അറിവ് തേടുന്ന പാവം പ്രവാസി

*മ്യൂസസ് എന്ന ഗ്രീക്ക് സംഗീത ദേവതയുടെ പേരിൽനിന്നാണ് മ്യൂസിക് എന്ന പദമുണ്ടായത്. സംഗീതമുണ്ടായ കാലം അറിയില്ലെങ്കിലും മനുഷ്യർ ചിട്ടപ്പെടുത്തുന്നതിന് മുൻപുതന്നെ സംഗീതമുണ്ട്. മുളംതണ്ടിൽനിന്നുയരുന്നതും പക്ഷികൾ ചിലയ്ക്കുന്നതും സംഗീതമാണ്. സ്വരസ്ഥാനങ്ങൾ നിർണയിച്ച് രാഗങ്ങളിലേക്ക് ചിട്ടപ്പെടുത്തുമ്പോഴാണ് ഓർത്തുവെക്കാനും കൈമാറാനുമുള്ള സംഗീതമുണ്ടാകുന്നത്.

മ്യൂസസ്
മ്യൂസസ്

*പടിഞ്ഞാറൻ രാജ്യങ്ങളിലെ സംഗീതമാണ് പാശ്ചാത്യസംഗീതം. ഇതിന് കീഴിൽ വരുന്നത് യൂറോപ്യൻ സംഗീതശാഖകളാണ്. വലിയ സംഗീത ഉപകരണങ്ങളോടൊപ്പം പിയാനോ, വയലിൻ, സാക്സഫോൺ എന്നിവകൂടി ഉപയോഗിക്കുമ്പോൾ അവതരണത്തിന് പൂർണഭാവം കൈവരും.

പാശ്ചാത്യസംഗീതം

*അമേരിക്കൻ കറുത്തവർഗക്കാരുടെ ആടിപ്പാടിയുള്ള മ്യൂസിക് ഷോകളിൽനിന്ന് രൂപാന്തരപ്പെട്ടതാണ് പോപ്പ് മ്യൂസിക്. റോക്ക് ആൻഡ് റോൾ, ഡിസ്കോ എന്നിവ ഇതിന്റെ വകഭേദങ്ങളാണ്. മൈക്കൽ ജാക്സണും മഡോണയിലേക്കുമെത്തുമ്പോൾ ആധുനിക പാശ്ചാത്യസംഗീതം നാദസൗന്ദര്യം വെടിഞ്ഞ് പുതിയതലങ്ങളിലേക്കെത്തി.

POP MUSIC
POP MUSIC

*ഏഷ്യൻ രാജ്യങ്ങളുടെ സംഗീതമാണ് പൗരസ്ത്യ സംഗീതം. ഇന്ത്യൻ സംഗീതം ഇതിൽ പ്രധാനമാണ്. ഇൻഡൊനീഷ്യ, മലേഷ്യ, ചൈന, ജപ്പാൻ, അഫ്ഗാനിസ്താൻ എന്നീരാജ്യങ്ങളിലെ സംഗീതവും ഇതിൽപ്പെടുന്നു.

Music of India
Music of India

*പാശ്ചാത്യസംഗീതവും പൗരസ്ത്യസംഗീതവും കൂടിച്ചേർന്നതാണ് ഫ്യൂഷൻ.

 Fusion Music
Fusion Music

*ദക്ഷിണേന്ത്യയിൽ ഉടലെടുത്ത കർണാടക സംഗീതത്തിൽ കൃതികൾ ചിട്ടപ്പെടുത്തുന്നത് സ, രി, ഗ, മ, പ, ധ, നി എന്നീ ഏഴ് സ്വരസ്ഥാനങ്ങൾ ഉപയോഗിച്ചാണ്. പലകാലങ്ങളിലായി ചിട്ടപ്പെടുത്തിയ കൃതികളിൽ പലതും എഴുതി വെക്കപ്പെട്ടിട്ടില്ല. ത്യാഗരാജസ്വാമികൾ, മുത്തു സ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവരാണ് കർണാടകസംഗീതത്തിലെ ത്രിമൂർത്തികൾ. പുരന്ദരദാസരാണ് പിതാമഹൻ.

*കേരളീയ സംഗീതത്തിൽ പ്രാധാന്യം കർണാടക സംഗീതത്തിനാണ്. കഥകളി പ്പദങ്ങൾ, അഷ്ടപദി, വഞ്ചിപ്പാട്ടുകൾ, നാടൻ പാട്ടുകൾ, പുള്ളുവൻ പാട്ടുകൾ എന്നിവയിൽ കർണാടക സംഗീതത്തിന്റെ അടിത്തറയുണ്ട്. മാപ്പിളപ്പാട്ടുകൾ, ഒപ്പനപ്പാട്ടുകൾ, ബദർ പ്പാട്ടുകൾ, കോൽക്കളിപ്പാട്ടുകൾ തുടങ്ങി ഏറെ വിശാലമാണ് കേരളത്തിന്റെ സംഗീതലോകം. ചെമ്പൈ വൈദ്യനാഥ ഭാഗവതരും പാലക്കാട് മണി അയ്യരുമായിരുന്നു സംഗീതജ്ഞരിൽ പ്രമുഖർ. ആറുകാലങ്ങളിൽ അഷ്ടപദി പാടിയ അദ്ഭുതകണ്ഠനായിരുന്നു ഷട്കാല ഗോവിന്ദമാരാർ. സ്വാതിതിരുനാളും, ഇരയിമ്മൻ തമ്പിയും , കെ.സി. കേശവപ്പിള്ളയും കേരളീയ സംഗീതത്തിലെ ത്രിമൂർത്തികളത്രെ.

 Maharaja Swathi Thirunal
Maharaja Swathi Thirunal

*വെള്ളത്തിൽനിന്നുള്ള സംഗീതമാണ് ജല തരംഗം. പല വലുപ്പത്തിലുള്ള പാത്രങ്ങൾ അർധവൃത്താകൃതിയിൽ നിരത്തിവെച്ച് ഓരോന്നിലും നിശ്ചിത അളവിൽ വെള്ളം നിറച്ച് രണ്ട് മുളംകമ്പുകൊണ്ട് തട്ടുമ്പോൾ ഓരോ പാത്രത്തിൽനിന്നും വ്യത്യസ്തമായ സ്വരങ്ങളുയരും. പരിചയസമ്പന്നരായ ജലതരംഗവാദകർക്ക് ഏത് രാഗവും എളുപ്പം വായിക്കാനാവും.

ജല തരംഗം
ജല തരംഗം

*ഇന്ത്യയുടെ തനത് സംഗീതശാഖകളിൽ പ്രധാനപ്പെട്ടതാണ് ഹിന്ദുസ്ഥാനി സംഗീതം. ഗസൽ, ഖയാൽ, കവ്വാലി, ധ്രുപത്, തരാന, തുമ്രി, ടപ്പ, ഭാദ്ര എന്നിങ്ങനെ ഒട്ടേറെ ശാഖകൾ ഇതിനുണ്ട്. ഭക്തിയും പ്രണയവും തത്ത്വചിന്തയും ഉൾച്ചേരുന്ന വരികൾ ഹിന്ദുസ്ഥാനി സംഗീതത്തെ സമ്പന്നമാക്കുന്നു.

ഹിന്ദുസ്ഥാനി സംഗീതം
ഹിന്ദുസ്ഥാനി സംഗീതം

***

You May Also Like

ഭർത്താവിന്റെ മുന്നിൽ പോലും കാമുകന്മാരുടെ കൂടെ രതിവേഴ്ചയിൽ ഏർപ്പെടുന്ന പാവപ്പെട്ട ഒരു ഭാര്യയുടെ കഥ

Mukesh Muke II ഭർത്താവിന്റെ മുന്നിൽ നിന്ന് പോലും കാമുകന്മാരുടെ കൂടെ രതിവേഴ്ചയിൽ ഏർപ്പെടുന്ന പാവപ്പെട്ട…

ഡി എസ് പിയിലും രക്ഷയില്ലാതെ വിജയസേതുപതി

വിജയ് സേതുപതിയെ നായകനാക്കി പൊൻറാം സംവിധാനം ചെയ്ത ചിത്രമാണ് ഡി.എസ്.പി. സേതുപതി . വിജയ് സേതുപതി…

“ബഡ്ജറ്റ് നോക്കേണ്ട മൂന്നാംഭാഗം 9 മണിക്കൂറും അനിമേഷൻ ചെയ്തോ ഞാൻ വെട്ടിച്ചുരുക്കി 3 മണിക്കൂർ ആക്കിക്കോളാം”

Hari L Krishna ദൃശ്യവിസ്മയം Avatar The way of water രണ്ടാം ദിവസം തന്നെ…

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ. 50 കളിൽ തമിഴ്നാട്ടിൽ ജനങ്ങൾ ആവേശത്തോടെ വായിച്ചിരുന്ന കഥയാണ് കൽക്കി കൃഷ്ണമൂർത്തിയുടെ…