1979-’80 കാലത്തെ നാനാവരികയിലെ ‘ഹീറോ വർഷിപ്പ്’

ഹീറോ വർഷിപ്പ്
1979-’80 കാലഘട്ടത്തിൽ നാന സിനിമാവാരികയിലെ ജനപ്രിയപംക്തി ആയിരുന്നു ഹീറോ വർഷിപ്പ്. വായനക്കാർക്ക് തങ്ങളുടെ ഇഷ്ടനായകനെ വിലയിരുത്തിക്കൊണ്ട് എഴുതാൻ അവസരം നല്കുന്നതായിരുന്നു ഈ പംക്തിയുടെ പ്രത്യേകത.സോഷ്യൽ മീഡിയയിലൂടെ ആർക്കും തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ അവസരമുള്ള ഇന്നത്തെ കാലത്തിൽ നിന്നും വ്യത്യസ്തമായി സാധാരണക്കാർക്ക് ആശയ പ്രചാരണത്തിന് വേദിയില്ലാതിരുന്ന അന്നത്തെ കാലത്ത് വായനക്കാരുടെ രചന അവരുടെ ഫോട്ടോയോടുകൂടി പ്രസിദ്ധീകരിക്കുന്ന പംക്തി ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഒട്ടുമിക്ക ലക്കങ്ങളിലും ജയൻ ആയിരുന്നു ഹീറോ വർഷിപ്പ് പംക്തിയിൽ സ്ഥാനംനേടിയ നായകൻ. വയയ്ക്കൽ സ്വദേശിനിയായ മിസ്.A.ലൈലാബീവി എഴുതിയതാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.ശരപഞ്ജരവും, സർപ്പവും, ശിഖരങ്ങളും ഒക്കെ കഴിഞ്ഞുള്ള സമയത്തെ ലേഖനമാണ്. ലൗ ഇൻ സിംഗപ്പൂരും, അങ്ങാടിയും, ശക്തിയും, കരിമ്പനയും ഒക്കെ വരുന്നതിനും മുമ്പ്.
**
333 total views, 3 views today
