ഒരു കാലത്ത് ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാതിരുന്ന മസൂറി..ചരിത്രം വിചിത്രം
മസൂറി..ലക്ഷ്യങ്ങളേതുമില്ലാതെ മണ്‍മുന്നിലെ കാഴ്ചകള്‍ മാത്രം തേടി അലഞ്ഞുതിരിയുവാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കുന്ന നാട്. കുന്നുകളുടെ റാണിയെന്നും സഞ്ചാരികളുടെ സ്വര്‍ഗ്ഗമെന്നുമൊക്കെ വിളിപ്പേരുണ്ട് മസൂറിക്ക്. ഹിമാലയത്തിന്‍റെ കാഴ്ചകളും കുന്നുകളും വീണ്ടും തേടിപ്പോകുവാന്‍ തോന്നിപ്പിക്കുന്ന കാഴ്ചകളും….അങ്ങനെ നിരവധി കാര്യങ്ങളുണ്ട് മസൂറിയില്‍. ഉത്തരാഖണ്ഡില്‍ ഏറ്റവും അധികം സഞ്ചാരികള്‍ തേടിയെത്തുന്ന മസൂരിയുടെ പ്രത്യേകതകളെക്കുറിച്ച്
മന്‍സൂര്‍ എന്ന ചെടിയില്‍ നിന്നും
ഒരു പ്രദേശം തേടിപ്പോകുമ്പോള്‍ ഒപ്പം അതിന്റെ ചരിത്രവും സഞ്ചാരികള്‍ തിരയാറുണ്ട്. അങ്ങനെ മസൂറിയെന്ന പേരിനു പിന്നിലെ കഥ നമ്മെ അതിശയത്തില്‍ തന്നെ കൊണ്ടെത്തിക്കും. ഇവിടെ പ്രാദേശികമായി മാത്രം വളരുന്ന മന്‍സൂര് എന്നു പേരായ ഒരു കുറ്റിച്ചെടിയില്‍ നിന്നുമാണ് മസൂറിക്ക് ആ പേരു ലഭിക്കുന്നത്. അതുകൊണ്ടു തന്നെ മന്‍സൂരി എന്ന് പലരും മസൂറിയെ വിളിക്കാറുണ്ട്.
കണ്ടെത്തിയത് ഇങ്ങനെ
വളരെ അവിചാരിതമായായി ആയിരുന്നു മസൂറിയുടെ കണ്ടുപിടുത്തം. 1090 കളില്‍ ബ്രിട്ടീഷ് ആര്‍മിയിലെ ക്യാപ്റ്റന്‍ യംങ്സും സൂപ്രണ്ടായിരുന്ന മിസ്റ്റര്‍ ഷോറും ചേര്‍ന്നാണ് ഈ പ്രദേശം കണ്ടെത്തുന്നത്. ഈ പ്രദേശത്തിന്‍റെ ഭംഗിയില്‍ ആകൃഷ്ടനായ ക്യാപ്റ്റന്‍ യംങ്സ് പിന്നീട് കാലങ്ങളോളം ഇവിടെ വസിച്ചിരുന്നു.
മാള്‍ റോഡ്
മസൂറിയിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഇവിടുത്തെ മാള്‍ റോഡ് ആണ്. സഞ്ചാരികളും പ്രണയിതാക്കളുമെല്ലാം ഏറ്റവും കൂടുതല്‍ സന്തോഷം കണ്ടെത്തുന്ന മാള്‍ റോഡ് മസൂറിയില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടമാണ്. സാധാരണ സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി മാള്‍ റോഡിനു പേരു വന്നതിനു പിന്നില്‍ ഒരു കാര്യമുണ്ട്. മസൂറിയിലെ തന്നെ െരു സ്ഥലമായിരുന്ന മാള്‍ പ്രദേശത്തിന്റെ ഓര്‍മ്മയ്ക്കായാണ് നഗരത്തിലെ ഈ ഇടം മാള്‍ റോഡ് എന്നറിയപ്പെടുന്നത്. മസൂറിയില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന ഇടങ്ങളിലൊന്നു കൂടിയാണിത്.
വെടിയൊച്ച അനുസരിച്ച് വാച്ചിലെ സമയം
കൊളോണിയല്‍ ഭരണകാലത്ത് ഇവിടെ ഗണ്‍ ഹില്‍ എന്നറിയപ്പെടുന്ന ഹില്ലില്‍ ഒരു പീരങ്കി ഉണ്ടായിരുന്നുവത്രെ. എല്ലാ ദിവസവും ഉച്ചയ്ക്ക് കൃത്യം ഒരു സമയത്ത് ഈ പീരങ്കിയില്‍ നിന്നും വെടി പൊട്ടും. ഈ ശബ്ദം കേട്ടാണ് ആളുകള്‍ സമയം കൃത്യമായി അറിഞ്ഞിരുന്നതെന്നും അതനുസരിച്ച് വാച്ചില്‍ സമയം ശരിയാക്കുമായിരുന്നുവെന്നും പറയപ്പെടുന്നു. ഒരിക്കല്‍ ഇങ്ങനെ വെടിപൊട്ടിയ സമയത്ത് അത് താഴെ ഒരു സ്ത്രീയുടെ തലയില്‍ പതിച്ച ഒരു സംഭവമുണ്ടായിരുന്നു. അതിനു ശേഷം ഇത് നിര്‍ത്തലാക്കി.
ലാല്‍ ടിബ്ബട
മസൂറിയിലെ ഏറ്റവും മികച്ച വ്യൂ പോയിന്‍റുകളില്‍ ഒന്നാണ് ലാല്‍ ടിബ്ബ. മസൂറിയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം കൂടിയാണ് ഇത്.സമുദ്ര നിരപ്പില്‍ നിന്നും 2,290 മീറ്ററ്‍ അഥവാ 7,510 അടി ഉയരം ഇതിനുണ്ട്. ഇവിടെ നിന്നാല്‍ മസൂറി എന്ന നഗരത്തിന്റെ കാഴ്ചകളെല്ലാം ഒരു പക്ഷിയുടെ കണ്ണിലെന്നതു പോലെ ആസ്വദിക്കാം.
ദലൈ ലാമയുടെ ആദ്യ ഇന്ത്യന്‍ ഭവനം
ടിബറ്റന്‍ ആത്മീയ നേതാവായ ദലൈ ലാമയുടെ ആദ്യ ഇന്ത്യന്‍ ഭവനം സ്ഥിതി ചെയ്യുന്ന ഇടം മസൂറിയാണ്യ 1959 ല്‍ അദ്ദേഹത്തിന് 23 വയസ്സായിരിക്കെ ചൈനീസ് നിണത്തിലുള്ള ടിബറ്റില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കുകയും അഭയം തേടി ഇന്ത്യയിലെത്തുകയും ചെയ്തു. അന്ന് മസൂറി ആയിരുന്നു അദ്ദേഹത്തിന് അഭയം നല്കിയത്. അവിടെ നിന്നാണ് അദ്ദേഹം ഹിമാചല്‍ പ്രദേശിലെ ധര്‍മ്മ ശാലയിലേക്ക് പോകുന്നതും ടിബറ്റന്‍ സെറ്റില്‍മെന്‍റ് സ്ഥാപിക്കുന്നതും. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ടിബറ്റന്‍ സ്കൂളുകളിലൊന്നായയ ടിബറ്റന്‍ ഹോംസം ഫൗണ്ടേഷന്‍ സ്ഥിതി ചെയ്യുന്നതും മസൂറിയിലാണ്. മസൂറിയിലെ ഹാപ്പി വാലിയിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
മരണത്തിന്റെ ഖനി
ഇന്ത്യയിലെ തന്നെ ഏറ്റവും പേടിപ്പെടുത്തുന്ന ഇടങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്നത് മസൂറിയിലാണ്, മസൂറിയിലെ ലാംബി ദേഹാർ മൈന്‍ ആണിത്. മരണത്തിന്റെ ഖനി എന്നാണിതിന്‍റെ പേരു തന്നെ. 1990 കളിലാണ് ആ ദാരുണ സംഭവം ഇവിടെ നടക്കുന്നത്.അക്കാലത്ത് ചുണ്ണാമ്പു കല്ലിന്റെ കല്ലിന‍്‍റെ ഖനനത്തിനായി ഒരു ഖനി ഇവിടെ ആരംഭിക്കുകയുണ്ടായി.. അന്‍പതിനായിരത്തോളം ആളുകള്‍ പണിയെടുക്കുന്ന ഇടമായിരുന്നുവെങ്കിലും അവര്‍ക്ക് മതിയായ സുരക്ഷ ജീവനും ജോലിക്കും ഇവിടെ ഉണ്ടായിരുന്നില്ല, തുറക്കുകയുണ്ടായി. ഏകദേശം അൻപതിനായിരത്തോളം ആളുകളായിരുന്നു ആ സമയത്ത് അവിടെ ജോലി ചെയ്തിരുന്നത്. ഒരിക്കല്‍ ഖനിയിലിറങ്ങി പണിയെടുക്കുന്നിനിടെ എന്തോ സുരക്ഷാ വീഴ്ച സംഭവിക്കുകയും നൂറ് കണക്കിന് ആളുകള്‍ മരിക്കുകയും ചെയ്തുവത്രെ.അന്ന് ആ സംഭവത്തോടെ ഇവിടം ആളുകൾ ഉപേക്ഷിച്ചു. അനാഥമാക്കപ്പെട്ട വീടുകളും ഖനിയും ആ ദുരന്തത്തിന്റെ അവശേഷിപ്പെന്നോണം ഇവിടെ നിലനിൽക്കുന്നു.
മസൂരിയിൽ ലൈബ്രറി ചൗക്കിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് ലാംബി ദേഹാർ മൈൻ സ്ഥിതി ചെയ്യുന്നത്.
ജോര്‍ജ് എവറസ്റ്റ് ഹൗസ്
എവറസ്റ്റിന്റെ ഉയരം കണക്കാക്കിയ ജോര്‍ജ് എവറസ്റ്റ് താമസിച്ചിരുന്ന സ്ഥലവും മസൂറിയിലാണ്. 1830 മുതല്‍ 1843 വരെ സര്‍വ്വേയര് ജനറല്‍ ഓഫ് ഇന്ത്യയായിരുന്ന അദ്ദേഹം ഇവിടെയായിരുന്നു താമസിച്ചിരുന്നത്. കുന്നിലൂടെ കയറിയിറങ്ങി യാത്ര ചെയ്താല്‍ മാത്രമേ ഈ 18-ാം നൂറ്റാണ്ടിലെ ഭവനത്തിലേക്ക് എത്തിച്ചേരുവാന്‍ സാധിക്കു. കൊളോണിയല്‍ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഭവനം വിസ്മയിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ബെനോങ് ഹില്ലിനു സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സ്കൂള്‍
ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സ്കൂളുകളിലൊന്നായ വുഡ്സ്റ്റോക് സ്കൂള്‍ സ്ഥിതി ചെയ്യുന്നതും മസൂറിയിലാണ്. ഇന്‍റര്‍നാഷണല്‍ കോറസിഡന്‍ഷ്യല്‍ സ്കൂളായ ഇത് ലാന്‍ഡൗര്‍ എന്ന സ്ഥലത്താണുള്ളത്. ഏഷ്യയിലെ ഏറ്റവും പഴയ റെസിഡന്‍ഷ്യല്‍ സ്കൂളും ഇതാണ്. 26 രാജ്യങ്ങളില്‍ നിന്നുള്ല വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
നായകള്‍ക്കും ഇന്ത്യക്കാര്‍ക്കം പ്രവേശനമില്ല
ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് മസൂറിയില്‍ എഴുതപ്പെട്ടിരുന്ന വാക്കുകളാണിത്. മാള്‍ സ്ട്രിങ്ങിലായിരുന്നു ഈ ബോര്‍ഡ് ബ്രിട്ടീഷുകാര്‍ പതിച്ചത്. എന്നാല്‍ മോട്ടിലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ ഇത് തകര്‍ക്കുകയും എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ ബോര്‍ഡ് തന്നെ ഇവിടെ നിന്നും എടുത്തു മാറ്റി
നെഹ്റു കുടുംബത്തിന്റെ പ്രിയപ്പെട്ടയിടം
1920-40 കാലഘട്ടത്തില്‍ നെഹ്റു കുടുബത്തിന്റെ ഏറ്റവും പ്രിയപ്പെട്ടയിടം ആയിരുന്നു മസൂറി. സ്ഥിരമായി അവര്‍ ഇവിടേക്ക് ചെറിയ ചെറിയ യാത്രകള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഇവിടുത്തെ ആഢംബര ഹോട്ടലായ സാവോയ് ഹോട്ടലിലായിരുന്നു അവരുടെ താമസം കൂടാതെ നെഹ്റുവിന്റെ സഹോദരിയായ വിജയ ലക്ഷ്മി പണ്ഡിറ്റിന്റെ ഭവനം സമീപത്ത് തന്നെയുള്ള ഡൂണ്‍ വാലിയിലായിരുന്നു.
റസ്കിന്‍ ബോണ്ടും മസൂറിയും
നമ്മുടെയൊക്കെ കുട്ടിക്കാലത്തെ മനോഹരമാക്കിയ കഥകളുടെ സൃഷ്ടാവായ റസ്കിന്‍ ബോണ്ട് കാലങ്ങളോളം ഇവിടെ ചിലവഴിച്ചിരുന്നു. മസൂറിക്ക് സമീപമുള്ള ലാന്‍ഡ്ലോറിലായിരുന്നു അദ്ദേഹത്തിന്‍റെ താമസം.