“മേഴ്സിക്കുട്ടിയമ്മയെ തെറി വിളിക്കുന്ന പ്രേമചന്ദ്ര ശിഷ്യന്മാരെ “
അതെ സഖാവ് മേഴ്സിക്കുട്ടിയമ്മയുടെ അപ്പൻ RSP ക്കാരൻ ആയിരുന്നു, മൻഡ്രോതുരുത്തെന്ന ചെറു ഗ്രാമത്തിൽ നിന്നും ഉപരി പഠനത്തിന് കൊല്ലം പട്ടണത്തിന്റെ ഹൃദയത്തിൽ ചരിത്രം ഉറങ്ങുന്ന കൊല്ലം S.N കോളേജിൽ മേഴ്സി എന്ന വിദ്യാർത്ഥി എത്തി. തീക്ഷണമായ വിദ്യാർത്ഥി പോരാട്ടങ്ങൾ നടക്കുന്ന കാലം, അവർ SFI പ്രവർത്തകയായി, തീഷ്ണമായ സമര പോരാട്ടങ്ങളിൽ പങ്കാളിയായി ശ്രീനാരാണ കോളേജിന്റെ ശ്രദ്ധാകേന്ദ്രമായി, ആ കാലഘട്ടത്തിലാണ് RSS കാപാലികർ സ. ശ്രീകുമാർ എന്ന അന്നത്തെ SFI S.N കോളേജ് യൂണിറ്റ് പ്രസിഡന്റിനെ കുത്തി കൊലപ്പെടുത്തുന്നത്, സഹ പ്രവർത്തകനെ, സഹപാഠിയെ, അറുംകൊല ചെയ്ത RSS കാപാലികർക്കെതിരെ സ:മേഴ്സിക്കുട്ടിയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടം ഇന്നും കൊല്ലം ശ്രീനാരായണ കോളേജിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്തിട്ടുണ്ട്, അവർ വിദ്യാർത്ഥി സംഘടനാ പ്രവർത്തകയായി വളർന്നു. സ്റ്റുഡൻസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (SFI) കേന്ദ്രകമ്മിറ്റി വരെ എത്തി.
തന്റെ 32 മത്തെ വയസിൽ 1987ൽ വൻ ഭൂരിപക്ഷത്തിൽ നിയമസഭയിൽ കുണ്ടറ മണ്ഡലത്തെ പ്രതിനിധീകരിച്ച് എത്തി, പിന്നീട് ദീർഘകാലം ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിച്ചു.. ഒട്ടനവധി കശുവണ്ടി തൊഴിലാളികളുടെ സമരപോരാട്ടങ്ങളുടെ നെടുനായകത്വം വഹിച്ചു.. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറ മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച ജെ മേഴ്സിക്കുട്ടിയമ്മ യെ ചരിത്ര ഭൂരിപക്ഷത്തിന്റെ പിൻബലത്തോടെയാണ് നിയമസഭയിലേക്ക് നടന്നുകയറിയത്… മന്ത്രിയുമായി.
ഇന്നലെ മനോരമ ചാനൽ ചർച്ചയായ കൗണ്ടർ പോയിന്റിൽ ബഹുമാന്യനായ കൊല്ലം എംപി എൻ. കെ പ്രേമചന്ദ്രൻ പറഞ്ഞ വസ്തുതാവിരുദ്ധമായ വാദങ്ങളെ, തിരുത്തുകയും പ്രേമചന്ദ്രൻ പറയുന്നത് വസ്തുതാ വിരുദ്ധവും പൊതു സമൂഹത്തിനിടയിൽ തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് തുറന്നടിച്ചു, വസ്തുനിഷ്ടമായ കാര്യങ്ങൾ ചർച്ചയിലൂടെ പൊതുജനങ്ങൾക്കും ചാനൽ അവതാരകനും ബോധ്യപ്പെടുത്തി, തന്റെ കപട വാദങ്ങൾ വസ്തുനിഷ്ഠമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊളിച്ചടുക്കിയത് കൊല്ലം എംപിയെ പ്രകോപിതനാക്കി, മറിച്ചൊരു വാദങ്ങളും ഉന്നയിക്കാൻ ഇല്ലാത്തതുകൊണ്ട് ആ വിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയുംചെയ്തു.
പൊതുസമൂഹത്തിനു മുന്നിൽ തന്റെ വാദങ്ങൾ എല്ലാം കളവാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ, പിന്നീടദ്ദേഹം ഫേസ്ബുക്ക് ലൈവിൽ വന്നു, അതാകുമ്പോൾ, വാദങ്ങൾ പൊളിച്ചടുക്കാൻ വേറെ ആരും വരുന്നില്ലല്ലോ! ഞരമ്പുകൾ വലിച്ചുമുറുക്കി അദ്ദേഹം ഗീർവാണങ്ങൾ മുഴക്കി കൊണ്ടിരുന്നു.പൊതുസമൂഹത്തിനു മുന്നിൽ ഇളിഭ്യനായ കൊല്ലം എംപി തന്റെ അനുയായികളെ ഉപയോഗിച്ച് ഫേസ്ബുക്കിൽ സഖാവ് ജെ മേഴ്സിക്കുട്ടിയമ്മ ക്കെതിരെ തെറിയഭിഷേകം നടത്തുകയാണ്, ജാതിയും മതവും ഒക്കെ തെറിയഭിഷേക ങ്ങളിൽ വിഷയങ്ങളായി വരുന്നുണ്ട്, പിന്നെ അണ്ടിയാപ്പീസ് ആണ് പ്രധാന വിഷയം, പ്രേമചന്ദ്രൻ ശിഷ്യൻമാരെ കശുവണ്ടി ഫാക്ടറികളും കശുവണ്ടി തൊഴിലാളികളും ഒരുപാട് ഉള്ള നാടാണ് കൊല്ലം, കശുവണ്ടി തൊഴിലാളികൾക്ക് വേണ്ടി പതിറ്റാണ്ടുകളായി അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ഒരു തൊഴിലാളി നേതാവ് കൂടിയാണ് സഖാവ് മേഴ്സി കുട്ടിയമ്മ, കശുവണ്ടി തൊഴിലും തൊഴിലാളികളും ഞങ്ങൾക്ക് അഭിമാനമാണ്, അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും, അവകാശത്തിനു വേണ്ടി പോരാടാനും ഞങ്ങൾ ഇനിയും കാണും, അതിന്റെ പേരിൽ നിങ്ങൾ പറയുന്ന ആക്ഷേപങ്ങളും പരിഹാസങ്ങളും ഞങ്ങൾക്ക് കുഴപ്പമില്ല, നാവായിക്കുളം തമ്പുരാന് ചിലപ്പോൾ കശുവണ്ടിയും കശുവണ്ടി തൊഴിലാളികളും ഒക്കെ അയിത്തം ആയിരിക്കാം, എന്നാൽ തിരഞ്ഞെടുപ്പ് വരുമ്പോൾ കശുവണ്ടി ഫാക്ടറികളിൽ ചെന്ന് കശുവണ്ടി തൊഴിലാളികളുടെ മുന്നിൽ കുമ്പിട്ടു നിൽക്കാൻ യാതൊരു നാണവും ഇല്ല.
ജാതിയും മതവും തന്റെ ജീവിതത്തിൽ ഒരു ഘടകവും അല്ലെന്ന് ജീവിതംകൊണ്ട് തെളിയിച്ച ധീര വനിതയാണ് സഖാവ് ജെ മേഴ്സിക്കുട്ടിയമ്മ .അങ്ങനെ അനേകായിരം തീഷ്ണമായ സമര പോരാട്ടങ്ങളിലൂടെ സ്ഫുടം ചെയ്തെടുത്ത ഈ പെൺകരുത്തിനെ തെറി കളുടെയും ആക്ഷേപങ്ങളും മഴവെള്ളപ്പാച്ചിൽ ഉണ്ടാക്കി തകർത്തു കളയാമെന്ന്, അഭിനവ എട്ടുകാലി മമ്മൂഞ്ഞും ശിഷ്യഗണങ്ങളും കരുതുന്നുണ്ടെങ്കിൽ അത് മലർപ്പൊടി കാരന്റെ സ്വപ്നം മാത്രമായിരിക്കും. ” തെറിക്കുത്തരം മുറിപ്പത്തൽ എന്ന പ്രയോഗം ഇവിടെ ആവശ്യമില്ല കൃമി കീടങ്ങളെ ആരും പത്തല് വെട്ടി അടിക്കാറില്ലല്ലോ”

