ഇവന്മാരെ തീറ്റിപോറ്റാൻ വേശ്യവൃത്തിക്ക് സമാനമായ സാഹചര്യങ്ങളിൽ കൂടി കടന്ന് പോയ സ്ത്രീകൾ ഉണ്ട്

174

Asharani Lakshmikutty

കുറച്ചെങ്കിലും ആൺ വയലൻസ് മുക്തയിടം എന്ന് കരുതിയിരുന്നത് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾക്കും, അതിന്റെ പോഷക സംഘടനകൾക്കും, മത സംഘടനകൾക്കും മറ്റും പുറത്തുള്ള സമാന്തര രാഷ്ട്രീയത്തിന്റേതായിരുന്നു.പുരോഗമന രാഷ്ട്രീയ പാർട്ടികളിൽ നിന്നും കാമ്പസ്സ് പൊളിറ്റിക്ക്സിൽ നിന്നും പുരുഷ മേധാവിത്വത്തിന്റേയും വിവേചനത്തിന്റെയും അന്തമില്ലാത്ത വയലൻസുകളിൽ നിന്ന് പുറത്ത് ചാടി കേരളത്തിൽ സ്ത്രീപക്ഷം ഉൾപ്പടെ പല പാർശ്വവത്കൃത രാഷ്ട്രീയത്തിനും സ്പെയ്സ് ഉണ്ടാക്കിയവർ. ആ ഇടങ്ങൾ സ്വതന്ത്ര ചിന്തകൾ ഉളള സ്ത്രീകളെ ഒരു പരിധിവരെ അക്കോമഡേറ്റ് ചെയ്തിരുന്നു.പക്ഷെ കാലം മുന്നോട്ട് പോകെ സ്ത്രീകളുടെ ലിബറൽ ചിന്തകൾ സ്വാതന്ത്ര്യ ബോധം ഇവയെ മുതലെടുക്കുന്ന ഒരു വലിയ കോക്കസ്സ് തന്നെ രൂപപ്പെട്ടു. സ്ത്രീകൾ എങ്ങനെ ചിന്തിക്കണമെന്ന് അവർ പറഞ്ഞ് തുടങ്ങി. ശരീരത്തിലേക്കുളള കടന്ന് കയറ്റങ്ങളേയും ചൂഷണങ്ങളേയും ശരീരത്തിന്റെ രാഷ്ട്രീയം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ന്യായികരിച്ചു. എതിർത്തവരെ സദാചാരവാദികളാക്കി.

ഇതൊക്കെ സർവെെവ് ചെയ്ത് നിന്നവർ രണ്ട് തരം ആണ്, ഒന്ന് ശക്തമായ രാഷ്ട്രീയ അടിത്തറയും ഇച്ഛാശക്തി ഉളളവർ, രണ്ടാമത്തേത് പ്രിവിലേജ് ഉളള ഒരു മധ്യവർഗ്ഗം. അതിൽ തന്നെ ഏറ്റവും ക്രൂരമായ അവസ്ഥ ഈ പ്രിവിലേജ്ഡ് മധ്യവർഗ്ഗ സ്ത്രീകൾ പോലും സമാന്തര രാഷ്ട്രീയങ്ങളിലെ ആൺ വയലൻസിന് കുട പിടിച്ചു. ഒരു സ്ത്രീയെ മാനസീകമായും ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് മടുക്കുന്ന കാലം പുതിയ ഇരയെ തേടാനും ഇതേ രാഷ്ട്രീയത്തിന്റെ പുരോഗമന ഇടങ്ങളും ചിന്തകളും തന്നെ ഉപയോഗിച്ചു.

ചെറിയ വയലന്സുകളോട് പോലും അത്രകാലം പ്രതികരിച്ചിരുന്ന സ്ത്രീകൾ പലരും ഇവരുടെ സ്വാധീനത്താൽ നിശ്ശബ്ദരായി. ഇവന്മാരെ തീറ്റിപോറ്റാൻ വേശ്യവൃത്തിക്ക് സമാനമായ സാഹചര്യങ്ങളിൽ കൂടി വരെ കടന്ന് പോയ സ്ത്രീകൾ ഉണ്ട്. തങ്ങൾ നേരിടുന്ന വയലൻസുപോലും അടയാളപ്പെടുത്താനാകാതെ ലിബറൽ ലെെംഗീകത എന്നാൽ ആർക്കും വഴങ്ങികൊടുക്കലാണ് തെറ്റിദ്ധരിപ്പിക്കപ്പെട്ട സ്ത്രീകൾ.സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പലതരം അസമത്വങ്ങളിൽ ഒന്നു മാത്രമാണ് ലെെംഗീകതയിലെ തിരഞ്ഞെടുപ്പും സ്വാതന്ത്ര്യവും, ആരെങ്കിലും അത് ശരിയായാൽ ബാക്കിയെല്ലാം ശരിയാകും എന്ന് പറഞ്ഞ് പുരോഗമന ലെെംഗീക ബന്ധങ്ങൾക്ക് നിർബന്ധിച്ചാൽ ചൂഷണമല്ലാതെ മറ്റൊന്നും അല്ല എന്നെങ്കിലും തിരിച്ചറിയണം.

പുരോഗമന സമൂഹങ്ങളിൽ ഒക്കെ സ്ത്രീകൾ ഓടി നടന്ന് സെക്സ് ചെയ്യുന്നു എന്നതൊക്കെ തെറ്റിദ്ധാരണയാണ്. മാനസീകമായും ശാരീരികമായും ഉണ്ടാകുന്ന എല്ലാ വയലൻസുകൾക്കും സ്ത്രീകൾക്ക് പ്രോട്ടക്ഷനും കോമ്പൻസേഷനും റീഹാബിൽറ്റേഷനും എല്ലാം പ്രോവെെഡ് ചെയ്യുന്ന സമൂഹങ്ങളിലാണ് സ്വതന്ത്ര ലെെംഗീകത അതിന്റെ യഥാർത്ഥ അർത്ഥത്തിലും ലക്ഷ്യത്തിലും എത്തുകയുളളു. ഭൂരിപക്ഷം സംഭവങ്ങളിലും നിയമ നടപടി ഉണ്ടായാൽ ആണുങ്ങൾ അണ്ടർ ഗാർമെന്റ്സ് വരെ വിറ്റ് കേസുനടത്തേണ്ട, നഷ്ടപരിഹാരം കൊടുക്കേണ്ട അവസ്ഥയുണ്ട് അവിടങ്ങളിൽ. ഇതൊന്നും ഇല്ലാത്ത തൊണ്ണൂറു ശതമാനം അബ്യൂസ് കേസുകളും തുറന്ന് പറയാൻ പോലും സാഹചര്യം ഇല്ലാത്ത നമ്മുടെ സമൂഹങ്ങളിൽ ലെെംഗീകതയിലെ സ്വാതന്ത്ര്യം വളരെ പക്വതയോടെ എടുക്കേണ്ട ഒരു അവകാശമാണ്. കുറഞ്ഞപക്ഷം ഒരു ​ എക്സ്പ്ളോയിറ്റേഷൻ ഉണ്ടായാൽ അത് തിരിച്ചറിയാനെങ്കിലും സാധിക്കണം.നമുക്ക് നമ്മുടെ സ്പെയ്സുകൾ തീർച്ചയായും തിരിച്ച് പിടിക്കണം… കുറെ പുഴുകുത്തുകളെ പിടിച്ച് പുറത്ത് ഇട്ടത് കൊണ്ട് ഗുണമല്ലാതെ വേറെ ഒന്നും സംഭവിക്കില്ല.


കവി കരിം മലപട്ടണം പറയുന്നത് വായിക്കൂ. നാമൂസും നദിയും ഒരുകാലത്തു അടുത്ത സുഹൃത്തുക്കളായിരുന്നു , ഒടുവിൽ കോഴിക്കോട് ആർട്ട് ഗാലറിക്ക് മുന്നിൽ വെച്ച് സുഹൃത്തുക്കൾ അവന്റെ ചെള്ള അടിച്ചുപൊളിക്കുമ്പോൾ ഞാനും അവരുടെ കൂടെ ഉണ്ടായിരുന്നു.

“നദി വർഷങ്ങളായി എന്റെ സുഹൃത്തായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരുപാട് പുസ്തക പ്രകാശനങ്ങളിലും കവിയരങ്ങുകളിലും മറ്റ്‌ സാംസ്‌കാരിക സമ്മേളനങ്ങളങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഖത്തറിൽ ഒരുമിച്ച് ഒരേ കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്, ഒരേ മുറിയിൽ കിടന്നുറങ്ങിയിട്ടുണ്ട്, ജോലി പോയി ഒരുമിച്ച് ബിസിനസ് ചെയ്തിട്ടുണ്ട്, ബിസിനസ് പൊട്ടി പാളീസായി ഒരുമിച്ച് പട്ടിണി കിടന്നിട്ടുണ്ട്, അവൻ എന്റെ വീട്ടിൽ വന്നിട്ടുണ്ട്, താമസിച്ചിട്ടുണ്ട്, അവസാനം കോഴിക്കോട് ആർട്ട് ഗാലറിക്ക് മുന്നിൽ വെച്ച് സുഹൃത്തുക്കൾ അവന്റെ ചെള്ള അടിച്ചുപൊളിക്കുമ്പോൾ ഞാനും അവരുടെ കൂടെ ഉണ്ടായിരുന്നു.

May be an image of 1 person and textനാമൂസ് എന്റെ സുഹൃത്തായിരുന്നു, അവന്റെ കവിതകൾ ഞാൻ എഡിറ്റ് ചെയ്തുകൊടുത്തിട്ടുണ്ട്, ഒരുമിച്ച് കിടന്നിട്ടുണ്ട്, അവന് ഞാൻ അപരാധിക എഴുതിക്കൊടുത്തു പോയിട്ടുണ്ട്. അവനെ ദുബായിൽ കൊണ്ടുനടന്ന് അർമാദിച്ചിട്ടുണ്ട്, അതൊക്കെ ഓരോ കാലങ്ങൾ.എന്നുകരുതി ഈ രണ്ട് കീടങ്ങളും കാട്ടിക്കൂട്ടിയ കന്നംതിരിവുകൾക്കും ഉഡായിപ്പുകൾക്കുമൊക്കെ സുഹൃത്തുക്കൾ എന്ന നിലയിൽ ഞാനും, സുഹൃത്തുക്കൾ എന്ന നിലയിൽ കൂടെയുണ്ടായിരുന്ന മൻസൂർ കൊച്ചുകടവനും, മുർഷിദ് മുഹമ്മദും, ഷുക്കൂർക്കയുമൊക്കെ മറുപടി പറയണമെന്ന് പറയുന്നത് ഏത് പൂഞ്ഞാറ്റിലെ ന്യായമാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

എന്നെ സംബന്ധിച്ചിടത്തോളം ഒരാളുമായി സൗഹൃദം ആരംഭിക്കുന്നത് അയാൾ എത്രത്തോളം പുണ്യാളനാണ്‌ എന്ന് ചൂഴ്ന്ന് നോക്കിയൊട്ടൊന്നുമല്ല. കാട്ടങ്ങളാണ് എന്ന് മനസിലായി കഴിഞ്ഞാൽ ഉപേക്ഷിക്കുക എന്നതല്ലാതെ വേറെ ഓപ്‌ഷനൊന്നുമില്ല. അതാണ് ചെയ്തുകൊണ്ടിരിക്കുന്നതും.ഈ രണ്ട് നായിന്റെ മക്കളെ എവിടെ വെച്ച് കണ്ടാലും അപ്പോഴൊക്കെ ചെള്ള അടിച്ചു മൂളിക്കുക എന്നല്ലാതെ ഇനി എനിക്ക് ഒന്നും ചെയ്യാനില്ല. അത് ചെയ്തുകൊണ്ടേയിരിക്കും എന്നല്ലാതെ ഈ വിഷയത്തിൽ എനിക്ക് മറ്റൊന്നും പറയാനില്ല.

നബി: നദി എന്ന് അവനെ വിളിക്കുന്നത് ഒരു മൈരും വിചാരിച്ചിട്ടല്ല, വിളിക്കാൻ സൗകര്യമുള്ള പേരിന്റെ ആദ്യത്തെ രണ്ടക്ഷരം എന്നല്ലാതെ, നാമൂസ് എന്ന കഴുവേറിയുടെ യഥാർത്ഥ പേര് ഇപ്പോഴും എനിക്ക് അറിയുകയുമില്ല .”


Sudheer Ma

‘സൂചിക’യുമായി സഹകരിച്ച എഴുത്തുകാരും വ്യക്തികളും ഒരിക്കലും ചിന്തിച്ചുകാണില്ല അയാൾ കൗശലശാലിയായ ഒരു പീഡോഫൈൽ ആയിരിക്കുമെന്ന്

നാമൂസ് എന്ന മൻസൂറിന്റെ സൂചിക ബുക്സിനു വേണ്ടി ലോഗോ ചെയ്തതും, ആദ്യ കാലത്തെ പ്രൊമോ ഡിസൈൻ ചെയ്തതും ഞാനാണ്. പിന്നീടും സൂചികയ്ക്ക് വേണ്ടി ചില വർക്കുകൾ ചെയ്തിരുന്നു. സുഹൃത്ത് കൂടിയായ എൽദോയുടെ ‘അപ്പന്റെ മീനുകൾ’, സുനിൽ.പി.ഇളയിടത്തിന്റെ ‘മഹാഭാരതം സാംസ്കാരിക പഠനം’ എന്ന പുസ്തകത്തെ അധികരിച്ച് രാജീവ് ചേലനാട്ട് എഴുതിയ ‘ബഹുസ്വര ഭാരതം’, പ്രഫ.എ.ബി.കോശിയുടെ ‘ജീവിതേച്ഛകളുടെ ആഘോഷം’, കവി പി.എൻ.ഗോപീകൃഷ്ണന്റെ ‘നാഥുറാം ഗോഡ്സെയും, ഹിന്ദുത്വത്തിന്റെ സത്യാനന്തര പരീക്ഷകളും’ തുടങ്ങിയ പുസ്തകങ്ങൾക്കു വേണ്ടിയും കവർ ഡിസൈൻ ചെയ്തിരുന്നു. ഗൾഫിൽ നിന്നും ജോലി നഷ്ടപ്പെട്ട സുഹൃത്ത് ഒരു സംരംഭം തുടങ്ങുമ്പോൾ ആവുന്ന രീതിയിൽ സഹായിക്കേണ്ടതുണ്ട് എന്ന നിലപാടിൽ നിന്നുകൊണ്ടാണ് എല്ലാം സൗജന്യമായി ചെയ്തു കൊടുത്തത്. ഇനിയും ധാരാളം പ്രോജക്ടുകൾ ഉണ്ടാകേണ്ടതുമാണ്. എന്നാൽ എല്ലാ അതിർവരമ്പുകളും ലംഘിച്ച ഒരു ക്രിമിനലായിരുന്നു അവനെന്ന് അറിയുമ്പോൾ പകച്ചു പോകുകയാണ്. ഇരയിൽ വിവരണാതീതമായ മാനസിക സമ്മർദ്ദങ്ങൾ ചെലുത്തിയാണ് അയാൾ തന്റെ കൃത്യം ചെയ്തിരിക്കുന്നത്. സൂചികയുമായി സഹകരിച്ച എഴുത്തുകാരും വ്യക്തികളും ഒരിക്കലും ചിന്തിച്ചുകാണില്ല അയാൾ കൗശലശാലിയായ ഒരു പീഡോഫൈൽ ആയിരിക്കുമെന്ന്. എന്നാൽ പകച്ചു നിൽക്കാനോ, വൈകാരിക വിക്ഷോഭത്തിന് അടിമപ്പെട്ട് ഇത്തരം ക്രിമിനലുകൾക്കെതിരെയുള്ള പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താനോ ഒരുക്കമല്ല എന്ന് തന്നെയാണ് നിലപാട്.
നദീർ എന്ന നദിയുടെയും, നാമൂസ് എന്ന മൻസൂറിന്റെയും സ്വത്വമോ, മതമോ, പ്രത്യയശാസ്ത്ര നിലപാടുകളോ ഒന്നും തന്നെ അവരിലെ ക്രിമിനലിന്റെ ബാധ്യതയേൽക്കേണ്ടതില്ല. അത്തരം ചർച്ചകളിലും താല്പര്യമില്ല. നദീറിന്റെയും, മൻസൂറിന്റെയും പ്രവൃത്തിയുടെ ഉത്തരവാദിത്വം അവർക്ക് മാത്രമാണ്. അതുകൊണ്ട്തന്നെ ശിക്ഷയും അവർക്കുള്ളതാണ്. അത് ഉറപ്പു വരുത്താൻ, ഇരയുടെ ഒപ്പം ചേർന്ന് ഏതറ്റം വരെയും പോകും എന്നു തന്നെയാണ് നിലപാട്.