Connect with us

Kerala

സത്യത്തിൽ എന്തായിരുന്നു മനോരമക്ക് നമ്പി നാരായണനോടുള്ള പക…?

എന്തിനു വേണ്ടിയാണ് കേരളത്തിലെ ഗവണ്മെന്റിന്റെ നേതൃത്വത്തിന് മാറ്റം വരണം എന്ന് പറയുന്നത്… ഒൻപതര മണിക്ക് ഞാൻ ഗവർണറെ കാണും… എനിക്ക് പത്രക്കാരോടല്ല പറയാനുള്ളത്… എന്നെ ഞാനാക്കിയ കോൺഗ്രസ്സിനെ

 10 total views

Published

on

Praveen Prabhakar

“എന്തിനു വേണ്ടിയാണ് കേരളത്തിലെ ഗവണ്മെന്റിന്റെ നേതൃത്വത്തിന് മാറ്റം വരണം എന്ന് പറയുന്നത്… ഒൻപതര മണിക്ക് ഞാൻ ഗവർണറെ കാണും… എനിക്ക് പത്രക്കാരോടല്ല പറയാനുള്ളത്… എന്നെ ഞാനാക്കിയ കോൺഗ്രസ്സിനെ കാത്തു രക്ഷിക്കുന്ന ഞങ്ങളുടെയെല്ലാം ആശ കേന്ദ്രമായ ജനനങ്ങളോട് ഞാൻ റിപ്പോർട്ട്‌ ചെയ്യുന്നു ഒൻപതര മണിക്ക് ഞാൻ രാജി വെക്കാൻ പോകുകയാണ്… പക്ഷെ ഈ ചെയ്ത ആളുകൾക്ക് ഇതൊരിക്കലും ആവർത്തിക്കാൻ ജനങ്ങൾ അവസരം നൽകുകയില്ല… അവർക്ക് മാപ്പ് നൽകുകയില്ല… ”

പുത്തരികണ്ടം മൈതാനത്ത് 1995 മാർച്ച്‌ 16 ന് ആയിരക്കണക്കിന് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ലീഡർ K കരുണാകരൻ പറഞ്ഞ വാക്കുകളാണിത്…ഇപ്പോൾ മനുഷ്യത്വവും മാധ്യമ ധർമവും പഠിപ്പിക്കാൻ നടക്കുന്ന മനോരമ എന്ന കേരള ചരിത്രത്തിന്റെ ചലങ്ങളെ സ്വാധീനിച്ച പത്രത്തിന്റെ തൂലികതുമ്പ് കൊണ്ട് പാതി വഴിയിൽ ജീവിതം മുറിഞ്ഞുപോയ നമ്പി നാരായണനിലൂടെ അവർ ആസൂത്രണം ചെയ്ത പദ്ധതി കൂടി വിജയിച്ച ദിവസമായിരുന്നു അത്… മാധ്യമങ്ങൾ എഴുതി തുലപ്പിച്ച ജീവിതങ്ങളിലെ ആദ്യ പേരിൽ നമ്പി നാരായണൻ ഉണ്ടെങ്കിൽ അതിന്റെ മറുപുറത്ത് കരുണാകരൻ എന്ന ചാണക്യന്റെ ജീവിതവുമുണ്ടായിരുന്നു…നമ്പിയോടൊപ്പം കരുണാകരനെയും ചേർത്ത് വായിച്ചില്ലെങ്കിൽ ഒരുപക്ഷെ കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും വലിയ ഗൂഢാലോചനകളിൽ ഒന്ന് നമ്മൾ സൗകര്യ പൂർവ്വം മറന്നു കളയുന്നത് പോലെയാകും.

വളരെ താഴ്ന്ന താപനിലയിൽ അതായത് മൈനസിനും താഴെ ബഹിരാകാശ പേടകങ്ങളുടെ ഇന്ധനം എങ്ങനെ സൂക്ഷിക്കാം എന്നതിനെ പ്രതിപാദിക്കുന്ന ക്രയോജനിക് ശാസ്ത്ര സാങ്കേതിക വിദ്യ ഇന്ത്യ ആസൂത്രണം ചെയ്യുന്ന കാലമായിരുന്നു 1994… ഇതേ ക്രയോജനിക് ഡിവിഷന്റെ ഇൻചാർജ് ആയി ISRO യിൽ ജോലി ചെയ്ത് വരുകയായിരുന്നു നമ്പി നാരായണൻ…അയാളായിരുന്നു ആ പ്രോജക്ടിന്റെ ബുദ്ധികേന്ദ്രം… അതേ കാലത്ത് തന്നെയാണ് NASA യും ക്രയോജനിക്സിൽ പുതിയ ഗവേഷണങ്ങൾക്ക് തുടക്കമിട്ടത്…അതേ വർഷം ഒക്ടോബർ 8 നാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ മറിയം റഷീദ എന്ന മാലി സ്വദേശിനി തന്റെ വിസ കാലാവധി നീട്ടിക്കിട്ടണം എന്ന ആവശ്യവുമായി വരുന്നത്…അവർ തിരുവനന്തപുരം കേന്ദ്രീകരിച്ചു താമസിച്ചിരുന്ന മാലി നിവാസികളെ കാണാൻ വന്ന മാലിയിൽ പോലീസ് ആയി ജോലി ചെയ്തു വരുന്ന വനിതയായിരുന്നു…തുടർന്നാണ് പോലീസ് എക്കാലത്തെയും കളങ്കമായ ഒരു കഥ മെനഞ്ഞെടുക്കുന്നത്… മറിയത്തിന് അന്ന് ISRO യിലെ ക്രയോജനിക് പ്രൊജക്റ്റ്‌ ഡെപ്യൂട്ടി ഡയറക്ടർ ആയ ശശികുമാറുമായി ടെലിഫോൺ വഴി ബന്ധമുണ്ടെന്നായിരുന്നു ആദ്യ ആരോപണം…

ഇതിനെ തുടർന്നാണ് അതേ ഡിപ്പാർട്മെന്റിലെ നമ്പി നാരായണനെ നവംബർ 30 ന് അറെസ്റ്റ്‌ ചെയ്യുന്നത്…ഇന്ത്യയുടെ പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള തന്ത്ര പ്രധാന രഹസ്യങ്ങൾ മാലി സർക്കാരിന് കൈമാറി എന്നും അതിന് ഇടനിലക്കാരായിയായി വന്ന ചാര വനിതയാണ് മറിയം എന്നുമായിരുന്നു കേസിന്റെ ചുരുക്കം… മറിയത്തോടൊപ്പം ഫൗസിയ ഹസൻ എന്ന മറ്റൊരു മാലി വനിത കൂടി അറസ്റ്റിൽ ആയതോടെ കഥകൾ രാജ്യ സുരക്ഷയിൽ നിന്നിറങ്ങി കിടപ്പറകളിലേക്ക് ചുരുങ്ങി.

“കിടപ്പറയിലെ ട്യൂണ മത്സ്യം” എന്ന തലക്കെട്ടോടെയായിരുന്നു മലയാള മനോരമ യുവതികളെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചത്… കാരണം മാലി ട്യൂണ മത്സ്യങ്ങൾക്ക് പേര് കേട്ട നാടാണല്ലോ… തുടർന്ന് ഇൻവെസ്റ്റിഗേഷൻ ജേർണലിസം എന്ന പേരിൽ പടച്ചു വിട്ട കഥകൾക്ക് കയ്യും കണക്കുമില്ലായിരുന്നു…സ്ത്രീകൾ ഉൾപ്പെട്ടത് കൊണ്ട് ചാര കേസ് ഒരു വ്യഭിചാര കേസിന്റെ പിന്നാമ്പുറങ്ങളിലേക്ക് പറിച്ചു നട്ടു…ഓരോ ദിവസവും മലയാള മനോരമയുടെ വക നിറം പിടിപ്പിച്ച പുതിയ കഥകൾ വന്നുകൊണ്ടേ ഇരുന്നു… ഏറ്റവുമധികം വായനക്കാരുള്ള പത്രമെന്ന നിലക്കും ഇന്നത്തെ പോലെ മിനിട്ടുകൾ കൊണ്ട് കളളം പൊളിക്കാൻ സോഷ്യൽ മീഡിയ ഇല്ലാത്തത് കൊണ്ടും സാധാരണ ജനം മനോരമ പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങി… അങ്ങനെ ഒരു പ്രതിഭയുടെ ജീവിതത്തിന് പേനത്തുമ്പ് കൊണ്ട് ഫുൾ സ്റ്റോപ്പ്‌ ഇട്ടു മനോരമ.

സത്യത്തിൽ എന്തായിരുന്നു മനോരമക്ക് നമ്പി നാരായണനോടുള്ള പക…??

അവർക്ക് അയാളോട് പക ഒന്നുമില്ലായിരുന്നു… അയാളൊരു ടൂൾ മാത്രമായിരുന്നു അവർക്ക്… ചാര കേസ് എന്നത് തന്നെ രണ്ട് ഗൂഢാലോചനയുടെ അനന്തര ഫലമായിരുന്നു എന്ന് വേണം കരുതാൻ… ഒന്ന് ഇന്ത്യ ക്രയോജനിക്സിൽ മുന്നേറ്റം നടത്തുന്നത് തടയാൻ അമേരിക്ക അവരുടെ രഹസ്യാന്വേഷണ ഏജൻസി ആയ CIA യുടെ സഹായത്തോടെ നടത്തിയ അട്ടിമറിയായിരുന്നു ഇതെന്നാണ് ഒരു വാദം… അതിനെ സാധൂകരിക്കത്തക്ക തെളിവുകൾ ഒന്നുമില്ലെങ്കിൽ പോലും ആ വാദം ഇന്നും ശക്തമാണ്…എന്തായാലും നമ്പി നാരായണൻ അറെസ്റ്റിലുമായി, ജയിലുമായി… തുടർന്നാണ് ഈ കേസിൽ അന്നത്തെ DGP യും മുഖ്യമന്ത്രി കരുണാകരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ രമൺ ശ്രീവാസ്തവയുടെ പേര് ചേർക്കപെടുന്നത്… അവിടെയാണ് രണ്ടാമത്തെ ഗൂഢാലോചനയുടെ തുടക്കം.

കരുണാകരനെ എങ്ങനെയെങ്കിലും താഴെ ഇറക്കണമെന്നും അയാളുടെ ഇമേജ് ഇല്ലാതാക്കണമെന്നും ആഗ്രഹിച്ചിരുന്ന A K ആന്റണി യുടെ ‘A’ വിഭാഗത്തിന് വീണു കിട്ടിയ തുറുപ്പു ചീട്ടായിരുന്നു ശ്രീവാസ്തവയുടെ എതിരെയുള്ള അന്വേഷണം… തുടർന്ന് അവർ അതിന് വേണ്ടി സഹായം തേടി എത്തിയത് മാമൻ മാപ്പിളയുടെ വീട്ടിലായിരുന്നു…എക്കാലത്തും കോൺഗ്രസ്സിലെ ‘സത്യ’ ക്രിസ്ത്യാനികളെ സംരക്ഷിച്ചു പോരുന്ന മനോരമ അങ്ങനെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും വേണ്ടി വീണ്ടും രംഗത്ത് വന്നു…പുറത്ത് മനോരമ ദിവസം പ്രതി പുതിയ കഥകൾ കൊണ്ട് നമ്പി നാരായണനെയും ചാര കേസിനെയും ആളുകൾക്കിടയിലെ പ്രധാന വാർത്തയായി തന്നെ നിർത്തിയപ്പോൾ അകത്ത് കോൺഗ്രസ്സിനുള്ളിൽ തന്നെ കരുണാകരനെതിരെ പരസ്യ വിമർശനം ഉയർന്നു… ആരോപണ വിധേയനായ DGP യെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയും ചാരനാണെന്ന് അവർ പറയാതെ പറഞ്ഞു, അയാളുടെ രാജി ആവശ്യപ്പെട്ടു…മുസ്ലീം ലീഗും മാണി വിഭാഗവും വരെ കരുണാകരന് എതിരായി… തുടർന്ന് പ്രധാന മന്ത്രിയും അന്നത്തെ കോൺഗ്രസ്‌ അധ്യക്ഷനും കൂടിയായിരുന്ന നരസിംഹ റാവു കൂടി കയ്യൊഴിഞ്ഞതോടെ കരുണാകരന് രാജിയിൽ കുറഞ്ഞൊരു മാർഗ്ഗമില്ലായിരുന്നു… പുത്തരിക്കണ്ടം മൈതാനത്ത് ഒത്തുകൂടിയ ജനങ്ങളുടെ മുന്നിൽ വികാരഭരിതനായി താൻ പാല് കൊടുത്ത് വളർത്തിയ ‘പാമ്പുകളെ’ ശപിച്ചാണ് അയാൾ പടിയിറങ്ങിയത്…. പിന്നീട് ആസൂത്രണം ചെയ്ത പദ്ധതികൾ പോലെ ആന്റണി മുഖ്യമന്ത്രിയുമായി.

Advertisement

1996 ൽ CBI കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞു അന്വേഷണം അവസാനിപ്പിച്ചു… 1998 ഓടെ കോടതിയും അവസാന വിധിയിലൂടെ നമ്പി നാരായണന്റെ നിരപരാധിത്വം ഉറപ്പിച്ചു… പിന്നീട് വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങളുടെ ഒടുവിൽ 1.3 കോടി രൂപയാണ് കേരള സർക്കാർ നമ്പി നാരായണന് നഷ്ട പരിഹാരമായി കൊടുത്തത്… പക്ഷെ എത്ര വലിയ തുകയും അയാളുടെ നഷ്ടപെട്ട ഭൂതകാലത്തിനു പകരമാവില്ല… അതേ സമയം മറുപുറത്ത് കോൺഗ്രസിൽ നിന്ന് അന്നത്തോടെ അകന്ന കരുണാകരൻ ഡെമോക്രാറ്റിക്‌ ഇന്ദിര കോൺഗ്രസ്‌ (DIC) എന്ന പുതിയ പാർട്ടി ഉണ്ടാക്കി മകനെ പ്രെസിഡന്റ്‌ വരെ ആക്കിയെങ്കിലും പച്ച പിടിക്കാത്തത് കൊണ്ട് ഒടുവിൽ വീണ്ടും കോൺഗ്രസിന്റെ വാതിലുകളിൽ യാചിക്കേണ്ടി വന്നതും ചരിത്രം…പക്ഷെ അയാളുടെ മകനടക്കം ഒരു കോണ്ഗ്രെസ്സുകാരൻ പോലും ഇതൊന്നും പറയില്ല, കാരണംകോണ്ഗ്രസ്സിന്റെ മനോരമയോടുള്ള പ്രേമത്തോളം വരില്ല ഒരു ലീഡറും.

ഒരാൾ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായി പേരെടുത്തു ജീവിത സായാഹ്നം ആസ്വദിക്കേണ്ട മനുഷ്യൻ… മറ്റൊരാൾ ദേശീയ കോൺഗ്രസിന്റെ വരെ താക്കോൽ സ്ഥാനങ്ങൾ അലങ്കരിക്കേണ്ടിയിരുന്ന ഒരു മനുഷ്യൻ… രണ്ട് ജീവിതങ്ങളാണ് നിറം പിടിപ്പിച്ച കഥകളുടെ മേൽ അച്ചടിയുടെ മഷി പുരണ്ടപ്പോൾ ഇല്ലാണ്ടായത്…അതേ മാധ്യമങ്ങൾ ഇപ്പോൾ വ്യക്തി ഹത്യയെ കുറിച്ചൊക്കെ പ്രസംഗിക്കുന്നത് തന്നെ കാലം കരുതി വെച്ച കാവ്യ നീതിയാണ്…കഴമ്പില്ലാത്ത വ്യക്തി ഹത്യകളോട് അനുരാഗമില്ല, പക്ഷെ മനോരമയുടെ അജണ്ടകളോട് സമരസവുമില്ല…രണ്ട് ഹൈ പ്രൊഫൈൽ മനുഷ്യരുടെ ജീവിതം തങ്ങളുടെ തിരക്കഥയിൽ മാറ്റിയെഴുതാൻ അവർക്ക് സാധിച്ചിട്ടുണ്ടെങ്കിൽ ഓർക്കുക ഇതൊന്നുമില്ലാത്ത എത്രയോ സാധാരണ മനുഷ്യരുടെ ജീവിതങ്ങൾ ഇവർ എഴുതി തുലച്ചിട്ടുണ്ടാവുമെന്ന്… അത്കൊണ്ട് മനോരമയോട് എന്നല്ല അജണ്ട നടപ്പിലാക്കാൻ വേഷം കെട്ടി ആടുന്ന ഒരു മാധ്യമങ്ങളും ഇനി അനുകമ്പ പ്രതീക്ഷിക്കരുത്… ആ കാലമൊക്കെ കഴിഞ്ഞു… നിങ്ങൾ നിക്കറിട്ട മനോരമ ആയാൽ ഇവിടെ കോട്ടിട്ട മനോരമയാകും ഓരോ സ്മാർട്ട്‌ ഫോണുകളും… അത് കൊണ്ട് ഭയം വേണ്ട, ജാഗ്രത മതി.

 11 total views,  1 views today

Advertisement
Entertainment12 hours ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment19 hours ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment2 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment2 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment3 days ago

പ്രശാന്ത് മുരളി അവിസ്മരണീയമാക്കിയ ‘ജോണി’ യുടെ ആത്മസംഘർഷങ്ങളും നിരാശകളും

Entertainment3 days ago

റെഡ് മെർക്കുറി റുപ്പീസ് 220 , ആക്രി ബഷീറിന് കിട്ടിയ എട്ടിന്റെ പണി

Entertainment4 days ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Entertainment4 days ago

അയാളുടെ അനുവാദമില്ലാതെ അയാളെ ‘അവൻ’ പിന്തുടരുകയാണ്

Entertainment5 days ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment5 days ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment5 days ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment6 days ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Humour2 months ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

2 months ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment5 days ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Entertainment1 week ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Literature4 weeks ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

4 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement