2013 ഒക്ടോബര്‍ 24 നായിരുന്നു. എട്ട് വർഷത്തെ ദാമ്പത്യബന്ധത്തിനു ശേഷമാണ് ഇവർ വിവാഹബന്ധം വേർപെടുത്തുന്നത് .

കേരള ലളിത കലാ അക്കാദമിയിൽ തുടങ്ങിയ പരിചയം മുകേഷും ദേവികയും തമ്മിലുള്ള വിവാഹത്തിലേക്ക് നയിച്ചത് കേരള ലളിത കലാ അക്കാദമിയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച പരിചയമായിരുന്നു. മുകേഷിൻ്റ ആദ്യഭാര്യ നടി സരിതയായിരുന്നു. 1987ലായിരുന്നു ഇവരുടെ വിവാഹം നടന്നിരുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമായിരുന്നു ഈ വിവാഹ ബന്ധം വേർപെടുത്തിയത്. ഇത് 2011ലായിരുന്നു. ഒടുവിൽ വിവാഹമോചിതരാകുന്ന താര ദമ്പതികൾ മുകേഷിനെതിരെ നിരവധി ആരോപണങ്ങളുയർത്തിക്കൊണ്ട് മുൻ ഭാര്യ സരിത നേരത്തേ രംഗത്തെത്തിയിരുന്നു. മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തതോടെ മീഡിയയ്ക്കു മുന്നിൽ സരിത പൊട്ടിത്തെറിച്ചത് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.മുകേഷിനു വേണ്ടി താൻ ഒരുപാട് അഡ്ജസ്റ്റ്മെന്റുകൾ ചെയ്തുവെന്നും 25 വർഷങ്ങൾ താൻ എല്ലാം സഹിക്കുകയായിരുന്നുവെന്നുമായിരുന്നു സരിത അന്ന് പറഞ്ഞത്.

മുകേഷേട്ടന്‍ രാഷ്ട്രീയത്തിലേക്ക് വന്നപ്പോള്‍ ആദ്യം എനിക്ക് കുറച്ചു വിഷമമൊക്കെ തോന്നി. എന്തിനാ പിന്നെ കല്യാണം കഴിച്ചതെന്ന് തോന്നി. എനിക്ക് ഒരു പൊളിറ്റീഷ്യനെ കല്യാണം കഴിക്കാന്‍ ഒട്ടും താല്‍പര്യം ഉണ്ടായിരുന്നില്ല. അതെന്റെ അജന്‍ഡയിലില്ല. ഒരു ദാമ്പത്യ ജീവിതമെന്ന് പറയുമ്പോള്‍ ഒരുമിച്ചുണ്ടാവുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. എന്നാലിപ്പോള്‍ ഒരു ജനപ്രതിനിധിയാകുന്നത് ഭര്‍ത്താവാകുന്നതിനെക്കാള്‍ വലിയ കാര്യമാണെന്ന്. അതേ സമയം നേരത്തെ മുകേഷിന് എതിരെ ഒരാരോപണം വന്നപ്പോളും മേതില്‍ ദേവിക പ്രതികരിച്ചിരുന്നു. ടെസ്സ് എന്ന യുവതി മുകേഷിനെതിരെ മീ ടൂവുമായി രംഗത്തെത്തിയിരുന്നു ഈ സംഭവത്തിന് പിന്നാലെയും മുകേഷിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ദേവികയ്ക്ക്. പല സ്ത്രീകളും മുകേഷിന് അനാവശ്യ സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും അത്തരത്തില്‍ ഉള്ളവരെ മുകേഷ് ബ്ലോക്ക് ചെയ്യാറാണ് പതിവെന്നും മേതില്‍ ദേവിക പറയുന്നു.

 21 total views,  2 views today

Advertisement
Entertainment20 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment6 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement