നാനിയും മൃണാൾ താക്കൂറും ഒന്നിക്കുന്ന ‘നാനി30’; ഫസ്റ്റ് ലുക്കും ഗ്ലിമ്പ്സും ജൂലൈ 13ന്

വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഢി ടീഗലയും നിർമിക്കുന്ന നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം #നാനി30യുടെ പുതിയ അപ്‌ഡേറ്റാണ് പുറത്തുവരുന്നത്. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ഗ്ലിമ്പ്‌സും 13ന് അണിയറപ്രവർത്തകർ റിലീസ് ചെയ്യും. ഒരു മുഴുനീള ഫാമിലി എന്റർടെയിനർ പ്രേക്ഷകർക്കായി സമ്മാനിക്കുമെന്ന് തീർച്ച.

ഇതുവരെ നാനിയെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും ചിത്രത്തിൽ എത്തുന്നത്. മൃണാൾ താക്കൂർ നായികയായി എത്തുന്നു. വ്യത്യസ്തമായ രീതിയിലാണ് നാനിയും മൃണാൾ താക്കൂറും അന്നൗൻസ്‌മെന്റ് ഡേറ്റ് പുറത്തുവിട്ടത്.പാരാഗ്ലൈഡിംഗ് ചെയ്യുന്നതിനിടയിലാണ് നാനി അന്നൗൻസ്‌മെന്റ് ഡേറ്റ് പങ്കുവെച്ചത്. ചിത്രത്തിനായി ഒട്ടനവധി റിസ്കുകൾ എടുത്തിട്ടുണ്ടെന്ന് വ്യക്തം. ഒരു കപ്പൽ യാത്രയ്ക്കിടെയാണ് മൃണാൾ അന്നൗൻസ്‌മെന്റ് ഡേറ്റ് പങ്കുവെച്ചത്. ‘ഒഴുകുന്ന കടലിനെ പോലെ..സ്നേഹം ഞങ്ങളിലേക്ക് എത്തുന്നു’ എന്ന ക്യാപ്‌ഷനോടെയാണ് മൃണാൾ വീഡിയോ പങ്കുവെച്ചത്.

ഡിസംബർ 21ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ക്രിസ്മസ് അവധിക്കാലത്ത് ഒരു നാനി എന്റർടെയ്നർ ആയിട്ടാണ് എത്തുന്നത്. പരിചയസമ്പന്നർക്കൊപ്പം പുതിയ ടെക്‌നീഷ്യൻസ്‌ കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു. സാനു ജോണ് വർഗീസ് ക്യാമറ കൈകാര്യം ചെയ്യുന്നു.
ഹൃദയം എന്ന ചിത്രത്തിലൂടെ തിളങ്ങി ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ തിരക്കേറിയ മ്യുസിക്ക് ഡയറക്ടറായ ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ – പ്രവീണ് ആന്റണി, പ്രൊഡക്ഷൻ ഡിസൈനർ – അവിനാഷ് കൊല്ല, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – ഇ വി വി സതീഷ്, പി ആർ ഒ – ശബരി

Leave a Reply
You May Also Like

മമ്മൂട്ടിയും ജ്യോതികയും അല്പം ഗൗരവത്തിലാണ്, ‘കാതൽ ‘ സെക്കന്റ് ലുക്ക്

ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് മുതൽ പ്രേക്ഷകർ ഓരോ അപ്ഡേറ്റിനായി കാത്തിരിക്കുന്ന ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന…

ലളിതം സുന്ദരത്തിലെ സൈജു കുറുപ്പിന്റെ കഥാപാത്രം എല്ലാ കുടുംബത്തിലും വേണം

Shamseer P K ലളിതം സുന്ദരം എന്ന സിനിമ ഞാൻ രണ്ടു തവണ കണ്ടു. അതിനു…

സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാവുന്നത് വഴി നായകന് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ കുറിച്ച് ചർച്ചചെയ്ത രണ്ട് സിനിമകളും ലോജിക് ഇല്ലായ്മയും

Lawrence Mathew ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാവുന്നത് വഴി നായകന് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ കുറിച്ച്…

മഹാവീര്യർ സിനിമയിൽ നീക്കം ചെയ്ത രംഗം

മലയാളസിനിമയിൽ വളരെ വ്യത്യസ്തമായ രീതിയിൽ ഒരു പ്രമേയത്തെ അവതരിപ്പിച്ച സിനിമയാണ് മഹാവീര്യർ. എബ്രിഡ് ഷൈൻ സംവിധാനം…