ഇത് നാദിയ നദിം. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഡെൻമാർക്കിന്റെ പ്രമുഖ വനിതാ ഫുട്ബോളർ . നാദിയയുടെ കഥ ഒരു പോരാട്ടമാണ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദികളിൽ നിന്ന് രക്ഷപെട്ട് ലോകത്തെ തന്നെ മികച്ച വനിതാ ഫുട്ബോളർ എന്ന നിലയിൽ വളർന്നു വന്ന ജീവിത വിജയത്തിന്റെ കഥ.
നാദിയ 4 സഹോദരിമാരുടെ കൂടെ ഹെരാത്, അഫ്ഗാനിസ്ഥാനിൽ ജനിച്ചു 13 വയസ്സ് വരെ അവിടെ ആണ് അവർ വളർന്നത്. 2001ൽ ഉണ്ടായ താലിബാൻ തീവ്രവാദികളുടെ അക്രമണത്തിൽ നാദിയയുടെ പിതാവ് രബാനി നദീം കൊലപെടുന്നു.എന്ത് ചെയണം എന്ന് അറിയാത്ത അവസ്ഥ! ഒന്നിലെങ്കിൽ ഈ താലിബാൻ തീവ്രവാദികളുടെ അടിമ ആയി ജീവിക്കുക അല്ലെങ്കിൽ നാട്, വീട് ഉപേക്ഷിച്ചു ഓടി രക്ഷപെടുക.
ആ ഓട്ടം വന്ന എത്തിയത് ഡെന്മാർക്കിലാണ്, അവർ ഡെന്മാർക്കിൽ അഫാഗാനിസ്ഥാൻ അഭയാർഥികളായി.പുതിയ ഒരു ജീവിതം തുടങ്ങുക ആയിരുന്നു അവർ അവിടെ.നിന്ന് പോയ അവരുടെ പഠനം ഡെന്മാർക്കിൽ അവർ പുനരാരംഭിച്ചു. സ്പോർട്സ് ഇഷ്ടമായിരുന്ന നാദിയ അത് വഴി ഫുട്ബോൾ പതിയെ കളിക്കാൻ തുടങ്ങി.
നാദിയക്ക് ഫുട്ബാളിൽ നല്ല കഴിവ് കണ്ട അവരുടെ ഫുട്ബാൾ കോച്ച് നാദിയക്ക് ഒരുപാട് പ്രോത്സാഹനം നൽകി.
അങ്ങനെ നാദിയ B52 ആൾബോർഗ് ടീമിന് വേണ്ടി 2005 ൽ തന്റെ പ്രൊഫഷണൽ ഫുട്ബാൾ കരിയർ തുടക്കം കുറിച്ചു.പിന്നീട് അങ്ങോട്ട് ഡെൻമാർക്കിനായി 93 ഫുട്ബാൾ മാച്ചുകൾ. PSG യുടെ ശക്തയായ ഫുട്ബോൾ താരം,അങ്ങനെ പലതും 32 വയസ്സിൽ നാദിയ തന്റെ ഫുട്ബോൾ കരിയറിൽ നേടി എടുത്തു. ഇപ്പോൾ നാദിയ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വനിതാ ഫുട്ബോൾ കളിക്കാരിൽ ഒരാളായി അറിയപ്പെടുന്നു. Forbes നടത്തിയ സ്‌പോർട്‌സിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ നാദിയ 20 സ്ഥാനത്തു നിൽക്കുന്നു.
ഇതൊക്കെ പറഞ്ഞത് എന്തിനാണെന്ന് വെച്ചാൽ നാദിയ ക്ക് രണ്ട് ഓപ്ഷൻ ആണ് ജീവിതത്തിൽ വന്നത് ഒന്ന് താലിബാൻ ഇസ്ലാമിക മതതീവ്രവാദികൾ പറയുന്നത് കേൾക്കുക തട്ടം ഇട്ട് അവരുടെ ഭാര്യയോ, അവരുടെ അടിമയെ പോലെ ജീവിക്കുക. എന്നാൽ നാദിയ തെരഞ്ഞെടുത്തത് പോരാടാൻ ആണ് ജീവിതത്തിൽ പോരാടി ജയിക്കാൻ. അതിൽ അവർ വിജയിക്കുകയും ചെയ്തു