നമ്മൾ എന്ന മലയാളം സിനിമയിൽ സുഹാസിനിയും സിദ്ധാർഥ് ഭരതനും അഭിനയിച്ച ബസ്റ്റാന്റിലെ സീനിൽ ഒരു ബസ് യാത്രക്കാരനായി ഇരിക്കുന്ന ആൾ ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന യുവതാരമാണ്. മറ്റാരുമല്ല നമ്മുടെ സ്വന്തം ഷൈൻ ടോം ചാക്കോ. അഭിനയത്തോടുള്ള അടങ്ങാത്ത താത്പര്യം ആയിരുന്നു ഷൈനിന് . അതാണ് സിനിമയിൽ അസിസ്റ്റന്റ് ഡയറക്റ്റർ ആയി വരാനുള്ള കാരണം. ‘നമ്മൾ ‘ സിനിമയിൽ ഷൈൻ കമലിന്റെ സഹസംവിധായകൻ ആയിരുന്നു.
സ്വന്തം മകനെ തിരിച്ചറിഞ്ഞു അവനെ കാണാൻ ഓടിവരുന്ന സുഹാസിനിയും മകനായി അഭിനയിച്ച സിദ്ധാർഥ് ഭരതും കണ്ടുമുട്ടുന്ന ഇടത്തെ ബസിൽ ആണ് ഷൈൻ ഇരുന്നത്. പല താരങ്ങളും പിറവിയെടുക്കുന്നത് ഇത്തരം കാഴ്ചക്കാരുടെ റോളിൽ നിന്നാണ് എന്ന് പലരും തെളിയിച്ചിട്ടുണ്ട്.
മലയാളത്തിൽ അനവധി വിവാദങ്ങളിൽ കുരുങ്ങിയ നടനാണ് എന്നും ഷൈൻ ടോം ചാക്കോ. ആ പഴയ കാലം ഓർക്കാൻ ഇഷ്ടപ്പെടുന്നില്ലെങ്കിലും വിവാദങ്ങൾ അദ്ദേഹത്തെ വിട്ടൊഴിയുന്ന ലക്ഷണമില്ല. ടൊവീനോ നായകനായ തല്ലുമാലയുടെ സെറ്റിൽ നാട്ടുകാരുമായുള്ള സംഘർഷത്തിലൂടെ ഷൈൻ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എന്തായാലും പ്രയത്നം കൊണ്ട് ഉദ്ദേശിച്ച ഉയരത്തിൽ എത്താൻ കഴിയുമെന്ന് തെളിയിച്ച വ്യക്തിയാണ് ഷൈൻ.
***