അതിജീവനത്തിന്റെ രാജകുമാരൻ നന്ദുവിന്റെ അവസാന നിമിഷങ്ങൾ ഇങ്ങനെ ആയിരുന്നു

0
60

നന്ദുവിന്റെ അവസാന നിമിഷങ്ങൾ ഇങ്ങനെ ആയിരുന്നു – പരിചരിച്ച നേഴ്സിന്റെ കുറിപ്പ് വൈറൽ.

മലയാളികളെ ഏറെ വേദനിപ്പിച്ച ഒരു വാർത്ത ആയിരുന്നു ഇന്നലെ നന്ദു മഹാ ദേവയുടെ വിയോഗം. ക്യാൻസർ മഹാ മാരിയെ ഏറെ കരുത്തോടെ പൊരുതി നിന്ന ചെറുപ്പക്കാരൻ. അതി ജീവനത്തിന്റെ രാജാകുമാരൻ എന്ന പേരിലാണ് നന്ദു അറിയപ്പെടുന്നത്. അത്ര മേൽ പുഞ്ചിരിയോടെ ആണ് ക്യാൻസർ എന്ന ഈ മഹാ രോഗത്തെ നന്ദു നേരിട്ടത്.ഒടുവിൽ നന്ദു ഈ ലോകത്തു നിന്നും വിട പറഞ്ഞപ്പോൾ മലയാളികൾ എല്ലാവരും ഒരേ സമയം കരഞ്ഞു. നന്ദുവിനെ പരിചരിച്ച ഒരു നേഴ്സ് എഴുതിയ കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയി കൊണ്ടിരിക്കുന്നത്എ കുറിപ്പ് ഇങ്ങനെ.

നന്ദുവുമായി രണ്ടു വർഷത്തിൽ അധികം ഉള്ള പരിചയമാണ്. തമ്മിൽ സംസാരിച്ചിട്ടുണ്ട് എങ്കിലും നേരിട്ട് കാണുന്നത് ഒരിക്കെ ആതിരയും അമ്മയും പ്രജിയും തൻസിയും ഒകെ കോഴിക്കോട് വന്ന സമയത്താണ്. അന്ന് തൊട്ടു നല്ല സുഹ്യത് ആണ് വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റിന് വന്നത് ആണെന്ന് പറഞ്ഞപ്പോൾ ആഹാ ഇനി നമുക്ക് അങ്ങോട്ട് നേരിട്ട് കാണാമല്ലോ എന്ന് പറഞ്ഞു കൊണ്ട് അന്നത്തെ കൂടി കാഴ്ച അവസാനിച്ചു. പിന്നീട് അങ്ങോട്ടു എം വി ആർ ക്യാൻസർ സെന്ററ്‌ നന്ദുവിനും അവിടെ ഉള്ളവർക്ക് നന്ദുവും ആരൊക്കെയോ ആയി മാറുകയായിരുന്നു.

കണി കാണും നേരം'... നോവായി നന്ദുവിന്റെ അവസാന വി‍‍ഡിയോ; കണ്ണീരോർമ | Nandu  Mahadeva | Cancer | Manoramanewsമോർഫിൽ ഇത്രെയും ഹൈ ഡോസിൽ എടുക്കുന്ന പേഷ്യന്റിനെ ഞാൻ ആദ്യമായി കാണുകയായിരുന്നു.നന്ദുവിന്റെ വേദനക്ക് കൂട്ടിരിക്കാൻ കഴിഞ്ഞിട്ടുണ്ട് ഞങ്ങളുടെ ഫ്ലോറിലെ ഓരോ നേഴ്‌സിനും. അവൻ കൂടുതൽ അഡ്മിഷൻ എടുത്തതും ഞങ്ങൾടെ തേർഡ് ഫ്ലോറിലാണ്. പല നൈറ്റ് ഡ്യൂട്ടിയിലും വേദനിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് വിളിക്കുബോൾ ഇനി എന്താണ് കൊടുക്കേണ്ടത് എന്ന് പകച്ചു നിന്നിട്ടുണ്ട്. വാർത്തയുടെ പൂർണ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ കാണുക.

പക്ഷേ ഒന്നുണ്ട് ഏത് വേദനയിലും അവനിങ്ങനെ പതറാതെ പിടിച് നിൽക്കും,ചിരിച്ചു നിൽക്കും. അവനെ ഏറ്റവും അവശനായി കണ്ടത് കഴിഞ്ഞ ആഴ്ചകളിലാണ്. മുൻപുള്ള അഡ്മിഷൻസിലും ഓക്സിജൻ എടുത്തിരിന്നെങ്കിലും ഇത്തവണ ബൈപാപിലേക്ക് മാറ്റുകയായിരുന്നു. എംവിആർ ലെ ഡോക്ടർമാരാണ് നന്ദുവിന്റെ വീണ്ടും ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയതെന്ന് തോന്നിയുട്ടുണ്ട്.പല പല പുതിയ രജിമെനുകളെ പറ്റി നന്ദുവിന്റെ ട്രീറ്റ്മെന്റ്ൽ കേൾക്കാനിടയായിട്ടുണ്ട്. അവന് പിന്നീട് കൊറേ നാള് അസുഖത്തെ തലയുയർത്തി നോക്കാൻ അതെല്ലാം പ്രചോദനമായിട്ടുണ്ട്. അവിടെ എംവിആർ ലെ എല്ലാവരുടെയും പ്രിയപെട്ടവനാണ് നന്ദു. ഒരു വിളിപ്പാടകലെ അവന് പ്രിയപ്പെട്ട സിസ്റ്റർമാരും ഡ്യൂട്ടി ഡോക്ടർമാരും എല്ലാം ഉണ്ടായിരുന്നു.

അവസാന നാളുകളിലും ഇങ്ങനെ കോൺഫിഡന്റ് ആയിരിക്കുന്ന ഒരു രോഗിയെ ഇതുവരെ ആരും കണ്ട് കാണില്ല “ടാ ഞാൻ വീട്ടിൽ പോവാണ് ഇനി വന്നിട്ട് കാണാം ” എന്ന് ഞാനും ഓക്കേ ടി എന്ന് അവനും, അതായിരിക്കും ഞങ്ങളുടെ അവസാന സംസാരം എന്നെന്റെ ഉള്ളിലൂടെ കടന്ന് പോയെങ്കിലും അതാവരുതേ എന്ന് ചിന്തിച്ചിരുന്നു. അതിയായി ആഗ്രഹിച്ചിരുന്നു. അവന്റെ വേർപാട് താങ്ങാൻ കഴിയാതെ ബൈസ്റ്റാൻഡേർ കോട്ടിൽ മരവിച്ചിരിക്കുന്ന അവന്റെ അമ്മയെ എനിക്ക് കാണാൻ സാധിക്കുന്നുണ്ട്. നന്ദു എന്ന പോരാളിയുടെ തേരാളിയായിരുന്നു ആ അമ്മ. അവന്റെ അച്ഛനെയും അനിയനെയും അനിയത്തിയെയുമെല്ലാം.

ഈ വേദനയും വേർപാടും സഹിക്കാനുള്ള ശക്തി നിങ്ങൾക്കുണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അവിടെ ഉണ്ടായിരുന്നെങ്കിൽ അവന്റെ അമ്മയെ ഒന്ന് ചേർത്ത് പിടിക്കാമായിരുന്നു എന്ന ആഗ്രഹം മാത്രമാണുള്ളത്. ആദർഷേട്ടനും ജസ്റ്റിൻ ചേട്ടനും എന്നാണ് ഈ വിഷമത്തിൽ നിന്ന് കരകയറുക എന്ന സങ്കടം കൂടെ എന്നിൽ ഉണ്ട്. എന്നിരുന്നാൽ പോലും ലക്ഷങ്ങൾ വരുന്ന ക്യാൻസർ survivors ന് നന്ദുവിന്റെ ചിരി കൊടുക്കുന്ന ധൈര്യം അത് ഇന്നേ ദിവസം നിങ്ങളിലും ഉണ്ടാവട്ടെ. പുകയരുത് ജ്വലിക്കണം…അല്ലേ നന്ദു?