Sunil Kumar

ഒരു ഹിറ്റ്‌മേക്കറുടെ അസ്തമയം
നിശാസുരഭികൾ/2000

മദനോത്സവം,രാസലീല, സത്രത്തിൽ ഒരു രാത്രി, വിഷ്ണുവിജയം,ഈ ഗാനംമറക്കുമോ തുടങ്ങി മലയാളികൾക്ക് ഒരിക്കലും മറക്കാൻകഴിയാത്ത ഒട്ടേറെചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് എൻ ശങ്കരൻനായർ.. മലയാളത്തിലെ ഏറ്റവും ദൈർഘ്യമേറിയ കരിയർഗ്രാഫ് ഉള്ള സംവിധായകനും ഇദ്ദേഹമായിരുന്നു ഈ അടുത്തകാലം വരെ..

നിശാസുരഭികൾ യുട്യൂബിൽ കാണാം > നിശാസുരഭികൾ

1956ൽ പുറത്തിറങ്ങിയ അവരുണരുന്നു എന്ന ചിത്രംമുതൽ രണ്ടായിരത്തിൽ പുറത്തിറങ്ങിയ മേൽപ്പറഞ്ഞ ചിത്രം നിശാസുരഭികൾ വരെനീളുന്ന 44 വർഷത്തെ സംവിധായകജീവിതം..
നല്ലൊരു വായനക്കാരനായിരുന്ന ശങ്കരൻനായർ പല ഇംഗ്ലീഷ് ക്ലാസിക്കുകളിലെയും തീമുകളെ അധികരിച്ച് മലയാളത്തിലേക്ക് ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്..

ആദ്യചിത്രത്തിന്റെ പരാജയത്തിനുശേഷം ഒരു വ്യാഴവട്ടക്കാലത്തോളം ശങ്കരൻനായർ നിശബ്ദനായിരുന്നു തുടർന്ന് അരക്കില്ലം എന്ന ചിത്രവുമായി രംഗത്തെത്തി. മിസ്കുമാരിയുടെ അവസാന ചിത്രം എന്ന ചരിത്രപ്രാധാന്യംകൂടി അരക്കില്ലത്തിനുണ്ട്. തുടർന്ന് ശ്രീവിദ്യയുടെ അരങ്ങേറ്റചിത്രമായ ചട്ടമ്പിക്കവലയും അദ്ദേഹം സംവിധാനംചെയ്തു.. രതി അന്തർധാരയായും,നിറഞ്ഞും ഒഴുകുന്ന ഒട്ടേറെചിത്രങ്ങൾ ശങ്കരൻനായരുടെ സംഭാവനകളാണ്.. അത്തരം ചിത്രങ്ങൾ അശ്ലീലമായിപ്പോകാതെ ഒരുക്കുന്നതിൽ ഒരു പ്രത്യേകവൈദഗ്ദ്ധ്യം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു..

അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത അതിലെ നിത്യഹരിതങ്ങളായ ഗാനങ്ങളായിരുന്നു. മലയാളത്തിൽ കമൽഹാസന്റെ ഗോഡ്ഫാദർ ആയിരുന്നു ശങ്കരൻ നായർ.. കൗമാരംപിന്നിട്ട കമലിന് ആദ്യകാലത്ത് ഒട്ടേറെഹിറ്റുകൾ സമ്മാനിച്ചത് അദ്ദേഹമായിരുന്നു . അക്കാലത്ത് കമൽ എല്ലാം തീരുമാനിച്ചിരുന്നത് അദേഹത്തിന്റെ ഉപദേശത്തോടുകൂടിയായിരുന്നു എന്നാണ്അറിവ്.. പിന്നീട് ഇരുവരുംഅകന്നു.. ശങ്കരൻനായർ 2005ൽ ചെന്നൈയിൽ അന്തരിക്കുമ്പോൾ കമൽഹാസൻ നഗരത്തിൽ ഉണ്ടായിരുന്നിട്ടുപോലും ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നില്ല എന്ന് ഭാര്യ ഉഷാറാണി ഒരിക്കൽ പറഞ്ഞിരുന്നു..

എഴുപതുകളിലെ അവസാനം ആരംഭിച്ച ചലച്ചിത്രനിർമ്മാണം ആദ്യമൊക്കെ അല്പംനേട്ടങ്ങൾ ഉണ്ടാക്കിക്കൊടുത്തിരുന്നുവെങ്കിലും പിന്നീട് ശങ്കരൻനായരെ വലിയ പതനത്തിലേക്കാണ് കൊണ്ട് ചെന്ന് എത്തിച്ചത്.. തമ്പുരാട്ടി പോലെയുള്ള ചിത്രങ്ങൾ സാമ്പത്തികമായി നേട്ടം ഉണ്ടാക്കിക്കൊടുത്തുവെങ്കിലും സ്വത്ത്,കൽക്കി തുടങ്ങിയ ചിത്രങ്ങളുടെ വലിയപരാജയം അദ്ദേഹത്തെ പടുകുഴിയിലേക്ക് തള്ളിയിട്ടു..അതുവരെ മുഖ്യധാരസംവിധായകനായിരുന്ന ശങ്കരൻനായർ പിന്നീട് തരംതാഴ്ന്ന ചിത്രങ്ങൾവരെ സംവിധാനം ചെയ്തുതുടങ്ങി.. 1991ൽ പുറത്തിറങ്ങിയ അഗ്നിനിലാവ് എന്ന ചിത്രത്തിനുശേഷം വിശ്രമജീവിതത്തിലായിരുന്ന അദ്ദേഹം 2000 കാലഘട്ടത്തിലെ രതിതരംഗത്തിൽ നിശാസുരഭികൾ എന്ന ചിത്രംകൂടി സംവിധാനം ചെയ്യുകയുണ്ടായി..

അവസാനകാലം സാമ്പത്തികമായി മോശമായ അവസ്ഥയിലായിരുന്ന അദ്ദേഹം തന്റെ കഷ്ടപ്പാടുകൾ മറ്റുള്ളവരെ അറിയിക്കുന്നതിൽ വിമുഖനായിരുന്നു.ഒരുകാലത്ത് ഹിറ്റമേക്കറായിരുന്ന സംവിധായകന് 75ആം വയസ്സിൽ ഇങ്ങനെയൊരു ചിത്രം സംവിധാനംചെയ്യേണ്ടിവന്ന അവസ്ഥ അദ്ദേഹത്തിന്റെ പലചിത്രങ്ങളെയും സ്നേഹിച്ചിരുന്ന ആരാധകരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടാവണം..

Leave a Reply
You May Also Like

കൊറിയയിൽ നിന്നും ഉഗ്രനൊരു കിളി പറത്തും സൈ ഫൈ ത്രില്ലെർ പടം

Vino John ഇതാ കൊറിയയിൽ നിന്നും ഉഗ്രനൊരു കിളി പറത്തും സൈ ഫൈ ത്രില്ലെർ പടം.…

സെന്റിമെന്റ്സിനും പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന “ചതി” മെയ് അഞ്ചിന് തീയറ്ററുകളിൽ എത്തും

“ചതി ” ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡബ്ലീയു എം മൂവീസിന്റെ ബാനറിൽ എൻ കെ മുഹമ്മദ്…

കെനിയയിലെ മസായ്മാരയിൽ പ്രകൃതിയുടെ മടിത്തട്ടിലെ കാഴ്ച്ചകള്‍ ആസ്വദിച്ചുകൊണ്ട് ചാക്കോച്ചനും പ്രിയയും

ഒഴിവുസമയം യാത്രയിലൂടെ ആഘോഷിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും . താരത്തിനിപ്പോൾ തിരക്കേറിയ കാലമാണ്.…

70 വർഷത്തെ പോരാട്ടം, പൊന്നിയിൻ സെൽവൻ എന്ന കഥയെക്കാളും അത് സിനിമയാക്കാൻ നോക്കിയവരുടെ കഥ

പൊന്നിയിൻ സെൽവൻ പുസ്തകത്തിന്റെ അല്ല, പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ കഥ ചരിത്രം ആണ്  Dwarak…