0 M
Readers Last 30 Days

തിയേറ്ററിൽ ആരും കാണില്ലെന്ന് രഞ്ജിത്ത് പറഞ്ഞതുപോലെയല്ല, ‘ നൻപകൽ നേരത്ത് മയക്കം ‘ പ്രേക്ഷകരിൽ ആവേശം സൃഷ്ടിച്ചരിക്കുകയാണ്, പ്രേക്ഷകർ മാറുകയാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
17 SHARES
202 VIEWS

രഞ്ജിത്ത് പറഞ്ഞതല്ല ശരി, നൻപകൽ നേരത്ത് മയക്കം തിയേറ്ററിൽ വന്നപ്പോഴും വൻ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഈ പ്രേക്ഷക പ്രതികരണങ്ങൾ തന്നെ നോക്കൂ. IFFK യിൽ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ പ്രദർശിപ്പിച്ചപ്പോൾ ഉണ്ടായ വിവാദങ്ങളുടെ പേരിൽ രഞ്ജിത് പഴികേട്ടിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലി​ഗേറ്റുകളു പ്രതിഷേധം ഉയര്‍ന്നിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെ പരാതിയും ഓൺലൈൻ ബുക്കിങ്ങിലെ പരാതിയുമൊക്കെ ചൂണ്ടിക്കാട്ടി പ്രതിഷേധം നടന്നിരുന്നു.

DD 1

‘1996ൽ എസ്എഫ്ഐ യിൽ തുടങ്ങിയതാണ് എന്റെ ജീവിതം. അതുകൊണ്ട് അതൊന്നും ഒരു വിഷയമല്ല അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട. പിന്നെ മമ്മൂട്ടി അഭിനയിച്ച സിനിമയ്ക്ക് ടിക്കറ്റ് കിട്ടാത്തതിന്റെ പേരിൽ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുവെന്ന് കേട്ടു. മമ്മൂട്ടി അഭിനയിച്ച സിനിമ തിയേറ്ററിൽ വരും അപ്പോൾ എത്ര പേര് കാണാൻ വരുമെന്നുള്ളത് നമ്മുക്ക് നോക്കാം’ രഞ്ജിത്ത് പറഞ്ഞു.

പൊതുവെ ഇത്തരം കലാമൂല്യമുള്ള ചിത്രങ്ങളോട് സാധാരണ പ്രേക്ഷകർ മുഖംതിരിയ്ക്കാറുണ്ട് എന്നതാണ് സത്യം. എന്നാൽ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ തന്റേതായ ഒരു പ്രേക്ഷക സമൂഹത്തെ ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ തെളിവ് കൂടിയാണ് തിയേറ്ററുകളിൽ തിരക്ക്. രഞ്ജിത്തിന്റെ മമ്മൂട്ടി ചിത്രമായ കയ്യൊപ്പ് ശൂന്യമായ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സമയത്തുതന്നെയാണ് തൊട്ടടുത്ത തിയേറ്ററുകളിൽ രാജമാണിക്യം HOUSEFUL ആയി ഓടുന്നത്. ഈയൊരു കാര്യം അന്ന് നടൻ മാമുക്കോയയും സൂചിപ്പിച്ചരുന്നു. എന്നാൽ അന്നത്തേതിനേക്കാൾ പ്രേക്ഷകരും സിനിമയും വളർന്നു എന്ന് രഞ്ജിത്ത് അറിയാതെ പോയി എന്നതാണ് അദ്ദേഹത്തിന്റെ പല നിലപാടുകളും പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്.

‘നൻപകൽ നേരത്ത് മയക്കം’ പ്രേക്ഷകരിൽ ആവേശം സൃഷ്ടിച്ചരിക്കുകയാണ്. ഈ അഭിപ്രായങ്ങളിലൂടെ കറന്നുപോയാൽ അത് മനസിലാക്കാം.

445 6 3Midhun Ragamalika

“പകലുറക്കത്തിലൊരു മഹാനടനം”
(Warning: Spoiler alert)

വേളാങ്കണ്ണിയിൽ നിന്നും നാട്ടിലേക്ക് വരികയാണ് പിശുക്കനും മുരടനും രസംകൊല്ലിയുമായ ജെയിംസും കൂട്ടരും… അവരവിടെ എന്തിന് പോയെന്നത് സിനിമ പറയും… ഇങ്ങനെ കേരളത്തിലേക്ക് വന്നു കൊണ്ടിരിക്കവേ പെട്ടെന്ന് ജെയിംസ് വണ്ടി നിർത്താനാവശ്യപ്പെടുകയാണ്.. അവിടെ ഒരു നാടകാരംഭം
‘നൻപകൽ നേരത്ത് മയക്കം”.കഥ പറഞ്ഞതല്ല..കഥയിലേക്ക് ഒന്ന് പറഞ്ഞതാണ്…

പലവട്ടം കണ്ടാല്‍ പലവിധ അടരുകൾ കാണാം ഈ ‘മയക്ക’ത്തിൽ..ഈ സ്വപ്നാടനത്തിൽ കൂടുന്നവർക്ക് കാഴ്ചകളും പലതാകും..ഇന്ത്യ കഴിഞ്ഞ കാലങ്ങളില്‍ ചർച്ച ചെയ്ത വലിയൊരു വിഷയത്തെ എത്ര സമർത്ഥമായാണ് ലിജോ മയക്കി ചേർത്തത്…
” ഇത് എന്നുടെ ഊര് താനെ…” – വളർത്തു നായയോടു പോലും ചോദിച്ചു പോകുന്നുണ്ട് തന്റെ അസ്ഥിത്വത്തിൻമേലുള്ള ഒരു മനുഷ്യന്റെ നിസ്സഹായത.ആ മഹാനടനത്തെ static ക്യാമറക്കണ്ണിലൂടെ മാത്രം കണ്ട് കൊണ്ട് കാഴ്ചക്കാരായി നമ്മളും.

അസ്ഥിത്വം തെളിയിക്കേണ്ടവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ വെറും കാഴ്ചക്കാരാണല്ലോ നാം…
എന്തോ പ്രശ്നമുണ്ടല്ലോ എന്ന് സ്വന്തം അസ്ഥിത്വം തെളിയിക്കണ്ടവനെ കൊണ്ട് പോലും തോന്നിപ്പിക്കും വരെയാണ് മയക്കം.നിലനിൽപ്പിന്റെ നാടകം യാത്ര തുടരുമ്പോഴും സ്വപ്നാടനത്തിലെ ചിന്തകൾ ഒരു നായയെ പോലെ പിന്തുടരും…. ജെയിംസിനേയും മയക്കം കണ്ടിറങ്ങുന്ന പ്രേക്ഷകനെയും.പശ്ചാത്തലത്തില്‍ പഴയതമിഴ് ഗാനങ്ങള്‍ സന്ദർഭ സൂചികകളാകുന്ന ലിജോയുടെ മാജിക് അദ്ഭുതമാണ്… വേറെ പശ്ചാത്തല സംഗീതം ഇല്ല തന്നെ… ക്യാമറയും നിശ്ചലം… മുഖചലനങ്ങൾ ഒപ്പിയെടുക്കാനുള്ള വ്യഗ്രത ക്യാമറക്കില്ല..
ക്ലോസപ്പ് ഷോട്ടുകൾ വിരളം…

ആക്രോശജെല്ലിക്കെട്ടുകളില്ല. മയക്കമല്ലേ… അതിനാൽ ശാന്തമാണ്..പക്ഷേ അപ്പോഴും രംഗനാഥ് രവിയുടെ ശബ്ദസന്നിവേശം വിസ്മയിപ്പിച്ചു കൊണ്ടിരിക്കും.. മമ്മൂട്ടി… എന്താണീ മനുഷ്യന്റെ ‘പരകായ പ്രവേശത്തെ’ പറയേണ്ടത്?
‘വണ്ടി നിറുത്തി നടന്നത് താരത്തിൽ നിന്നും നടനിലേക്കുള്ള പോക്കാണോ… ?
താരത്തിനായി പലരും കാത്തിരിക്കും… പക്ഷേ നടൻ നടനം കഴിഞ്ഞേ വരൂ…’
ഒരു പകലുറക്കത്തിന്റെ കഥയൊടുങ്ങുമ്പോൾ ലോകം കേരളത്തിലേക്ക് നോക്കി പറയും ലിജോയെന്ന സംവിധായകന്റെ ഉറക്കത്തിനും പറയാനേറെ ഉണ്ടെന്ന്.

*********

SS 2 5Hari Panangad

ജെയിംസിൽ നിന്നും സുന്ദരത്തിലേക്കും തിരിച്ചുമുള്ള മമ്മൂട്ടിയുടെ കൂടുമാറ്റം

ഉച്ചമയക്കത്തിൽ കാണുന്ന സ്വപ്നങ്ങൾക്ക് ഒരു പ്രത്യേകത തോന്നിയിട്ടുണ്ട്. മയക്കം വിട്ടൊഴിഞ്ഞാലും സ്വപ്നമാണെന്നു തിരിച്ചറിയാതെ അതിൽ ജീവിച്ചു പോകും.സ്വപ്നം പോലെ, കവിത പോലൊരു സിനിമ അല്ലെങ്കിൽ ഒരു നാടകം.കെ ജി ജോർജിന് ശേഷം ആരാധനയോടെ നോക്കികാണുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഇത്രമേൽ സ്വാതന്ത്ര്യത്തോടെ സർഗാത്മഗമായി സിനിമയെടുക്കുന്ന മറ്റൊരാളുണ്ടോ എന്ന് തോന്നിപ്പോകും വിധം LJP പ്രിയപ്പെട്ടവനാകുന്നു.

കച്ചിത്തുറു കെട്ടാൻ കച്ചി കൊണ്ട് തന്നെ കയറുണ്ടാക്കുന്നത് പോലെ കഥാപരിസരത്ത് നിന്ന് തന്നെ പശ്ചാത്തല സംഗീതമായി സിനിമയുടെ സംഭാഷണ ശകലങ്ങളും പാട്ടുകളും സ്വഭാവികതയോടെ ചേർത്ത് വെച്ചത് സമാനകളില്ലാത്ത അനുഭവമായി.കേൾക്കുമ്പോൾ നിസാരമെന്നു തോന്നുമെങ്കിലും അതിന് പിന്നിൽ വലിയൊരു അധ്വാനമുണ്ടെന്നു മനസിലാക്കുന്നു.

തേനി ഈശ്വറിന്റെ ക്യാമറ മിക്കപ്പോഴും ചലിക്കുന്നില്ല. നടക്കുന്നത് ഒരു നാടകമാണോ എന്ന് തോന്നും വിധം ഫ്രെയിമുകൾ രൂപപ്പെടുത്തിയിരിക്കുന്നു. കഥാപാത്രങ്ങൾ ഒരു സ്റ്റേജിലേക്കെന്നവണ്ണം കടന്നു വരികയും പോവുകയും ചെയ്യുന്നു. ഉൾനാടൻ തമിഴ് ഗ്രാമത്തിന്റെ കാഴ്ചകൾ അത്രയും മുൻപിലെത്തുന്നുണ്ട്.
ജെയിംസിൽ നിന്നും സുന്ദരത്തിലേക്കും തിരിച്ചുമുള്ള മമ്മൂട്ടിയുടെ കൂടുമാറ്റം അനായാസമാണ് .

അദ്ദേഹത്തിലെ നടനെ എല്ലായ്പ്പോഴും പൂർണതയോടെ സ്‌ക്രീനിൽ പ്രകടിപ്പിക്കുന്നതിനു വേഷ വിധാനങ്ങൾ കൃത്യമായ പങ്കു വഹിക്കാറുണ്ട്. ഇവിടെയും സുന്ദരത്തിലേക്കുള്ള നടത്തവും അത്തരം സൂക്ഷ്മമായ വേഷ പകർച്ചയോടെ കൂടി തന്നെയാണ്.അശോകന്റെ പ്രകടനവും മികച്ചതാണ്.
എസ് ഹരീഷിന്റെ തിരക്കഥയെ മറ്റാർക്കും കഴിയാത്ത വിധം ഒരു കവിത പോലെ LJP മനോഹരമായി അടയാളപ്പെടുത്തിയിരിക്കുന്നു. ❤️

മുന്നറിയിപ്പ് : ‘ഇനി കഥ മനസിലാകണമെങ്കിൽ ആരുടെയെങ്കിലും റിവ്യൂ വായിക്കണം ‘ – തീയറ്റർ വിട്ടിറങ്ങുമ്പോൾ ഒരാൾ സുഹൃത്തിനോട് പറഞ്ഞത് കേൾക്കാനിടയായതാണ്.സിനിമയെ വിനോദത്തിന് മാത്രമായി കാണുന്നവർക്ക് ഈ സിനിമ ഒരു നല്ല ചോയ്സ് ആയിരിക്കണമെന്നില്ല.

****

FWFFF 1 7Sunu S Thankamma

നമുക്ക് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും മാത്രം നിലവാരമുള്ള ഒരു സിനിമ കിട്ടി

ആമേന് ശേഷമുള്ള പെല്ലിശേരി പടങ്ങൾ ഈശോ മറിയം ഒഴികെ ബുദ്ധിജീവി കസർത്തുകൾ ആയി തോന്നിയിട്ടുണ്ട്. അതാണ്‌ ലോകോത്തരം മാരകം എന്നൊക്കെപറഞ് ലിജോ ഫാൻസ്‌ വെറുപ്പിച്ചിട്ടിട്ടുമുണ്ട്.
Iffk യിൽ മികച്ച അഭിപ്രായം വന്നത്കൊണ്ടാണ് നന്പകൽ നേരം ആദ്യദിവസം, ആദ്യഷോക്ക് തന്നെ കയറിയത്. ഇ സിനിമയുടെ ഏറ്റവും വലിയ ഗുണം പെല്ലിശേരിയുടെ ബുദ്ധിജീവി ബ്രില്ല്യൻസ് ഇല്ല എന്നതാണ് (യാതൊരു ബുദ്ധിയും യുക്തിയും ഇല്ല എന്നല്ല )

സിനിമക്ക് കഥ ആവശ്യമില്ല എന്നൊരു തത്വമുണ്ട്. കഥ ഉണ്ടെങ്കിലും അതൊരു ബാധ്യതയല്ല. ഇതിൽ കഥയുമുണ്ട് കഥ അറിഞ്ഞു കാണുന്നവരെ അത് വൈകാരികമായി ബാധിക്കുകയും ചെയ്യും.(സൂഷ്മമായ അർത്ഥതലങ്ങൾ ഉള്ള കഥ അത് ബുദ്ധിജീവി ജാടയായി തോന്നിയില്ല )
മലയാള സിനിമാകഥകളിൽ ഇതൊരു പുതിയ കഥയാണ്. വളരെ വൈകാരികമായി തന്നെ പറഞ്ഞ് ഫലിപ്പിക്കാവുന്ന, അനുഭവിക്കാവുന്ന കഥ. ഏതെങ്കിലും ഒരു മുഖ്യധാരാ മാധ്യമത്തിൽ വളരെ കുറച്ച് പേർ മാത്രം -കഥ വായിക്കുന്നവർ കുറവാണല്ലോ- വായിക്കാൻ ഇടയുള്ള ഒരു കഥ. അത് എസ് ഹാരിഷ് സിനിമയായി എഴുതി ലിജോ ജോസ് സംവിധാനം ചെയ്തപ്പോൾ. നമുക്ക് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും മാത്രം നിലവാരമുള്ള ഒരു സിനിമ കിട്ടി.

ലാഗ് എന്ന് നിലവിളിക്കുന്നവർ അറിയുക. സിനിമകൾ ആഘോഷിക്കാനും ആസ്വദിക്കാനും മാത്രമുള്ളതല്ല അനുഭവിക്കാനും കൂടി ഉള്ളതാണ്.അടൂർ സിനിമ പോലെ അവാർഡ് സിനിമ പോലെ എന്നൊക്കെയുള്ള അഭിപ്രായങ്ങൾ കണ്ടു. ലോകത്തെ മികച്ച സിനിമകളും സംവിധായയാകരെയും വെറുതെ ഗൂഗിൾ ചെയ്ത് നോക്കൂ. ആ സിനിമകൾ ഒക്കെ ചടുല വേഗതയുള്ളതാണോ എന്ന് (കാണണ്ട )കണ്ടവരോട് ചോദിച്ചറിയുക. പതിഞ്ഞ താളത്തിലുള്ള സിനിമകളാണ് എങ്കിൽ, ആ സിനിമകൾക്ക് ഓസ്‌കറും പാം ഡി ഓറും ഒക്കെ കിട്ടിയെങ്കിൽ. കുറ്റം ലാഗിന്റെതല്ല..

***
NANPAKAL NERATHU MAYAKKAM 9Mundakayam Ajith

ഉറക്കം എന്നാൽ മരണവും, ഉണർവ്‌ പുതിയ ജന്മവും

“ഓരോ രാത്രിയും,അടുത്ത് പകലും, ഒരു മനുഷ്യ ജന്മം ഉറക്കത്തിൽ നിന്നും ഉണർന്നു എഴുന്നേൽക്കുന്നത് പുതിയ ജന്മത്തിലേക്ക്.ആണ്.’എന്ന് വെച്ചാൽ ഉറക്കം എന്നാൽ മരണവും, ഉണർവ്‌ പുതിയ ജന്മവും ആണ് എന്ന്.അതുപോലെ ഉറങ്ങുബോൾ, അവനെ കുട്ടി കൊണ്ടു പോകുന്നത്.നമ്മുടെ മനസിൽ എവിടെയോ നമ്മൾ പോലും അറിയാത്ത,ചിലപ്പോൾ നമ്മുടെ ഉള്ളിൽ എങ്ങുന്ന നിന്നോ വന്നു ചെക്കെറിയ കുറെ അധികം കഥാപാത്രങ്ങൾ നമ്മുടെ ഉറക്കം എന്ന് ഉപബോധമരണത്തിലെ ,സ്വപ്നം എന്ന് മറ്റൊരു ലോകത്തിലേക്ക് എത്തിക്കും അവിടെ ആകും പിന്നെ നാടകവും നാടനാവും .

“ഒരു സിനിമയുടെ ഏറ്റവും നല്ല ഔട്ട്‌പൂട്ടിനു വേണ്ടി അങ്ങനെ സ്വപ്നാടനത്തിന്, ഒരു മഹാനടനെ കയറുരി വിട്ടാ ശേഷം ഒരു വൈഡ് ഷോട്ട് സെറ്റ് ചെയ്‌തു വെച്ച് ശേഷം മോണിറ്ററിൽ അങ്ങനെ നോക്കി ഇരുന്നു മാസ്റ്റർ ഓരോ ഫ്രെറെമും അത്ഭുതം.Age is just number അത് ഓരോ സിനിമ കഴിയുബോളും പ്രഫോമൻസ് കൊണ്ട് കാണിച്ചു ഞെട്ടിക്കുകയാണ് മമ്മൂക്ക. “ഈ മാ യാ. പോലെ മറ്റൊരു സ്റ്റോറി’. ‘ചുരുളിയും ജെലികെട്ടും പോലെ മറ്റൊരു മേക്കിങ്” ഇത് എല്ലാം ഇഷ്ടപ്പെടുന്നവർക്ക് മറ്റൊരു ദൃശ്യ വിരുന്ന് ആയിരിക്കും.
‘അല്ലാത്തവർക്ക് ഇത് വെറും കട്ട ലഗ് സിനിമ ആകും സിനിമയുടെ പുതിയ അനുഭവം തേടി നടക്കുന്നവർ don’t miss.

സൗണ്ട് ഡിസൈൻ.

നമ്മുടെ ജീവിത്തിൽ നമ്മുടെ കൂടെ എപ്പോളും ഉള്ളത് ആണ് bgm അത് പല രീതിയിൽ നമ്മുക്ക് സന്തോഷം തരുന്നതും സങ്കടം തരുന്നത് കേൾകാം. അത്പോലെ കുറച്ച് അധികം സൗണ്ട്കൾ കേൾകാം.  ഇനി മാസ്റ്റർന്റെ വരാവ്‌ ലാലേട്ടന് ഒപ്പം 😍അതും ഒരു വേറെ ലെവൽ ആകും എന്നും എന്നെ അത്ഭുതപെടുത്തിയാ ഫിലിം മേക്കർസ്ന്റെ കുട്ടത്തിൽ മുൻപന്തിയിൽ തന്നെ ഉണ്ട് എന്റെ പ്രിയപ്പെട്ട
❤️മാസ്റ്റർ❤️

****

mammootty 1 11Akbar Shah

തിയേറ്ററിൽ നിന്നും വണ്ടിയെടുത്ത് വീട്ടിലേക്ക് വരുമ്പോഴും മനസ് നിറയെ സുന്ദരം നിറഞ്ഞു നിൽക്കുന്നു

യുദ്ധസമാനമായ ഒരു രണ്ട് മണിക്കൂറിന് ശേഷമാണ് ഏരിസിന്റെ ഓഡി ഒന്നിലെ മുടിഞ്ഞ തണുപ്പുള്ള തറയിലിരുന്ന് ഒന്നേമുക്കാൽ മണിക്കൂറുള്ള നൻപകൽ നേരത്ത് മയക്കം കണ്ടത്..ഒന്ന് കാൽ നീട്ടിവെക്കാൻപോലുമാകാതെ.ഇന്ന് അതെ തിയേറ്ററിലെ കാഴ്ച്ചക്ക് ഏറ്റവും ഉചിതമായ സീറ്റുകളിലൊന്നിൽ നാല് മണി പടമായി വീണ്ടും കണ്ടു…സിനിമ തുടങ്ങി കുറച് കഴിഞ്ഞപ്പോ…കഴിഞ്ഞപ്പോ….
—————————–/—————–/————-
മധ്യകേരളത്തിൽ നിന്നും വേളാങ്കണ്ണി കാണാൻ വന്ന ഒരു മിനിബസിൽ ഞാനും കേറിപ്പറ്റി ചോളം പൂത്തുലഞ്ഞു നിൽക്കുന്ന ഒരു പാടത്തിന്റെ നടുവിലൂടെ ആ ബസ് ചീറിപ്പാഞ്ഞു..ഇടയ്ക്ക് ഞാനും ഉറങ്ങിപോയിരുന്നു കണ്ണ് തുറന്നപ്പോ ക്കൂടെവന്നതിലൊരുത്തനെ കാണാനില്ല.വണ്ടി നിർത്തിച്ച് ഇറങ്ങിപോയത്രേ…
പെട്ടില്ലേ…
സകലരും.
പിന്നെന്ത്?
അങ്ങേരെ അന്വേഷിക്കാൻ ഞാനും ബാക്കിയുള്ളോരുടെ കൂടെ കൂടി…
തനി തമിഴ്നാടൻ ഉൾഗ്രാമത്തിലൂടെ, പാവയ്ക്കാ തോട്ടത്തിൽ, വൈൻ ഷാപ്പിൽ, ചായക്കടയിൽ, കോവിൽ നടയിൽ, തോന്നുമ്പോൾ ഉറങ്ങാൻ സ്വാതന്ത്ര്യമുള്ള തമിഴ് നാട്ടിലെ ആ ഗ്രാമത്തിലെ ഓരോ തിണ്ണയിലും തേടി,
അവരുടെ സ്വന്തം വാഹനമായ മോപ്പേഡുകളിൽ ഹെൽമെറ്റില്ലാതെ സഞ്ചരിച്ച സകലരെയും തടഞ്ഞുനിർത്തി പരിശോധിച്ച്….
എവിടെ കിട്ടാൻ…?
മലയാളിയായ ഒരാളെ
ജെയിംസിനെ കിട്ടിയതേ ഇല്ല…!
കണ്ടതേയില്ല….!

ഇനി അയാളെ തെരെഞ്ഞിട്ട് കാര്യമില്ലെന്ന് പോയിട്ട് അത്യാവശ്യമുള്ള സകലരും കൂടെ ചേർന്ന് തീരുമാനിച്ചു.
അങ്ങേരുടെ ഭാര്യ സാലിയും മോനും സാലിയുടെ അപ്പനും ഒക്കെ അതെ അഭിപ്രായം
എന്നേലും തോന്നുമ്പോ വരട്ടെ….!എന്റെ മുന്നിൽ രണ്ട് വഴികളുണ്ട്..പോയിട്ട് ഒരു പണിയുമില്ലാത്ത എനിക്ക് വേണേൽ അവിടെ കൂടാം അല്ലേൽ ആ മിനിബസിൽ കേറി വീട് പിടിക്കാം.ആ ബസ് എന്നെക്കൂടാതെ വിട്ട് പോയി..വന്ന രണ്ട് പേരില്ലാതെ തന്നെ….ഞാൻ ഇപ്പോഴും ആ ഗ്രാമത്തിലുണ്ട്…പകർന്നാട്ടത്തിന് മിടുക്കനായായ
പരകായ പ്രവേശത്തിൽ ഇന്ദ്രജാലക്കാരനായ അയാള് ആ ഗ്രാമത്തിൽ തന്നെ ഉണ്ടെന്ന് എനിക്കറിയാം
അങ്ങനെ മറ്റൊരാളാകാൻ അയാൾക്ക് പ്രായമോ ഭാഷയോ വേഷമോ ദേശമോ രൂപമോ ഇത് വരെ തടസ്സമായിട്ടില്ല…ഇപ്പോഴും അത്‌ തന്നെ സംഭവിച്ചു!അങ്ങനെ തന്നെ സംഭവിച്ചു.!!

തിയേറ്ററിൽ നിന്നും വണ്ടിയെടുത്ത് വീട്ടിലേക്ക് വരുമ്പോഴും മനസ് നിറയെ സുന്ദരം നിറഞ്ഞു നിൽക്കുന്നു.
അയാൾ ഇനി വീണ്ടും ആ ഗ്രാമത്തിലേക്ക് തിരിച്ചു പോകുമോ…ആ ശബ്ദമുണ്ടല്ലോ…ഇത് എന്റെ ഊരല്ലിയാ
പിന്നെ ആ മോപെഡിന്റെ മൂളലും….ബൈക്ക് സ്റ്റാൻഡിൽ വെച്ച് കൊട്ടാരക്കര ബസിൽ എന്റെ സ്ഥിരം സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോൾ ബസിലിരുന്ന് ഉറങ്ങാൻ ഒരു…
ഒരിത്….ഉറങ്ങിയുണരുമ്പോൾ ഇനി…..?
Thank You LJP💞
FOR SUCH A WONDERFUL VISUAL RETREAT…
MAGICAL REALISM….
NB ::THIS മൂവി IS NOT EVERYONES കപ്പ്‌ OF TEA….

ddqqq 13**
ദേവിക എം എ

ലിജോ ജോസ് പല്ലിശ്ശേരിയുടെ ഏറ്റവും മികച്ച വർക്ക് എന്നത് ഒരു മിത്താണ്

ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിന്തകൾ ഏത് ചുരുളി വഴിയാണ് കാട് കയറാൻ പോകുന്നതെന്ന് പ്രവചിക്കാൻ പോന്ന സിനിമപ്രാന്തന്മാരൊന്നും ഈ ഭൂമിമലയാളത്തിൽ ഇല്ല. ഒരൊറ്റ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തന്നെ തന്റെ സിനിമയെ മുഴുവനായും വരച്ചിടാൻ കഴിയുന്നതോ ഒരു വാക്ക് അധികം പറഞ്ഞ് പോയാൽ സ്പോയിലർ ആയിപ്പോകുന്ന ട്രാൻസ് അവസ്ഥയിലേക്ക് സിനിമ കണ്ടവരെ കൊണ്ടെത്തിക്കുന്നതോ ഒരു സബ്ടയിലിറ്റിന്റെ പോലും പിന്തുണയുമില്ലാതെ ഏതൊരു ഭാഷക്കാരന്റെ മുന്നിലും ഈ ചിത്രത്തെ ധൈര്യത്തോടെ പരിചയപ്പെടുത്താനാകുന്നതോ നിങ്ങൾ ശരിക്കും എങ്ങനെയൊക്കെയാണ് ഒരു സിനിമമോഹിയെ അത്‌ഭുതപ്പെടുത്തുന്നത് ! വേറൊരാളിലേക്ക് ഒരു രീതിയിലും കടത്തിവിടാൻ പറ്റാത്ത ഉന്മാദ അനുഭവത്തെ ലിജോയെപോലെയോ അതിനു മുകളിലോ ഉൾകൊണ്ട് ബോധത്തിനും അബോധത്തിനുമിടയിലൂടെ പ്രേക്ഷകരെ കൊണ്ടുപോകാൻ മമ്മൂട്ടിയെന്ന ‘അപരിചിതന്’ എത്ര അനായാസമായാണ് കഴിഞ്ഞത്. ലിജോ ജോസ് പല്ലിശ്ശേരിയുടെ ഏറ്റവും മികച്ച വർക്ക് എന്നത് ഒരു മിത്താണ്. അയാൾ ഒരു ലൂസിഡ് ഡ്രീമിലാണ്. സിനിമയാണ് അയാളുടെ സ്വപ്ന പശ്ചാത്തലം. അയാൾക്ക് നിയന്ത്രണ വിധേയമായി രണ്ട് രണ്ടര മണിക്കൂർ ഒരു എത്തും പിടിയുമില്ലാതെ ദിശയറിയാതെ സഞ്ചരിക്കുക എന്നത് മാത്രമാണ് നമ്മുടെ ദൗത്യം.

***

DDQDDD 15Ramkumar Raaman

ധ്യാനാത്മകമായ കാഴ്ചകളിലേക്കുള്ള ലിജോയുടെ മാറ്റം

ചിലപ്പോഴൊക്കെ മനുഷ്യർ യാഥാർത്ഥ്യത്തിൽ നിന്നും ദുർഗ്രാഹ്യമായ സ്വപ്‌നങ്ങൾ പോലെ (INSCRUTABLE DREAMS) കുറച്ചുസമയം തെന്നിമാറിയേക്കാം. യഥാതഥമായതും പരിചിതമായതുമായ ജീവിതപരിസരങ്ങളിൽ നിന്നും വിശദീകരിക്കാനാവാത്ത ഒരു വഴിമാറലായി (DETOUR) അതിനെ സംക്ഷേപിക്കാം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നാൻപകൽനേരത്ത് മയക്കം എന്ന സിനിമ ഉച്ചമയക്കത്തിന്റെ ഒരാലസ്യത്തിൽ മനസ്സിൽ മിന്നിമറയുന്ന ഭ്രമചിന്തകൾ പോലെയുള്ള ഒരനുഭവമാണ് നൽകുന്നത്. ഗ്രാമീണകാഴ്ചകളുടെ ധാരാളിത്തവും പഴയതമിഴ് ഗാനങ്ങളും മനോവിഭ്രാന്തിയിലകപ്പെടുന്ന കഥാപാത്രങ്ങളും ആ അനുഭവത്തെ കൂടുതൽ തീവ്രമാക്കുന്നു. തന്റെ ആദ്യസിനിമകളിൽ പ്രാബല്യമുണ്ടായിരുന്ന CHAOTIC സിനിമകാഴ്ചകളിൽ നിന്നും ധ്യാനാത്മകമായ കാഴ്ചകളിലേക്കുള്ള ലിജോയുടെ മാറ്റം എടുത്തുപറയേണ്ടതാണ്.

ജാഗ്രത്, സ്വപ്നം, സുഷുപ്തി തുടങ്ങി മനുഷ്യ ബോധാവസ്ഥകളുടെ അനുഭവതലങ്ങളുടെ ധ്യാനാത്മകവായനയ്ക്കും ഒരിടം നൽകുന്നുണ്ട് സിനിമ. ജാഗ്രത്തിൽ അനുഭവിച്ച എല്ലാം സ്വപ്നത്തിൽ നഷ്ടമാകുന്നു. സ്വപ്നത്തിൽ അനുഭവിച്ചതെല്ലാം സുഷുപ്തിയിൽ നഷ്ടമാകുന്നു. സുഷുപ്തിയിൽ അവന്റെ സ്വത്വം പോലുമില്ല, സുഖാനുഭവം മാത്രം.

‘മരണം ഉറങ്ങുന്നതുപോലെയും ജനനം ഉണരുന്നതുപോലെയുമാണ്…’ തിരുവള്ളുവരുടെ തിരുക്കുറലിലെ ഈ വാചകം സിനിമയുടെ തുടക്കം ഒരു ഹോട്ടലുകാരൻ വിശദീകരിക്കുന്നുണ്ട്. ജനന-മരണങ്ങളുടെ ചാക്രികതയുടെ തത്വചിന്താപരമായ തിരുവള്ളുവരുടെ ഈ നിർവചനത്തിലൂടെ തുടർന്നുസംഭവിക്കുന്ന വിചിത്രവും ഭ്രമാത്മകവുമായ കാഴ്ചകൾക്ക് വളരെ ആഴം നൽകുന്നുണ്ട്.ജനിമൃതികളുടെ നൈരന്തര്യത്തെക്കുറിച്ചുള്ള ഒരു ഓർമ്മപെടുത്തലും കൂടിയായി ഈ സിനിമ അനുഭവപ്പെടുന്നു.

സിനിമ കണ്ടപ്പോൾ ഭഗവദ് ഗീതയിലെ ‘ജാതസ്യ ഹി ധ്രുവോ മൃത്യുർ,ധ്രുവം ജന്മ മൃതസ്യ ച” എന്ന ശ്ലോകം ഓർമ്മ വന്നു.’ജനിച്ചവന് മരണം നിശ്ചിത്രമത്രേ; മരിച്ചുവന് ജനനവും. ‘ആ തുടർച്ചകളിലെ ഇടവേളകളിൽ സ്നേഹത്തിന്റെ സ്നേഹരാഹിത്യത്തിന്റെ പ്രണയസാഷാത്കാരത്തിന്റെ നിരാസത്തിന്റെ വിരഹത്തിന്റെ നിരാശയുടെ സന്തോഷത്തിന്റെ ആകെത്തുകയാണ് സംക്ഷേപിക്കപ്പെടുന്ന മനുഷ്യ ജീവിതങ്ങൾ.സംഭ്രമിപ്പിക്കുന്ന ശൂന്യതയുമായി തമിഴ്നാട്ടിലെ പ്രാകൃതവും വിദൂരസ്ഥവുമായ ആ ഗ്രാമം അവരെ കാത്തിരിക്കുകയായിരുന്നു. ഭൂതകാലത്തിൽ നിന്നുയിർത്തുവന്ന നിറംകെട്ട പെയിന്റിംഗ് പോലെയുള്ള ആ ഗ്രാമത്തിൽ രണ്ടു ദിവസം കൊണ്ട് ചെയ്തുതീർക്കാൻ ജെയിംസിന് എന്തോ ഒരു നിയോഗമുണ്ടായിരുന്നു…..

***
NANPAKAL NERATHU MAYAKKAM 17Justin VS

നന്ദി…എനിക്ക് തന്ന ഗംഭീര സിനിമാനുഭവത്തിന്

നൻപകൽ നേരത്ത് മയക്കം കണ്ടു കൊണ്ടിരിക്കേ തന്നെ എനിക്ക് സിനിമയോട് ഒരു പരിചിതത്വം തോന്നിത്തുടങ്ങിയിരുന്നു.കാറ്റും കരിമ്പനകളും എവിടെയോ കണ്ടും കേട്ടും ഹൃദ്യസ്ഥമായിപ്പോയതാണ്.
എവിടെയാണത്?
“ഞെങ്ങ്ണ്ടാണ് ? “ചുമട്ടുകാരാൻ ചോദിച്ചു.
“ഇനി…” രവി പറഞ്ഞു.
അരയാലിലകളിൽ കാറ്റു വീശി.
“ഖസാക്കിലിയ്ക്ക് ” രവി പറഞ്ഞു.
ഖസാക്കിലേയ്ക്ക് ബസ്സ് വന്നിറങ്ങുന്ന രവിയ്ക്ക് ആ സ്ഥലം അപരിചിതമായി തോന്നിയില്ല. അവിടേയ്ക്ക് അയാൾ എത്തിച്ചേരുമെന്ന് പണ്ടേ കരുതിക്കാണണം.
ആ സ്ഥലരാശിയത്രയും ഹൃദ്യസ്ഥമായിത്തീർന്നതുപോലെ , ചിരപരിചിതനെപ്പോലെയാണ് രവി കൂമൻ കാവിൽ നിന്നത്.

നൻപകലിലെ ജെയിംസും ആ തമിഴ് ഗ്രാമത്തിലേക്കെത്തിച്ചേരുന്നത് ഒരു ബസ്സ് യാത്രയിൽ തന്നെയാണ്.
ഞെട്ടിയുണർന്ന് ബസ്സിൽ നിന്നിറങ്ങുന്ന സുന്ദരത്തിന് / ജെയിംസിന് ആ സ്ഥലം കൈവെള്ളയിലെ രേഖകൾ പോലെ സുപരിചിതമാണ്. ആദ്യമായി അവിടെയെത്തുന്ന ഒരു സഞ്ചാരിയായല്ല, മറിച്ച് അവിടെ ജനിച്ച് അവിടെ പഴകിപ്പോയ മനുഷ്യനായാണ് ജെയിംസ് / സുന്ദരം അവിടെ പെരുമാറാൻ തുടങ്ങുന്നത്.
രവിക്ക് വഴി കാട്ടാൻ ഒരു ചുമട്ടുകാരനെ വേണ്ടി വന്നു. സുന്ദരത്തിന് / ജെയിംസിന് ആരും വേണ്ടിയിരുന്നില്ല. സ്വന്തം വീട്ടിലെ ഉമ്മറത്ത് നിന്ന് കിടപ്പുമുറിയിലേക്ക് നടക്കുന്ന ഒരാളുടെ ആത്മവിശ്വാസത്തോടെ ചിരപരിചിതത്വത്തോടെ അയാൾ ആ ഗ്രാമത്തിലൂടെ നടന്നു നീങ്ങി.
ആകാശത്ത് തുമ്പികൾ പറന്നു.കരിമ്പനകളിലും ചോളപ്പാടങ്ങളിലും കാറ്റു പടർന്നു.

ലിജോ ജോസ് പെല്ലിശ്ശേരി താൻ കണ്ട പഴയ ഒരു പരസ്യ ചിത്രത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് തുടങ്ങുന്നത്.
ആ പരസ്യം ഇങ്ങനെയാണ്.ഒരു ബസ്സിൽ സഞ്ചരിക്കുന്ന ഒരു പഞ്ചാബി കുടുംബം.അവർ ഹിന്ദിയിലോ പഞ്ചാബിയിലോ മറ്റോ എന്തോ സംസാരിക്കുന്നുണ്ട്. ബസ്സ് ഒരു പഴയതെങ്കിലും പ്രൗഢമായ വീടിന് മുന്നിൽ എത്തുന്നു.പെട്ടെന്ന് ബസിലെ ഒരു കുട്ടി തമിഴിൽ നിർത്താൻ ആവശ്യപ്പെടുന്നു.കുട്ടി തമിഴിൽ സംസാരിക്കുന്നത് കണ്ട് ആശ്ചര്യപ്പെട്ടു നിൽക്കുന്ന വീട്ടുകാർ നോക്കി നിൽക്കെ അവൻ ആ വീട്ടിലേക്ക് നടന്നു.

അകത്തളത്തിൽ സ്വന്തം വീടുപോലെ അവൻ പെരുമാറി. അവന്റെ പൂർവ്വ കാലത്തിലെ ഒരു പെട്ടി അവൻ അവിടെ കണ്ടെത്തുന്നു. അവൻ അതിൽ കോറിയിട്ട പഴയ പ്രണയിനിയുടെ പേരിലൂടെ അവൻ വിരലോടിക്കുന്നു.ആ വീട്ടിലെ ഒരമ്മ ദുരൂഹമായ ഏതോ സാധനയിലൂടെ അവനെ തിരിച്ചറിയുന്നു.
വീണ്ടും ഖസാക്കിലേക്ക് വരാം.ഇതിഹാസത്തിന്റെ 22-ാം അധ്യായത്തിൽ ഒരു കുഞ്ചുവെള്ളയുടെയും ദേവകിയുടെയും കഥയുണ്ട്.ആ കഥയിങ്ങനെയാണ് ( പുസ്തകത്തിൽ നിന്ന് അതേപടി പകർത്തിയെഴുതുന്നു.)
പനകേറ്റക്കാരൻ നാകന്റെയും കെട്ടിയവൾ തായമ്മയുടെയും മകളായിരുന്നു കുഞ്ചുവെള്ള. അവൾക്ക് അഞ്ചുവയസ്സുള്ളപ്പോൾ അവർ കൂമൻകാവിലേയ്ക്കു വിരുന്നുപോയി. അവിടെവെച്ച് കുഞ്ചുവെള്ള മരിച്ചു. അക്കൊല്ലം കൂമൻകാവിലെ അയ്യാവിന്റെ കെട്ടിയവൾ കണ്ണമ്മയ്ക്ക് ഒരു മകൾ പിറന്നു. അവർ അവളെ ദേവകിയെന്നു വിളിച്ചു.

നന്നെ ചെറുപ്പത്തിൽത്തന്നെ ദേവകിഓർത്തോർത്തു കൊണ്ടിരിയ്ക്കുക പതിവായിരുന്നു.
മണിക്കൂറുകളടുപ്പിച്ച് അങ്ങനെയിരിയ്ക്കും. മകളെ മടിയിലിരുത്തി കണ്ണമ്മ ചോദിയ്ക്കും, “എന്താണ്ടി മക്ളേ നീയിങ്ങനെ ഇരിയ്ക്ക്ണ്?
ദേവകി പറയും, “നാന് നെനയ്ക്ക്യാണമ്മാ.”
അഞ്ചു വയസ്സു തികയുന്ന അന്ന് അവൾ അമ്മയോടു പറഞ്ഞു, “അമ്മാ
എയ്ക്ക് ഇഞ്ഞ്ം വേറൊര് അമ്മയിണ്ട്”
കണ്ണമ്മ ഗൗനിച്ചില്ല. അഞ്ചുവയസ്സായ കുട്ടികൾ പലതുമോർക്കും. പലതും പറയും. പക്ഷെ, ദേവകി ആവർത്തിച്ചാവർത്തിച്ചു പറയാൻ തുടങ്ങി. മറേറ അമ്മയെ കാണണമെന്നു പറഞ്ഞു കരയാൻ തുടങ്ങി… ദേവകി മുമ്പേ നടന്നു. പുറകെ അയ്യാവും കണ്ണമ്മയും നടന്നു. അങ്ങിനെ അവർ നാകന്റെയും തായമ്മയുടെയും വീട്ടിലെത്തി.
“ദാ, ദാണെന്റെ വീട്, ദേവകി പറഞ്ഞു. ഖസാക്കുകാർ അവിടെ കൂടി. ദേവകി വീടിന്റെ മുക്കും മൂലയും
തിരിച്ചറിഞ്ഞു. പണ്ട് മച്ചിൽ തിരുകിവെച്ചിരുന്ന ഒരു കമ്മിട്ടങ്കുഴല് അവിടെത്തന്നെയിരിപ്പുണ്ട്.
“അമ്മാ,” അവൾ തായമ്മയോടു ചോദിച്ചു, “അപ്പനെവിടീ, അമ്മാ?
തായമ്മ കരഞ്ഞു.
*അപ്പൻ പോയെടി, മക്ളേ, തായമ്മ പറഞ്ഞു. “പനിന്ന് വീണ്ങ്ങാണ്ട്
കണ്ടുനിന്ന പെണ്ണുങ്ങൾ കണ്ണുതുടച്ചു. ആളുകൾ അതിശയിയ്ക്കുന്നതെന്തെന്ന് ദേവകിയ്ക്കു മാത്രം മനസ്സിലായില്ല. അവൾ കണ്ണമ്മയോടു ചോദിച്ചു,
“അമ്മയ്ക്ക് നിനവില്ലയോ? അന്ന് കൊളക്കടവില്?
“എന്ന്, മകളേ?” കണ്ണമ്മ ചോദിച്ചു.
” അന്ന് അന്ന് ഒര് പാടന്ന്. അമ്മ കുളിയ്ക്കിമ്പോ നാനതിയേ പറ്റിപ്പറ്റി വന്നീലമ്മാ ?”

കണ്ണമ്മ പെട്ടെന്നോർത്തു. അഞ്ചു കൊല്ലവും പത്തുമാസവും മുമ്പ് ഒരു സന്ധ്യ. അവൾ കുളക്കടവിൽ ഒറ്റയ്ക്കു കുളിച്ചു നില്ക്കെ , കുളത്തിന്റെ മേടു താണ്ടി ഒരു ശ്മശാനയാത്ര കടന്നുപോവുകയായിരുന്നു.
നൻപകൽ ഖസാക്കിൽ നിന്ന് കടം കൊണ്ടു എന്നല്ല,എസ് ഹരീഷിന്റെ അതിസുന്ദരമായ എഴുത്തും ലിജോയുടെ പോയെറ്റിക് മേകിംഗും എന്നിൽ ഖസാക്കിന്റെ ഓർമ്മകൾ ഉണർത്തി എന്നാണ് പറഞ്ഞു വരുന്നത്.ജെയിംസിന്റെ ഉറക്കത്തിന് സിനിമയിൽ വളരെയധികം പ്രാധാന്യമുണ്ടല്ലോ. അയാളുടെ രണ്ട് ഉറക്കങ്ങൾക്കിടയിലാണ് സിനിമയുടെ വശ്യമായ അടരുകൾ വിടരുന്നത്.അവിടെയും എനിക്ക് രവിയെ ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല.ഒരിക്കൽ രവി ഇങ്ങനെ ചിന്തിച്ചു പോകുന്നുണ്ടല്ലോ..
“ഈശ്വരാ ഒന്നുമറിയരുത്,
ഉറങ്ങിയാൽ മതി, ജന്മത്തിൽ
നിന്ന് ജന്മത്തിലേക്ക്
തലചായ്ക്കുക. കാടായി,
നിഴലായി, മണ്ണായി,
ആകാശമായി വിശ്രമം കൊള്ളുക”
നന്ദി…
മമ്മൂട്ടി
എസ്. ഹരീഷ്.
ലിജോ ജോസ്
തേനി ഈശ്വർ
എനിക്ക് തന്ന ഗംഭീര സിനിമാനുഭവത്തിന്

***

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘സെക്‌സ്’, ‘ലൈംഗിക ആരോഗ്യം’ എന്നിവയിൽ സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

സ്ത്രീകൾ പല പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ടെങ്കിലും ഐയെക്കുറിച്ച് സംസാരിക്കാൻ ലജ്ജിക്കുന്നതിനാൽ അവർ അതിനെക്കുറിച്ച് ഒരിക്കലും

‘സെക്‌സ്’, ‘ലൈംഗിക ആരോഗ്യം’ എന്നിവയിൽ സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

സ്ത്രീകൾ പല പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ടെങ്കിലും ഐയെക്കുറിച്ച് സംസാരിക്കാൻ ലജ്ജിക്കുന്നതിനാൽ അവർ അതിനെക്കുറിച്ച് ഒരിക്കലും

“സിനിമ പ്രൊമോഷൻ ഒക്കെ നല്ലതാണ്, വേദനിപ്പിക്കുന്ന വാക്കുകൾ കൊണ്ട് ചിരിപ്പിക്കുമ്പോൾ ആ കൂടെ ഇരിക്കുന്ന ആളെയും ഓർക്കണം”, കുറിപ്പ്

രാഗീത് ആർ ബാലൻ രോമാഞ്ചം സിനിമയുടെ പ്രചാരണർത്ഥം മനോരമ സംഘടിപ്പിച്ച ചാറ്റ് ഷോ

‘ പ്യാലി ‘ സാഹോദര്യ ബന്ധത്തിന്റെ ആഴവും അതോടൊപ്പം പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ജീവിതകഷ്ടപ്പാടുകളും

മുഹമ്മദ് സഗീർ പണ്ടാരത്തിൽ എൻ എഫ് വർഗ്ഗീസ് പിക്ചേഴ്സിൻ്റെ ബാനറിൽ ദുൽഖർ സൽമാന്റെ

“ചക്കരയുടെ ഉപയോഗം ലിമിറ്റഡാണ്, എന്നാൽ എല്ലാ പലഹാരങ്ങൾക്കും മധുരം നൽകാൻ പഞ്ചസാരയ്ക്ക് ആകും, മമ്മൂട്ടിയും പഞ്ചസാര പോലെയാണ്”, കുറിപ്പ്

ചക്കര, കരിപ്പോട്ടി പരാമർശത്തിൽ മമ്മൂട്ടി പുലിവാൽ പിടിച്ചിരുന്നു. ഒരു പ്രമോഷൻ പരിപാടിയിൽ, മമ്മുക്ക

“അടുത്ത ജന്മത്തിൽ നിങ്ങൾ ആരാകും? ,നിങ്ങളുടെ മരണവാർത്ത എന്തായിരിക്കും?”, ഫേസ്ബുക്ക് ലെ പ്രവചനങ്ങളിൽ പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക

ഫേസ്ബുക്കിലെ പ്രവചനങ്ങളിൽ പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക: നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം. അറിവ്

ഉപഗ്രഹഭാഗങ്ങൾ കൈമാറുമ്പോൾ ഇന്ത്യൻ സംഘം തേങ്ങയുടച്ചുനൽകി അമേരിക്കൻ സംഘം കപ്പലണ്ടി നൽകി, ഇതിന് പിന്നിലുള്ള കാരണങ്ങൾ എന്തെല്ലാം?

ഇസ്രോയും(ISRO), നാസയും(NASA) ​ഒ​ന്നിച്ച് പ്രയത്നിച്ച പുത്തൻ സാറ്റ​ലൈറ്റ് ആയ ‘നിസാർ'(NISAR) ന്റെ ഭാഗങ്ങൾ

താരചക്രവർത്തിനികളായിരുന്ന ജയപ്രദയുടെയും ശ്രീദേവിയുടെയും ഒപ്പം ഏറ്റവുംകൂടുതൽ ചിത്രങ്ങളിൽ നായകനായത് ആരെന്നറിയാമോ ?

Roy VT ഇൻഡ്യൻ സിനിമയിലെ ഏറ്റവുംവലിയ താരചക്രവർത്തിനികൾ ആയിരുന്ന ജയപ്രദയുടെയും ശ്രീദേവിയുടെയും ഒപ്പം

ഭാര്യയുടെ അവിഹിത രഹസ്യങ്ങളുടെ ചവറ്റുകൂട്ടയിൽ പരതിയ അയാൾ മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം കൂടി കണ്ടെത്തുകയാണ്

ജീവിതപങ്കാളിയ്ക്ക് ഒപ്പമുള്ള ജീവിതം മടുത്തുവെങ്കിൽ അല്ലെങ്കിൽ ആഗ്രഹിച്ചൊരു ജീവിതം കിട്ടുന്നല്ലെങ്കിൽ അത് തുറന്ന്

വീണ്ടും ജാക്കി ചാൻ, പ്രായത്തെ വെല്ലുന്ന പ്രകടനം, ‘റൈഡ് ഓൺ’ ട്രെയ്‌ലർ പുറത്തിറങ്ങി

ബ്രൂസിലിക്ക് ശേഷം ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിലൂടെ വിസ്മയിപ്പിച്ച ജാക്കി ചാൻ നായകനായെത്തുന്ന പുതിയ

ദശരഥം രണ്ടാംഭാഗത്തിനു മോഹൻലാൽ സഹകരിക്കുന്നില്ലെന്ന് പരാതിപറഞ്ഞ സിബിമലയിൽ നിന്നും ഭദ്രൻ വ്യത്യസ്തനാകുന്നത് അവിടെയാണ്

മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് സ്ഫടികം എഴുതുന്ന സമയത്തും അതിനു ശേഷവും സ്ഫടികം 2

ഒരു പടത്തിന് കോടികൾ വാങ്ങുന്നവരും ഒന്നുമാകാതെ ബലിമൃഗങ്ങൾ ആകുന്നവരും (എന്റെ ആൽബം- 76)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച

“രണ്ടു തുടകൾക്കിടയിലല്ല, രണ്ടു ചെവികൾക്കിടയിലാണ് ഒരാളുടെ ജെൻഡറും സെക്സ്വാലിറ്റിയും തീരുമാനിക്കപ്പെടുന്നതെന്ന് ആവർത്തിച്ച് ആവർത്തിച്ച് പഠിപ്പിക്കണം”

മനസ്സുകൊണ്ട് ട്രാൻസ് വ്യക്തികളായെങ്കിലും സഹദിന്റെയും സിയയുടെയും ശരീരം ഇന്നും പൂർണമായും ആ മാറ്റങ്ങൾക്ക്

അന്‍പത് കുട്ടികള്‍ക്ക് ശസ്ത്രക്രിയാ സഹായം നല്കാൻ ഉണ്ണി മുകുന്ദനും മാളികപ്പുറം ടീമും

മാളികപ്പുറം നേടിയ മഹാവിജയം ഏവരെയും വിസ്മയിപ്പിക്കുന്നതാണ്. മൊത്തം നൂറുകോടിയുടെ ബിസിനസ് നടന്ന ചിത്രം

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ – ഉദയ കൃഷ്ണ ഒന്നിക്കുന്ന ‘ ക്രിസ്റ്റഫർ ’ ക്രിസ്റ്റഫർ പ്രെമോ സോങ്ങ് പുറത്തിറങ്ങി

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ – ഉദയ കൃഷ്ണ ഒന്നിക്കുന്ന ‘ക്രിസ്റ്റഫർ’ ക്രിസ്റ്റഫർ

‘ ദി ബ്രാ ‘ എഞ്ചിനിൽ കുടുങ്ങിയ ബ്രേസിയറിൻ്റെ ഉടമയെ കണ്ടെത്തി അത് തിരിച്ചു കൊടുക്കാനുള്ള അയാളുടെ ശ്രമങ്ങളാണ് ഈ ചിത്രം

The Bra Sajid AM സംഭാഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെ ബാക്ക്ഗ്രൗണ്ട് സ്‌കോറിന്റെ

‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’യിലെ പുതിയ ഗാനം, സ്റ്റൈലിഷ് ഗ്ലാമർ ലുക്കിൽ അനിഖ സുരേന്ദ്രൻ

തൊണ്ണൂറ് കാലഘട്ടങ്ങളിലെ ക്യാംപസ് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വിദ്യാർഥി രാഷ്ട്രീയത്തിന്റെയും കഥ പറയുന്ന ബിഗ്

” ഇത്രത്തോളം അപ്ഡേറ്റഡ് ആയിരിക്കുന്ന മമ്മൂട്ടിയിൽ നിന്നും ഇത്‌ പ്രതീക്ഷിച്ചില്ല ! എത്രത്തോളം അപ്ഡേറ്റഡ്? ” സോഷ്യൽ മീഡിയ കുറിപ്പ്

ഐശ്വര്യ ലക്ഷ്മി : “മമ്മൂക്ക ചക്കരയാണ്.” മമ്മൂക്ക : “വെളുത്ത പഞ്ചസാര എന്ന്

“പെണ്ണുങ്ങളുടെ മാസമുറയെ കരുതലോടെ നോക്കുമ്പോൾ കൗമാരത്തിലുണ്ടാവുന്ന അപ്രതീക്ഷിത ലിംഗ ഉദ്ധാരണത്തെ മറക്കേണ്ടിവരുന്ന ആൺകുട്ടികളുടെ വിഷമം ആരും ഓർക്കാറില്ല” കുറിപ്പ്

വളർന്നു വരുന്ന ആൺകുട്ടികൾക്കും കരുതലും ശ്രദ്ധയും വേണം. നല്ലൊരു ചർച്ചക്കുള്ള ഒരു വിഷയം

ജീവിതത്തിൽ ഒന്നിക്കാനാവാത്ത പല കാമുകികാമുകന്മാരും പിന്നീട് അവിടം ഒരു സൂയിസൈഡ് പോയിന്റ് ആയി തിരഞ്ഞെടുത്തു

SHAM കെട്ടുകഥകളും വായ്മൊഴികളും കാറ്റിൽ പരക്കുന്ന,നയനമനോഹരമായ മലകളും,കടലും ചേർന്ന് കിടക്കുന്ന ഗോവയിലെ ഒരു

എന്റെ വീട്ടുവാതിൽക്കൽ വന്ന് എന്നെ ശാരീരികബന്ധത്തിന്) നിർബന്ധിച്ച കാസനോവ, താരദമ്പതികൾക്കെതിരെ കങ്കണയുടെ ഗുരുതര ആരോപണങ്ങൾ

ബോളിവുഡിലെ ക്വീൻ എന്നറിയപ്പെടുന്ന കങ്കണ റണാവത്ത്, സിനിമാ മേഖലയിലെ ഒരു ദമ്പതികൾ തനിക്കെതിരെ

അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി ഇന്ദ്രൻസ്, ‘അതിജീവിത’യെ മകളെ പോലെ കാണുന്നു ‘

ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ നടൻ ഇന്ദ്രൻസ് പറഞ്ഞ കാര്യങ്ങൾ വളരെയധികം വിമര്ശിക്കപ്പെടുകയാണ്.

നരഭോജിയെന്നു പേരുകേട്ട ഉഗാണ്ടയിലെ മുൻ സ്വേച്ഛാധിപതി ഈദി അമീന്‍ ശരിക്കും മനുഷ്യമാംസം കഴിക്കാറുണ്ടായിരുന്നോ ? ആ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ…

ഈദി അമീന്‍ – നരഭോജിയെന്നു പേരുകേട്ട ഉഗാണ്ടയിലെ സ്വേച്ഛാധിപതി അറിവ് തേടുന്ന പാവം

മായിക സൗന്ദര്യംകൊണ്ടു തെന്നിന്ത്യയുടെ ഹൃദയംകവർന്ന ഭാനുപ്രിയയെ കുറിച്ച് നല്ല വാർത്തകൾ അല്ല ഇപ്പോൾ പുറത്തുവരുന്നത്

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് ഭാനുപ്രിയ. തെലുങ്ക് സിനിമയായ സിതാര എന്ന സിനിമയിൽ

“ഒരു കാര്യത്തിൽ കഴിവുള്ളയാൾ ഒട്ടുമിക്ക വിഷയങ്ങളിലും അഭിപ്രായം പറയണമെന്ന ശാഠ്യത്തിൽ ഇന്ദ്രൻസ് പെട്ടു”, കുറിപ്പ് വായിക്കാം

ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ നടൻ ഇന്ദ്രൻസ് പറഞ്ഞ കാര്യങ്ങൾ വളരെയധികം വിമര്ശിക്കപ്പെടുകയാണ്.

‘ ആദിപുരുഷ് ‘നെക്കുറിച്ച് താൻ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്ന് ബോളിവുഡ് താരം കൃതി സനോൻ

രാമായണത്തിന്റെ ബിഗ് സ്‌ക്രീൻ അഡാപ്‌റ്റേഷനായ ആദിപുരുഷിനെക്കുറിച്ച് താൻ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്ന് ബോളിവുഡ് താരം

‘ജനഗണമന’- അധികാരികൾക്ക് എത്ര തന്നെ ഇഷ്ടമല്ലെങ്കിലും അസുഖകരങ്ങളായ ചോദ്യങ്ങൾ ഉയർന്നു വന്നു കൊണ്ടിരിക്കും മലയാള സിനിമ 2022 – തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ -ഭാഗം 6 )

ഈ സീരീസിന്റെ മുൻഭാഗങ്ങൾ > (വായിക്കാം > പുഴു,  ഇലവീഴാപൂഞ്ചിറ ,  ഡിയർ ഫ്രണ്ട്,  

വിൻസി അലോഷ്യസ് കേന്ദ്ര കഥാപാത്രമായ ‘രേഖ’ ഒഫീഷ്യൽ ട്രെയിലർ, നിർമ്മാണം കാർത്തിക്ക് സുബ്ബരാജ്

തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമ്മാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്‌സ അവതരിപ്പിക്കുന്ന

“ഒരു ബന്ധത്തിന്റെ തകർച്ച പൂർത്തിയാകുന്നത് വഴക്കിടുമ്പോഴോ പിരിയുമ്പോഴോ അല്ല, അത് ‘apathy’ എന്ന അവസ്ഥയാണ് ” കുറിപ്പ് വായിക്കാം

Nazeer Hussain Kizhakkedathu എഴുതിയത് “ഒരു ബന്ധത്തിന്റെ തകർച്ച പൂർത്തിയാകുന്നത് എപ്പോഴാണെന്ന് നസീറിനറിയാമോ?

ഇന്ത്യ ഗഗൻയാൻ ദൗത്യത്തിൽ അയയ്‌ക്കുന്ന വ്യോമമിത്ര എന്ന പെൺ റോബോട്ടിന്റെ പ്രത്യേകതകൾ എന്തെല്ലാം ?

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ഇന്ത്യ ഗഗൻയാൻ ദൗത്യത്തിൽ അയയ്‌ക്കുന്ന പെൺ

“എത്ര മസിലു പിടിച്ചിരുന്നാലും നമ്മൾ രണ്ടേകാൽ മണിക്കൂർ നിർത്താതെ ചിരിക്കേണ്ടിവരും”, രോമാഞ്ചം സൂപ്പർ സിനിമയെന്ന് പ്രേക്ഷകർ ഒന്നടങ്കം

സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ച ചിത്രമാണ് രോമാഞ്ചം. 2007ല്‍

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ ഒഫീഷ്യൽ ട്രെയിലർ

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ചിത്രത്തിന്റെ

മലയാളത്തിലെ പടങ്ങളെയൊക്കെ അവർ വൃത്തികെട്ട അഡൾട്ട് രീതിയിൽ ആയിരുന്നു കണ്ടിരുന്നത് മമ്മൂട്ടിയും മോഹന്ലാലുമായിരുന്നു മാറ്റം കൊണ്ടുവന്നത്

ബി ഗ്രേഡ് മലയാള സിനിമകളുടെ അതിപ്രസരം കാരണം മലയാള സിനിമയ്ക്ക് ഒരു കാലത്തു

വൈശാലിയിലെ മഹാറാണിയുടെ കഥാപാത്രം ഒഴിച്ചാൽ അവർക്ക് ലഭിച്ചത് ലൈംഗിക അതിപ്രസരമായ ക്യാരക്ടറുകൾ ആണ്

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ബംഗ്ലാദേശിൽ ഒളിച്ചുകളിച്ച പതിനഞ്ചുകാരൻ ഷിപ് കണ്ടയ്‌നറിൽ കുടുങ്ങി, എത്തപ്പെട്ടത് മലേഷ്യയിൽ

ബംഗ്ലാദേശിൽ രസകരമായൊരു സംഭവം നടന്നു. ഒളിച്ചു കളിക്കുമ്പോൾ ഒളിക്കേണ്ടിടത്തു ഒളിച്ചില്ലെങ്കിൽ  പുറത്തുവരുമ്പോൾ ചിലപ്പോൾ

കൊച്ചിൻ ഹനീഫ മരിച്ച് ബോഡി കൊണ്ട് വന്ന സമയത്ത് മമ്മൂക്കയുടെ നെഞ്ചിൽ ചാരി രാജുച്ചേട്ടന്റെ ഒരു കരച്ചിലുണ്ട്, അതിനുപിന്നിൽ ഒരു കാരണമുണ്ടായിരുന്നു

Sunil Waynz അവതാരകൻ : എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ച ,

“അന്ന് ഗപ്പി തീയറ്ററിൽ കാണാൻ പറ്റാതിരുന്നപ്പോൾ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ, അതുകൊണ്ട് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാമോ ? “

ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജോൺപോൾ ജോർജ് ഇന്നെഴുതി പോസ്റ്റ് ചെയ്തകുറിപ്പാണ്.

ഭാര്യയുടെ കെട്ടുതാലിവരെ പണയപ്പെടുത്തി വെറും അഞ്ചുലക്ഷം രൂപയ്ക്കു ജയരാജ് ഒരുക്കിയ ദേശാടനത്തിനു സംഭവിച്ചത് (എന്റെ ആൽബം- 75)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച

കാര്യസാധ്യത്തിന് മനുഷ്യൻ എന്തും ചെയ്യും, സഹോദരിയും സഹോദരനും പരസ്പരം വിവാഹിതരായ സംഭവം പലരെയും ഞെട്ടിച്ചിരുന്നു

സഹോദരങ്ങള്‍ വിവാഹിതരായതെന്തിന് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ഓസ്‌ട്രേലിയന്‍ വിസ

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്‌നമാണ്?

അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ

വിഘ്നേഷ് ശിവനെ മാറ്റി, പകരം വന്ന മഗിഴ് തിരുമേനി ഏകെ 62 സംവിധാനം ചെയ്യും, കഥ അജിത്തിന് പെരുത്ത് ഇഷ്ടമായി

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അജിത്തിന്റെ വരാനിരിക്കുന്ന ചിത്രം 220 കോടി ബജറ്റിൽ

“അഡ്ജസ്റ്റ്മെന്റ് ചെയ്താൽ അവസരം”, സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നയൻതാര

ലേഡി സൂപ്പർ സ്റ്റാർ നയൻതാര, സിനിമാ മേഖലയിൽ തനിക്കുണ്ടായ കയ്പേറിയ അനുഭവം തുറന്നുപറഞ്ഞു.

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം, കൾട്ട് ക്ലാസിക്ക് വിഭാഗത്തിൽ അഭിമാന പുരസ്സരം ചേർത്ത് വെക്കാവുന്ന ഒരു ചിത്രം

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം Jagath Jayaram “നിൻ്റെ ശത്രു നീ തന്നെയാണ്.കണ്ണടച്ചു

രോഹിത് – സുമിത്ര വിവാഹം ഇന്ന്, കുടുംബവിളക്ക് സീരിയലിന്റെ പരസ്യം വൈറലാകുന്നു

ജനപ്രിയ സീരിയല്‍ ആയ കുടുംബവിളക്ക് അതിന്‍റെ ഏറ്റവും നാടകീയമായ മുഹൂര്‍ത്തത്തിലേക്ക് കടക്കുകയാണ്. പ്രേക്ഷകരെ

സൗത്ത് സിനിമകൾ റീമേക് ചെയ്തു ബോളിവുഡ് വിജയം നേടുന്നു, എന്നാൽ ബോളിവുഡിൽ നിന്നും സൗത്ത് ഇൻഡസ്ട്രി റീമേക് ചെയ്തു വിജയിപ്പിച്ച സിനിമകളുണ്ട്

സാൻഡൽവുഡ്, ഹോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങി ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം ഒന്നിനുപുറകെ ഒന്നായി

എത്ര തന്നെ വ്യത്യസ്തർ ആണെങ്കിലും മനുഷ്യർ എല്ലാരും ഒന്നാണ് എന്നുകൂടി ലിജോ മനോഹരമായി പറഞ്ഞുവയ്ക്കുന്നുണ്ട്

ലിജോ ജോസിന്റെ സിനിമകൾ വ്യാഖ്യാനങ്ങളുടെ ചാകരയാണ് ഒരുക്കുന്നത്. ഓരോ പ്രേക്ഷകനും സിനിമ ഓരോ

‘പോക്കിരി’ ഷൂട്ടിങ്ങിനിടയിൽ വിജയ്‌ യും നെപോളിയനും തമ്മിലുണ്ടായ പ്രശ്നമെന്ത് ?

തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര നടനാണ് നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവിടെ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ