സിൽക് സ്മിതയ്ക്ക് ശേഷം ഐറ്റംസോഗ്സ് ചെയ്ത് വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റുകയും, പിന്നീട് നായിക ആയി തെലുങ്കിൽ അതും പ്രധാന വേഷത്തിൽ തന്നെ വരുവാൻ സാധിച്ച ഒരേ ഒരു നടി എന്ന് വേണേൽ പറയാം മുമൈദ് ഖാനെ കുറിച്ച് .മുമൈദ് ഖാൻ ഐറ്റംഡാൻസിൽ വന്ന പടം എല്ലാം വലിയ ഹിറ്റ് ആയിരുന്നു. ആക്കാലത് മുമൈദ് ഖാന്റെ ഐറ്റം സോങ് ഉണ്ടെങ്കിൽ സിനിമ സൂപ്പർഹിറ്റ് ആകും എന്നൊരു അന്ധവിശ്വാസം സിനിമാക്കാർക്കിടയിൽ ഉണ്ടായിരുന്നു. തെലുഗ്, തമിഴ്, ഹിന്ദി സിനിമകളിൽ മുമൈദ് ഖാന്റെ ഐറ്റം സോങ് ആക്കാലത് നിർബന്ധം ആയിരുന്നു. ഇവർക്കൊരു അനിയത്തി കൂടി ഉണ്ട് അവരും മുമൈദും ഒരുപാട് ഐറ്റം സോങ്ങുകളിൽ ഉണ്ടായിരുന്നു. വില്ല് സിനിമയിൽ 2പേരും വിജയിക്കൊപ്പം ഐറ്റം സോങ് കളിക്കുന്നുണ്ട് .
Sunil Waynz
ഒരുപാട് തെലുങ്ക്/തമിഴ് സിനിമകളിൽ ഐറ്റം ഡാൻസർ ആയി അഭിനയിച്ച താരം ശരീരപ്രദർശനത്തിന് സാധ്യതയുള്ള സിനിമകളിലാണ് കൂടുതലായും അഭിനയിച്ചത്, ബി ഗ്രേഡ് സിനിമകളിലും താരം അഭിനയിച്ചു. ഇവരുടെ പല സിനിമകളും ഡബ്ബ് ചെയ്തു കേരളത്തിൽ പ്രദർശനത്തിന് എത്തിയിട്ടുണ്ട്.
ഇവരുടെ പുന്നമി നാഗു എന്ന തെലുങ്ക് സിനിമ ‘പൗർണമി നാഗം’ എന്ന പേരിൽ തമിഴിൽ ഡബ്ബ് ചെയ്ത് വന്നിരുന്നു,ആ സിനിമ കേരളത്തിലും റിലീസ് ചെയ്തിരുന്നു..2008/2009/2010 കാലത്ത് തെലുങ്കിലെ മാസ്സ് മസാല സിനിമകളിലെ അവിഭാജ്യഘടകങ്ങളിൽ ഒന്നായിരുന്നു മുമൈദ് ഖാന്റെ ഐറ്റം ഡാൻസ്.
ഇത് കൂടാതെ വില്ലന്റെ ഗ്യാങിലെ അംഗം,നായകനെ/വില്ലനെ Seduce ചെയ്യാൻ വരുന്ന കഥാപാത്രം. ഇതൊക്കെയാണ് ഇവർക്ക് പ്രധാനമായും ലഭിച്ച കഥാപാത്രങ്ങൾ..2009ൽ ഇറങ്ങിയ എയ്ഞ്ചൽ ജോൺ എന്ന മലയാളം സിനിമയിൽ ശന്തനു ഭാഗ്യരാജ് അവതരിപ്പിക്കുന്ന മറഡോണ എന്ന കഥാപാത്രത്തോട് മോഹൻലാലിന്റെ ഏഞ്ചൽ കഥാപാത്രം എന്താണ് വരം വേണ്ടതെന്ന് ചോദിക്കുമ്പോൾ തനിക്ക് ഒരു രാത്രി മുമൈദ് ഖാന്റെ കൂടെ സ്പെൻഡ് ചെയ്യാൻ പറ്റുമോ എന്നാണ് ശന്തനുവിന്റെ കഥാപാത്രം ചോദിക്കുന്നത്..അതിൽ നിന്ന് തന്നെ അക്കാലത്തെ ഇവരുടെ പോപ്പുലാരിറ്റി മനസ്സിലാക്കാൻ സാധിക്കും
2017ൽ ടോളിവുഡിനെ പിടിച്ചു കുലുക്കിയ ലഹരിയിടപാട്.കേസിൽ മുമൈദ് ഖാന്റെ പേരും ഉണ്ടായിരുന്നു.രവി തേജ,നവദീപ്,ചാർമി,സുബ്ബരാജു തുടങ്ങി അക്കാലത്തെ തെലുങ്ക് സിനിമയിലെ പല പ്രമുഖരും അന്ന് സംശയദൃഷ്ടിയിൽ പെട്ടു..അന്ന് തെലുങ്ക് ബിഗ്ബോസ് കണ്ടസ്റ്റന്റ്റ് ആയിരുന്ന മുമൈദ് പ്രത്യേക അനുമതി വാങ്ങിയാണ് ചോദ്യം ചെയ്യലിന് അന്വേഷണഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരായത്.
തനിക്ക് മദ്യപാനവും പുകവലിശീലവും ഉണ്ടെങ്കിലും മയക്കുമരുന്ന് ഇതുവരെയും ഉപയോഗിച്ചിട്ടില്ല എന്നാണ് അന്നിവർ അന്വേഷണസംഘത്തോട് പറഞ്ഞത്..ബിഗ് ബോസ്സ് ഷോയിലെ കണ്ടസ്റ്റന്റ്റ് ആയിരുന്ന ഇവർ പ്രത്യേക അനുമതി വാങ്ങിയാണ് ചോദ്യം ചെയ്യലിന് ഹാജരായത്.അന്വേഷണത്തോട് പൂർണമായും സഹകരിച്ച മുമൈദ് ഖാന് ഒടുക്കം Clean Chit നൽകി.