ബെഞ്ചമിൻ ലൂയിസ്
നൻപകൽ നേരത്തു മയക്കം സംവിധായകൻ പ്രേക്ഷകനെ 3 രീതിയിൽ ചിന്തിപ്പിക്കുന്നു.
Theory no1.
സുന്ദരത്തിന്റെ ആത്മാവ് ജയിംസിന്റെ ശരീരത്തിൽ പ്രവേശിച്ചതാകാം.വണ്ടിയിൽ നിന്ന് ഇറങ്ങിയ ജെയിംസിന്റെ ശരീരത്തിൽ 2 വർഷമായി കാണാതെ പോയ അഥവാ മരിച്ച സുന്ദരത്തിന്റെ ആത്മാവ് കയറുന്നു. ജെയിംസ് സുന്ദരമായി മാറുന്നു.പാൽ കൊടുക്കാൻ പോകുമ്പോൾ,സൊസൈറ്റിയിൽ പോയി ഒപ്പിടാൻ പോകുമ്പോൾ, തരിശു ഭൂമി ആയ സ്ഥലത് കോവിൽ വരുമ്പോൾ,മുമ്പ് ഉണ്ടായിരുന്ന ബാർബർ മരിച്ചു എന്നറിയുമ്പോൾ സുന്ദരം മനസ്സിലാക്കുന്നു താൻ മരണപ്പെട്ടു എന്ന്. അവസാനം ചോറ് കൊടുക്കുന്ന scen ൽ യാത്ര അയപ്പ് പോലെയാണ് അയാൾക്ക് തോന്നുന്നത്.കാക്ക കരയുന്നതും കാണാം. അമ്മക്ക് പാക്ക് കൊടുത്തു അച്ഛനെ നോക്കുന്ന scene ൽ സുന്ദരത്തിന്റ് നിഴൽ നടന്നിട്ടും കൂടെ പോകാത്തതായി കാണിക്കുന്നുണ്ട്.അതായത് ജെയിംസിൽ നിന്നും സുന്ദരം പോയിരിക്കുന്നു.അവസാനത്തെ ആ ഉറക്കത്തിൽ സുന്ദരം ജെയിംസ് ആയി മാറുന്നു.അവസാനം സുന്ദരത്തിന്റെ നായ വണ്ടിയുടെ പിറകെ ഓടുന്നതും കാണാം.
Theory no.2
ഇത് ഒരുപക്ഷേ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ജെയിംസിന്റെ സ്വപ്നം ആയിക്കൂടെ. അവസാനത്തെ ഷോർട്ടിൽ ജെയിംസ് പാടത്തേക്ക് നോക്കി ഇരിക്കുമ്പോൾ പുറകിൽ ഇടക്ക് വെച്ച് നാട്ടിലേക്ക് പോയ ചുവന്ന ഷർട്ട് ഇട്ട ആൾ തിരിച്ചു സീറ്റിൽ ഇരിക്കുന്നത് കാണാം. ഉറങ്ങുന്നതിന് മുമ്പ് ഗ്ലാസ് ഉരയുന്ന ശബ്ദവും ബാർബർഷോപ്പിൽ ഗ്ലാസ് ഉരയുന്ന ശബ്ദവും സ്വപ്നത്തിൽ ഉള്ളത് പോലെയാണ്..സുന്ദരതിന്റെ ആത്മാവ് വിട്ട് പോയെങ്കിൽ പിന്നെ ജെയിംസിന് എങ്ങനെ വന്ന വഴി കൃത്യമായി അറിയാം.സ്വപ്നത്തിലേ അത് സംഭവിക്കൂ. സ്വപ്നം ആണ്എങ്കിൽ നായ പിറകെ ഓടുന്നത് എന്തിനായിരിക്കും എന്ന ചോദ്യം വരാം.ചിലപ്പോൾ സ്വപ്നം വീണ്ടും തുടരുക ആണെങ്കിലോ?😊.still dreaming…
Theory no:3
എല്ലാവരും ഉറങ്ങുമ്പോൾ ജെയിംസ് മനസ്സിൽ കാണുന്ന നാടകം ആണ് ഇതെങ്കിലോ. സിനിമയിൽ കാമറ ഒരിക്കലും നീങ്ങുന്നില്ല.എല്ലാം സ്റ്റാറ്റിക് ഷോർട്ട് ആണ് .സിനിമയുടെ പോസ്റ്റർ പോലും നാടകത്തിന്റെ വേദി പോലെയാണ്. ആദ്യം വേളങ്കണ്ണിക്ക് ടൂർ വണ്ടി ആയിരുന്ന ബസ് അവസാനം നാടക വണ്ടി ആയി ബോർഡ് ഒക്കെ വെച്ചു മാറുന്നതും കാണാം. തിരുക്കുറൽ എന്നത് നാടകത്തിന് ഇടാൻ പറ്റിയ പേരാണെന്ന് പറയുമ്പോൾ തന്നെ ജെയിംസ് ഒരു നടകക്കാരൻ ആണെന്ന് മനസ്സിലാക്കാം. ഉറക്കത്തിന് മുമ്പ് സൈഡ് സീറ്റിൽ ഇരുന്ന ജെയിംസ് എങ്ങനെ പെട്ടെന്ന് വിൻഡോ സീറ്റിലേക്ക് ലേക്ക് മാറി എന്നതും ഉത്തരം തരാത്ത ചോദ്യമാണ്.